കോട്ടയം: മറ്റക്കരയിൽ പ്രവർത്തിച്ചിരുന്നതു സമാന്തര ബിവറേജസ്. വരാന്ത്യ ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണുമുള്ള സ്ഥലങ്ങളിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും മദ്യം വില്പന നടത്തിയിരുന്ന സമാന്തരമായ ബിവറേജസായിരുന്നു മറ്റക്കരയിൽ നാളുകളായി പ്രവർത്തിച്ചിരുന്നത്. മദ്യവില്പന നടത്തിയിരുന്ന അകലക്കുന്നം മറ്റക്കര മൂരിപ്പാറ വീട്ടിൽ എം.എം. ജോസഫി (അപ്പച്ചൻ)നെ പാന്പാടി എക്സൈസ് സംഘം പിടികൂടി. ഇയാളുടെ പക്കൽ നിന്നും 110 കുപ്പികളായി സൂക്ഷിച്ചിരുന്ന 55 ലിറ്റർ മദ്യവും എക്സൈസ് അധികൃതർ പിടിച്ചെടുത്തു. മദ്യം വിൽപ്പന നടത്തികിട്ടിയ 18500 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. മദ്യകുപ്പികൾ ചെറുചാക്കുകളിലാക്കി വീട്ടുപരിസരത്ത് കുഴിയെടുത്ത് അതിലൊളിപ്പിച്ചശേഷം ചപ്പു ചവറുകൾ ഇട്ടു കുഴിമുടുകയായിരുന്നു ഇയാളുടെ രീതി. എക്സൈസ് നടത്തിയ ആദ്യ പരിശോധനയിൽ മദ്യകുപ്പികൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പീന്നിട് വിശദമായി നടത്തിയ പരിശോധനയിലാണ് ചപ്പു ചവറുകൾ ഇട്ട് മൂടിയ കുഴി കണ്ടെടുത്തത്. അടുത്ത ശനിയും ഞായറും വില്പന നടത്താനായിട്ടായിരുന്നു ഇയാൾ ഇത്രയും മദ്യം…
Read MoreDay: July 16, 2021
ഒരേ പേര്, ഒരേ പ്രായം, സ്വർണം ഉരച്ചു നോക്കിയപ്പോൾ യുവാക്കളുടെ സത്യസന്ധതയു ടെ പത്തരമാറ്റ് പൊളിഞ്ഞു; ഇവർ തട്ടിപ്പിന്റെ ആശാൻമാർ
കാക്കനാട്: ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ ആഭരണങ്ങൾ ഉണ്ടാക്കിയിരുന്നത് പുതിയ ഫാഷനിലും സ്റ്റൈലിലും. നടത്തിയ ബന്ധുക്കളായ രണ്ട് പേരെ തൃക്കാക്കര പോലീസ് പിടികൂടി. കിഴക്കമ്പലം ചൂരക്കോട് കുഴുപിള്ളി വീട്ടില്‍ കെ.എ. സലീം (42), പട്ടിമറ്റം ഡബിള്‍ പാലത്തിന് സമീപം കുഴുപ്പിള്ളി വീട്ടില്‍ കെ.എം. സലീം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പുതിയ ഫാഷനിലും മോഡലിലും ആഭരണങ്ങള്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയാണ് ഇവര്‍ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കാലാവധി കഴിഞ്ഞിട്ടും തങ്ങള്‍ക്ക് പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്നും അതിന് സാമ്പത്തികമായി സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കുന്നത്. പള്ളിക്കരയിലെ സ്വര്‍ണപ്പണിക്കാരനും ചെറുകിട ജ്വല്ലറി ഉടമയുമായ ഷാജിയെ കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഫൈനാന്‍സ് സ്ഥാപനത്തിലെ കുടിശിക അടച്ച് സ്വര്‍ണം വീണ്ടെടുത്താല്‍ കുറഞ്ഞ വിലയ്ക്ക്…
Read Moreകേറിവാടാ… മക്കളേ…! പത്ത് വർഷത്തിനുശേഷം പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഓഫീസിൽ കേരള കോണ്‍ഗ്രസ് നേതാക്കളെത്തി
കോട്ടയം: പത്ത് വർഷത്തിനുശേഷം പഴയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഓഫീസിൽ കേരള കോണ്‍ഗ്രസ് നേതാക്കളെത്തി. കോട്ടയം സ്റ്റാർ ജംഗ്ഷനിൽ പഴയ ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്നലെ മുതൽ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസായ ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചതോടെയാണ് നേതാക്കൾ നീണ്ട ഇടവേളയ്ക്കുശേഷം ഇവിടെയെത്തിയത്. അതേസമയം പാർട്ടിയിലെ സ്ഥാനമാനങ്ങളെ ചൊല്ലി അതൃപ്തി പ്രകടിപ്പിട്ട ഫ്രാൻസിസ് ജോർജ് ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ ചടങ്ങിൽ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. വർഷങ്ങൾക്കു മുന്‍പ് മാണിയും ജോസഫും രണ്ടു പക്ഷത്തായിരുന്ന കാലത്ത് പി.ജെ. ജോസഫ് ആരംഭിച്ചതാണ് രണ്ടു നിലയിൽ സൗകര്യങ്ങളുള്ള ഈ ഓഫീസ്. എൽഡിഎഫിൽ മന്ത്രിമാരായിരിക്കെ പി.ജെ. ജോസഫിനും ടി.യു. കുരുവിളയ്ക്കും വി. സുരേന്ദ്രൻപിള്ളയ്ക്കും മോൻസ് ജോസഫിനും ഇവിടെ സ്വീകരണം നൽകിയിട്ടുണ്ട്. ഈ ഓഫീസിലും തൊട്ടുചേർന്നുള്ള ഐഡ ഹോട്ടലിലുമായിരുന്നു ജോസഫ് വിഭാഗത്തിന്റെ അക്കാലത്തെ പരിപാടികൾ പതിവായി നടന്നിരുന്നത്.…
Read Moreഇതിനു മുമ്പില്‍ ബാഹുബലിയൊക്കെ എന്ത് ! ആര്‍ആര്‍ആറിന്റെ കിടിലന്‍ മേക്കിംഗ് വീഡിയോ പുറത്ത്…
ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. ബാഹുബലിയ്ക്കു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഒക്ടോബറില്‍ പൂജ റിലീസ് ആയി റിലീസ് ചെയ്യും എന്നാണ് വിവരം. ചിത്രത്തിന്റെ ടീസറുകള്‍ നേരത്തെ തന്നെ പുറത്തു വരികയും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു കിടിലന്‍ മേക്കിംഗ് വീഡിയോയാണ് തരംഗമാവുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായി ആര്‍ആര്‍ആര്‍ മാറുമെന്നാണ് ഈ മേക്കിംഗ് വീഡിയോ നല്കുന്ന സൂചന. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ എന്നാണ് വിവരം. കെ വി വിജയേന്ദ്ര പ്രസാദ് എഴുതിയ കഥയ്ക്ക് എസ്എസ് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയത്. ഈ ചിത്രം നിര്‍മ്മിക്കുന്നത്…
Read Moreഅന്ന് വെക്കാന്‍ പറ്റിയില്ല, സോറി..! 30 വർഷം മുന്‍പ് എസ്എസ്എല്‍സി പാസായി; പക്ഷേ, അഭിനന്ദനം ലഭിച്ചതു ഇപ്പോൾ…
കോട്ടയം: 30 വർഷം മുന്‍പ് എസ്എസഎൽസി പാസായി. പക്ഷേ, അഭിനന്ദനം ലഭിച്ചതു ഇപ്പോൾ. കോട്ടയം നാട്ടകം കൊടിത്താനം കവലയിലാണ് ഈ അപൂർവ “അഭിനന്ദ ഫ്ളെക്സ് ബോർഡ്’. ഇതു കേൾക്കുന്നവർ സംഭവം എന്താണെന്ന് അറിയാതെ നെറ്റി ചുളിച്ചേക്കാം. പക്ഷേ, സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യപ്പെടുന്ന ഫ്ളക്സ് ബോർഡിന്റെ ചിത്രം കണ്ടാൽ ആരും ഒരു നിമിഷം ചിരിക്കും. പരീക്ഷയിൽ ജയിക്കുന്നവർക്കു ഫ്ളെക്സ് വയ്ക്കുന്നതു നാട്ടുനടപ്പായതിനിടയിലാണ് നാട്ടകത്തെ പുതിയ ബോർഡ് കൗതുകമാകുന്നത്. പഴയ വിജയം “ആഘോഷിച്ചു’ കൂട്ടുകാർ പണികൊടുത്തതാണെന്നതാണ് വ്യക്തം. 1990- 91 കാലഘട്ടത്തിൽ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശവാസിയായ ഷിബു കാക്കനാടിന് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് നാട്ടകം പൗരാവലിയുടെ പേരിൽ നാട്ടകം കവലയിൽ ഫളക്സ് സ്ഥാപിച്ചത്. ഫ്ളക്സിൽ ഷിബു ഷർട്ട് ധരിക്കാതെ ലുങ്കി ധരിച്ച് ഇരിക്കുന്ന ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്നു വയ്ക്കാൻ പറ്റിയില്ല സോറി എന്നുള്ള എഴുത്തും ഫ്ളക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read Moreഅവൾക്ക് ഒന്ന് ഒച്ചവയ്ക്കാൻ പോലുമറിയില്ല; മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ
മുണ്ടക്കയം: മാനസിക വെല്ലുവിളി നേരിടുന്ന 16 കാരിയെ പീഡിപ്പിച്ച പിതാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തു. മൂന്നു വർഷമായി സ്വന്തം മകളെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. മുണ്ടക്കയം എസ്എച്ച്ഒ എ.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreകനത്ത മഴയിൽ കാർ തെന്നി മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; കാർ വെട്ടിപൊളിച്ച് യുവാവിനെ എടുത്തെങ്കിലും ജീവൻ നഷ്ടമായി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റോഡിൽ ഗോൾഫ് ക്ലബിനു മുൻവശത്ത് കാർ തെന്നിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.വൈറ്റല കുമാരനാശൻ റോഡിൽ താമസിക്കുന്ന നിഥിൻ ശർമ്മ (36) ആണ് മരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം തിരിച്ച് എറണാകുളത്തേയ്ക്ക് പോകുന്ന വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്.കനത്ത മഴയുണ്ടായിരുന്ന ഈ സമയത്ത് ഗോൾഫ് ക്ലബിനു മുൻപിൽ തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട കാറിനകത്ത് മുംബൈയിൽ നിന്നുള്ള മെഡിക്കൽ സംബന്ധമായ പെട്ടികളാണ് ഉണ്ടായിരുന്നത്. ഡ്രൈവർ മാത്രമാണ് അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഉണ്ടായിരുന്നത്. കാർ തെന്നിമറിഞ്ഞതിനെ തുടർന്ന് റോഡരകിലെ മരത്തിലിടിച്ച് താഴേക്കു മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടങ്ങിക്കിടന്നിരുന്ന ഡ്രൈവറെ കാർ വെട്ടിപൊളിച്ചാണ് പുറത്ത് എടുത്തത്.
Read Moreഎന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ മകളെ 17 വര്‍ഷത്തിനു ശേഷം തിരികെക്കിട്ടി ! ആനന്ദാശ്രു പൊഴിച്ച് അമ്മ…
ഇനിയൊരിക്കലും കാണില്ലെന്നു കരുതിയ മകളെ ഒരു സുപ്രഭാതത്തില്‍ തിരികെ ലഭിക്കുമ്പോള്‍ ഏതൊരമ്മയും സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടും. പതിനേഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ മകളെ ഒരു നാള് തിരികെ ലഭിച്ചാല്‍ ഉണ്ടാവുന്ന സന്തോഷം പിന്നെ പറഞ്ഞറിയിക്കാന്‍ പറ്റുമോ.ആറ് വയസുള്ളപ്പോള്‍ പെണ്‍കുഞ്ഞുമായി പിതാവ് നാടുവിട്ടതാണ്. അവിചാരിതമായാണ് കുട്ടി കഴിഞ്ഞദിവസം വയനാട്ടില്‍ തിരികെയെത്തിയത്. പനമരം അമ്മാനി കോളനിയിലെ ശാന്തയുടെ മൂന്നു മക്കളില്‍ ആറു വയസ്സുകാരി പ്രിയയെയും രണ്ടാമത്ത മകന് അനിലിനെയും കൊണ്ട് 17 വര്‍ഷം മുന്‍പ് ഭര്‍ത്താവായ പി.കെ. സുരേഷ് നാടുവിട്ടതാണ്. മക്കളുമായി ഭര്‍ത്താവ് എവിടേക്ക് പോയെന്നറിയാതെ ശാന്തയും മൂത്ത മകന് സുനിലും വിഷമിച്ചു. മകളെ മലപ്പുറം വണ്ടൂരിലെ ബാലസദനത്തിലും മകനെ വഴിക്കടവിലുമാക്കി പിതാവ് സുരേഷ് മുങ്ങുകയായിരുന്നു. അനില്‍ തിരികെയെത്തിയെങ്കിലും മകള്‍ പ്രിയയെ കണ്ടെത്താനായില്ല. മാനസികമായി തകര്‍ന്ന ശാന്ത മകള്‍ക്കായി കാത്തിരുന്നു. പിജി പഠനത്തിനായി അടുത്തിടെ പ്രിയ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക്…
Read Moreസൈബർസെല്ലിന് നന്നായി പണിയെടുക്കേണ്ടി വരും… സ്വര്‍ണക്കടത്ത് ഓപ്പറേഷന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി; മൊബൈല്‍ നമ്പര്‍ പരിശോധിച്ചാലും വിളിച്ചയാളെ തിരിച്ചറിയില്ല
കെ.ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തു വേരുറപ്പിച്ച സ്വര്‍ണക്കള്ളക്കടത്ത് സംഘങ്ങള്‍ ഓപ്പറേഷനു വേണ്ടി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംവിധാനം ഉപയോഗിച്ചതായി കണ്ടെത്തല്‍. വിദേശത്തുനിന്നു സ്വര്‍ണം എത്തിക്കുന്ന കള്ളക്കടത്ത് സംഘവും സ്വര്‍ണം കവര്‍ച്ച ചെയ്യുന്ന ക്വട്ടേഷന്‍ സംഘവും ഇതിനു നേതൃത്വം നല്‍കുന്നവരും സമാന്തര ടെലിഫോണ്‍ സംവിധാനത്തിലൂടെയാണ് ഓപ്പറേഷന് നടത്തുന്നത്. മലബാറില്‍ അടുത്തിടെ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണസംഘങ്ങള്‍ നല്കിയ മൊബൈല്‍ ഫോണുകളുടെ പരിശോധനയിലാണ് സൈബര്‍സെല്ലിനു ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. ആസാം, ബംഗാൾആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോളുകള്‍ പല സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടവരുടെ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. സിം എടുത്തത് ആസാം, ബംഗാള്‍ സ്വദേശികളുടെ പേരുകളിലാണ്. ആദ്യഘട്ടത്തില്‍ പ്രതികള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ ഏതെങ്കിലും രീതിയില്‍ ബന്ധമുണ്ടാവുമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ , പല കേസുകളിലായി ഉള്‍പ്പെട്ട ചിലരുടെ ഫോണുകളിലെല്ലാം ആസാം, ബംഗാള്‍ സിമ്മുകള്‍ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. തുടര്‍ന്ന് സമാന്തര…
Read Moreജീവിത പങ്കാളി എന്ന് പറയുമ്പോള്‍ ആ ഒരു ബന്ധം തീര്‍ച്ചയായും ഉണ്ട്, ഈ ബന്ധം ഇങ്ങനെ തന്നെ പോകണം! തന്റെ കുടുംബത്തെ കുറിച്ചു തുറന്ന് പറഞ്ഞ് പ്രിയാമണി
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ ബോളിവുഡിലും തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്നെയും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ പ്രിയമണി ഇപ്പോള്‍ തന്റെ കുടുംബത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാഷ എനിക്ക് പ്രശ്നമല്ല. എല്ലാ ഭാഷകളും എനിക്ക് ഇഷ്ടമാണ്. എല്ലാ ഭാഷയിലും എനിക്ക് ആരാധകരെ കിട്ടുന്നുണ്ട്. എന്നിരുന്നാലും കൂടുതല്‍ അംഗീകാരം കിട്ടിയത് ദക്ഷിണേന്ത്യയില്‍ ആണ്. മലയാളം സിനിമ വിടാന്‍ എനിക്ക് ഒരിക്കും പറ്റില്ല. ചില പ്രോജക്റ്റുകള്‍ വരുന്നുണ്ട്. എങ്കിലും ഡേറ്റ് പ്രശ്നമാണ്. ഇപ്പോള്‍ നല്ലൊരു മലയാളം പടം വന്നാല്‍ ഉറപ്പായും ചെയ്യും. സിനിമ തന്നെയാണ് എന്നും പാഷന്. സ്കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ടീച്ചര്‍ ആകാനും കോളജില്‍ എത്തിയപ്പോള്‍ കരിയറില്‍ മാറ്റങ്ങളുണ്ടാവുകയും ആയിരുന്നു. കരിയറില്‍ വേറെ പാത സ്വീകരിക്കണം…
Read More