വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചതിന് ഒളിംപ്യന്‍ മയൂഖ ജോണി അടക്കം 10 പേര്‍ക്കെതിരെ ആളൂര്‍ പൊലീസ് കേസെടുത്തു. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യന്‍, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീന്‍ പോള്‍, പി.പി.ഷാന്റോ എന്നിവര്‍ക്കും മറ്റ് ആറു പേര്‍ക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചത്. അപകീര്‍ത്തിപരമായ ആരോപണം ഉന്നയിച്ചതിനെതിരെയാണ് കേസ്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നല്കിയ പരാതിയിലാണ് ഉത്തരവ്. മയൂഖ ജോണിയുടെ വീട്ടില്‍ താന്‍ ഭീഷണി നോട്ടീസ് കൊണ്ടുപോയിട്ടുണ്ട് എന്നാരോപിച്ചത് അപകീര്‍ത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോണ്സണ് മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നല്‍കിയതെന്നും സാബു ആരോപിച്ചിരുന്നു. ഈ കേസില്‍ നടപടി ഇല്ലാത്തതു പ്രതികളുടെ സ്വാധീനം മൂലമാണെന്നാരോപിച്ച് മയൂഖ ജോണി കഴിഞ്ഞ 30ന് പത്രസമ്മേളനം നടത്തുകയും ഡിജിപി ഉള്‍പ്പെടെ ഉന്നത പൊലീസ്…
Read MoreDay: July 16, 2021
വന്നാൽ കിട്ടും, വാക്സിൻ… അല്ലെങ്കിൽ കോവിഡ് ..! ആശുപത്രി അധികൃതർ ജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല
ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിൽ കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ എത്തിയവരുടെ വലിയ തിരക്കുകണ്ടാൽ ആരും അദ്ഭുതപ്പെട്ടുപോകും. വാക്സിൻ സ്വീകരിക്കാനെത്തി കോവിഡ് കിട്ടാതിരുന്നാൽ ഭാ ഗ്യം. വയോധികർക്കൊപ്പം സഹായികളും വാഹനങ്ങളിൽ എത്തുന്നതോടെ തിരക്കുകൂടുന്ന സാഹചര്യമാണ്. വാക്സിൻ എടുക്കുവാൻ എത്തുന്നവർ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ മഴയും വെയിലും കൊണ്ട് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ദൂരസ്ഥലങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാനെത്തിയത് ഏറെ ബഹളത്തിനിടയാക്കി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ജൂണ്‍ 10 നു മുന്‍പായി കോവാക്സിൻ ആദ്യഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിനായിട്ടായിരുന്നു സൗകര്യമൊരുക്കിയിരുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി അധികൃതർ സമയക്രമവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആശുപത്രി അധികൃതരുടെ നോട്ടീസ് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡയകളിലൂടെയും വ്യാപകമായി പ്രചരിച്ചതോടെയാണ് മറ്റ് ജില്ലകളിൽ നിന്നുള്ളവരടക്കമുള്ളവർ രാവിലെ മുതൽ തന്നെ ആശുപത്രിയിലേക്കു ഒഴുകിയെത്തിയത്. ഇതുമൂലം വാക്സിനേഷൻ സെന്ററിനു മുന്നിൽ വലിയ തിരക്കിനും ആരോഗ്യപ്രവർത്തകരുമായുള്ള ബഹളത്തിനും ഇടയാക്കി. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ…
Read Moreയാത്രക്കാരുടെ പേടിസ്വപ്നമായിപാലക്കാട്-കോഴിക്കോട് ദേശീയ പാത; അപകടം ഒഴിയാതെ പനയമ്പാടം
കല്ലടിക്കോട്: നിർമ്മാണത്തിലെ അപാകത മൂലം അപകടങ്ങൾ നിത്യ സംഭവമായ പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ പനയന്പാടത്ത് ഇന്നലെ രാവിലെ വീണ്ടും വാഹനാപകടം. പനയന്പാടം വളവിലാണ് ഏറ്റവും പുതിയ അപകടം. കാലത്ത് 9.30ഓടെ കോഴിക്കോടു നിന്നും പാലക്കാട് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ നിലന്പൂരിലേക്ക് പഴങ്ങൾ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിൽ രണ്ടുപേരും ബസിൽ മുപ്പതോളം പേരുമാണ് ഉണ്ടായിരുന്നത്. ഇരു വാഹനത്തിലുമായി ആറുപേരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തച്ചന്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബഷീർ (40), സെമീന (52), നിഖിൽരാജ് (31), ആശ (34), ഗിരീഷ്കുമാർ (41), ശ്രീരാജ് (34), അഫ്സൽ (42), ബിന്ദു (45), മുഹമ്മദ് മുസ്താഖ് (40), മുഹമ്മദ് നാസിക് (21), അബ്ദുൽസലാം (42) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. പനയന്പാടം ഇറക്കത്തിൽ താഴെ…
Read Moreരണ്ടും കല്‍പ്പിച്ച് റിച്ചാര്‍ഡ് ബ്രാന്സണ് ! ചന്ദ്രനില്‍ ഹോട്ടല്‍ തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്ന് വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ; പറയുന്നത് ബ്രാന്‍സണായതു കൊണ്ട് പ്രതീക്ഷയോടെ ആളുകള്‍…
ബഹിരാകാശത്ത് ടൂറിസ്റ്റുകളെ എത്തിച്ച് ചരിത്രം കുറിച്ചതിനു പിന്നാലെ ചന്ദ്രനില്‍ ഹോട്ടല്‍ നിര്‍മിക്കുകയാണ് അടുത്ത ലക്ഷ്യമെന്നു വെളിപ്പെടുത്തി വിര്‍ജിന്‍ ഗാലക്റ്റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്സണ്. കഴിഞ്ഞ ഞായറാഴ്ചയാണു മറ്റ് അഞ്ച് പേര്‍ക്കൊപ്പം വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ വി.എസ്.എസ്. യൂണിറ്റി പേടകത്തില്‍ ബ്രാന്‍സണും സംഘവും ബഹിരാകാശം ‘തൊട്ട്’ മടങ്ങിയത്. ഇതോടെ വിനോദ സഞ്ചാരികളുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സ്വകാര്യ സ്പേസ് ഏജന്‍സിയെന്ന ബഹുമതി വിര്‍ജിന്‍ ഗാലക്റ്റിക് സ്വന്തമാക്കിയിരുന്നു. വിര്‍ജിന്‍ ഗാലക്റ്റിക് വഴിയുള്ള വിനോദ സഞ്ചാരികളുടെ അടുത്ത സംഘം 11 നു ബഹിരാകാശത്തേക്കു യാത്ര തിരിക്കും.വിര്‍ജിന്‍ ഗാലക്റ്റിക് വിനോദ സഞ്ചാരികള്‍ക്കായി പ്രതിവര്‍ഷം 400 ബഹിരാകാശ യാത്ര നടത്തുമെന്നു ബ്രാന്സണ് പറഞ്ഞു. ‘ഇനി ചന്ദ്രനില്‍ വിനോദ സഞ്ചാരികള്‍ക്കായി ഹോട്ടല്‍ തുടങ്ങണമെന്നാണു മോഹം. അതെന്റെ സ്വപ്നമാണ്. ചിലപ്പോള്‍ എന്റ മക്കളാകും ആ സ്വപ്നം സാക്ഷാത്കരിക്കുക’- അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രയ്ക്കുള്ള ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുമെന്ന്…
Read Moreഅപർണയില്ലാതെ അപൂർണമീ വിജയപൗർണമിയെങ്കിലും..! അവളുടെ പേരില്ലാതെ നൂറുശതമാനം വിജയം ആഘോഷിച്ചിട്ടെന്തിന് ? അവളുടെ വീട്ടുകാരും ഇപ്പോൾ മനമുരുകി കരയുന്നുണ്ടാകും…
സ്വന്തം ലേഖകൻ തൃശൂർ: വിജയപൗർണമി അപൂർണമായി, അപർണയില്ലാത്തതിനാൽ… തൃശൂർ ഹോളിഫാമിലി കോണ്‍വെന്റ് ഗേൾസ് ഹൈസ്കൂളിന് ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്കു നൂറുശതമാനം വിജയം ഇല്ലാതെപോകുന്നത് അവരുടെ പ്രിയങ്കരിയായ അപർണ എന്ന കൊച്ചുമിടുക്കിയുടെ അപ്രതീക്ഷിതമായ വേർപാട് മൂലമാണ്. എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞതിനുശേഷമാണ് അസുഖബാധിതയായി അപർണ ആശുപത്രിയിൽ അഡ്മിറ്റാകുന്നത്. രണ്ടു മോഡൽ പരീക്ഷകളിലും അപർണ എല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക് നേടിയിരുന്നു. മോഡൽ പരീക്ഷയുടെ മാർക്കുകളുമായി ആശുപത്രിയിൽ തന്നെ കാണാനെത്തിയ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ഫിനോട് അപർണ പറഞ്ഞു – ഇവിടെ നിന്നു വേഗം വരണമെനിക്ക്, പരീക്ഷ എഴുതി ഫുൾ മാർക്ക് വാങ്ങണം….. പക്ഷേ, ദൈവഹിതം മറ്റൊന്നായിരുന്നു. പരീക്ഷകളും പരീക്ഷണങ്ങളുമില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി… ഹോളിഫാമിലി സ്കൂളിനും അപർണയുടെ സഹപാഠികൾക്കും ആ വേർപാട് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കുമുൻപായിരുന്നു അപ്രതീക്ഷിതമായ വേർപാട്. പരീക്ഷയെഴുതുന്ന കുട്ടികളുടെ രജിസ്ട്രേഷനടക്കം…
Read Moreഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: പ്രതിരോധ താരം ഹര്മന് ജോത് ഖബ്ര ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍. 2023 വരെയുള്ള കരാറിലാണ് താരം ബ്ലാസ്റ്റേഴ്സുമായി ഒപ്പുവച്ചിരിക്കുന്നത്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്.ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പു വയ്ക്കുന്ന നാലാമത്തെ താരമാണ് ഹര്‍മന്‍ജോത് ഖബ്ര.
Read Moreതൊഴിൽ തട്ടിപ്പ്! 35 ഉദ്യോഗാർഥികളിൽ നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്തതായി സൂചന; ബിജെപി നേതാവ് പോലീസ് കസ്റ്റഡിയിൽ
ചെങ്ങന്നൂർ: തൊഴിൽ തട്ടിപ്പിലൂടെ കോടികൾ തട്ടിയ മുൻ ബിജെപി പഞ്ചായത്തംഗം കസ്റ്റഡിയിലായതായി വിവരം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, റെയിൽവേ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ ജോലി തരപ്പെടുത്തി നൽകാമെന്നു പ്രലോഭിപ്പിച്ച് നിരവധി പേരിൽനിന്നു കോടികൾ തട്ടിയെടുത്ത മുൻ ബിജെപി പഞ്ചായത്തംഗവും ഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറിയുമായ മുളക്കുഴ കാരയ്ക്കാട് മലയിൽ സനു എൻ. നായരാണ് ചെങ്ങന്നൂർ പോലീസിന്റെ കസ്റ്റഡിയിലായത്. പത്തനംതിട്ട നഗരസഭയിൽ കല്ലറക്കടവ് മാമ്പറ നിതിൻ ജി. കൃഷ്ണയുടെയും സഹോദരന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ സനു എൻ. നായർ, ബുധനൂർ തഴുവേലിൽ രാജേഷ് കുമാർ, എറണാകുളം തൈക്കുടം വൈറ്റില മുണ്ടേലി നടയ്ക്കാവിൽ വീട്ടിൽ ലെനിൻ മാത്യു എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. 35 ഉദ്യോഗാർഥികളിൽ നിന്നായി നാലുകോടിയോളം രൂപ തട്ടിയെടുത്തതായാണ് സൂചന. കേസിലെ മറ്റു പ്രതികൾ പിടിയിലാകാനുണ്ട്. ബിജെപി മുളക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ സനു തനിക്കുള്ള…
Read Moreഗോകുലത്തിന്റെ പെണ്‍പടയ്ക്ക് ചരിത്ര നേട്ടം
ന്യൂഡൽഹി: ഗോകുലം കേരള എഫ്സിക്ക് ചരിത്ര നേട്ടം. എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഗോകുലം എഫ്സിക്കു യോഗ്യത. 2019-20ൽ ഇന്ത്യൻ വിമൻസ് ലീഗിൽ കിരീടം നേടിയതിന്റെ കരുത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഗോകുലത്തിന്റെ പെണ്‍പട എഎഫ്സി ചാന്പ്യൻഷിപ്പിന് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ലീഗ് കോവിഡിനെത്തുടർന്ന് മാറ്റിവച്ചിരുന്നു. ഇതേത്തുടർന്ന് 2019-20ലെ ചാന്പ്യന്മാരായ ഗോകുലത്തിന്റെ വനിതാ ടീമിന് എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കുകയായിരുന്നു. ഏഷ്യയിലെ മികച്ച ടീമുകളെല്ലാം ഏറ്റുമുട്ടുന്ന ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ ചാന്പ്യൻഷിപ്പ് ഒക്ടോബറിലായിരിക്കും നടക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എഎഫ്സി കപ്പിനു യോഗ്യത നേടുന്നത്. ഐ ലീഗ് കിരീടം നേടിയ ഗോകുലത്തിന്റെ പുരുഷ ടീം നേരത്തേതന്നെ എഎഫ്സി കപ്പിനു യോഗ്യത നേടിയിട്ടുണ്ട്. വനിതാ ടീം ചാന്പ്യൻഷിപ്പിനു യോഗ്യതനേടിയതിൽ അഭിമാനമുണ്ടെന്നും വനിതാ ഫുട്ബോൾ ടീമിൽ…
Read Moreവിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന മക്കള്‍ക്കും ഇനി ആശ്രിത നിയമനത്തിന് അര്‍ഹത ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…
വിവാഹേതര ബന്ധത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഒരു വിവാഹം നിലനില്‍ക്കെ മറ്റൊന്നിനു നിയമസാധുത ഇല്ലാത്ത വിഭാഗങ്ങളുടെ കാര്യത്തിലും, ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതുണ്ട്. കര്‍ണാടക പവര്‍ ട്രാന്സ്മിഷന് കോര്പറേഷന് ലിമിറ്റഡില്‍ (കെപിടിസിഎല്‍) ആശ്രിത നിയമനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കനക്പുര സ്വദേശിയായ കെ.സന്തോഷ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണിത്. ലൈന്‍മാനായിരുന്ന പിതാവ് കബ്ബാലയ്യ 2014ല്‍ മരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയിലുള്ള മകന് സന്തോഷ് ജോലിക്കായി അപേക്ഷിച്ചെങ്കിലും കെപിടിസിഎല്‍ അനുവദിച്ചില്ല. അവിഹിത ബന്ധങ്ങളുണ്ടായിരിക്കാം, എന്നാല്‍ അവിഹിത സന്തതികള്‍ എന്ന സങ്കല്പം നിലനില്‍ക്കില്ലെന്നും ജസ്റ്റിസുമാരായ ബി.വി നാഗരത്നയും എച്ച്.സഞ്ജീവ് കുമാറും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിലയിരുത്തി.
Read Moreഒരാൾക്ക് കഷ്ടിച്ച് മാത്രം നിൽക്കാൻ കഴിയുന്ന കിണറ്റിനുള്ളിൽ..! നാട്ടുകാർ അറിഞ്ഞത് കിണറിൽ നിന്നുള്ള നിലവിളി കേട്ട്; ആദ്യ ആൾ കിണറ്റിനുള്ളിൽ വെള്ളം കണ്ടെത്തി; പിന്നെ നടന്നത്…
കുണ്ടറ: കിണറ്റിനുള്ളിലുണ്ടായ ദുരന്തം നാട്ടുകാർ അറിഞ്ഞത് കിണറ്റിൽ നിന്നുള്ള നിലവിളി കേട്ട്. ആദ്യ ആൾ കിണറ്റിനുള്ളിൽ വെള്ളം കണ്ടെത്തിയ വിവരം ഉറക്കെ വിളിച്ചു പറഞ്ഞതു കേൾക്കുകയും എന്നാൽ പിന്നീട് അയാളുടെ ശബ്ദം വെളിയിലേക്ക് വരാതിരുന്നതും മൂലമാണു മറ്റു രണ്ടുപേർ കിണറ്റിലേക്കിറങ്ങിയത്. ഈ സമയം സ്ഥലത്തില്ലാതിരുന്ന രാജൻ നിലവിളി കേട്ടാണു കിണറ്റിലേക്കിറങ്ങിയതെന്നു നാട്ടുകാർ പറയുന്നു. അവരും കിണറ്റിൽ നിന്നുയർന്ന നിലവിളി കേട്ടാണ് ഓടിയെത്തിയത്. ഉടൻ ഫയർഫോഴ്സിനെയും പോലീസിനേയും വിവരം അറിയിച്ചു. ഒരാൾക്ക് കഷ്ടിച്ച് മാത്രം നിൽക്കാൻ കഴിയുന്ന കിണറ്റിനുള്ളിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനം ഫയർഫോഴ്സിന് ഏറെ ദുസഹമായിരുന്നു. ആറുപേർ പലതവണയായി ഇറങ്ങിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഇതിനിടയിൽ ഓക്സിജൻ മാസ്ക് മുഖത്തു നിന്നു മാറിയതിനെ തുടർന്നാണ് ഫയർമാൻ വർണീനാഥിന് ശ്വാസ തടസം നേരിട്ടത്. കുണ്ടറ,കൊല്ലം ഫയർഫോഴ്സ്, ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാർ, കുണ്ടറ സിഐ ജയകൃഷ്ണൻ എന്നിവരുടെ സംഘം ഉടൻ തന്നെ…
Read More