ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ കോ​വി​ഡ് നെ​ഗ​റ്റീ​വ്; അ​ഞ്ചാം ടെ​സ്റ്റ് ന​ട​ക്കും



ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ൽ പ​ര്യ​ട​ന​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. ടീ​മി​ലെ ഒ​രു സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫ് അം​ഗ​ത്തി​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ളെ മു​ഴു​വ​ന്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി​യ​ത്. ഇ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഇ​തോ​ടെ ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് അ​ഞ്ചാം ടെ​സ്റ്റ് വെ​ള്ളി​യാ​ഴ്ച മ​ഞ്ച​സ്റ്റ​റി​ൽ ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി.

ഓ​വ​ലി​ലെ നാ​ലാം ടെ​സ്റ്റി​നി​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ കോ​ച്ച് ര​വി ശാ​സ്ത്രി, ശാ​സ്ത്രി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ ഭ​ര​ത് അ​രു​ൺ, ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​ൻ ആ​ർ. ശ്രീ​ധ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം അ​ടു​ത്ത സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ ടീം ​ഫി​സി​യോ നി​തി​ന്‍ പ​ട്ടേ​ലി​ന് കോ​വി​ഡ് ഇ​ല്ലെ​ങ്കി​ലും ഐ​സൊ​ലേ​ഷ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ജൂ​നി​യ​ര്‍ ഫി​സി​യോ ആ​യ യോ​ഗേ​ഷ് പാ​ര്‍​മ​റി​നും വ്യാ​ഴാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ത്താ​നി​രു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ന സെ​ഷ​ന്‍ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ മു​ഴു​വ​ൻ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.

ഇ​ന്ത്യ​ൻ സ​പ്പോ​ർ​ട്ട് സ്റ്റാ​ഫി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചാം ടെ​സ്റ്റ് ഉ​പേ​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രു​ന്നു ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. മ​ത്സ​രം ന​ട​ക്കു​ന്ന കാ​ര്യം ഉ​റ​പ്പി​ല്ലെ​ന്നാ​യി​രു​ന്നു ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ മ​ത്സ​രം ന​ട​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ലു​ള്ള അ​നി​ശ്ചി​ത​ത്വം നീ​ങ്ങി.

അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ നി​ല​വി​ൽ 2-1നു ​മു​ന്നി​ട്ടു നി​ൽ ക്കു​ക​യാ​ണ് ഇ​ന്ത്യ. ട്രെ​ന്‍റ് ബ്രി​ജി​ലെ ആ​ദ്യ ടെ​സ്റ്റ് സ​മ​നി​ല​യി​ലാ​യ​പ്പോ​ൾ ലോ​ർ​ഡ്സി​ൽ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റ് ഇ​ന്ത്യ ജ​യി​ച്ചു. മൂ​ന്നാം ഹെ​ഡിം​ഗ്‌​ലി​യി​ലെ മൂ​ന്നാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ഇ​ന്നി​ങ്സി​നും 76 റ​ൺ​സി​നു കീ​ഴ​ട​ക്കി​യ​ത്. എ​ന്നാ​ൽ ഓ​വ​ലി​ൽ ഇം​ഗ്ല​ണ്ടി​നെ 157 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ മു​ന്നി​ലെ​ത്തി.

Related posts

Leave a Comment