ജി​ല്ലാ ക​ള​ക്ട​റാ​യി ജാ​ഫ​ര്‍ മാ​ലി​ക് ചു​മ​ത​ല​യേ​റ്റു, ഭാ​ര്യ സാ​ക്ഷി; ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളു​മാ​യിക​ള​ക്ട​റേ​റ്റി​ല്‍ ഐ​എ​എ​സ് ദ​മ്പ​തി​ക​ള്‍


കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​റാ​യി ജാ​ഫ​ര്‍ മാ​ലി​ക് ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മൊ​ഴി​ഞ്ഞ എ​സ്. സു​ഹാ​സ് പു​തി​യ ക​ള​ക്ട​ര്‍​ക്കു ചു​മ​ത​ല കൈ​മാ​റി.

ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ കൂ​ടി​യാ​യ ഭാ​ര്യ അ​ഫ്‌​സാ​ന പ​ര്‍​വീ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ജാ​ഫ​ര്‍ മാ​ലി​ക്കി​ന്‍റെ സ്ഥാ​ന​മേ​ൽ​ക്ക​ൽ. എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ല്‍ ഐ​എ​എ​സ് ദ​മ്പ​തി​ക​ള്‍ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളു​മാ​യി ഒ​രു​മി​ച്ചെ​ത്തു​ന്ന കൗ​തു​കം ഇ​താ​ദ്യ​മാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, എ​ഡി​എം എ​സ്. ഷാ​ജ​ഹാ​ന്‍, സ​ബ് ക​ള​ക്ട​ര്‍ ഹാ​രി​സ് റ​ഷീ​ദ്, അ​സി. ക​ള​ക്ട​ര്‍ സ​ച്ചി​ന്‍ യാ​ദ​വ്, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ ജോ​ര്‍​ജ് ജോ​സ​ഫ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​കെ. ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും സ്ഥാ​ന​മേ​ൽ​ക്ക​ൽ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ലെ പാ​ര്‍​ശ്വ​വ​ത്കൃ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ പ​തി​പ്പി​ക്കു​മെ​ന്നു ജാ​ഫ​ര്‍ മാ​ലി​ക് പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി കു​ട്ടി​ക​ളി​ല്‍ സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പ്, കു​ടും​ബ​ശ്രീ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍, ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ സം​യോ​ജി​പ്പി​ച്ചു പ​ദ്ധ​തി ന​ട​പ്പാ​ക്കും.

ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടും. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കും. വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്കാ​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും പു​തി​യ ക​ള​ക്ട​ർ പ​റ​ഞ്ഞു.

 

Related posts

Leave a Comment