സിന്ദൂരം അണിയിച്ച ശേഷം വധുവിനെ കണ്ടു പേടിച്ച വരന്‍ വേദിയില്‍ നിന്ന് ഇറങ്ങിയോടി ! വിചിത്ര സംഭവത്തിന്റെ വീഡിയോ വൈറല്‍…

പല വിവാഹവേദികളും വിചിത്രമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. അത്തരമൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വിവാദവേദിയില്‍ വച്ചാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. വിവാഹ ചടങ്ങുകളെല്ലാം കഴിഞ്ഞ് വധുവിനെ സിന്ദൂരം ചാര്‍ത്തി. രണ്ട് സ്ത്രീകളുടെ സഹായത്തോടെയാണ് വരന്‍ സിന്ദൂരം അണിയിച്ചത്.

പിന്നാലെ ഒരു വശത്തേക്ക് ചരിഞ്ഞ് വീഴുന്നു. ശേഷം വധുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കുന്ന വരന്‍ എന്തോ കണ്ട് പേടിച്ചപോലെ തലയില്‍ കെട്ടിയിരുന്ന തലപ്പാവൊക്കെ പറിച്ചെറിഞ്ഞ് വിവാഹവേദിയില്‍ നിന്ന് ഇറങ്ങിയോടി. ഇതാണ് വിഡിയോയില്‍ കാണുന്നത്.

വിഡിയോയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തിനാണ് വധുവിനെ കണ്ട് വരന്‍ പേടിച്ചോടുന്നതെന്ന് വ്യക്തമല്ല.

നിരഞ്ജന്‍ മോഹപത്ര എന്നയാളാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത് യഥാര്‍ഥ വിവാഹമാണോ അതോ ഷോര്‍ട്ട് ഫിലിമോ, ആല്‍ബം ഷൂട്ടോ ആണോയെന്നും ചിലര്‍ സംശയമുയര്‍ത്തുന്നുണ്ട്.

https://www.youtube.com/watch?v=EVtSHGEY8Ao

Related posts

Leave a Comment