പെ​ട്ടെ​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ൾ തി​രി​കെ കി​ട്ടി​യ​ത് ജീ​വ​ൻ​ത​ന്നെ; ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ത്തിന​ശി​ച്ച​ത് ര​ണ്ടു കാ​റു​ക​ൾ

‘നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ദേ​ശീ​യ​പാ​ത​യി​ലും മ​ഞ്ച​വി​ളാ​ക​ത്തും കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. പു​തി​യ​തു​റ സ്വ​ദേ​ശി​യാ​യ ജോ​യി​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച കാ​ർ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ സ്വ​ദേ​ശാ​ഭി​മാ​നി ടൗ​ണ്‍ ഹാ​ളി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ക​ത്തി​ന​ശി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്ത് നി​ന്ന് പു​ക​യു​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​പ്പോ​ള്‍ ഇ​രു​വ​രും വാ​ഹ​ന​ത്തി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി. നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ർ യൂ​ണി​റ്റി​ല്‍ നി​ന്നും എ​എ​സ്ടി ഒ. ​ജൂ​റ്റ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ഫോ​ഴ്സ് ടീം ​തീ​യ​ണ​ച്ചു.

കാ​റി​ലെ എ​സി ത​ക​രാ​റാ​ണ് തീ​പി​ടി​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ഫോ​ഴ്സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം മു​ഴു​വ​നും ക​ത്തി​ന​ശി​ച്ചു.​

മ​ഞ്ച​വി​ളാ​ക​ത്തി​നു സ​മീ​പം വൈ​കു​ന്നേ​രം നാ​ലേ മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ തീ​പി​ടു​ത്തം. മ​ല​യി​ക്ക​ട സ്വ​ദേ​ശി​നി​യാ​യ സു​ശീ​ലാ​മ്മ​യു​ടെ കാ​റി​ന്‍റെ എ​ൻ​ജി​നി​ലാ​ണ് തീ ​പി​ടി​ച്ച​ത്.

കാ​റി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം ക​ത്തി​ന​ശി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ ഫോ​ഴ്സ് ടീം ​സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ചു.

Related posts

Leave a Comment