അഗളി : ജനവാസ കേന്ദ്രങ്ങളിൽ കൃഷിയിടങ്ങൾ കാലിയാക്കി വനരപ്പടയുടെ വിളയാട്ടം. അട്ടപ്പാടിയിൽ കുരങ്ങുകൾ വരുത്തിക്കൂട്ടുന്ന നാശ നഷ്ടത്തിന് കണക്കില്ല. തെങ്ങ്, കമുക്, ജാതി, ഏലം, കുരുമുളക് തുടങ്ങിയ ഏതാണ്ട് എല്ലാ കൃഷികളുടെയും അന്തകനായി വാനരപ്പട മാറിക്കഴിഞ്ഞു. ആന, പന്നി, കേഴ, കാട്ടുപോത്ത്, വെരുക്, മാൻ, മയിൽ തുടങ്ങിയ പക്ഷി മൃഗാദികളുടെ അക്രമണത്തിന് പുറമെയാണ് കുരങ്ങു ശല്യവും വ്യാപകമാകുന്നത്. നേരത്തെ വനാതിർത്തികളിലും കാടുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന കുരങ്ങുകൾ ഇപ്പോൾ ജനവസ കേന്ദ്രങ്ങളിലേക്കും കടന്നിരിക്കുന്നു. തെങ്ങിന്റെ മണ്ട മുഴുവൻ കാലിയാക്കി. മച്ചിങ്ങ വരെ പറിച്ചെറിയുകയാണ്. കവുങ്ങിൽ കയറി അടക്ക നശിപ്പിച്ച ശേഷം ഉൗർന്നിറങ്ങുന്നതോടെ കുരുമുളക് ചെടികൾ പാടെ നിലം പൊത്തുന്നു. ഏലതോട്ടത്തിൽ കടന്ന് ചെടികളുടെ കൂന്പ് പിച്ചി ചീന്തിയാണ് നശിപ്പിക്കുന്നത്. ജാതിക്ക പിഞ്ചിലെ തന്നെ പിഴുതു കളയും. ഇഞ്ചി മുള പൊട്ടുന്നതോടെ പറിച്ചു കൂന്പ് തിന്നു നശിപ്പിക്കുന്നു. ഫലവൃക്ഷങ്ങളിൽ കായ് വളരാനനുവദിക്കില്ല…
Read MoreDay: August 31, 2021
അവയവങ്ങളൊക്കെ പുറത്ത്..! കുഞ്ഞു ലോറലിന്റെ വലിയ പോരാട്ടം; ഇവൾ മൂന്നുവയസുവരെ ജീവിച്ചത് എങ്ങനെയെന്ന് കേട്ടാൽ ഞെട്ടും!
കേംബ്രിഡ്ജിലെ കെന്നറ്റ് സ്വദേശിയാണ് ലോറല്‍ ഫിസാക്ലിയ എന്ന മൂന്നു വയസുകാരി. ഓടിപ്പാഞ്ഞ് നടക്കുന്ന ഒരു കുട്ടിക്കുറുമ്പിയാണ്. അവളുടെ കളിചിരിയും കുസൃതിയുമൊക്കെ കൊണ്ട് നിറഞ്ഞതാണ് അവളുടെ വീടും.പക്ഷേ, കുഞ്ഞു ലോറല്‍ മൂന്നു വയസുവരെ ജീവിച്ചത് എങ്ങനെയെന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും. അവയവങ്ങളൊക്കെ പുറത്ത് എക്സോംഫാലോസ് എന്ന അവസ്ഥയിലാണ് ലോറല്‍ ജനിച്ചത്. അതായത് കരള്‍, കുടല് തുടങ്ങിയ ആന്തരിക അവയവങ്ങളൊക്കെ ശരീരത്തിവനു പുറത്തായിരുന്നുവെന്ന്. ഇങ്ങനെ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ജനിക്കുമ്പോള്‍ തന്നെ ശസ്ത്രക്രിയ ചെയ്ത് ആ പ്രശ്നം പരിഹരിക്കാറുണ്ട്. എന്നാല്‍ ലോറലിന്റെ അവസ്ഥ അല്‍പ്പം ഗുരുതരമായതിനാല്‍ മൂന്നു വയസുവരെ അള് ജീവിച്ചത് ഈ അവസ്ഥയില്‍ തന്നെയാണ്. വയറിന് പുറത്ത് ഒരു പന്തു പോലെയായിരുന്നു അവളുടെ ആന്തരിക അവയവങ്ങളെല്ലാം നിന്നിരുന്നത്. അസാധാരണ ജീവിതം കുഞ്ഞു ലോറലിന്റെ ഈ അവസ്ഥയില്‍ അവളുടെ വീട്ടുകാരെല്ലാം സങ്കടപ്പെട്ടു. അവള്‍ക്ക് സാധാരണ ജീവിതം ഒരിക്കലെങ്കിലും ലഭിക്കുമോ എന്നതായിരുന്നു എല്ലാവരുടെയും…
Read Moreഒരു മാസത്തോളം കോവിഡിനോട് പൊരുതിയെങ്കിലും..! മാസ്ക് ധരിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച യുവാവ് ഒടുവിൽ കോവിഡിന് കീഴടങ്ങി
സാൻ ഏഞ്ചലോ: ടെക്സസിലെ വിവിധ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നതിനെതിരെയും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും പ്രതിഷേധം സംഘടിപ്പിച്ച ക്ലാബ് വല്ലേസ് (30) എന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളം കോവിഡിനോട് പൊരുതിയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിച്ചില്ല. “ക്ലാബ് ശാന്തമായ മരണംവരിച്ചു. നമ്മുടെ ഹൃദയത്തിലും മനസിലും അദ്ദേഹം എപ്പോഴും ഉണ്ടാകും’ ഭാര്യ ജെസീക്ക സമൂഹമാധ്യത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മൂന്നു കുട്ടികളുടെ പിതാവായ ക്ലാബ്, നാലാമത്തെ കുട്ടിയുടെ ജനനവും പ്രതീക്ഷിച്ചിരിക്കുന്പോഴാണ് കോവിഡ് ജീവൻ കവർന്നത്. 2020 ജൂലൈ നാലിനാണ് ആദ്യമായി സാൻ ഏഞ്ചലോയിൽ ആളുകളെ കൂട്ടി കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. സാൻ ആഞ്ചലോ ഫ്രീഡം ഡിഫന്‍േറഴ്സ് എന്ന പേരിൽ സംഘടന രൂപീകരിച്ച ശേഷമായിരുന്നു പ്രവർത്തനങ്ങൾ. ഈ വർഷം ജൂലൈ 26നാണ് ഭർത്താവിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതെന്നും എന്നാൽ, പരിശോധനയ്ക്ക് പോകാൻ തയാറായില്ലെന്നും ഭാര്യ ജെസീക്ക പറഞ്ഞു. ഡോക്ടറെ…
Read Moreഒരു പെൺകുട്ടിയെ ലക്ഷ്യമിട്ടു കഴിഞ്ഞാൽ…! മൈസൂരു കൂട്ടമാനഭംഗം; പ്രതികൾ കൂടുതൽ പേരെ പീഡിപ്പിച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
മൈസൂരു: മൈസൂരുവിലെ ചാമുണ്ഡിക്കുന്നിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത ക്രിമിനൽ സംഘം ഇത്തരത്തിൽ മുമ്പും പീഡനം നടത്തയിരുന്നതായി വെളിപ്പെടുത്തൽ. ഇവർ അഞ്ച് പ്രണയ ജോഡികളെയെങ്കിലും ആക്രമിച്ച് യുവതികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് ചോദ്യംചെയ്യലിൽ പോലീസിനു കിട്ടിയ വിവരം. നഗരത്തിലെ സ്വകാര്യ കോളജിൽ എംബിഎയ്ക്കു പഠിക്കുന്ന ഇരുപത്തിരണ്ടുകാരിയാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 7.30 ഓടെ ചാമുണ്ഡി ഹില്ലിനടുത്ത് ലളിതാദ്രിപുരയിൽ കൂട്ടമാനഭംഗത്തിനിരയായത്. പതിവായി മദ്യവും വാങ്ങി ചാമുണ്ഡി ഹിൽസ് മേഖലയിലേക്കു സംഘം എത്തുമായിരുന്നു. പ്രണയജോടികളെ ലക്ഷ്യമിട്ടാണ് ഇവർ പോയിരുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ചെരിവുകളിലോ എത്തുന്ന പ്രണയജോടികളെയാണ് ഇവർ നോട്ടമിട്ടിരുന്നത്. ഒരു പെൺകുട്ടിയെ ലക്ഷ്യമിട്ടു കഴിഞ്ഞാൽ പണവും മറ്റും ആവശ്യപ്പെട്ടു സംഘം ഇവരെ സമീപിക്കും. പതുക്കെ ഇവരെ വളഞ്ഞുവച്ചു ശല്യം ചെയ്യാൻ തുടങ്ങും. പെൺകുട്ടിയുടെ കൂടിയെത്തുന്ന യുവാവ് ഇതിനെ എതിർക്കുകയോ തടയുകയോ ചെയ്യും. ഇതോടെ അക്രമാസക്തരായി മാറുന്ന സംഘം യുവാവിനെ മർദിച്ച് അവശനാക്കും. തുടർന്നു…
Read Moreഅടുക്കളക്കാരനാകാൻ വിധി തടസ്സമാകുന്നോ? തുടർചർച്ചാ സാധ്യതകൾ നിഷേധിക്കുന്നില്ലെന്ന് എ.വി. ഗോപിനാഥ്
പാലക്കാട്: കോൺഗ്രസിനെതിരായ പ്രചാരണത്തിന് താനില്ലെന്ന് എ.വി. ഗോപിനാഥ്. തുടർചർച്ചയ്ക്കുള്ള സാധ്യതകൾ നിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച എ.വി. ഗോപിനാഥ് കോൺഗ്രസിൽനിന്നും രാജിവച്ചിരുന്നു. കോൺഗ്രസിന് വേണ്ടിയാണ് ജീവിതം ഇതുവരെ ഉഴിഞ്ഞുവച്ചതെന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞിരുന്നു. മനസിനെ തളർത്തുന്ന സംഭവങ്ങൾ പാർട്ടിയിൽ ആവർത്തിക്കുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് തടസക്കാരനായി ഇനി ഞാൻ ഉണ്ടാകില്ല. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ് പറയുന്നുവെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.
Read MoreOnline Gambling Establishment 9winz News And Updates Through The Economic Times Site 1
Best Free Sign Up Bonus No Deposit ️ Casinohex In The casino includes a unique welcome give and keeps people entertained with recurring offers. The live casino is not just large, but also filled with high-quality live supplier games. If you have posted a withdrawal question with all the needed files, the gambling establishment will course of action it within 48 time. Depending on your chosen payment approach, the withdrawal may take up to 3 business days and nights. You can find no unnecessary functions in the user interface that…
Read Moreമൂത്ത മകളെ രണ്ടര ലക്ഷം രൂപയ്ക്കു വിറ്റു! ഭര്‍ത്താവിനെക്കുറിച്ചുള്ള ആ സത്യം മനസിലാക്കിയപ്പോള്‍ വളരെ വൈകി; ഫരീബ അകേമി എന്ന നാൽപതുകാരി തന്റെ ദുരിത ജീവിതം പറയുന്പോൾ…
ന്യൂഡൽഹി: ഫരീബ അകേമി എന്ന നാൽപതുകാരി അത്ര വഴങ്ങാത്ത ഹിന്ദിയിൽ തന്റെ ദുരിത ജീവിതം പറയുന്പോൾ മുറിവേറ്റ ഒരു നാടിന്റെ വിലാപങ്ങൾ കൂടിയാണ് പുറത്തു വരുന്നത്. കൈയിലും തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകൾ തുന്നിക്കെട്ടിയ വടുക്കളും ഇടതു കൈയിൽ അനക്കമില്ലാതെ മരിച്ചു കിടക്കുന്ന രണ്ടു വിരലുകളും അവർ അതുവരെ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ നേർക്കാഴ്ചകളാണ്. അഫ്ഗാനിസ്ഥാനിലെ വലിയ നഗരങ്ങളിലെന്നായ ഹിരാത്തിൽനിന്ന് ഒരു ദിവസം അതുവരെയുള്ള തന്റെ സന്പാദ്യം മുഴുവൻ രണ്ട് പെട്ടികളിൽ കുത്തി നിറച്ച് രണ്ടു പെണ്മക്കളുടെ കൈയും പിടിച്ച് അഭയം തേടി ഇന്ത്യയിലെത്തിയതാണ് ഫരീബ അകേമി. അഭയാർഥി തിരിച്ചറിയിൽ കാർഡ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കോവിഡ് പ്രതിസന്ധിയിൽ അനിശ്ചിതത്വത്തിലുമായി. ഡൽഹിയിലെ ഒരു ജിമ്മിൽ പരിശീലകയായി ജോലി ചെയ്തു വരികയായിരുന്നതിനിടയൊണ് കോവിഡ് വ്യാപകമായതും തൊഴിൽ നഷ്ടപ്പെട്ടതും. അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാൻ പിടിച്ചെടുത്ത കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ ഫരീബ…
Read Moreജോളി ജീവന് ഭീഷണി; മനോനിലയുള്ള ഒരാൾക്കൊപ്പം കഴിയാൻ ബുദ്ധിമുട്ട്; വിവാഹമോചനം വേണമെന്ന് രണ്ടാം ഭർത്താവ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചു. കോഴിക്കോട് കോടതിയിലാണ് ഇയാൾ ഹർജി നൽകിയത്. കേസിലെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഷാജു. ഇത്തരം മനോനിലയുള്ള ഒരാൾക്കൊപ്പം കഴിയാൻ ബുദ്ധിമുട്ടാണെന്നും തന്റെ ജീവൻ സംരക്ഷിക്കണമെന്നും ഷാജു ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ജോളി നിലവിൽ കോഴിക്കോട് ജില്ലാ ജയിലിലാണ്.
Read Moreഈ തോട്ടം തമിഴ്നാട്ടിലല്ല, നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് !കോണ്ട്രാക്ടർ അരുണിന്റെ ബന്തി പാടം ഒരു പാട്പേർക്ക് ഒരു പാഠമാണ്…
വൈക്കം: കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടമായ കോണ്ട്രാക്ടർ ഉപജീവനത്തിനായി ബന്തി കൃഷി നടത്തുന്നു.മറവൻതുരുത്ത് കടൂക്കര കളപ്പുരയ്ക്കൽ അരുണ്‍ ശിവദാസാ(30)ണ് വൈക്കം നഗരത്തിൽ പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് ബന്തി കൃഷി നടത്തിയത്. കോണ്ട്രാക്ടർ ആയ അരുണ്‍ പണികൾ കുറഞ്ഞതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. പച്ചക്കറി ഉൾപ്പടെയുള്ള കൃഷികളെ പറ്റി ആലോചിച്ചെങ്കിലും വിപണിയിലെ ആവശ്യകത മനസിലാക്കി പൂ കൃഷിയിലേക്കു തിരിയുകയായിരുന്നു. വൈക്കം താലൂക്ക് ആശുപത്രിക്കു കിഴക്കുഭാഗത്ത് നർത്തകി തിയറ്റർ പ്രവർത്തിച്ചിരുന്ന പുരയിടത്തിലാണ് ബന്തി പൂക്കൾ പരിമളം പരത്തുന്നത്. കാടു പിടിച്ചു കിടന്ന പുരയിടം ഏറെ അധ്വാനം നടത്തിയാണ് അരുണ്‍ കൃഷിയിടമാക്കിയത്. ദിവസേന പത്തു കിലോയിലധികം ബെന്തി പൂക്കളാണ് പുന്തോട്ടത്തിൽ നിന്നു ലഭിക്കുന്നത്. സമീപ സ്ഥലങ്ങളിലുള്ള പൂക്കടക്കാർ അരുണിന്റെ പൂക്കൾ ഏറെ താൽപര്യത്തോടെയാണ് വാങ്ങുന്നത്. ആവശ്യപ്പെടുന്നവർക്കൊക്കെ പൂ നൽകാൻ പറ്റാത്തതിനാൽ പൂ കൃഷി വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ് ഈ യുവാവ്. അരുണിന്റെ…
Read Moreസ്റ്റുവർട്ട് ബിന്നി ക്രിക്കറ്റിനോട് വിടപറഞ്ഞു
ബംഗളൂരു: ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 37 വയസുകാരനായ ബിന്നി 23 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 14 ഏകദിനങ്ങളിലും ആറ് ടെസ്റ്റിലും മൂന്ന് ട്വന്റി-20 യിലും താരം ഇന്ത്യൻ കുപ്പായം അണിഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ബിന്നിയുടെ പേരിലാണ്. 2014-ൽ ബംഗ്ലാദേശിനെതിരേ മിർപൂരിൽ നാല് റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ബിന്നിയെ ശ്രദ്ധേയനാക്കിയത്. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ബിന്നി ഇടം നേടി. മുൻ ഓൾറൗണ്ടർ റോജർ ബിന്നിയുടെ മകനായ താരം ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായി മികച്ച റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 17 വർഷം നീണ്ട കരിയറിൽ 95 ആഭ്യന്തര മത്സരങ്ങളിൽ താരം കളിച്ചു. 2013-14 സീസണിൽ 443 റണ്‍സും 14 വിക്കറ്റും നേടിയ ബിന്നി കർണാടകയ്ക്ക് രഞ്ജി ട്രോഫി നേടുന്നതിൽ നിർണായക…
Read More