ആ​ദ്യ ഡോ​സ് വാ​ക്സീ​ൻ മ​ര​ണം ത​ട​യു​ന്ന​തി​ൽ 96.6 ശ​ത​മാ​നം ഫ​ലപ്രദം! പു​തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സീ​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണ​ത്തെ ത​ട​യാ​ൻ 96.6 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് 97.5 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ.

പു​തി​യ പ​ഠ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം.

വാ​ക്സി​നേ​ഷ​നു കോ​വി​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ത്തെ ത​ട​യാ​ൻ ക​ഴി​യും. ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​യ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രാ​ണ്.

കോ​വി​ഡി​നെ​തി​രാ​യ പ്ര​ധാ​ന ക​വ​ചം വാ​ക്സി​നേ​ഷ​നാ​ണ്. ഇ​പ്പോ​ൾ വാ​ക്സീ​ൻ സു​ല​ഭ​മാ​ണ്. എ​ല്ലാ​വ​രോ​ടും വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​വി​ഡ് ടാ​സ്ക് ഫോ​ഴ്സ് മേ​ധാ​വി വി.​കെ. പോ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment