ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം കോട്ടയത്ത് വ്യാപകമാകുന്നു. പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികളാണ് ഇപ്പോള്‍ ഒച്ചിന്റെ ശല്യം സഹിക്കാനാകാതെ വലയുന്നത്. വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേര്‍ന്നിരിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇവയെ നിയന്ത്രിക്കാന്‍ കഴിയാതെ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. മണല്‍, സിമന്റ്, കോണ്‍ക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റില്‍ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം. എന്ത് ചെയ്യണമെന്നറിയാതെ നാട്ടുകാര്‍ വ്യാകുലപ്പെടുകയാണ്. പ്രധാനമായും പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് ഇവയുടെ ശല്യമേറിയത്. ഇളമ്പള്ളിയോട് ചേര്‍ന്നുള്ള എലിക്കുളം-വാഴൂര്‍ പഞ്ചായത്തുകളിലും ഒച്ചുകളെത്തിത്തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. കറിയുപ്പ് വിതറി കൊല്ലാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം മണ്ണിന്റെ രാസഘടനയില്‍ മാറ്റം ഉണ്ടാക്കി കൃഷിക്ക് അനുയോജ്യമല്ലാതാക്കുമോയെന്നാണ് നാട്ടുകാര്‍ക്ക് ഭയം. ഈ ഒച്ചിന്റെ വിസര്‍ജ്യത്തിലൂടെ മസ്തിഷ്കജ്വരം പടരുമെന്നും ആളുകള്‍ ഭയക്കുന്നു.ശല്യം വര്‍ധിച്ചതിനാല്‍ കുമരകം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ജി. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രദേശത്തെത്തി, ആഫ്രിക്കന്‍ ഒച്ചിനെക്കുറിച്ച്…
Read MoreDay: November 22, 2021
നിയമസഭാ കൈയാങ്കളി കേസ്: ഇടതുനേതാക്കൾ ഇന്നു ഹാജരാകും
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള ഇടതു നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. കേസിലെ ആറു പ്രതികളുടെയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ പ്രതികളോട് നേരിട്ട് കോടതിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. കേസിലെ പ്രതികൾ എല്ലാവരും ഇന്ന് ഹാജരായാൽ കുറ്റപത്രം കോടതി വായിക്കും.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസ് കേസ്.
Read Moreമരിച്ചെന്ന് കരുതി യുവാവിനെ മോർച്ചറിയിലേക്ക് മാറ്റി; കുടുംബക്കാർ എത്തിയപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; വരാൻ വൈകിയിരുന്നെങ്കിൽ…
ലക്നോ: വാഹനാപകടത്തിൽ മരിച്ചെന്ന് ഡോക്ടർ വിധിയെഴുതിയ യുവാവിനെ ഒരു ദിവസം മോർച്ചറിയിൽ സൂക്ഷിച്ചശേഷം പോസ്റ്റുമോർട്ടത്തിനായി ടേബിളിൽ കിടത്തിയപ്പോൾ ജീവന്റെ തുടിപ്പ്.. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ശ്രീകേഷ് കുമാർ എന്ന യുവാവിനെ നാട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടുത്തെ ഡോക്ടർ പരിശോധിച്ചശേഷം ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയിൽ എത്തും മുൻപാണ് മരണം സംഭവിച്ചതെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ശേഷം കുടുംബം എത്തുന്നതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. പോസ്റ്റ്മോർട്ടത്തിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാൻ പോലീസും കുടുംബവും എത്തിയതോടെ മൃതദേഹം പുറത്തെടുത്തു. ഈ സമയം ശ്രീകേഷ് ശ്വസിക്കുന്നത് ബന്ധുക്കൾ ശ്രദ്ധിച്ചു. ജീവൻ തിരിച്ചുകിട്ടിയ ഇയാൾ ഇപ്പോൾ കോമയിലാണ്.
Read More