എരുമേലി: രാത്രിയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് രക്ഷകനായി ഡോക്ടർ. ഇന്നലെ പുലർച്ചെയോടെ എരുമേലിക്കടുത്ത് നെടുങ്കാവുവയലിലാണ് സംഭവം. തടത്തിൽ സുഭാഷിന്റെ ഭാര്യ രേണുകയ്ക്ക് (30) ആണ് അർധ രാത്രിയിൽ പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത വിധത്തിൽ രക്തം വാർന്ന് കടുത്ത വേദനയിൽ ബുദ്ധിമുട്ടിയിലാവുകയും ചെയ്തത്. ആശുപത്രിയിലെത്തിക്കാനായി ബന്ധുക്കൾ സൗകര്യങ്ങൾ ഒരുക്കിയപ്പോഴേക്കും യുവതി പ്രസവത്തോട് അടുത്തു. തുടർന്ന് നാട്ടുകാരനും കെഎസ്ഇബി ജീവനക്കാരനുമായ സജീവ് വെച്ചൂച്ചിറയിലെ വ്യാപാരി വ്യവസായി ഭാരവാഹി ഷൈനു ചാക്കോ മുഖേനെ വെച്ചൂച്ചിറ ബിഎംസി ആശുപത്രിയിലെ ഡോ. മനു എം. വർഗീസിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞെത്തിയ ഡോക്ടർ അത്യാസന്ന നിലയിലായിരുന്ന യുവതിയിൽ നിന്നു കുഞ്ഞിനെ വേർപെടുത്തിയ ശേഷം ഇരുവരെയും സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിയും നവജാത ശിശുവായ പെൺകുഞ്ഞും സുഖം പ്രാപിച്ചു. ഇരുവരെയും രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ബന്ധുക്കളും നാട്ടുകാരും. വിവരമറിഞ്ഞ് നിരവധി പേരാണ്…
Read MoreDay: September 22, 2021
പെട്ടെന്ന് ഇറങ്ങിയപ്പോൾ തിരികെ കിട്ടിയത് ജീവൻതന്നെ; ഓടിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് കത്തിനശിച്ചത് രണ്ടു കാറുകൾ
‘നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ദേശീയപാതയിലും മഞ്ചവിളാകത്തും കാറുകൾ കത്തിനശിച്ചു. പുതിയതുറ സ്വദേശിയായ ജോയിയും സുഹൃത്തും സഞ്ചരിച്ച കാർ ഇന്നലെ വൈകുന്നേരം മൂന്നരയോടെ സ്വദേശാഭിമാനി ടൗണ്‍ ഹാളിനു മുന്നിലെത്തിയപ്പോൾ കത്തിനശിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇരുവരും വാഹനത്തില്‍ നിന്നും പുറത്തിറങ്ങി. നെയ്യാറ്റിന്‍കര ഫയർ യൂണിറ്റില്‍ നിന്നും എഎസ്ടി ഒ. ജൂറ്റസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് ടീം തീയണച്ചു. കാറിലെ എസി തകരാറാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ഭാഗം മുഴുവനും കത്തിനശിച്ചു. മഞ്ചവിളാകത്തിനു സമീപം വൈകുന്നേരം നാലേ മുക്കാലോടെയായിരുന്നു രണ്ടാമത്തെ തീപിടുത്തം. മലയിക്കട സ്വദേശിനിയായ സുശീലാമ്മയുടെ കാറിന്റെ എൻജിനിലാണ് തീ പിടിച്ചത്. കാറിന്റെ പകുതിയോളം ഭാഗം കത്തിനശിച്ചു. നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ഫോഴ്സ് ടീം സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു.
Read Moreപ്രാണവേദന സഹിക്കാനാവാതെ കാട്ടാന പുഴയിൽ ഇറങ്ങി നിന്നു; ഒടുവിൽ സന്ധ്യയോടെ പ്രാണൻ വെടിഞ്ഞു പുഴയിൽ വീണു; ഒന്നും ചെയ്യാനാവാതെ കണ്ണീർ പൊഴിച്ച് നാട്ടുകാരും
ചെട്ടിയാംപറമ്പ് (കണ്ണൂർ): ദേഹമാസകലം പരിക്കേറ്റ നിലയിൽ കാണപ്പെട്ട കാട്ടാന ചരിഞ്ഞു. ഇന്നലെ ചീങ്കണ്ണിപ്പുഴയിൽ ഇറങ്ങി നിലവിളിച്ചു വീണപോയ കാട്ടാന രാത്രിയോടയൊണ് ചരിഞ്ഞത്. ചെട്ടിയാംപറമ്പ് പൂക്കുണ്ടിലെ ചാത്തംപാറ കടവിലാണ് ഇന്നലെ രാവിലെ ദേഹമാസകലം പരിക്കേറ്റ കാട്ടാന വേദന സഹിക്കാതെ പുഴയിലിറങ്ങി നിൽക്കുന്നതായി കണ്ടത്. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെ രാവിലെ എട്ടോടെ കൃഷിയിടത്തിലെ റബർ പാൽ ശേഖരിക്കാൻ എത്തിയ റെജിയാണ് ആനയെ ആദ്യം കണ്ടത്. സാധാരണ പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്കു മടങ്ങാറാണ് പതിവ്. എന്നാൽ പുഴയുടെ മധ്യഭാഗത്ത് മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനയെ ശ്രദ്ധിച്ചപ്പോഴാണ് ദേഹത്ത് ഗുരുതര പരിക്ക് കണ്ടെത്തിയത്. ആനയുടെ വലതുകാൽചട്ടയ്ക്ക് മുകളിലും മസ്തകത്തിനു പിൻഭാഗത്തും വാലിലും വലിയ മുറിവുകൾ പഴുത്ത് വൃണമായ നിലയിലായിരുന്നു. വാൽ പകുതിയോളം അഴുകിയും വലതുകാൽ പൂർണമായും നീരുവന്ന അവസ്ഥയിലുമായിരുന്നു . രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. രാവിലെ…
Read Moreസന്തോഷ് ട്രോഫി ഇതിഹാസങ്ങൾക്ക് ആദരമൊരുക്കി ബ്ലാസ്റ്റേഴ്സ് കിറ്റ്
കൊച്ചി: ഈ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജഴ്സി കിറ്റ് പുറത്തിറക്കി. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന 1973ലെ ടീമിന് ആദരം അര്‍പ്പിച്ചുള്ള ജഴ്സിയാണ് ഒരുക്കിയിരിക്കുന്നത്. 1973ലെ വിജയാഘോഷത്തിനൊപ്പം അവര്‍ക്കുള്ള ആദരമായി എല്ലാ ജഴ്സിയിലും ‘1973’ എന്ന് ആലേഖനം ചെയ്യും. 1973ലെ സന്തോഷ് ട്രോഫി നേടിയ ടീമിലെ താരങ്ങളാണ് ജഴ്സി പുറത്തിറക്കിയത്. ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക. നവംബർ 19ന് എടികെ മോഹൻ ബഗാനെതിരേയാണ് ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം.
Read Moreമിതാലി നമ്പർ1
ദുബായ്: വനിതകളുടെ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ഒന്നാം റാങ്ക് നിലനിർത്തി. 762 റേറ്റിംഗ് പോയിന്റാണു മിതാലിക്കുള്ളത്. 761 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലിയാണു രണ്ടാമത്.ഇന്ത്യയുടെ സ്മൃതി മന്ദാന ഏഴാം റാങ്ക് നിലനിർത്തി.ബൗളിംഗ് റാങ്കിൽ ഇന്ത്യയുടെ ജുലൻ ഗോസ്വാമി (694 പോയിന്റ്) ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലിലെത്തി. ഓൾ റൗണ്ടർമാരിൽ ഇന്ത്യയുടെ ദീപ്തി ശർമ (331 പോയിന്റ്) നാലാം റാങ്കിലെത്തി.
Read Moreരാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി മധ്യവയസ്കന്റെ ആത്മഹത്യ ഭീഷണി; മകളെ കാണണമെന്ന് ആഗ്രഹവും; അനുനയിപ്പിച്ച് ഭാര്യയും സഹോദരിയും
ആലപ്പുഴ: രാമങ്കരിയിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്കൻ. കയറും പെട്രോളുമായാണ് ഇയാൾ വാട്ടർ ടാങ്കിന് മുകളിൽ കയറിയിരിക്കുന്നത്. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാൻ ശ്രമിക്കുകയാണ്. ഇയാളുടെ ഭാര്യയും സഹോദരിയും സ്ഥലത്തെത്തിയിട്ടുണ്ട്. മകളെ കാണണമെന്നും ഇയാൾ പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുടുംബവഴക്കിനെ തുടർന്നു ഇയാൾക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. തന്നെ കുടുക്കിയതാണെന്നും അതെല്ലാം ഒത്തു തീർപ്പാക്കിയതാണെന്നും ഇയാൾ പറയുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Moreബിസിനസ് സംരംഭക അവാർഡിന് അർഹയായി ഡോ. ചൈതന്യ ഉണ്ണി ! സിനിമയിൽ മമ്മുട്ടി – ശോഭന ദന്പതികളുടെ മകളായി വേഷമിട്ടിട്ടുണ്ട്
മെൽബണ്‍: ഒരേസമയം അമ്മ എന്ന നിലയിലും ബിസിനസ് സംരംഭക എന്ന നിലയിലും മികവ് പുലർത്തുന്നവരെ ആദരിക്കുന്നതിന ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിരിക്കുന്ന ’ഓസ്മംപ്രണർ 2021’ അവാർഡിന് കോഴിക്കോട് സ്വദേശിനി ഡോ. ചൈതന്യ ഉണ്ണി (ഡോ. റ്റാനിയ) തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത നവംബർ 23 മുതൽ 25 വരെ സണ്‍ഷൈൻ കോസ്റ്റിൽ നടക്കുന്ന ബിസിനസ് കണ്‍വെൻഷനിൽ അവാർഡ് സമ്മാനിക്കും. പ്രഫഷനൽ രംഗത്തും ബിസിനസ് രംഗത്തും ശ്രദ്ധേയമായ മികവ് പുലർത്തുന്ന ഡോ. ചൈതന്യ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായശേഷം യുകെയിൽ നിന്ന് ഡെർമറ്റോളജിയിൽ ഉന്നത ബിരുദം നേടിയാണ് ചൈതന്യ 2010 ൽ ഓസ്ട്രേലിയയിൽ എത്തിയത്. 2021 ബിസിനസ് വുമണ്‍ ഓഫ് ദ് ഇയർ അവാർഡ്, ബിസിനസ് എക്സലൻസ് അവാർഡ് -2020, ഇന്ത്യൻ – ഓസ്ട്രേലിയൻ ബിസിനസ് ആന്റ് കമ്യൂണിറ്റി അവാർഡ് എന്നിവയുൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. ബിസിനസ് ന്യൂസ് ഓസ്ട്രേലിയ വർഷം…
Read Moreഏറ്റവും പ്രായംകൂടിയ ഇരട്ടകൾ ഇവർ! ജപ്പാനിലെതന്നെ കിൻ നരീത, ജിൻ കേനി സഹോദരിമാരുടെ റിക്കാർഡ് പഴങ്കഥയായി
ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സദൃശ്യ ഇരട്ടകളെന്ന ഗിന്നസ് റിക്കാർഡ് ജപ്പാനിലെ യുമെനോ സുമിയാന, കൗമെ കൊഡാമ മുത്തശ്ശിമാർക്ക്. 1913 നവംബർ അഞ്ചിനു ജനിച്ച ഇവർക്ക് 107 വയസും 300 ദിവസവും പ്രായമുണ്ട്. ജപ്പാനിലെതന്നെ കിൻ നരീത, ജിൻ കേനി സഹോദരിമാരുടെ റിക്കാർഡാണു പഴങ്കഥയായത്. 2000 ജനുവരിയിൽ 107 വർഷവും 175 ദിവസവും പ്രായത്തിൽ കിൻ മരിക്കുന്നതുവരെ ഇവർ റിക്കാർഡിന് ഉടമകളായിരുന്നു. ജിൻ തൊട്ടടുത്ത വർഷം 108-ാം വയസിലാണു മരിച്ചത്. സെപ്റ്റംബർ ഒന്നിനാണ് സുമിയാന, കൗമെ സഹോദരിമാർ റിക്കാർഡ് ഭേദിച്ചത്. ജപ്പാനിൽ വയോജനദിനമായി ആചരിക്കുന്ന സെപ്റ്റംബർ 20നാണു റിക്കാർഡ് വിവരം ഗിന്നസ് അധികൃതർ പ്രഖ്യാപിച്ചത്. ജപ്പാന്റെ രണ്ടു ഭാഗങ്ങളായി പരിചരണകേന്ദ്രങ്ങളിൽ കഴിയുന്ന യുമെനോയ്ക്ക് നാലും കൗമെയ്ക്ക് മൂന്നും മക്കളുണ്ട്. ജപ്പാൻകാർക്ക് ആയുർദൈർഘ്യം കൂടുതലാണ്. ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി 118 വയസുള്ള ജപ്പാൻകാരി കാനെ തനാക ആണ്.
Read Moreസോഷ്യൽ മീഡിയ വഴി കരഞ്ഞുകൊണ്ട് തന്റെ ആഗ്രഹം ലോകത്തെ അറിയിച്ചു! രുഗ്മിണിയമ്മയെ തേടി ലാലിന്റെ വീഡിയോ കോൾ
തൃശൂർ: സ്ക്രീനിൽമാത്രം കണ്ടിട്ടുള്ള സൂപ്പർ താരത്തെ എന്നെങ്കിലും നേരിട്ടു കാണണമെന്ന മോഹം ഒടുവിൽ വീഡിയോകോൾ വഴി സാധ്യമായതിന്റെ ആഹ്ലാദത്തിലാണ് തൃശൂർ പൂങ്കുന്നം അഗതിമന്ദിരത്തിലെ രുഗ്മിണിയമ്മ. മോഹൻലാലിനെ കാണണമെന്ന് എപ്പോഴും ആഗ്രഹം പ്രകടിപ്പിക്കാറുള്ള ഈ മുത്തശി കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി കരഞ്ഞുകൊണ്ട് തന്റെ ആഗ്രഹം ലോകത്തെ അറിയിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ഫാൻസ് അസോസിയേഷൻകാരാണ് മോഹൻലാലിനെ ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചത്. തന്റെ കടുത്ത ആരാധികയായ രുഗ്മിണിയമ്മയെ തേടി അധികം വൈകാതെ മോഹൻലാലിന്റെ വീഡിയോ കോൾ എത്തി. അപ്രതീക്ഷിതമായി പ്രിയതാരത്തിന്റെ ഫോണ്‍ കോൾ എത്തിയതോടെ രുഗ്മിണിയമ്മ വികാരാധീനയായി. നേരിട്ടു കാണണമെന്ന ആഗ്രഹം രുഗ്മിണിയമ്മ പറഞ്ഞപ്പോൾ കോവിഡ് കഴിഞ്ഞു നേരിട്ടുവരാമെന്നു മോഹൻലാൽ പറഞ്ഞു. ഇപ്പോൾ താൻ ഇടുക്കിയിലാണെന്നും കോവിഡ് പ്രതിസന്ധി കഴിഞ്ഞ് അതുവഴി വരുമ്പോൾ കാണാമെന്നുമായിരുന്നു വാഗ്ദാനം. മോഹൻലാൽ കാണാൻ വന്നില്ലേ, മോഹൻലാൽ വിളിച്ചോ എന്നെല്ലാം ചോദിച്ച് എല്ലാവരും കളിയാക്കുകയാണെന്നു പറഞ്ഞ്…
Read Moreഇത് പിൻവലിച്ചില്ലെങ്കിൽ..! കോവിഷീൽഡ് വാക്സിൻ യുകെ അംഗീകരിക്കണമെന്ന് കേന്ദ്രം; ഇല്ലെങ്കിൽ എട്ടിന്റെ പണി
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഷീൽഡ് വാക്സീൻ യുകെ അംഗീകരിക്കണമെന്ന് കേന്ദ്രസർക്കാർ. ഇല്ലെങ്കിൽ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാർക്കും ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ കോവിഷീൽഡ് വാക്സിൻ എടുത്തവർ യുകെയിൽ എത്തുമ്പോൾ ക്വാറന്റൈനിൽ കഴിയണമെന്നാണ് യുകെ സർക്കാർ തീരുമാനം. ഇത് പിൻവലിച്ചില്ലെങ്കിൽ ഇന്ത്യയിലെത്തുന്ന യുകെ പൗരന്മാരും ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നാണ് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാനാണ് രാഷ്ട്രീയ തീരുമാനം.
Read More