ആലപ്പുഴ: സംഗീതമാന്ത്രികന് എ.ആര്. റഹ്മാനില്‍നിന്നു നേരിട്ടു പ്രശംസ ഏറ്റുവാങ്ങിയ ത്രില്ലില്‍ യുവ സംഗീത സംവിധായകന് ഗൗതം വിന്‍സെന്റും ഗായിക ഗായത്രി രാജീ വും. എ.ആര്. റഹ്മാന് നടത്തിയ സംഗീത മത്സരത്തില്‍ വിജയികളായ ഇവര്‍ പുതിയ തമിഴ് ആല്‍ബവുമായി രംഗത്തിറങ്ങുകയാണ്. ലോക്ഡൗണിന്റെ വിരസതയെ സംഗീതം കൊണ്ടു മാറ്റുകയാണ് ഗൗതവും ഗായത്രിയും. ഗായികയായ സോണി മോഹന്‍ എഴുതി ഗൗതം സംഗീതം ഒരുക്കിയ കനവാലേ യെനക്കുലേ എന്ന തമിഴ്ഗാനത്തിലൂടെ തമിഴ്ലോകം കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടുകെട്ട്. ഗായത്രിയും ജോബ് ഏബ്രാഹവുമാണ് ഗായകര്‍. എ.ആര്. റഹ്മാന് അഖിലേന്ത്യാ തലത്തില്‍ ഓണ്‍ലൈനായി നടത്തിയ കവര്‍ സോംഗ് മത്സരത്തില്‍ വിജയികളായ പത്തുപേരില്‍ രണ്ടു പേരാണ് ഗൗതവും ഗായത്രിയും. സംഗീതപ്രാധാന്യമുള്ള 99 സോംഗ്സ് സിനിമയുടെ പ്രമോഷന്റെ ഭാഗമായായിരുന്നു മത്സരം. ആയിരത്തിലേറെ പേര് പങ്കെടുത്തിരുന്നു. ഗൗതം എഴുതി കാക്കനാട് സ്വദേശി ഗായത്രി രാജീവ് ആലപിച്ച ഗാനമാണ് ഇരുവര്‍ക്കും വിജയികളുടെ…
Read MoreDay: July 13, 2021
ആശയം നൽകൂ, സമ്മാനം നൽകാം! ആശയസമാഹരണ യജ്ഞവുമായി അഗ്നിശമന സേന
അബുദാബി : അഗ്നിസുരക്ഷയ്ക്ക് പുതിയ ആശയം നൽകിയാൽ സമ്മാനം. അഗ്നിബാധ തടയുന്നതിനും സുരക്ഷയുറപ്പാക്കുന്നതിനും വേറിട്ട ബോധവത്കരണ ആശയങ്ങൾ നൽകുന്നവർക്കാണ് അബുദാബി സിവിൽ ഡിഫൻസ് സമ്മാനം നൽകുന്നത്. സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാബോധവത്കരണ സന്ദേശം വ്യക്തമാക്കുന്ന ‘ബോധവത്കരണ ക്ലിപ്പ്’ 2021 ഓഗസ്റ്റ് 10- നുമുമ്പായിട്ടാണ് സമർപ്പിക്കേണ്ടത്. ഒന്നാംസ്ഥാനം നേടുന്നവർക്ക് 15,000 ദിർഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 10,000, 5000 ദിർഹംവീതവും സമ്മാനം ലഭിക്കും. സുരക്ഷിതവും സുസ്ഥിരവുമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക പങ്കാളിത്തത്തിൽ ആശയങ്ങൾ സ്വീകരിക്കുന്നതെന്ന് സിവിൽ സിവിൽ ഡിഫൻസ് അറിയിച്ചു. റിപ്പോർട്ട്: അനിൽ സി ഇടിക്കുള
Read More14 ദിവസം കഴിഞ്ഞതിനുശേഷം..! ഈ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ലെന്ന് റിപ്പോർട്ടുകൾ
കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രവേശനം അനുവദിക്കുമെങ്കിലും ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുവാനുള്ള സാധ്യത മങ്ങുന്നു. ഇതുസംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കുവൈറ്റ് അംഗീകൃത പൂർണവാക്സിൻ സ്വീകരിച്ചവരെയാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുവൈറ്റിലേക്ക് യാത്രാനുമതിയുള്ള രാജ്യങ്ങളിൽ 14 ദിവസം കഴിഞ്ഞതിനുശേഷം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാമെന്നാണ് ഡിജിസിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ഡിജിസിഎ നടപടിയെന്ന് കരുതുന്നു. ഇതോടെ ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് മടങ്ങിവരുന്ന ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റിപ്പോർട്ട്: സലിം കോട്ടയിൽ
Read Moreവീട്ടുമുറ്റത്തെ ഷെഡിൽ നിന്ന് പുറത്തേക്കിറക്കവേ നിയന്ത്രണംവിട്ട കാർ കിണറ്റിലേക്ക് പാഞ്ഞു; കിണർവക്കത്തിരുന്ന കുട്ടികൾ കിണറ്റിൽ വീണു; ഒടുവില്‍…
കൂരാലി: വീട്ടുമുറ്റത്തെ ഷെഡിൽ നിന്നെടുത്ത കാർ നിയന്ത്രണം വിട്ട് സമീപത്തെ കിണറിലേക്ക് പാഞ്ഞ് ഭിത്തിയിടിച്ചുതകർത്തു. ഈ സമയം കിണർവക്കത്തിരിക്കുകയായിരുന്ന രണ്ടുകുട്ടികൾ കിണറ്റിലേക്ക് വീണു. ഭിത്തി തകർത്ത കാർ കിണറിന്റെ വക്കിൽ തങ്ങി നിന്നു. ഇതിനിടെ കുട്ടികളുടെ പിതൃസഹോദരൻ കിണറ്റിലേക്കൂർന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ എട്ടിന് പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീർ വീട്ടുമുറ്റത്തെ ഷെഡിൽ നിന്ന് കാർ പുറത്തേക്കിറക്കവേയാണ് അബദ്ധത്തിൽ അമിതവേഗത്തിൽ നീങ്ങി 15 അടി ദൂരത്തിലുള്ള കിണറിന്റെ ഭിത്തിയിലിടിച്ചത്. ഈ സമയം ഷബീറിന്റെ മകൾ ഷിഫാന(14), ഷബീറിന്റെ അനുജൻ സത്താറിന്റെ മകൻ മുഫസിൻ (നാലര) എന്നിവർ ഇരുമ്പവലയിട്ട കിണറിന്റെ ഭിത്തിയിൽ ഇരിക്കുകയായിരുന്നു. ഭിത്തിയുടെ ഒരുഭാഗം തകർന്ന് കിണറ്റിലേക്ക് വീണപ്പോൾ ഇരുവരും ഉള്ളിലേക്ക് വീണു. 32 അടി ആഴമുള്ള കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. അഞ്ചടി പൊക്കമുള്ള സംരക്ഷണ ഭിത്തി തകർത്ത് കാറിന്റെ വലതുവശത്തെ മുൻചക്രം…
Read More