ഏറ്റവും പ്രായംകൂടിയ ഇരട്ടകൾ ഇവർ! ജ​​​പ്പാ​​​നി​​​ലെ​​ത​​​ന്നെ കി​​​ൻ ന​​​രീ​​​ത, ജി​​​ൻ കേ​​​നി സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ റി​​​ക്കാ​​​ർഡ് പഴങ്കഥയായി

ടോ​​​ക്കി​​​യോ: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം​​​കൂ​​​ടി​​​യ സ​​​ദൃ​​​ശ്യ ഇ​​​ര​​​ട്ട​​​ക​​​ളെ​​​ന്ന ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ് ജ​​​പ്പാ​​​നി​​​ലെ യു​​​മെ​​​നോ സു​​​മി​​​യാ​​​ന, കൗ​​​മെ കൊ​​​ഡാ​​​മ മു​​​ത്ത​​​ശ്ശി​​മാ​​ർ​​ക്ക്.

1913 ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു ജ​​​നി​​​ച്ച ഇ​​​വ​​​ർ​​​ക്ക് 107 വ​​​യ​​​സും 300 ദി​​​വ​​​സ​​​വും പ്രാ​​​യ​​​മു​​​ണ്ട്.

ജ​​​പ്പാ​​​നി​​​ലെ​​ത​​​ന്നെ കി​​​ൻ ന​​​രീ​​​ത, ജി​​​ൻ കേ​​​നി സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ റി​​​ക്കാ​​​ർ​​​ഡാ​​​ണു പ​​ഴ​​ങ്ക​​ഥ​​യാ​​യ​​​ത്.

2000 ജ​​​നു​​​വ​​​രി​​​യി​​​ൽ 107 വ​​​ർ​​​ഷ​​​വും 175 ദി​​​വ​​​സ​​​വും പ്രാ​​​യ​​​ത്തി​​​ൽ കി​​​ൻ മ​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഇ​​​വ​​​ർ റി​​​ക്കാ​​​ർ​​​ഡി​​​ന് ഉ​​​ട​​​മ​​​ക​​​ളാ​​​യി​​​രു​​​ന്നു. ജി​​​ൻ തൊ​​​ട്ട​​​ടു​​​ത്ത വ​​​ർ​​​ഷം 108-ാം വ​​​യ​​​സി​​​ലാ​​​ണു മ​​​രി​​​ച്ച​​​ത്.

സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണ് സു​​​മി​​​യാ​​​ന, കൗ​​​മെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ച്ച​​​ത്. ജ​​​പ്പാ​​​നി​​​ൽ വ​​​യോ​​​ജ​​​ന​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന സെ​​​പ്റ്റം​​​ബ​​​ർ 20നാ​​​ണു റി​​​ക്കാ​​​ർ​​​ഡ് വി​​​വ​​​രം ഗി​​​ന്ന​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

ജ​​​പ്പാ​​​ന്‍റെ ര​​​ണ്ടു ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി പ​​​രി​​​ച​​​ര​​​ണകേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന യു​​​മെ​​​നോ​​​യ്ക്ക് നാ​​​ലും കൗ​​​മെ​​​യ്ക്ക് മൂ​​​ന്നും മ​​ക്ക​​ളു​​​ണ്ട്.

ജ​​​പ്പാ​​​ൻ​​​കാ​​​ർ​​​ക്ക് ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം കൂ​​​ടു​​​ത​​​ലാ​​​ണ്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യ​​​മു​​​ള്ള വ്യ​​​ക്തി 118 വ​​​യ​​​സു​​​ള്ള ജ​​​പ്പാ​​​ൻ​​​കാ​​​രി കാ​​​നെ ത​​​നാ​​​ക ആ​​​ണ്.

Related posts

Leave a Comment