കൽപ്പറ്റ: കോവിഡ് പ്രതിസന്ധി നാടിനെ വരിഞ്ഞു മുറുക്കുന്നതിനിടെ സ്വകാര്യ ബസ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് അന്പലവയൽ പെരുന്പാടി കുന്നിൽ പാലഞ്ചേരി രാജമണി (48) ആണ് മരിച്ചത്. വീടിനു സമീപത്തെ തോട്ടത്തിൽ വിഷം ഉള്ളിൽച്ചെന്ന് അവശ നിലയിലായ രാജ മണിയെ നാട്ടുകാർ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. കടൽമാടുനിന്നും ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ് രാജമണി. കോവിഡ് മൂലം ബസിന്റെ ഓട്ടം നിലച്ചതോടെ സാന്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: സുഭദ്ര. മക്കൾ: സുധന്യ, ശ്രീനാഥ്. മരുമകൻ: നിതിൻ. ഇന്നലെ വൈകുന്നേരം സുഹൃത്ത്കൂടിയായ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ബത്തേരി യൂണിറ്റ് സെക്രട്ടറി ബിനുരാജിനെ വിളിച്ച് സംഘടനയുടെ പേരിൽ എനിക്ക് ഒരു റീത്ത് വയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കടബാധ്യതമൂലം പിടിച്ചുനിൽക്കാനാകുന്നില്ലെന്നും പോവുകയാണെന്നും പറഞ്ഞായിരുന്നു വിളിച്ചത്. തുടർന്ന് ബിനുരാജ്…
Read MoreDay: July 20, 2021
അക്കരയ്ക്കെത്തി രക്ഷപ്പെടാമെന്ന മോഹം വെറുതേയായി; ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 40 പേരിൽനിന്ന് തട്ടിയെടുത്തത് ഒരു കോടിയിലധികം രൂപ
തൃശൂർ: ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്ത് നാൽപ്പതോളം പേരിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയതായി പരാതി. തൃശൂർ ആൽപ്പാറ സ്വദേശി സതീഷിനെതിരെയാണ് പണം നൽകിയവർ രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇവർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. വിലങ്ങന്നൂർ സ്വദേശി ജോണ്‍, തനിക്കും ഭാര്യക്കും ഹോ ങ്കോംഗിൽ ജോലി കിട്ടാനായി കഴിഞ്ഞ വർഷം ജൂണിൽ രണ്ട് ലക്ഷം രൂപയാണ് നൽകിയത്. മാർച്ച് മാസം യാത്രാ ടിക്കറ്റിനായും പണം നൽകി. ടിക്കറ്റും വീസയും നൽകാമെന്നേറ്റ ദിവസം മുതൽ പണം വാങ്ങിയവരെക്കുറിച്ച് ഒരു വിവരവുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമില്ല. ഹോങ്കോംഗ് ഇന്റർനാഷണൽ ടെർമിനലിൽ ഷെഫ്, സൂപ്പർവൈസർ, മെക്കാനിക് എന്നീ ജോലികൾ നൽകാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. നേരത്തെ സതീഷും കൂട്ടരും ഹോങ്കോം ഗിലേക്ക് ഒന്‍പതുപേരെ കൊണ്ടുപോകുന്നതിനിടെ മക്കാവോയിൽ വച്ച് യാത്ര അവസാനിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ്…
Read Moreഭാര്യയെയും മക്കളെയും പബ്ലിക്ക് ആക്കാന്‍ ആഗ്രഹമില്ല ! ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരെ മഞ്ചേരിയില്‍ വന്നാല്‍ മതി;തുറന്നു പറഞ്ഞ് ഷാനവാസ് ഷാനു
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ് ഷാനു. കുങ്കുമപ്പൂവിലെ രുദ്രന് എന്ന കഥാപാത്രമാണ് ഷാനവാസിനെ പ്രശസ്തനാക്കിയത്. പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി അഭിനയിച്ചു തകര്‍ത്ത താരം ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. മിസ്റ്റര്‍ ഹിറ്റ്ലര്‍ എന്ന പേര് മാറ്റി രാജാവിന്റെ മകന് എന്നാക്കാന്‍ പോവുകയാണെന്ന് തമാശയായി ഷാനവാസ് പറയുന്നു. വൈകുന്നേരം മുതല്‍ നാളെ വെളുപ്പിന് നാല് മണി വരെ ഈ കോസ്റ്റ്യൂമില്‍ ആയിരിക്കും. മനസിലായല്ലോ കഷ്ടപ്പാട്. ബംഗാളികളൊന്നും ഒന്നുമല്ലെന്നാണ് ഷാനവാസ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ ഹിറ്റ്ലര്‍ ആണോന്ന ചോദ്യത്തിന് ആവശ്യത്തിന് ഹിറ്റ്ലര്‍ ആവണമല്ലോയെന്നും ഷാനവാസ് പറയുന്നു. ആക്ഷന്‍ കിംഗ് ഓഫ് മിനിസ്ക്രീന്‍ എന്ന പേരിന് പിന്നിലെ കഥയും ഷാനവാസ് പറഞ്ഞു. കുങ്കുമപ്പൂവ് സീരിയല്‍ ചെയ്യുന്ന സമയത്ത് കോവളത്തും ശംഖുമുഖം ബീച്ചിലുമൊക്കെ കൊണ്ട് പോയി വെയിലത്ത് ഇട്ട് തല്ലി കൂടിപ്പിക്കുകയായിരുന്നു. സീത…
Read Moreസ്ത്രീധന-ഗാർഹിക പീഡനങ്ങളുടെ ഈറ്റില്ലമായി കൊല്ലം മാറുന്നോ?കുന്നിക്കോട്ടെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
കൊല്ലം: കുന്നിക്കോട്ട് കുളിമുറിയിൽ അവശനിലയിൽ കണ്ട യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. സ്ത്രീധനപീഡനമാണ് കാരണമെന്നും ബന്ധുക്കൾ എസ്പിക്ക് പരാതി നൽകിയ പരാതിയിൽ പറയുന്നു. അതേസമയം വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഭർത്താവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇളന്പൽ കോട്ടവട്ടം താന്നിക്കൽ വീട്ടിൽ ജയമോൾ (32) ആണ് മരിച്ചത്. ഭർത്താവ് ജോമോൻ മത്തായിക്കെതിരെ ഗാർഹിക പീഡനകേസാവും പോലീസ് ചുമത്തുക. കഴുത്തിൽ ഷാൾ കുരുങ്ങി അവശനിലയിലാണ് ജയമോളെ ഇന്നലെ വൈകുന്നേരത്തോടെ കുളിമുറിയിൽ കാണപ്പെട്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെയിൽവേയിൽ മസ്ദൂർ ജീവനക്കാരനാണ് ജോമോൻ മത്തായി. ഇയാൾ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ ഭാര്യയും ജോമോന്റെ മാതാവും തമ്മിൽ വഴക്കിടുകയായിരുന്നുവെന്നും തുടർന്ന് ജയമോളും ജോമോൻ മത്തായിയും തമ്മിൽ വാക്കേറ്റമുണ്ടായതായും പോലീസ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ജോമോനെതിരെ കേസെടുത്തത്.
Read Moreക്രൂഡ് വില താഴുന്നു, ഇന്ധന വിലയിൽ കുറവ് വരുത്താതെ എണ്ണക്കമ്പിനികൾ; തലസ്ഥാനത്ത് 103 രൂപ പിന്നിട്ടു
കൊച്ചി: ക്രൂഡ് ഓയില്‍ വില ബാരലിനു നാല് ഡോളറിലധികം താഴ്ന്നിട്ടും രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. 73 ഡോളറില്‍നിന്ന് 68.46 ഡോളറിലേക്കാണു ക്രൂഡ് ഓയില്‍ വില ബാരലിനു കുറഞ്ഞിട്ടുള്ളത്. ക്രൂഡ് ഓയില്‍ വില കുറയുന്നെങ്കിലും ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 103.82 രൂപയും ഡീസല്‍ വില 96.47 രൂപയിലും തുടരുകയാണ്. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 102.22 രൂപയും ഡീസല്‍ വില 94.97 രൂപയുമാണ്. കഴിഞ്ഞ ശനിയാഴചയാണ് ഇന്ധനവില അവസാനമായി വര്‍ധിച്ചത്. അന്ന് പെട്രോള്‍ വില കൂട്ടിയിരുന്നെങ്കിലും ഡീസല്‍ വില വര്ധപ്പിച്ചിരുന്നില്ല. ക്രൂഡ് ഓയില്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടിയാണു എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ക്രൂഡ് ഓയില്‍ വില താഴുന്ന സമയങ്ങളില്‍ ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയാറാകുന്നില്ലെന്ന ആക്ഷേപത്തിന് ശക്തിപകരുന്നതാണ് നിലവിലെ സ്ഥിതി. ക്രൂഡ് ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഉത്പാദക രാജ്യങ്ങളുടെ…
Read Moreസിന്ദൂരം അണിയിച്ച ശേഷം വധുവിനെ കണ്ടു പേടിച്ച വരന് വേദിയില്‍ നിന്ന് ഇറങ്ങിയോടി ! വിചിത്ര സംഭവത്തിന്റെ വീഡിയോ വൈറല്‍…
പല വിവാഹവേദികളും വിചിത്രമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. അത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാദവേദിയില്‍ വച്ചാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. വിവാഹ ചടങ്ങുകളെല്ലാം കഴിഞ്ഞ് വധുവിനെ സിന്ദൂരം ചാര്‍ത്തി. രണ്ട് സ്ത്രീകളുടെ സഹായത്തോടെയാണ് വരന് സിന്ദൂരം അണിയിച്ചത്. പിന്നാലെ ഒരു വശത്തേക്ക് ചരിഞ്ഞ് വീഴുന്നു. ശേഷം വധുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്ന വരന് എന്തോ കണ്ട് പേടിച്ചപോലെ തലയില്‍ കെട്ടിയിരുന്ന തലപ്പാവൊക്കെ പറിച്ചെറിഞ്ഞ് വിവാഹവേദിയില്‍ നിന്ന് ഇറങ്ങിയോടി. ഇതാണ് വിഡിയോയില്‍ കാണുന്നത്. വിഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തിനാണ് വധുവിനെ കണ്ട് വരന് പേടിച്ചോടുന്നതെന്ന് വ്യക്തമല്ല. നിരഞ്ജന് മോഹപത്ര എന്നയാളാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത് യഥാര്‍ഥ വിവാഹമാണോ അതോ ഷോര്‍ട്ട് ഫിലിമോ, ആല്‍ബം ഷൂട്ടോ ആണോയെന്നും ചിലര്‍ സംശയമുയര്‍ത്തുന്നുണ്ട്.
Read Moreഇനി നഴ്സുമാരെക്കൂടാതെ പലര്‍ക്കും ബ്രിട്ടനിലേക്ക് പറക്കാം ! എഞ്ചിനീയര്‍മാര്‍ മുതല്‍ കലാകാരന്മാര് വരെയുള്ളവരെ മാടി വിളിച്ച് ബ്രിട്ടന്…
നഴ്സുമാരുടെ സ്വപ്നഭൂമിയായ ബ്രിട്ടന് ഇനി മറ്റ് തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവരുടെയും ഇഷ്ടഭൂമിയാകും. കോവിഡാനന്തര ബ്രിട്ടന് കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി യുകെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റ് എന്ന പുതിയ ഏട് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇതിനായി സര്‍ക്കാരിനെ പ്രേരിപ്പിച്ചതാവട്ടെ മാനവവിഭവശേഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവും. പ്രത്യേക നൈപുണ്യം ആവശ്യമായ തൊഴിലുകള്‍ ചെയ്യാന്‍ ബ്രിട്ടനിലെ ആഭ്യന്തര തൊഴില്‍ വിപണിയില്‍ ആവശ്യത്തിന് ആളെ ലഭിക്കാത്ത മേഖലകളിലേക്കാണ് ഈ ലിസ്റ്റ് വഴി ആളുകളെ ജോലിക്കെടുക്കുക. ഇതില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ബ്രിട്ടനിലെത്തുക കൂടുതല്‍ അനായാസകരമായി മാറും. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആവശ്യത്തിന് മാനവ വിഭവശേഷി ഉറപ്പാക്കുക എന്ന നയമനുസരിച്ച് പല പുതിയ തൊഴിലുകളും ഈ തസ്തികയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പോയിന്റ് അടിസ്ഥാനത്തില്‍ വിസ അംഗീകരിക്കപ്പെടുന്ന പുതിയ നിയമമനുസരിച്ച് തൊഴിലുടമയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ആവശ്യമുള്ള തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കും. ഇതനുസരിച്ച് ഒരു അപേക്ഷകന് വിസ ലഭിക്കുവാന്‍ കുറഞ്ഞത് 70 പോയിന്റ് നേടേണ്ടതുണ്ട്.…
Read Moreപരമ്പര നേടാൻ ധവാൻ സംഘം
കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യൻ ടീം ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ, ജയം തുടർന്ന് പരന്പര സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം ആരംഭിക്കുക. ശിഖർ ധവാന്റെ ക്യാപ്റ്റൻസിയിലും രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലും ആദ്യ ജയം സ്വന്തമാക്കിയ ത്രില്ലിലാണ് ടീം ഇന്ത്യ. ലങ്ക മുന്നോട്ടുവച്ച 263 റണ്‍സ് എന്ന ലക്ഷ്യം 36.4 ഓവറിൽ ഇന്ത്യ അടിച്ചെടുത്തു. സ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച (24 പന്തിൽ 43) പൃഥ്വി ഷാ ആയിരുന്നു ഇന്ത്യയുടെ വിജയ ശിൽപ്പി. ധവാൻ ക്യാപ്റ്റന്റെ (86 നോട്ടൗട്ട്) ഇന്നിംഗ്സ് കാഴ്ചവച്ചിരുന്നു. ഏകദിനത്തിൽ ലങ്കയുടെ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു പ്രേമദാസ സ്റ്റേഡിയത്തിലേത്. തുടർ തോൽവിയിൽനിന്നു മുക്തി നേടുകയാണു ലങ്കയുടെ ലക്ഷ്യം.
Read Moreവേൾഡ് കിക്ക് ബോക്സിംഗിനു മൂന്ന് മലയാളി താരങ്ങൾ
പൊൻകുന്നം: ഒക്ടോബർ 15 മുതൽ 24 വരെ ഇറ്റലിയിൽ നടക്കുന്ന വാക്കോ സീനിയർ ആൻഡ് മാസ്റ്റേഴ്സ് വേൾഡ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ മൂന്നു മലയാളി താരങ്ങൾ. മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിമാരുടെ പാനലിലുമുണ്ട് മലയാളി സാന്നിധ്യം. പൊൻകുന്നം മണ്ണുവയലിൽ റായീസ് എം. സജി, തിരുവനന്തപുരം കരമന വിവേകാന്ദ ലൈനിൽ കെ. കാർത്തിക്, തിരുവനന്തപുരം തലയോർക്കോണം ശിവപ്രഭയിൽ എസ്. ശ്രീഗേഷ് എന്നിവരാണ് ഇന്ത്യൻ ടീമിലുള്ള മലയാളി താരങ്ങൾ. കിക്ക് ബോക്സിംഗ് സംസ്ഥാന സെക്രട്ടറിയും ഇന്റർനാഷണൽ റഫറിയും നാഷണൽ റഫറി കമ്മിറ്റിയംഗവുമായ എ.എസ്. വിവേക് മത്സരം നിയന്ത്രിക്കാൻ രംഗത്തുണ്ട്.
Read Moreഈ ഭാരം നാടിന് നല്ലതല്ല; അമിതഭാരം കയറ്റിയ ടിപ്പർ ലോറി എംഎൽഎ തടഞ്ഞ് പോലീസിന് കൈമാറി
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനായി അപകടകരമായ നിലയിൽ കൂറ്റൻ പാറക്കല്ലുകളുമായി പോയ ടിപ്പർ ലോറി എം.വിൻസെന്റ് എംഎൽഎ തടഞ്ഞ് പോലീസിന് കൈമാറി. ഇന്നലെ രാവിലെ വിഴിഞ്ഞം കട്ടച്ചൽകുഴി ജംഗ്ഷനിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞത്. അമിത ഭാരം കയറ്റി ഒരു വശം ചരിഞ്ഞ നിലയിലായിരുന്നു ലോറി റോഡിലൂടെ പോയിരുന്നത്. പിൻവശത്തുള്ള ബ്രേക്ക് ലൈറ്റുകളോ ഇൻഡിക്കേറ്ററുകളോ ലോറിയിൽ ഇല്ലായിരുന്നു. ഈ സമയം ഇതുവഴി പോയ എംഎൽഎ ഇത് കാണുകയും ലോറി തടയുകയായിരുന്നു. എംഎൽഎ അറിയിച്ചതിനെ തുടർന്ന് എത്തിയ ബാലരാമപുരം പോലീസ് ലോറി കസ്റ്റഡിയിലെടുത്തു. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പോകുന്ന ടിപ്പര്‍ ലോറികളിലെ അമിത ലോഡ് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പരാതിയുണ്ടായിരുന്നു. ഏറെ തിരക്കുള്ള സമയങ്ങളില്‍ പോലും നിശ്ചിത ഭാരത്തെക്കാള്‍ കൂടുതല്‍ ലോഡുമായി പോകുന്ന ടിപ്പറുകളിൽ പലതും അനധികൃതമായി ഉയരംകൂട്ടുന്നതായും ആക്ഷേപമുണ്ട്. …
Read More