കാക്കിക്കുള്ളിൽ പിരിമുറുക്കം; കൗ​ണ്‍​സലിം​ഗി​ന് വി​ധേ​യ​മാ​യ​ത് അയ്യായിരം പോലീസുകാർ


കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മാ​ന​സി​ക സ​മ്മ​ര്‍​ദം രൂ​ക്ഷം. ജോ​ലി​സ്ഥ​ല​ത്തെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് കീ​ഴി​ല്‍ ആ​വി​ഷ്‌​ക​രി​ച്ച ഹെ​ല്‍​പ്പ് ആ​ന്‍​ഡ് അ​സി​സ്റ്റ​ന്‍​സ് ടു ​ട്രാ​ക്കി​ള്‍ സ്ട്ര​സ് (ഹാ​റ്റ്‌​സ്) ല്‍ ​മാ​ത്രം നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5000 പോ​ലീ​സു​കാ​രാ​ണ് കൗ​ണ്‍​സലിം​ഗി​ന് വി​ധേ​യ​മാ​യ​ത്.

പ​ല​രും ജോ​ലി സ്ഥ​ല​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് മാ​ന​സി​ക സ​മ്മ​ര്‍​ദത്തി​നി​ര​യാ​വു​ന്ന​തെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്.

കുടുംബങ്ങൾ
ചി​ല​രെ കു​ടും​ബ​പ​ര​മാ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് അ​ല​ട്ടു​ന്ന​ത്. പോ​ലീ​സു​കാ​ര്‍​ക്കും അ​വ​രു​ടെ ഏ​റ്റ​വും അ​ടു​ത്ത കു​ടും​ബാം​ഗ​ത്തി​നു​മു​ള്‍​പ്പെ​ടെ 2017ല്‍ ​മാ​ത്രം 600 പേ​ര്‍​ക്കാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യ​ത്. 2017 മു​ത​ല്‍ 2020 വ​രെ​യു​ള്ള ഓ​രോ വ​ര്‍​ഷ​വും 900 പേ​ര്‍​ക്ക് വീ​തം കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഈ ​വ​ര്‍​ഷം മാ​ത്രം ജൂ​ണ്‍​വ​രെ 600 പേ​ര്‍​ക്കാ​ണ് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഹാ​റ്റ്‌​സി​ന്‍റെ ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. സൈ​ക്കോ​ള​ജി​സ്റ്റ് ദീ​പ​ക്, കൗ​ണ്‍​സി​ല​ര്‍ ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

2017 ജ​നു​വ​രി​യി​ല്‍ ആ​രം​ഭി​ച്ച ഹാ​റ്റ്‌​സ് വ​ഴി കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യ പോ​ലീ​സു​കാ​ര്‍ ഒ​ന്നും ത​ന്നെ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ആശങ്കയായി ആത്മഹത്യ‌
എ​ല്ലാ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള പോ​ലീ​സു​കാ​ര്‍​ക്കും ഇ​വി​ടെ കൗ​ണ്‍​സലിം​ഗ് ന​ല്‍​കി​വ​രു​ന്നു​ണ്ട്. കൗ​ണ്‍​സ​ലിം​ഗ് കാ​ല​യ​ള​വ് ഔ​ദ്യോ​ഗി​ക ജോ​ലി​യാ​യി പ​രി​ഗ​ണി​ക്കാ​നും അ​ര്‍​ഹ​മാ​യ യാ​ത്രാ​ബ​ത്ത, ദി​ന​ബ​ത്ത എ​ന്നി​വ ന​ല്‍​കാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേശി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഏ​താ​നും മാ​സ​ങ്ങ​ളി​ല്‍ ടെ​ലി കൗ​ണ്‍​സലിം​ഗാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ഇ​പ്പോ​ള്‍ വീ​ണ്ടും നേ​രി​ട്ടു​ള്ള കൗ​ണ്‍​സലിം​ഗ് ആ​രം​ഭി​ച്ച​താ​യും ഹാ​റ്റ്‌​സ് വി​ഭാ​ഗം അ​റി​യി​ച്ചു.

പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ത്മ​ഹ​ത്യ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. 2015 ല്‍ ​ഏ​ഴ് പേ​രാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 2016ല്‍ 15 ​പേ​രും 2017ല്‍ 14 ​പേ​രും 18 ല്‍ 13 ​പേ​രും ആ​ത്മ​ഹ​ത്യ ചെ​യ്തു.

2019 ല്‍ 12 ​പേ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. കോ​വി​ഡ് തീ​ര്‍​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളും ജോ​ലി ഭാ​ര​വും കാ​ര​ണം പോ​ലീ​സു​കാ​ര്‍ ഇ​പ്പോ​ഴും ക​ടു​ത്ത മാ​ന​സി​ക​ സ​മ്മ​ര്‍​ദമാ​ണ് നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment