ഒരേ പേര്, ഒരേ പ്രായം, സ്വർണം ഉരച്ചു നോക്കിയപ്പോൾ യുവാക്കളുടെ സത്യസന്ധതയു ടെ പത്തരമാറ്റ് പൊളിഞ്ഞു; ഇവർ തട്ടിപ്പിന്‍റെ ആശാൻമാർ

 

കാ​ക്ക​നാ​ട്: ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത് പു​തി​യ ഫാ​ഷ​നി​ലും സ്റ്റൈ​ലി​ലും. ന​ട​ത്തി​യ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് പേ​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി.

കി​ഴ​ക്ക​മ്പ​ലം ചൂ​ര​ക്കോ​ട് കു​ഴു​പി​ള്ളി വീ​ട്ടി​ല്‍ കെ.​എ. സ​ലീം (42), പ​ട്ടി​മ​റ്റം ഡ​ബി​ള്‍ പാ​ല​ത്തി​ന് സ​മീ​പം കു​ഴു​പ്പി​ള്ളി വീ​ട്ടി​ല്‍ കെ.​എം. സ​ലീം (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പു​തി​യ ഫാ​ഷ​നി​ലും മോ​ഡ​ലി​ലും ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ച് സ്വ​ര്‍​ണം പൂ​ശി​യാ​ണ് ഇ​വ​ര്‍ ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ണ​യം​വ​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ത​ങ്ങ​ള്‍​ക്ക് പ​ണ​യം​വ​ച്ച സ്വ​ര്‍​ണം തി​രി​ച്ചെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​തി​ന് സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കു​ന്ന​ത്.

പ​ള്ളി​ക്ക​ര​യി​ലെ സ്വ​ര്‍​ണ​പ്പ​ണി​ക്കാ​ര​നും ചെ​റു​കി​ട ജ്വ​ല്ല​റി ഉ​ട​മ​യു​മാ​യ ഷാ​ജി​യെ ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​ക​ള്‍ കു​ടു​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഫൈ​നാ​ന്‍​സ് സ്ഥാ​പ​ന​ത്തി​ലെ കു​ടി​ശി​ക അ​ട​ച്ച് സ്വ​ര്‍​ണം വീ​ണ്ടെ​ടു​ത്താ​ല്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് ആ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യാ​ണ് പ​രാ​തി​ക്കാ​ര​നെ സ​മീ​പി​ച്ച​ത്.

ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്ന് പ​ണ​യ സ്വ​ര്‍​ണം തി​രി​ച്ചെ​ടു​ത്ത് ഉ​ര​ച്ച് നോ​ക്കി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.ഇ​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തൃ​ക്കാ​ക്ക​ര സി​ഐ ആ​ര്‍. ഷാ​ബു, എ​സ്ഐ​മാ​രാ​യ എ​ന്‍.​ഐ. റ​ഫീ​ക്ക്, റോ​യ് കെ. ​പു​ന്നൂ​സ്, സി​പി​ഒ ഷ​ജീ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment