ശുദ്ധജലം ഉപയോഗിക്കാം, ജലജന്യരോഗങ്ങൾ തടയാം1. കുടിവെള്ള സ്രോതസുകളിൽ മലിനജലം കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക, 2. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.3. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക. 4. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ക്ലോറിൻ ഗുളിക ഉപയോഗം20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്. ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്. ലിക്വിഡ് ക്ലോറിനേഷൻ1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവക ക്ലോറിൻ ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം. നിർബന്ധമായും സോപ്പുപയോഗിച്ചു കൈ കഴുകേണ്ടത് എപ്പോഴെല്ലാം?1. ശുചിമുറി ഉപയോഗിച്ചതിനു ശേഷം.2.തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു…
Read MoreDay: October 30, 2021
മകള്‍ വിവാഹിതയായി അമേരിക്കയിലാണ് ! കുടുംബത്തെക്കുറിച്ച് മനസ്സു തുറന്ന് എംജി ശ്രീകുമാറിന്റെ ഭാര്യ…
മലയാളികളുടെ ഇഷ്ടഗായകനാണ് എംജി ശ്രീകുമാര്‍. എംജിയുടെ ഭാര്യ ലേഖ ശ്രീകുമാറിനെയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ജീവിതത്തെക്കുറിച്ചും എം ജി ശ്രീകുമാറിനെക്കുറിച്ചും ലേഖ ഇപ്പോള്‍ മനസു തുറന്നിരിക്കുകയാണ്. തനിക്കൊരു മകളുണ്ടെന്നും അക്കാര്യം എല്ലാവര്ക്കും അറിയാമെന്നും ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ലേഖ ശ്രീകുമാര്‍ പറഞ്ഞത്. അധികം സംസാരിക്കാത്ത ലേഖയെക്കുറിച്ച പലതരത്തിലാണ് ആളുകള്‍ക്കിടയില്‍ ഗോസിപ്പുകള്‍ പരന്നത്. എന്നാല്‍, കഴിഞ്ഞയിടെ ലേഖ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി സ്വന്തം വിശേഷങ്ങള്‍ പങ്കുവെച്ചു തുടങ്ങിയതോടെയാണ് ആളുകളുടെ തെറ്റിദ്ധാരണകള്‍ മാറാന്‍ തുടങ്ങിയത്. എം ജി ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷം എന്ന് ലേഖ പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ സ്നേഹമാണെന്നും താന്‍ ഒന്നും പറയാതെ തന്നെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ് ശ്രീക്കുട്ടനെന്നും ലേഖ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പുതുതായി തുടങ്ങിയിരിക്കുന്ന യുട്യൂബ് ചാനലിന്റെ പേര് ലേഖ എം ജി ശ്രീകുമാര്‍…
Read Moreരണ്ടിലൊന്നിൽ നാളെ തീരുമാനം; നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും
ദുബായ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയും ന്യൂസിലൻഡും നാളെ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ തോറ്റതിന്റെ ആഘാതത്തിലാണ് സൂപ്പര്‍ 12ന്റെ ഗ്രൂപ്പ് രണ്ടിൽ വിരാട് കോഹ്ലിയുടെ ടീം ഇന്ത്യയും കെയ്ന്‍ വില്ല്യംസണിന്റെ കിവീസും ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് പോരാട്ടം. ഗ്രൂപ്പ് രണ്ടിൽ തുടർച്ചയായ മൂന്നാം ജയത്തോടെ പാക്കിസ്ഥാൻ സെമി ഫൈനലിനോട് അടുത്തു. സൂപ്പർ 12 റൗണ്ടിലെ ഒാരോ ഗ്രൂപ്പില്‍നിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകളാണ് സെമിഫൈനലിലെത്തുക. ഇന്ത്യക്കും കിവികള്‍ക്കും പിഴച്ചത് പാക്കിസ്ഥാന്റെ മുന്നിലായിരുന്നു. അതുകൊണ്ടു തന്നെ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ നാളെ രണ്ടു ടീമുകള്‍ക്കും ജയിക്കേണ്ടതുണ്ട്. കണക്കിൽ കിവീസ്ഇന്ത്യക്കെതിരേയുള്ള മുൻ കണക്കുകള്‍ കിവീസിന് അനുകൂലമാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ വലിയ ആധിപത്യമാണ് കിവീസിനുള്ളത്. 2003ലെ ലോകകപ്പിലാണ് ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റില്‍ കിവീസിനെ തോല്‍പ്പിക്കുന്നത്.…
Read Moreസ്വകാര്യ ബസ് സമരം നവംബര്‍ ഒമ്പതു മുതല്‍; സര്‍ക്കാരിന് മൗനം ; പിന്മാറില്ലെന്ന് ബസുടമകള്‍
കോഴിക്കോട്: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് മൗനം. നവംബര്‍ ഒമ്പതു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുള്‍പ്പെടെ മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിക്കും മുന്നറിയിപ്പ് നല്‍കിയിട്ടും ചര്‍ച്ചയ്ക്കു പോലും ഇതുവരേയും വിളിച്ചിട്ടില്ല. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സ്വകാര്യബസുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗെനൈസേഷന് സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന് പറഞ്ഞു. മിനിമം ചാര്‍ജ് 12 രൂപയാക്കുകയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഓരോരൂപ നിരക്ക് ഈടാക്കിയുള്ള ചാര്‍ജ് നിശ്ചയിക്കണമെന്നുമാണ് ബസ് ഓപ്പറേറ്റേഷന് അസോസിയേഷന് ആവശ്യപ്പെടുന്നത്.ഇതിന് പുറമേ റോഡ് ടാക്സുള്‍പ്പെടെയുള്ള നികുതികള്‍ ഡിസംബര്‍ വരെ ഒഴിവാക്കണമെന്നുമാണ് പ്രധാന ആവശ്യം. 2018 ല്‍ ഡീസല്‍ വില 66 രൂപയുള്ളപ്പോഴാണ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയത്. എന്നാല്‍ ഡീസല്‍ വില ഇന്ന് 102.98 ആയി ഉയര്‍ന്നു. അഞ്ചു രൂപയായി ഇന്ധനവില വര്‍ധിക്കുമ്പോള്‍ ബസ് ചാര്‍ജ് കൂട്ടുകയാണ്…
Read Moreമലയാള സിനിമ; ഭാവനയുടെ തീരുമാനം ഇങ്ങനെ
ഇനി കുറച്ച് കാലത്തേക്ക് മലയാള സിനിമകൾ ഒന്നും ചെയ്യുന്നില്ല. മലയാളത്തിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്. മലയാള സിനിമകൾ ഉടനെയൊന്നും ചെയ്യണ്ട എന്നത് എന്റെ തീരുമാനമാണ്. അത് എന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി 2. നിലവില്‍ കന്നടയിൽ ആണെങ്കിലും പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല. കന്നടയിൽ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി. -ഭാവന
Read Moreകത്രീന പറഞ്ഞ ആ കാര്യം വിശ്വസിക്കാതെ ആരാധകർ
ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാവാന്‍ പോവുകയാണോയെന്നാണ്. രാജസ്ഥാനില്‍ വച്ച് രാജകീയമായി നടക്കുന്ന വിവാഹചടങ്ങുകളുടെ മുഴുവന്‍ തയാറെടുപ്പുകള്‍ തുടങ്ങിയെന്നും ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് കത്രീനയുടെ വിവാഹവസ്ത്രം ഡിസൈന്‍ ചെയ്യുന്നതെന്നും ഡിസംബറിലാണ് വിവാഹ തീയതി കുറിച്ചിരിക്കുന്നതെന്നും പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലം കേട്ട് മൗനം പാലിച്ചിരുന്ന കത്രീനയും വിക്കിയും ഇപ്പോള്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കത്രീന ഈ ഗോസിപ്പ് വാര്‍ത്തകളോട് പ്രതികരിച്ചത്. താനും വിക്കിയും വിവാഹിതരാവാന്‍ പോകുന്നു എന്ന വാര്‍ത്തയില്‍ യാതൊരുവിധ സത്യവുമില്ലെന്നാണ് കത്രീന പറയുന്നത്. എന്നാല്‍ എങ്ങനെയാണ് യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് ആ ഒരു ചോദ്യം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് കത്രീന…
Read Moreനവജാത ശിശുവിനെ സുഹൃത്തിനെ നോക്കാനേല്‍പ്പിച്ച് അമ്മ സ്ഥലംവിട്ടു ! യുവതിയുടെ മറ്റു രണ്ടു കുട്ടികളും ഭര്‍ത്താവും വിദേശത്ത്…
നവജാതശിശുവിനെ സുഹൃത്തിന്റെ വീട്ടില്‍ നോക്കാനേല്പിച്ച ശേഷം മുങ്ങി അമ്മ. ചികിത്സയ്ക്കെന്നു പറഞ്ഞായിരുന്നു കുഞ്ഞിന്റെ മാതാവിന്റെ മുങ്ങല്‍. സംഭവത്തെക്കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം തുടങ്ങി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. നെടുങ്കണ്ടം മേഖലയിലെ ഒരു വീട്ടില്‍ ഒരു മാസത്തോളമായി നവജാതശിശുവിന്റെ സാന്നിധ്യം നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. ശിശുവിന് അഞ്ചു ദിവസം പ്രായമുള്ളപ്പോഴാണ് അവിടെ എത്തിച്ചതത്രേ. ശിശുവിനെ പരിപാലിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതര്‍ ഭവനസന്ദര്‍ശനത്തിനിടെ ശ്രദ്ധിച്ചിരുന്നു. ആരോഗ്യവകുപ്പ് ശിശുസംരക്ഷണ വിഭാഗത്തിനു നല്കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണത്തിനെത്തിയത്. അന്വേഷിക്കാനെത്തിയ സംഘം നവജാതശിശുവിന്റെ മാതാവുമായി സംസാരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മടങ്ങിയെത്തിയ ശേഷം കുട്ടിയെ ഏറ്റെടുക്കുമെന്നുമാണ് നവജാതശിശുവിന്റെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്. യുവതിയുടെ ഭര്‍ത്താവും മറ്റു രണ്ടു കുട്ടികളും വിദേശത്താണ്. കുട്ടിയെ നോക്കുന്നവരോടും ശിശുവിന്റെ മാതാവിനോടും ഹാജരാകാനും നവജാതശിശുവിനെ ഹാജരാക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്കി.
Read Moreആറര മാസത്തിനിടെ ഒമ്പതാം തവണ; വടക്കഞ്ചേരി മേൽപ്പാലത്തിൽ വീണ്ടും കുത്തിപ്പൊളിയ്ക്കൽ
വടക്കഞ്ചേരി: നിരവധി തവണ അറ്റകുറ്റപണികൾ നടത്തി വാഹനഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാതയിൽ വീണ്ടും കുത്തി പൊളിച്ചുള്ള പണികൾ. തൃശൂർ ഭാഗത്തേക്കുള്ള ലൈനിലാണ് ഇപ്പോൾ അറ്റകുറ്റപണികൾ തകൃതിയായി നടത്തുന്നത്. ഒരുു മാസം മുന്‍പ് തകർന്ന ഭാഗങ്ങൾ കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചെങ്കിലും അതുകൊണ്ടൊന്നും ഫലം കണ്ടില്ല. ഇതിനാലാണ് ഇപ്പോൾ സമാന തകരാർ കണ്ടെത്തിയ സ്ഥലങ്ങളിൽ പണികൾ നടത്തുന്നത്.കഴിഞ്ഞ ഫെബ്രുവരി ആറിനാണ് മേൽപ്പാത തുറന്നത്. അതിനു ശേഷം ആറര മാസത്തിനുള്ളിൽ തന്നെ ഇത് ഒന്‍പതാം തവണയാണ് നിർമാണത്തിലെ അപാകത മൂലം പാലത്തിൽ റിപ്പയർ പണികൾ നടത്തുന്ന സാഹചര്യമുണ്ടാകുന്നത്.
Read Moreകോഴികളെ കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയത് ഇരുപത്തിരണ്ട് വയസുള്ള യുവാക്കൾ; കൊന്ന് തൂക്കിയതിന്റെ കാരണമായി പ്രതികൾ പറഞ്ഞതിങ്ങനെ…
വടക്കഞ്ചേരി: പാളയത്ത് നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയ സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേ പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പൻ(22) എന്നിവരെയാണ് സി ഐ മഹേന്ദ്രസിംഹൻ, എസ് ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘം അറസ്റ്റ് ചെയ്തത്. മോഷണം, ജീവ ജാലങ്ങളെ അപായപ്പെടുത്തൽ, ഭീക്ഷണി തുടങ്ങി മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.ഒരു വർഷം മുന്‍പ് പാളയത്തുണ്ടായ ഒരു അടിപിടി കേസ് ഒത്തുതീർപ്പാക്കുന്നതിൽ ഫാം നടത്തുന്ന സുരേഷ് കുമാർ തടസ്സം നിന്നതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് യുവാക്കളെ പ്രേരിപ്പിച്ചതെന്ന് സിഐ പറഞ്ഞു. കാഞ്ഞിര തൊലിയും മാർക്കറ്റിൽ നിന്നും വാങ്ങിയ കോഴിയിറച്ചിയും ചേർത്ത് നൽകിയാണ് പാളയം കരിപ്പാലി റോഡിൽ കോണ്‍ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ് കുമാർ നടത്തുന്ന ഫാമിലെ നായ്ക്കളെ കൊന്നത്. ജർമ്മൻ…
Read Moreപാടത്തിറങ്ങാൻ മലയാളികളെ കിട്ടാനില്ല; രണ്ടാംവിള ഇറക്കിയ പാടത്ത് നടീൽ പണിക്കായി ബംഗാളികളെത്തി
നെന്മാറ: മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽ നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം പാടശേഖരങ്ങളിൽ നടീൽ പണികൾക്കായി എത്തിയത് ബംഗാളിലെ പശ്ചിമ കോൽക്കത്തയിൽ നിന്നുള്ള സലാം, സെയ്ത്, പിൻറു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4000 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് കണിമംഗലം പാടത്തെ കൃഷിയിറക്കിയ മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. വിതയിൽ കള പെരുകുമെന്ന പേടിയിലാണ് നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കിയത്. കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ നടീൽ നടത്തുകയായിരുന്നു. കിഴക്കൻ മഴ ശക്തമാകുന്പോഴേക്കും…
Read More