ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് നടൻ നാഗചൈതന്യയും സാമന്ത അക്കിനേനിയും വിവാഹമോചിതരായത്. വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ സാമന്തയെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയ താരമാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. നാഗചൈതന്യയെ ഒന്നിനും കൊള്ളത്താവൻ എന്ന് വിശേഷിപ്പിച്ച് സാമന്തയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന തരത്തിലുള്ള കുറിപ്പാണ് അന്ന് കങ്കണ പങ്കുവച്ചത്. കൂടാതെ നാഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തിന് കാരണം ബോളിവുഡിലെ വിവാഹമോചന വിദഗ്ധനായ ഒരു നടനാണെന്നും താരം കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിന് കാരണം പുരുഷന്മാരാണെന്നും അവർ വേട്ടക്കാരും സ്ത്രീകൾ പരിപാലിക്കുന്നവരാണെന്നും കങ്കണ കുറിച്ചിരുന്നു. കൂടാതെ വസ്ത്രം മാറുന്നതുപോലെ സ്ത്രീകളെ മാറ്റുന്നവരോട് ദയ കാണിക്കരുതെന്നും അവർ പറഞ്ഞിരുന്നു. അന്ന് കങ്കണയുടെ പോസ്റ്റ് വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു.കങ്കണയുടെ ഈ പോസ്റ്റിന് സാമന്തയോ നാഗചൈതന്യയോ മറുപടി നൽകിയിരുന്നില്ല. അടുത്തിടെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിരൂപമാണ് സാമന്തയെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ വിവാഹമോചനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി കങ്കണയുടെ ഒരു…
Read MoreDay: October 21, 2021
ആവിയില്‍ വെന്തത് പുട്ടല്ലേ, ആധിയില്‍ വെന്തത് ഞാനല്ലേ’ ! മമ്ത മോഹന്‍ദാസിന്റെ പുട്ടുപാട്ട് തരംഗമാവുന്നു…
നടി എന്നതിനൊപ്പം നല്ലൊരു ഗായികയും കൂടിയാണ് മംമ്ത മോഹന്‍ദാസ്. ഇത് പലതവണ താരം തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പുട്ടുപാട്ട് പാടിയാണ് മംമ്ത ആരാധകരെ കൈയ്യിലെടുത്തിരിക്കുന്നത്. പ്രമുഖ ഭക്ഷ്യപദാര്‍ത്ഥ നിര്‍മാണ കമ്പനിയായ ഡബിള്‍ ഹോഴ്സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടല്‍ മാത്രമല്ല ഡബിള്‍ ഹോഴ്സ് പുട്ടുപൊടിയുടെ ഈ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട് മംമ്ത. പാട്ടിലെ വരികള്‍ പോലെ തന്നെ രസകരമാണ് പരസ്യത്തിന്റെ അവതരണവും. പുട്ട് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായാണ് ഡബിള്‍ ഹോഴ്സിന്റെ പുട്ടുപാട്ട്. പരസ്യഗാനം എന്നതിന് അപ്പുറത്തേക്ക് മലയാളികളുടെ ഹൃദയം കീഴടക്കുന്നതാണ് പുട്ടുപാട്ട്. ‘നന്നായി പൊടിച്ചു വെച്ചിട്ടും പിന്നെയും വാരിനിറച്ചില്ലേ’ എന്നാണ് പുട്ടുപാട്ട് തുടങ്ങുന്നത്. ‘ആവിയില്‍ വെന്തത് പുട്ടല്ലേ, ആധിയില്‍ വെന്തത് ഞാനല്ലേ’ എന്നിടത്താണ് പുട്ട് പാട്ട് അവസാനിക്കുന്നത്. മംമ്തയോടൊപ്പം പുട്ടിന്റെ വേഷമണിഞ്ഞ ഒരു കഥാപാത്രവും പാട്ടിന് ചുവടു വെയ്ക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് പി എസ് ജയഹരിയാണ്…
Read Moreദീപാവലി വരുന്നു, അതിർത്തി കടന്ന് കൊള്ളപ്പലിശസംഘവും; പോലീസിന്റെ കണ്ണുവെട്ടിക്കാൻ പലിശക്കാർ വരുന്നത് മുണ്ടും ഷർട്ടും ധരിച്ച്
കൊഴിഞ്ഞാന്പാറ: ദീപാവലി അടുത്തു വരുന്നതോടെ കൊഴിഞ്ഞാന്പാറ ഫർക്കയിലേക്ക് തമിഴ്നാട്ടിൽ നിന്നുംകൊള്ള പലിശക്കാരുടെ വരവു തുടങ്ങി. വടകരപ്പതി, എരുത്തേന്പതി, കൊഴിഞ്ഞാന്പാറ, പെരുമാട്ടി, പട്ടഞ്ചേരി, മുതലമട പഞ്ചായത്ത് പ്രദേശങ്ങളിലെ തമിഴ് കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പലിശ സംഘമെത്തുന്നത് . കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതു മുതൽ ദീർഘനാൾ തൊഴിൽരഹിതരെന്നതിനാൽ സാന്പത്തികമായും തകർച്ചയിലാണെന്ന കണക്കുകൂട്ടലിലാണ് തമിഴ് പലിശ സംഘം അതിർത്തി കടന്നെത്തുന്നത്. ചിറ്റൂർ നിയോജക മണ്ഡലത്തിൽ തമിഴ് കുടുംബങ്ങൾ കൂടുതലായുണ്ട്. തമിഴ് വംശജരുടെ പ്രധാന ഉത്സവമായ ദീപാവലിയും തൈപൊങ്കലും കേരളത്തിന്റെ അതിർത്തി ജില്ലകളായ പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിൽ താമസിക്കുന്ന തമിഴ് കുടുംബങ്ങളും വിപുലമായി തന്നെ ആഘോഷിച്ചു വരുന്നുണ്ട് . കോയന്പത്തൂർ, പൊള്ളാച്ചി, കിണത്തുക്കടവ് ഭാഗങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങളിലാണ് വായ്പ നൽകുന്ന സംഘം എത്തികൊണ്ടിരിക്കുന്നത്. മുൻ കാലങ്ങളിൽ പാന്റ്സും ഷർട്ടും ധരിച്ചെത്തിയിരുന്നവർ ഇത്തവണ മുണ്ടും ഷർട്ടും ധരിച്ചാണെത്തുന്നത്. കേരളത്തിൽ പോലീസിന്റെ…
Read Moreഅനുപമയുടെ കുഞ്ഞ് ഇപ്പോള്‍ ജീവനോടെയുണ്ടോ ? ഏതു നിമിഷവും ദുരഭിമാനക്കൊലയുണ്ടാവുമെന്ന ഭീതിയില്‍ അനുപമയും; കുഞ്ഞിന്റെ തിരോധാനത്തില്‍ സര്‍വ്വത്ര ദുരൂഹത…
തിരുവനന്തപുരത്ത് നവജാത ശിശുവിനെ അമ്മയുടെ സമീപത്തു നിന്നും മാറ്റിയ സംഭവത്തില്‍ ദുരൂഹതയേറു്നനു. അനുപമ പ്രസവിച്ച ശിശു ഇന്ന് എവിടെയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കുഞ്ഞ് ജീവനോടെയുണ്ടോയെന്ന സംശയവും പലരും പങ്കുവെയ്ക്കുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയെന്നു പറയുന്ന ദിവസം ശിശുക്ഷേമ സമിതിയില്‍ സംഭവിച്ച കാര്യങ്ങളാണ് പുതിയ സംശയത്തിന് ഇടനല്‍കുന്നത്. 2020 ഒക്ടോബര്‍ 22-നു വൈകീട്ടാണ് തന്റെ ആണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആണ്‍കുട്ടിയായി എന്നതാണ് വസ്തുത. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെണ്‍കുഞ്ഞെന്നാണ്…
Read Moreഎറവാള സമുദായങ്ങൾക്കു ജാതി സർട്ടിഫിക്കറ്റ് ഇല്ല; സർക്കാർ ക്ഷേമപദ്ധതികളെല്ലാം അകലെ; നരകതുല്യ ജീവിതം തള്ളിനീക്കി നാൽപത് കുടുംബങ്ങൾ
കൊല്ലങ്കോട്: ആദിവാസി എറവാളൻ സമുദായ കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റില്ലാത്തതിനാൽ രണ്ടു കോളനികളിലായി നാൽപ്പതു കുടുംബങ്ങൾ വികസനമെത്താതെ നരകതുല്യ ജീവിതം തള്ളിനീക്കുന്നു. നെന്മേനി, പറത്തോട് പുത്തൻപ്പാടം കോളനിവാസികളാണ് കുടിവെള്ളം, വീട്, സഞ്ചാരയോഗ്യമായ പാത പോലുമില്ലാതെ വർഷങ്ങളായി ദുരിതം പേറുന്നത്. ഈ കുടുംബങ്ങളിൽ മരണപ്പെടുന്നവരെ ശ്മശാനത്തിലേക്ക് എത്തിക്കാൻ മുക്കാൽ കിലോമീറ്റർ ദൂരം വയൽ വരന്പിലൂടെ പുതപ്പിൽ പൊതിഞ്ഞുള്ള നടത്തം തന്നെ ആവർത്തിച്ചുവരികയാണ്. 2017 മുതൽ ഇവിടെയുള്ളവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകിയിരുന്നത് വകുപ്പ് നിർത്തലാക്കുകയാണ് ഉണ്ടായത്. ഇവരുടെ വസ്ത്രധാരണം, ഭാഷ മറ്റു നടപടി ക്രമങ്ങളും ആദിവാസി സമുദായങ്ങളുടേതല്ല എന്നതാണ് സർട്ടിഫിക്കറ്റ് നിർത്തലാക്കിയതിനു കാരണമായി വകുപ്പ് അധികൃതർ അറിയിച്ചത്. ഇവിടെ താമസിക്കുന്നവർക്ക് മുൻകാലത്ത് രക്ഷിതാക്കൾക്ക് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് മക്കൾക്കും ബാധകമല്ലെന്ന് അധികൃതർ പറയുന്നു. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിലെത്തിയ മുന്നു പേർക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സംവരണ പട്ടികയിൽപെടാത്തതിനാൽ ജോലി…
Read Moreപ്ലസ്ടു വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ചു; ജൂസ് നൽകി മയക്കിയ ശേഷം സുഹൃത്തുക്കളും കാമുകനും ചേർന്ന് പീഡിപ്പിച്ചു; കുറ്റ്യാടിയിലെ സംഭവം ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നു. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്ത്തിയിട്ടുണ്ടോയെന്നറിയുന്നതിനാണ് പരിശോധന നടത്താന്‍ തീരുമാനിച്ചത്. നാലുപേരുടേയും മൊബൈല്‍ഫോണ്‍ സൈബര്‍ ഫോറന്‍സിക് ലാബില്‍ പരിശോധനക്കായി അയയ്ക്കും. ദൃശ്യങ്ങള്‍ ഡീലിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധനയിലൂടെ കണ്ടെത്താനാവും. പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് സംശയിക്കുന്നതായി കേസന്വേഷിക്കുന്ന നാദാപുരം എഎസ്പി നിധിന്‍രാജ് അറിയിച്ചു. മറ്റു കേസുകളിലൊന്നും പ്രതികള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും എഎസ്പി അറിയിച്ചു. ഇന്ന് പ്രതികളെ പോക്സോ കോടതിയില്‍ ഹാജരാക്കും. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ് (24)അടുക്കത്ത് പാറച്ചാലില്‍ ഷിബു(34), ആക്കല്‍ പാലോളി അക്ഷയ് (22), മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ (22) എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സായൂജും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് സായൂജ് പെണ്‍കുട്ടിയോട് ജാനകികാട് വിനോദസഞ്ചാര…
Read More‘മിനിസ്റ്റര്‍ മരുമകനില്‍ ‘ കരാറുകാര്‍ക്ക് നെഞ്ചിടിപ്പ് ! റോഡ് നിര്‍മാണത്തില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരേ പണി തുടങ്ങി മന്ത്രി
സ്വന്തം ലേഖകന്‍ കോഴിക്കോട്: റോഡ് നിര്‍മാണത്തില്‍ അലംഭാവം കാട്ടുന്നവര്‍ക്കെതിരേ പണി തുടങ്ങി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വിവാദം കൊഴുക്കുന്നതിനിടെ ആദ്യ ഡോസായി ദേശീയ പാത 766ല്‍ നടക്കുന്ന പ്രവൃത്തിയില്‍ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് നാഥ് ഇന്‍ഫാസ്ട്രക്ചര്‍ കമ്പനിയില്‍ നിന്നും പിഴ ഈടാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കരാറില്‍ അലംഭാവം കാണിച്ചെന്നും മന്ത്രി നേരിട്ട് എത്തി നിര്‍ദേശിച്ചിട്ടും നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്നുമാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവര്‍ത്തിയിലാണ് കരാറുകാരായ നാഥ് കണ്‍സ്ട്രക്ഷന്‍സ് അലംഭാവം വരുത്തിയത്. മന്ത്രി സെപ്തംബര്‍ മാസത്തില്‍ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശവും മന്ത്രി നല്‍കിയിരുന്നു.ഒരു ഭാഗത്ത പ്രവര്‍ത്തി ഒക്ടോബര്‍ 15 നകം തീര്‍ക്കണം എന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് മന്ത്രി തിരിഞ്ഞിരിക്കുന്നത്. സമയബന്ധിതമായി പ്രവര്‍ത്തി…
Read Moreസുഹൃത്തിന്റെ ദാമ്പത്യം തകരണം; കൂട്ടുകാരന്റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സുഹൃത്തിന്റെ ജീവിതം തകരുമ്പോൾ യുവതി ആഗ്രഹിച്ചത് ആ ഒറ്റക്കാര്യം…
തിരുവനന്തപുരം: ഭർതൃമതിയായ യുവതിയുടെ മോർഫ് ചെയ്ത വ്യാജനഗ്നചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് സൈബർ പോലീസ് . കേസിലെ മുഖ്യപ്രതിയായ കാഞ്ഞിരംപാറ സ്വദേശിനി സൗമ്യ (23), ഇടുക്കി കട്ടപ്പന സ്വദേശി മിബിൻ ജോസഫ് എന്നിവരെ സൈബർ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെ ന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി. സുഹൃത്തിന്റെ ദാന്പത്യ ബന്ധം തകർക്കുന്നതിനായാണ് സുഹൃത്തിന്റെ ഭാര്യയുടെ വ്യാജമായുണ്ടാക്കിയ നഗ്നചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. ഫേസ്ബുക്ക് പരിചയത്തിൽ…ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവാക്കളെ വശീകരിച്ച് ഇവരുടെ സഹായത്തോടെ ഫേക്ക് ഐഡി നിർമ്മിച്ചാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പലരുടെയും ഫെയ്സ്ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയും വിവരങ്ങൾ സൗമ്യയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കംപ്യൂട്ടർ വിദഗ്ധയായ സൗമ്യ യുവാക്കളെ വാട്ട്സ് ആപ്പിലൂടെ വീഡിയോ കോൾ ചെയ്ത് മുഖം ഒഴികെയുള്ള തന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചാണ് യുവാക്കളെ…
Read Moreലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെച്ചു ! ചരിത്രപരമായ നേട്ടം കൈവരിച്ചത് അമേരിക്കന്‍ സര്ജന്മാര്…
ആന്തരീകാവയവങ്ങളുടെ തകരാറുമൂലം ലക്ഷക്കണക്കിന് ആളുകളാണ് ലോകമാകമാനം മരണപ്പെടുന്നത്. മാറ്റി വയ്ക്കാനുള്ള അവയവങ്ങളുടെ ലഭ്യതക്കുറവാണ് പലപ്പോഴും രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത്. എന്നാലിപ്പോള്‍ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് ഒരു പുതിയ ചരിത്രം പിറന്നിരിക്കുകയാണ്. ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമേരിക്കന്‍ ഡോക്ടര്‍മാര്‍. സാധാരണ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നാല്‍ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ മാറ്റിവെച്ച വൃക്കയെ തിരസ്ക്കരിക്കുന്നതിനാല്‍ ശസ്ത്രക്രിയ പരാജയപ്പെടാറുണ്ട്. എന്നാല്‍ പന്നിയില്‍ നിന്നുള്ള വൃക്ക മനുഷ്യനില്‍ സ്ഥാപിച്ചിട്ടും ഇത്തരത്തില്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ആ വൃക്കയെ പുറന്തള്ളിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍.വൈ.യു. ലാങ്കോണ്‍ ഹെല്‍ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം. ഇവരില്‍ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് അവരുടെ കുടുംബത്തിന്റെ അനുമതിയോടെയാണ് പരീക്ഷണം നടത്തിയത്. മൂന്നു ദിവസം കൊണ്ടായിരുന്നു ഈ പരീക്ഷണം പൂര്‍ത്തിയാക്കിയത്. പന്നിയുടെ…
Read Moreഒറ്റക്കണ്ണനാവില്ല, പ്രതികരിക്കും; സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് യുട്യൂബ് ചാനൽ തുടങ്ങുന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് യുട്യൂബ് ചാനലുമായി രംഗത്തെത്തുന്നു. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ തുടങ്ങുന്ന കാര്യം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ചാനൽ ജനുവരി ഒന്നു മുതൽ ആരംഭിക്കും. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒറ്റക്കണ്ണനാവില്ലെന്നും നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും വ്യക്തമാക്കിയാണ് പുതിയ ചാനൽ സംബന്ധിച്ച് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും പോസ്റ്റിൽ പറയുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാതിരുന്നതിനെ തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്കു മടങ്ങുന്നതിനായി നീക്കം നടത്തുന്നെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ തുടരുന്നതിനിടെ കേരള സഹൃദയ വേദിയുടെ അവുക്കാദർകുട്ടി നഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇത് ചെറിയാൻ കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ…
Read More