മ​രി​ച്ചെ​ന്ന് കരുതി യുവാവിനെ മോ​ർ​ച്ച​റി​യിലേക്ക് മാറ്റി; കുടുംബക്കാർ എത്തിയപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്; വരാൻ വൈകിയിരുന്നെങ്കിൽ…

ല​ക്നോ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ വി​ധി​യെ​ഴു​തി​യ യു​വാ​വി​നെ ഒ​രു ദി​വ​സം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ടേ​ബി​ളി​ൽ കി​ട​ത്തി​യ​പ്പോ​ൾ ജീ​വ​ന്‍റെ തു​ടി​പ്പ്.. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ശ്രീ​കേ​ഷ് കു​മാ​ർ എ​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടു​ത്തെ ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​യാ​ൾ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ൽ എ​ത്തും മു​ൻ​പാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. ശേ​ഷം കു​ടും​ബം എ​ത്തു​ന്ന​തു​വ​രെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ പോ​ലീ​സും കു​ടും​ബ​വും എ​ത്തി​യ​തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. ഈ ​സ​മ​യം ശ്രീ​കേ​ഷ് ശ്വ​സി​ക്കു​ന്ന​ത് ബ​ന്ധു​ക്ക​ൾ ശ്ര​ദ്ധി​ച്ചു. ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ ഇ​യാ​ൾ ഇ​പ്പോ​ൾ കോ​മ​യി​ലാ​ണ്.

Related posts

Leave a Comment