തയ്യല്‍ക്കടയില്‍ യൂണിഫോമിന് അളവെടുക്കാനെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച തയ്യല്ക്കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 17 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. ഏഴു വര്‍ഷം മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. തളിക്കുളം കാളിദാസാനഗര് കറുപ്പന് വീട്ടില്‍ രാജനെയാണ്(51) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം.സ്കൂള്‍ യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കുന്നതിനായി വീട്ടില്‍ വന്ന ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് വാടാനപ്പിള്ളി പോലീസില്‍ പോക്സോ കേസ് പ്രകാരമുള്ള പരാതി നല്‍കിയത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടറായിരുന്ന ഡി ശ്രീജിത്താണ് തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍(പോക്സോ) കെ എസ് ബിനോയി ഹാജരായി.കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും,തൊണ്ടിമുതലുകളും ഹാജരാക്കുകയും,ശാസ്ത്രീയ തെളിവുകള്‍…
Read MoreTag: punishment
അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്ത 46കാരനെ സ്ത്രീകള്‍ കെട്ടിയിട്ട് തല്ലിക്കൊന്നു ! മരിച്ചയാള്‍ കൊലക്കേസ് പ്രതി…
അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്ത 46 വയസുകാരനെ ഒരു സംഘം സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയില്‍ ഗണ്ഡച്ചേര പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം ചൊവ്വാഴ്ച രാത്രി അമ്മയോടൊപ്പം മതപരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുട്ടിയെ പ്രതി സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് അവിടെ ഉപേക്ഷിക്കുകയായിരുന്നു. മുമ്പ് കൊലക്കേസില്‍ എട്ട് വര്‍ഷം കഠിന തടവ് ശിക്ഷ അനുഭവിച്ചയാളാണ് പ്രതി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയോടൊപ്പമാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗണ്ഡച്ചേര-അമര്പൂര് ഹൈവേ ഉപരോധിച്ച് പ്രകടനം നടത്തി. ഇതിനിടയിലാണ് ബുധനാഴ്ച ഒരു സംഘം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തത്. സ്ത്രീകളുടെ നിഷ്കരുണമായ മര്‍ദനത്തില്‍ പ്രതി അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപ്രതിയിലേക്ക് എത്തിച്ചെങ്കിലും…
Read Moreപാലക്കാട്ട് നടന്നത് ‘കൂടത്തായി മോഡല്‍’ സംഭവം ! ഭര്‍ത്തൃപിതാവിന് വിഷം നല്‍കിയത് രണ്ടു വര്‍ഷത്തോളം; പ്രതി കുടുങ്ങിയത് ഇങ്ങനെ…
പാലക്കാട്ടെ ‘കൂടത്തായി മോഡല്‍’ സംഭവത്തിലെ പ്രതിയായ യുവതിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും. ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 59 കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു. ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടതും പൊലീസിനെ സമീപിച്ചതും. പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ പൊലീസ് ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന…
Read Moreപീഡകർ അർഹിക്കുന്ന ശിക്ഷ! പിന്തുണയുമായിസോഷ്യൽ മീഡിയ
ചങ്ങനാശേരി: ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥികളെ സ്കൂൾ വാനിൽ ലൈംഗികമായി ചൂഷണത്തിന് വിധേയരാക്കിയ വാൻ ഡ്രൈവർക്ക് കോടതി കഠിന തടവ് ശിക്ഷ വിധിച്ചതിനെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളും. പായിപ്പാട് നാലുകോടി ഭാഗത്ത് ഒറ്റക്കുഴി വീട്ടിൽ സുനീഷ് കുമാറിനെ(37)യാണ് വിവിധ കുറ്റങ്ങളിലായി 23 വർഷം കഠിന തടവിനും 1,55,000 രൂപ പിഴയും കോടതി വിധിച്ചത്. സ്കൂൾ കുട്ടികളോട് അതിക്രമം കാട്ടുന്നവർക്കുള്ള ഓർമപ്പെടുത്തലായിരിക്കണം ഈ വിധിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പിന്തുണച്ച് പോസ്റ്റ് വന്നിരിക്കുന്നത്. പിഴത്തുക വാങ്ങാൻ കേസിലെ ഇരകൾ അർഹരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷകൾ ഏഴുവർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. 2017ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ ബസ് ഡ്രൈവറായിരുന്നു സുനീഷ് കുമാർ. സ്കൂളിലേക്കു പോകുന്പോഴും വരുന്പോഴും പലപ്പോഴും കുട്ടികളെ ചൂഷണത്തിനിരയാക്കിയിരുന്നു. കുട്ടികൾ സ്കൂളിൽ വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം…
Read Moreവിവാഹിതനെ പ്രണയിച്ചതിന് യുവതിയ്ക്ക് ശിക്ഷ വിധിച്ച് അച്ഛനും സഹോദരനും ! തലമൊട്ടയടിച്ച ശേഷം ക്രൂരമായി മര്‍ദ്ദിച്ചു; പത്തനാപുരത്ത് നടന്ന അസാധാരണ സംഭവങ്ങള്‍ ഇങ്ങനെ…
പത്തനാപുരം: വിവാഹിതനായ യുവാവിനെ പ്രണയിച്ചതിന് അച്ഛനും സഹോദരനും ചേര്‍ന്ന് യുവതിയുടെ തല ഷേവ് ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പത്തനാപുരം സ്വദേശിയായ യുവതിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. സഹോദരന് ഒളിവിലാണ്.യുവതിയും വിവാഹിതനായ ഓട്ടോ ഡ്രൈവറും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഈ ബന്ധം യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് തക്കതായ താക്കീത് നല്‍കിയിട്ടും യുവതി കേട്ടില്ല. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസവും വീട്ടുകാരും പെണ്‍കുട്ടിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അച്ഛനും സഹോദരനും കെട്ടിയിട്ട് തന്റെ മുടി മുറിക്കുകയായിരുന്നെന്ന് യുവതി പോലീസില്‍ മൊഴി നല്കി.തല പൂര്‍ണമായി മുണ്ഡനംചെയ്ത നിലയിലാണ് യുവതി പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ഉണ്ട്. അറസ്റ്റിലായ അച്ഛനെ റിമാന്‍ഡ് ചെയ്തു. സഹോദരനായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്.
Read More