കോട്ടയം: പാർട്ടിയംഗമല്ലാത്ത, മെന്പർഷിപ് പുതുക്കിയിട്ടില്ലാത്ത ഡോ. സിന്ധുമോൾ ജേക്കബിനെ എങ്ങനെ പാർട്ടി പുറത്താക്കുമെന്നു സിപിഎം ജില്ലാ കമ്മിറ്റി യോഗം. തുടർന്ന് സിന്ധുമോളെ പുറത്താക്കിയ പ്രാദേശിക നേതൃത്വത്തിന്റെ നടപടി തടഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥിയായി മത്സരിച്ച ഡോ. സിന്ധുമോൾ പാർട്ടിയംഗമല്ലെന്നും മെംബർഷിപ്പ് പുതുക്കിയില്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. വിഷയത്തിൽ പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് ജില്ല കമ്മിറ്റി പൂർണമായും നിരാകരിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. തോമസ് ഐസക്, വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ. തോമസ് എന്നിവർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. താൻ പാർട്ടിയംഗമല്ലെന്നും പാർട്ടിയംഗമല്ലാത്ത തന്നെ പുറത്താക്കാൻ ആർക്കും അധികാരമില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫ് ആവശ്യപ്പെട്ടാൽ രാജിവയ്ക്കാൻ തയാറാണെന്നും സിന്ധുമോൾ ജേക്കബും പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥിയായി സിന്ധുമോൾ മത്സരിച്ചത് സിപിഎം ജില്ലാ, സംസ്ഥാന…
Read MoreDay: July 20, 2021
മദ്യം വരുത്തുന്ന ഓരോ വിനകളേ..! വാക്കുതർക്കത്തിനിടെ വീണു പരിക്കേറ്റയാൾ മരിച്ചു; ഒരാൾ അറസ്റ്റിൽ; മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുന്നു…
കടുത്തുരുത്തി: മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തിനിടയിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഞീഴൂർ മരങ്ങോലി പുളിക്കിയിൽ പി.കെ. പൈലി (58)യാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തിൽ മരങ്ങോലി നെല്ലിക്കുന്നേൽ ടോമി(50)യാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുന്നു. ഈ മാസം 14ന് രാത്രി 9.30ന് മരങ്ങോലി കള്ളുഷാപ്പിനു മുൻവശത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ടോമിയും പൈലിയും രമണൻ എന്നയാളും തമ്മിലാണ് വാക്കുതർക്കമുണ്ടായത്. ഇതിനിടയിൽ ടോമി തള്ളിയപ്പോൾ പൈലി തലയടിച്ചു വീഴുകയായിരുന്നു. ബോധരഹിതനായി വീണു കിടന്ന പൈലിയെ ഉപേക്ഷിച്ച് ഇരുവരും പോയി. രക്തം വാർന്ന് കിടന്ന പൈലിയെ സഹോദരങ്ങളും നാട്ടുകാരും ചേർന്നാണ് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്നു ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6.45 ന് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: മോളി. മക്കൾ: പി.മെബീന, പി. മോബിൻ. സംഭവത്തിൽ രമണൻ എന്നയാളെ…
Read Moreപ്രതിസന്ധിഘട്ടങ്ങളില്‍ സിത്താരയെ സഹായിച്ചു ! പക്ഷെ ദേഹത്ത് തൊടാന്‍ പാടില്ലെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നു പോയി;വെളിപ്പെടുത്തലുമായി റഹ്മാന്…
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍താരമായിരുന്നു റഹ്മാന്. റൊമാന്റിക് ഹീറോ പരിവേഷത്തില്‍ ഒരുകാലത്ത് താരം സിനിമാലോകത്ത് നിറഞ്ഞു നിന്നു. അക്കാലത്ത് യുവതികളുടെ ഹരമായിരുന്നു താരം. അന്നത്തെ മുന്‍നിര നായികമാരുടെയെല്ലാം നായകനാകാനും റഹ്മാന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് ഗോസിപ്പുകളിലും താരത്തിന് പേര് പതിവായി കേട്ടുകൊണ്ടിരുന്നു. രോഹിണി,ശോഭന തുടങ്ങിയ നായികമാരുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്ന് തന്നെ പറയാം. അന്ന് സോഷ്യല്‍മീഡിയ ഒന്നും ഇല്ലാതിരുന്നിട്ടും ഗോസിപ്പുകള്‍ക്ക് പഞ്ഞം ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നു എങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന് പറഞ്ഞു. സിനിമാ ജീവിതത്തില്‍ തന്നെ മോശക്കാരനാക്കിയ ഒരു സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ താരം തുറന്നു പറയുന്നത്. നടി സിത്താരയുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു.…
Read Moreവ്യാജ അഭിഭാഷക സംസ്ഥാനം വിട്ടെന്നു സംശയം; യുവതിയെ ചൊല്ലി അഭിഭാഷകർക്കിടയിൽ ഭിന്നിപ്പ്
ആലപ്പുഴ : പരീക്ഷ ജയിക്കാതെ അഭിഭാഷകയായി ജോലി ചെയ്തെന്ന ആരോപണം നേരിടുന്ന സെസി സേവ്യർ സംസ്ഥാനം വിട്ടോയെന്ന് സംശയം. നോർത്ത് സി ഐ യുടെ നേതൃത്വത്തിൽ ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരുടെ ഫോണും പ്രവർത്തിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും നീക്കി. ജഡ്ജിമാരെ പോലും കബളിപ്പിച്ച യുവതിയെ പെട്ടെന്ന് പിടികൂടണമെന്ന സമ്മർദം പോലീസിനുമുണ്ട്. അഭിഭാഷകർക്കിടയിലും ഇവരെ ചൊല്ലി ഭിന്നിപ്പുണ്ടെന്ന് സൂചനയുണ്ട്. ബാർ കൗൺസിൽ രജിസ്ട്രേഷൻ രേഖകളും സർട്ടിഫിക്കറ്റുകളും പരിശോധിക്കാതെയും ഫീസ് മാത്രം വാങ്ങി അംഗത്വം നൽകിയെന്ന ആക്ഷേപവും സജീവമാണ്.
Read Moreപാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; കുറ്റപത്രം അന്തിമ അനുമതിക്കായി വിജിലന്‍സ് ഡയറക്ടറുടെ മുന്നില്‍
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ കുറ്റപത്രം തയാറാക്കി വിജിലന്‍സ്. ഇന്നലെ ഹൈക്കോടതിയിലാണ് അന്വേഷണസംഘം ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം വിജിലന്‍സ് ഡയറക്ടറുടെ അനുമതിക്കായി സമര്പ്പിച്ചിരിക്കുകയാണെന്നുമാണു വിജിലന്‍സ് അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയത്. കേസില്‍ പ്രതിയായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുന്‍കൂര്‍ അനുമതി ഇല്ലാതെ എറണാകുളം ജില്ലവിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ ഒഴിവാക്കാനായി നല്കിയ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് വിജിലന്‍സ് ഇക്കാര്യം അറിയിച്ചത്. ഹര്‍ജിയില്‍, മുന്‍കൂര്‍ അനുമതി ഇല്ലാതെ എറണാകുളം ജില്ലവിട്ടു പോകരുതെന്ന ജാമ്യവ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നു വിജിലന്‍സ് വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പ്രതിപക്ഷത്തിനെതിരേയുള്ള സര്‍ക്കാരിന്റെ ആയുധങ്ങളിലൊന്നാണു പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്. വി.കെ. ഇബ്രാഹിംകുഞ്ഞടക്കം 13 പ്രതികളാണ് കേസിലുള്ളത്. പാലത്തിന്റെ നിര്‍മാണ കരാര്‍ ആര്‍ഡിഎക്സ് കമ്പനിക്ക് നല്കാന് ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തില്‍ ഗൂഡാലോചന നടന്നുവെന്നാണു…
Read Moreദേശീയപാത വികസനം: പേന തുമ്പിൽ ഉദ്യോഗസ്ഥരുടെ വിവേചനം; നഷ്ടപരിഹാര തുകയിൽ ഭൂവുടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം
ഹരിപ്പാട്: ദേശീയപാത വികസനത്തിനായി കാർത്തികപ്പള്ളി താലൂക്കിൽ സ്ഥലമെടുപ്പിൽ അധികാരികൾ വിവേചനം കാട്ടിയതായി ഭൂഉടമകൾ ആക്ഷേപവുമായി രംഗത്ത്. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന കരുവാറ്റ, കുമാരപുരം വില്ലേജുകളിൽപെട്ട സർവേ നമ്പരിലുള്ള പന്ത്രണ്ടിൽ അധികം ഉടമകളാണ് വഞ്ചിതരായത്. ഇവർക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പിഴവ് പരിഹരിച്ച് അർഹമായ നഷ്ടപരിഹാരം അനുവദിച്ച് കിട്ടണമെന്ന് ആവശ്യപ്പെട്ട് വസ്തു ഉടമകൾ കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകി.ഇരു വില്ലേജിലെയും ഡാറ്റാ ബാങ്കിലെ രേഖകളിൽ വസ്തു പുരയിടമായി രേഖപെടുത്തിയിട്ടുള്ളത്. എന്നാൽ സ്ഥലമെടുപ്പ് ഉദ്യോഗസ്ഥർ ഈ വസ്തുക്കൾ നിലമായി പരിഗണിച്ച് നഷ്ടപരിഹാര തുക കുറക്കുകയാണ് ചെയ്തത്. നിലം പുരയിടമാറ്റി മാറ്റാൻ വസ്തു ഉടമകൾ ആർഡിഒ ഓഫീസിലും സ്ഥലമെടുപ്പ് ചുമതലയുള്ള കാർത്തികപ്പള്ളി താലൂക്കിലെ ഓഫീസുകളിൽ പലതവണ കയറിയെങ്കിലും ഉടമകളുടെ ആവശ്യം പരിഗണിച്ചില്ല. എന്നാൽ പരാതിയുമായി എത്തിയ ഭൂഉടമകളോട് ഉദ്യോഗസ്ഥർ നിങ്ങൾ പരാതി നൽകേണ്ട ആവശ്യമില്ലെന്നും സ്ഥലം നോക്കാൻ വരുമ്പോൾ…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേരത്തെ അറിഞ്ഞു; രണ്ടംഗ കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു
സ്വന്തം ലേഖകൻ തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതികളെയും തട്ടിപ്പിനെയുംക്കുറിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരത്തെതന്നെ പരാതി ലഭിച്ചിരുന്നു.വായ്പയെടുത്തവർക്ക് വൻ തുക തിരിച്ചടക്കാൻ നോട്ടീസ് വന്നപ്പോൾ അവർ പാർട്ടിതലത്തിൽ ഇക്കാര്യം പരാതിപ്പെടുകയായിരുന്നു. പരാതികൾ വർധിച്ചതോടെ സത്യാവസ്ഥ അറിയാൻ സിപിഎം രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. മുൻ എംപി പി.കെ ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഷാജൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ബാങ്കിന് എതിരെയുള്ള പരാതികൾ പരിശോധിച്ചത്. ഇവരുടെ അന്വേഷണത്തിൽ ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ അംഗങ്ങൾ തട്ടിപ്പിൽ കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് പാർട്ടിക്ക് ശിപാർശയും നൽകിയിരുന്നു. രണ്ട് മാസം മുന്‍പാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ നൂറു കോടി രൂപയുടെ…
Read Moreമകൻ മരിച്ചതറിഞ്ഞ് ഓടിയെത്തിയ അച്ഛൻ അതേ മരത്തിൽ തൂങ്ങിമരിച്ചു; അച്ഛൻ പിടഞ്ഞു മരിക്കുന്നത് കണ്ട് താഴെ അലറിവിളിച്ച് ഇളയമകൻ; കുന്നംകുളത്ത് സംഭവിച്ചത്…
കുന്നംകുളം: യുവാവ് തൂങ്ങി മരിച്ചതറിഞ്ഞ് അച്ഛൻ മനോവിഷമത്തിൽ അതേമരത്തിൽ തന്നെ തൂങ്ങിമരിച്ചു. എയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബിന് സമീപമാണ് സംഭവം. കിഴക്കൂട്ട് രാമു എന്ന് വിളിക്കുന്ന ദാമോദരൻ (53), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി വൈകിയും ശരത് വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്ത് പാടത്തിനോടു ചേർന്ന മരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ വീട്ടിൽ ഓടിയെത്തി ദാമോദരനെ വിവരമറിയിച്ചു. രണ്ടുപേരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി മരത്തിൽ കയറിയ ദാമോദരൻ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്ക് ചാടുകയായിരുന്നു. ഒന്നും ചെയ്യാനാവാതെ രണ്ടു മരണം കണ്ട നടുക്കത്തിലായിരുന്നു ദാമോദരന്റെ രണ്ടാമത്തെ മകൻ സജിത്ത്. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. ഇന്നു രാവിലെയാണ് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. മൃതദേഹങ്ങൾ…
Read Moreകിറ്റും ഭക്ഷണവും മാത്രമല്ല ജനങ്ങള്‍ക്ക് ആവശ്യം ! തുറന്നടിച്ച് ടിനി ടോം…
ഭക്ഷ്യക്കിറ്റ് നല്കിയതു കൊണ്ടുമാത്രം ജനങ്ങള്‍ സന്തുഷ്ടരാവില്ലെന്ന് നടന് ടിനിടോം. ഒരു ചാനലിന്റെ ചര്‍ച്ചയിലായിരുന്നു താരത്തിന്റെ പ്രതികരണം. ‘ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്,’ ടിനി ടോം പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗിന് അനുമതി നല്കി. ഇതിന് പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി തെലങ്കാനയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. ഹൈദരാബാദില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം രണ്ടാഴ്ചയ്ക്ക് ശേഷമാകും കേരളത്തിലേക്ക് വരിക.
Read Moreഫംഗസ് കാര്യങ്ങൾ -2; ഫംഗസ് നിസാരമല്ല, ശ്വാസകോശങ്ങളെയും തളർത്താം
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്ലാവരും മനസിലാക്കേണ്ട കാര്യം. മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ആണെങ്കിൽ ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഇവർക്കു വേണം മുൻകരുതൽകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റി വെച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ച് വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഫംഗസ് ബാധകൾ ലോകത്തെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിരിക്കുന്നു എന്നാണ് വാർത്തകളിൽ നിന്നും അറിയുന്നത്. ഫംഗസ് ബാധകളെ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ കാണുകയുണ്ടായി. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമ്മം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധകൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം…
Read More