ബ്രിസ്ബെൻ: ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങൾ ആലപിക്കുന്ന സല്യൂട്ട് ദ നേഷൻസ് പരിപാടിയിൽ മലയാളി തിളക്കം. ലോകസമാധാന ദിനമായ സെപ്റ്റംബർ 21 ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ താമസിക്കുന്ന സഹോദരിമാരായ മലയാളി വിദ്യാർഥികളായ ആഗ്നസും തെരേസയും ചേർന്ന് ലോകരാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ 6 മണിക്കൂർ തുടർച്ചയായി ആലപിക്കുന്ന പരിപാടിയാണ് സല്യൂട്ട് ദ നേഷൻസ്. ക്യൂൻസ്ലാൻഡ് പാർലമെന്റിൽ ചേർന്ന ചടങ്ങിൽ സ്പീക്കർ കേർട്ടിസ് പിറ്റ് ’സല്യൂട്ട് ദി നേഷൻസ്’ എന്ന ഈ ഇന്റർനാഷണൽ ഈവന്റ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 രാജ്യങ്ങളുടേതുൾപ്പെടെ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളാണ് അവർ ആലപിക്കുന്നത്. ചിൽഡ്രൻ & യൂത്ത് ജസ്റ്റിസ്, മൾട്ടി കൾച്ചറൽ അഫയേഴ്സ് മന്ത്രി ലിയാൻ ലിനാർഡ്, ഐക്യ രാഷ്ട്ര സഭ അസോസിയേഷൻ ഓസ്ട്രേലിയ മുൻ പ്രസിഡന്റും എർത്ത് ചാർട്ടർ കോ-ഓർഡിനേറ്ററും സല്യൂട്ട് ദി…
Read MoreDay: September 10, 2021
മാമനോട് ഒന്നും തോന്നല്ലേ..! മദ്യഷോപ്പ് തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല; ഉപയോഗിക്കാത്ത കെഎസ്ആർടിസി കെട്ടിടങ്ങൾ ബെവ്കോയ്ക്ക്….
തിരുവനന്തപുരം: മദ്യഷോപ്പ് തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കെഎസ്ആർടിസി. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കുക ഡിപ്പോകൾക്ക് പുറത്തുള്ള കെഎസ്ആർടിസിയുടെ ഭൂമിയിലാണെന്നും സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ഉപയോഗിക്കാത്ത കെഎസ്ആർടിസി കെട്ടിടങ്ങൾ ബെവ്കോയ്ക്കു കൈമാറും. ബെവ്കോയുമായി സഹകരിച്ചാകും ഔട്ട്ലെറ്റുകൾ നിർമിക്കുക. കെട്ടിടങ്ങളുടെ വാടക കെഎസ്ആർടിസിക്ക് ലഭിക്കുമെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു. അതേസമയം കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യവില്പന തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ പോലും നടന്നിട്ടില്ലെന്നും നിലവിൽ നടക്കുന്ന ചർച്ചകൾ അപ്രസക്തമാണെന്നും എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മാധ്യമവാർത്തകൾ മാത്രമേ തനിക്കറിയൂ. ഒരു തീരുമാനവും വിഷയത്തിലുണ്ടായിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരക്കുള്ള പ്രദേശങ്ങളിൽ നിന്നും മദ്യശാലകൾ മാറ്റി സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അതിനായി നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഗോവിന്ദൻ പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞത്.
Read Moreആ കുട്ടിയും “അമ്മയും’ ഇവിടെയുണ്ട്..! അക്കു ജീവിതത്തില്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഒരു പിറന്നാള്‍ ആഘോഷത്തോടെ താന്‍ സ്റ്റാറാകുമെന്ന്….
അക്കു ജീവിതത്തില്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഒരു പിറന്നാള്‍ ആഘോഷത്തോടെ താന്‍ സ്റ്റാറാകുമെന്ന്. അക്കുമാത്രമല്ല ഈ വീഡിയോ എടുത്തവരും. ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയായില്‍ തരംഗമായിമാറിയ പിറന്നാള്‍ ആഘോഷവീഡിയോയിലെ താരമാണ് അക്കു. ഭിന്നശേഷിയുള്ള അക്കുവിന്റെ 29ാം ജന്മദിനത്തില് സഹോദരി സമ്മാനിക്കുന്ന സമ്മാനപ്പൊതി കൗതുകത്തോടെ സ്വീകരിക്കുകയും താന്‍ ഏറെനാളായി ആഗ്രഹിച്ച മൊബൈല്‍ ഫോണാണ് അതില്‍ എന്നറിയുമ്പോള്‍ ഉണ്ടാകുന്ന ആഹ്ളാദവും സഹോദരിയെ കെട്ടിപ്പിടിച്ചുള്ള സ്നേഹചുബനവുമാണ് വീഡിയോയില്‍ ഉള്ളത്. കാണുന്ന ആരുടെയും കണ്ണുകളില്‍ ഈറന്‍ അണിയിക്കുന്ന ഈ ദൃശ്യം ഒരുകോടിക്കു മുകളിലാളുകളാണ് കണ്ടത്. ഒരു മിനിറ്റ് 47സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിലുള്ള വ്യക്തികളെ തിരിച്ചറിയാത്തതുകൊണ്ട് അമ്മയും മകനുമെന്നാണ് വാര്‍ത്തകളില്‍ നല്‍കിയിട്ടുള്ളത്. ഒരുപാട് തിരഞ്ഞു ആളെ കണ്ടെത്താനായില്ല എന്ന് തുടങ്ങുന്ന വരികളോടെയാണ് ഒരു ദേശീയമാധ്യമം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വാര്‍ത്തയും വീഡിയോയും ശ്രദ്ധയില്‍പെട്ട റിയല്‍മീ സിഇഒ മാധവ്…
Read Moreകഥയറിയാതെ ആട്ടം കാണരുത്..! ഡിപ്പോകളിൽ മദ്യശാല തുടങ്ങുന്നുവെന്ന പ്രചരണം തെറ്റെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തിൽ കഥയറിയാതെയാണ് പലരും ആട്ടം കാണുന്നത്. ഡിപ്പോകളിൽ മദ്യശാലകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നില്ല. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മറ്റ് ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മദ്യശാലകൾക്ക് വിട്ടുകൊടുക്കുന്നതാണ് പരിഗണിക്കുന്നത്. ജീവനക്കാർ ഉൾപ്പടെ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഇന്ത്യൻ താരങ്ങൾ കോവിഡ് നെഗറ്റീവ്; അഞ്ചാം ടെസ്റ്റ് നടക്കും
ലണ്ടൻ: ഇംഗ്ലണ്ടിൽ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ടീമിലെ ഒരു സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മുഴുവന്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കിയത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് വെള്ളിയാഴ്ച മഞ്ചസ്റ്ററിൽ നടക്കുമെന്ന് ഉറപ്പായി. ഓവലിലെ നാലാം ടെസ്റ്റിനിടെ കോവിഡ് പോസിറ്റീവായ കോച്ച് രവി ശാസ്ത്രി, ശാസ്ത്രി സമ്പർക്കം പുലർത്തിയ ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ എന്നിവർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം ഫിസിയോ നിതിന്‍ പട്ടേലിന് കോവിഡ് ഇല്ലെങ്കിലും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ജൂനിയര്‍ ഫിസിയോ ആയ യോഗേഷ് പാര്മറിനും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടത്താനിരുന്ന ഇന്ത്യന്‍ ടീമിന്റെ…
Read Moreപെലയെ മറികടന്ന് മെസി
ബുവാനസ് ഐറിസ്: സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് മികവിൽ ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു മിന്നും ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന ബൊളീവിയയെ തകർത്തു. അർജന്റീനയുടെ മൂന്നു ഗോളുകളും നേടിയ ക്യാപ്റ്റൻ മെസി ഫുട്ബോൾ ഇതിഹാസം പെലെയുടെ റിക്കാർഡും മറികടന്നു. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരം എന്ന റിക്കാർഡാണ് മെസി സ്വന്തം പേരിലാക്കിയത്. പെലെ രാജ്യത്തിനായി 77 ഗോൾ നേടിയപ്പോൾ മെസിയുടെ അക്കൗണ്ടിൽ 80 ഗോളുകളായി. 153 മത്സരങ്ങളിൽനിന്നാണ് മെസി നേട്ടം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുടെ ലോകറിക്കാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ്. റോണോ ഇതുവരെ 180 മത്സരങ്ങളിൽനിന്നായി 111 ഗോളുകളാണ് നേടിയിരിക്കുന്നത്. മത്സരത്തിന്റെ 14 ാം മനിറ്റിൽ തന്നെ എണ്ണംപറഞ്ഞൊരു ഗോളിൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ബോക്സിനു വെളിയിൽനിന്നും മനോഹരമായ ഇടംകാലൻ ഷോട്ട് വലയിൽ…
Read Moreരാഷ്ട്രീയ വൈരാഗ്യത്തിൽ വെട്ടിക്കൊന്നത് തിരിച്ചറിയാനാവാത്തവിധം; ആരെന്നറിയാൻ ഡിഎൻഎ ഫലത്തിനായി കാത്തിരുന്നത് നാലുമാസം; ബിജെപി പ്രവർത്തകന്റെ മൃതദേഹം സംസ്കരിച്ചു
കോൽക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം നാല് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചു. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിജിത്ത് എന്നയാളുടെ മൃതദേഹമാണ് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ അഭിജിത്തിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. അഭിജിത്തിന്റെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനാല്‍ സംസ്കരിച്ചിരുന്നില്ല. ജൂലൈയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു. പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം അഭിജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. അതേസമയം മൃതദേഹം കൈമാറ്റം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ സംഘര്‍ഷവും നടന്നു.
Read Moreആദ്യ ഡോസ് വാക്സീൻ മരണം തടയുന്നതിൽ 96.6 ശതമാനം ഫലപ്രദം! പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് വാക്സീന്റെ ആദ്യ ഡോസ് മരണത്തെ തടയാൻ 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദമെന്നു കേന്ദ്ര സർക്കാർ. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം. വാക്സിനേഷനു കോവിഡ് മൂലമുണ്ടാകുന്ന മരണത്തെ തടയാൻ കഴിയും. രണ്ടാം തരംഗം അതിരൂക്ഷമായ ഏപ്രിൽ, മേയ് മാസങ്ങളിൽ കോവിഡ് ബാധിച്ചു മരിച്ച ഭൂരിഭാഗം ആളുകളും വാക്സീൻ സ്വീകരിക്കാത്തവരാണ്. കോവിഡിനെതിരായ പ്രധാന കവചം വാക്സിനേഷനാണ്. ഇപ്പോൾ വാക്സീൻ സുലഭമാണ്. എല്ലാവരോടും വാക്സീൻ സ്വീകരിക്കണമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ. പോൾ പറഞ്ഞു.
Read Moreമൃതദേഹം രണ്ടുതവണ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും…! ബംഗാളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മൃതദേഹം നാല് മാസങ്ങൾക്ക് ശേഷം സംസ്കരിച്ചു
കോൽക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം നാല് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചു. മേയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിജിത്ത് എന്നയാളുടെ മൃതദേഹമാണ് മാസങ്ങള്‍ക്ക് ശേഷം സംസ്കരിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ അഭിജിത്തിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. അഭിജിത്തിന്റെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തിരിച്ചറിയാന്‍ സാധിക്കാതിരുന്നതിനാല്‍ സംസ്കരിച്ചിരുന്നില്ല. ജൂലൈയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു. പരിശോധനയ്ക്കൊടുവിലാണ് മൃതദേഹം അഭിജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. അതേസമയം മൃതദേഹം കൈമാറ്റം ചെയ്യുന്നതിനിടെ ചെറിയ തോതില്‍ സംഘര്‍ഷവും നടന്നു.
Read Moreചാറ്റിംഗിന്റെ പേരില്‍ വീട്ടുകാർ ശകാരിച്ചു; അതോടെ അവള് മനോവിഷമത്തിലായി; ഒടുവില്‍ ചെയ്തത്…
കാസര്‍ഗോഡ്: സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിംഗ് നടത്തിയതിന് വീട്ടുകാര്‍ ശകാരിച്ചതിന്റെ പേരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കളനാട് വില്ലേജ് ഓഫീസിനടുത്തെ സയ്യിദ് മന്‍സൂര്‍ തങ്ങള്‍-ഷാഹിന ദമ്പതികളുടെ മകള്‍ സഫ ഫാത്തിമ (13) യാണു മരിച്ചത്. ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നോടെയാണ് സഫ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാറ്റിംഗ് വിവരം വീട്ടുകാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുട്ടി മനോവിഷമത്തിലായിരുന്നതായാണ് പറയപ്പെടുന്നത്. മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു.
Read More