ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെച്ചു ! ചരിത്രപരമായ നേട്ടം കൈവരിച്ചത് അമേരിക്കന്‍ സര്‍ജന്‍മാര്‍…

ആന്തരീകാവയവങ്ങളുടെ തകരാറുമൂലം ലക്ഷക്കണക്കിന് ആളുകളാണ് ലോകമാകമാനം മരണപ്പെടുന്നത്. മാറ്റി വയ്ക്കാനുള്ള അവയവങ്ങളുടെ ലഭ്യതക്കുറവാണ് പലപ്പോഴും രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നത്. എന്നാലിപ്പോള്‍ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് ഒരു പുതിയ ചരിത്രം പിറന്നിരിക്കുകയാണ്. ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമേരിക്കന്‍ ഡോക്ടര്‍മാര്‍. സാധാരണ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നാല്‍ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ മാറ്റിവെച്ച വൃക്കയെ തിരസ്‌ക്കരിക്കുന്നതിനാല്‍ ശസ്ത്രക്രിയ പരാജയപ്പെടാറുണ്ട്. എന്നാല്‍ പന്നിയില്‍ നിന്നുള്ള വൃക്ക മനുഷ്യനില്‍ സ്ഥാപിച്ചിട്ടും ഇത്തരത്തില്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ആ വൃക്കയെ പുറന്തള്ളിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍.വൈ.യു. ലാങ്കോണ്‍ ഹെല്‍ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം. ഇവരില്‍ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തുടര്‍ന്ന് അവരുടെ കുടുംബത്തിന്റെ അനുമതിയോടെയാണ് പരീക്ഷണം നടത്തിയത്. മൂന്നു ദിവസം കൊണ്ടായിരുന്നു ഈ പരീക്ഷണം പൂര്‍ത്തിയാക്കിയത്. പന്നിയുടെ…

Read More