വ​രാ​ന്ത്യ ലോ​ക് ഡൗ​ണും ട്രി​പ്പി​ൾ ലോ​ക് ഡൗ​ണു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​ദ്യം! മറ്റക്കരയിൽ കണ്ടെത്തിയത് സമാന്തര ബിവറേജസ്

കോ​ട്ട​യം: മ​റ്റ​ക്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തു സ​മാ​ന്ത​ര ബി​വ​റേ​ജ​സ്. വ​രാ​ന്ത്യ ലോ​ക് ഡൗ​ണും ട്രി​പ്പി​ൾ ലോ​ക് ഡൗ​ണു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മ​ദ്യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സ​മാ​ന്ത​ര​മാ​യ ബി​വ​റേ​ജ​സാ​യി​രു​ന്നു മ​റ്റ​ക്ക​ര​യി​ൽ നാ​ളു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

മ​ദ്യ​വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര മൂ​രി​പ്പാ​റ വീ​ട്ടി​ൽ എം.​എം. ജോ​സ​ഫി (അ​പ്പ​ച്ച​ൻ)​നെ പാ​ന്പാ​ടി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 110 കു​പ്പി​ക​ളാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 55 ലിറ്റ​ർ മ​ദ്യ​വും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തി​കി​ട്ടി​യ 18500 രൂ​പ​യും ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു.

മ​ദ്യ​കു​പ്പി​ക​ൾ ചെ​റു​ചാ​ക്കു​ക​ളി​ലാ​ക്കി വീ​ട്ടു​പ​രി​സ​ര​ത്ത് കു​ഴി​യെ​ടു​ത്ത് അ​തി​ലൊ​ളി​പ്പി​ച്ച​ശേ​ഷം ച​പ്പു ച​വ​റു​ക​ൾ ഇ​ട്ടു കു​ഴി​മു​ടു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി.

എ​ക്സൈ​സ് ന​ട​ത്തി​യ ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​കു​പ്പി​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പീ​ന്നി​ട് വി​ശ​ദ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​പ്പു ച​വ​റു​ക​ൾ ഇ​ട്ട് മൂ​ടി​യ കു​ഴി ക​ണ്ടെ​ടു​ത്ത​ത്.

അ​ടു​ത്ത ശ​നി​യും ഞാ​യ​റും വി​ല്പ​ന ന​ട​ത്താ​നാ​യി​ട്ടാ​യി​രു​ന്നു ഇ​യാ​ൾ ഇ​ത്ര​യും മ​ദ്യം വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കു​പ്പി​യ്ക്കു 200 രൂ​പ​യി​ൽ അ​ധി​കം ഈ​ടാ​ക്കി​യാ​യി​രു​ന്നു ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

അ​പ്പ​ച്ച​ൻ മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

പാ​ന്പാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്്ട​ർ പി.​കെ. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​കോ​ട​ത​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment