മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ താരങ്ങളിലൊരാളിയിരുന്നു കൊച്ചിന് ഹനീഫ. ഹനീഫയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. കൈയ്യില്‍ വേറെ കാശില്ലാത്തപ്പോഴും തനിക്ക് ഭക്ഷണം കഴിക്കാനായി ഹനീഫ പണം തന്നതിനെ കുറിച്ചാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു മനസ് തുറന്നത്. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവമാണ്. ആ സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. അന്ന് പൈസ ഇല്ലാത്തു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ചന്ദ്രമോഹന് ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഒരിക്കല്‍ തനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന് ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്’. ഹനീഫ ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത്…
Read MoreDay: November 23, 2021
രണ്ടാംഡോസ് വാക്സിൻ എടുക്കാത്തവർക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തി തമിഴ്നാട്; വ്യാപകമായതോതിൽ പിഴ ഈടാക്കുന്നതായി ആരോപണം
കൊഴിഞ്ഞാന്പാറ : സംസ്ഥാനത്തു നിന്നും തമിഴ്നാട്ടിലേക്ക് വാടക വാഹനങ്ങളിൽ പോകുന്നവരിൽ നിന്നും വ്യാപകമായതോതിൽ പിഴ ഈടാക്കുന്നതായി ആരോപണം.വാഹനത്തിൽ രണ്ടു ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തുന്നത്. വാഹനത്തിന്റെ ഡ്രൈവർ യാത്രക്കാരുടെ സാഹചര്യം പോലീസിനു അറിയിക്കുന്പോഴാണ് പിഴ നിർബന്ധമായും ആവശ്യപ്പെടുന്നത്. പിഴ സംഖ്യ അടച്ചാൽ രസീതും നൽകാറില്ല. ഇക്കഴിഞ്ഞ ദിവസം ചിറ്റൂരിൽ നിന്നും ട്രാവലറിൽ പഴനിയിലേക്ക് പോയ വാഹനത്തിന്റെ ഡ്രൈവറിൽ നിന്നും മൂന്നു സ്ഥലങ്ങളിൽ പോലിസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. കേരളത്തിൽ നിന്നും വരുന്ന വാഹനങ്ങൾ മാത്രമാണ് പോലീസ് തടയുന്നത്.തമിഴ്നാട്ടിൽ സഞ്ചരിക്കുന്ന വാടക വാഹനങ്ങളെ പരിശോധിക്കാതെയാണ് കടത്തിവിടുന്നത്. താലൂക്കിന്റെ കിഴക്കൻ അതിർത്തി ചെക്ക് പോസ്റ്റുകളിലുടെ സഞ്ചരിക്കുന്ന വാഹനങ്ങളെ പരിശോധന കൂടാതെയാണ് കടത്തി വിടുന്നത്. നിലവിൽ തമിഴ്നാട്ടിൽ ജനം പൊതുസ്ഥലങ്ങളിൽപ്പോലും മാസ്ക് ഉപയോഗിക്കുന്നില്ല. ആരോഗ്യ വകുപ്പ് കോവിഡ് നിബന്ധനകളിൽ ചിലത് പിൻവലിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കേരളാ-തമിഴ്നാട് അന്തർ സംസ്ഥാന…
Read Moreപോക്രിത്തരം കാണിക്കരുത് ! കല്യാണത്തിന് വരന് എത്തിയില്ല; വരന്റെ വീട്ടുപടിക്കല്‍ വധുവിന്റെ പ്രതിഷേധം…
വിവാഹദിനത്തില്‍ വരന് മണ്ഡപത്തില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് വരന്റെ വീടിനു മുമ്പില്‍ വിവാഹവേഷത്തില്‍ വധുവിന്റെ പ്രതിഷേധം. തിങ്കളാഴ്ച്ച ഒഡിഷയിലെ ബെര്‍ഹാംപൂരിലാണ് വ്യത്യസ്തമായ ഈ സംഭവം നടന്നത്. വിവാഹദിനത്തില്‍ വരനെ കാണാഞ്ഞതിനെത്തുടര്‍ന്നാണ് വധുവായ ഡിംപിള്‍ ഡാഷ് വരന്റെ വീടിനു മുമ്പില്‍ പ്രതിഷേധിച്ചത്. ഡിംപിള്‍ ഡാഷും വരനായ സുമിത് സാഹുവും നേരത്തെ നിയമപരമായി വിവാഹിതരായവരാണ്. ഹിന്ദു ആചാരപ്രകാരം ഇവരുടെ വിവാഹം നടത്താന്‍ ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിച്ചു. അതിനെ തുടര്‍ന്ന് നടന്ന ചടങ്ങിലാണ് വരാന്‍ എത്താതിരുന്നത്. ഡിംപിളും കുടുംബവും വിവാഹ വേദിയില്‍ എത്തി മണിക്കൂറുകളോളം കാത്തു നിന്നിട്ടും സുമിതും കുടുംബവും എത്തിയില്ല. ഫോണ്‍കോളുകളോട് പ്രതികരിയ്ക്കുകയോ, സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് വധു അമ്മയോടൊപ്പം വരന്റെ വീടിന് മുന്നില്‍ പോയി ധര്‍ണ നടത്തുകയായിരുന്നു. ഇവരുടെ വിവാഹം 2020 സെപ്റ്റംബര്‍ 7 നാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിവസം മുതല്‍ എന്റെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ…
Read More“നാട്ടിൻപുറം ബൈ ആനപ്പുറം’…ഉല്ലാസയാത്ര വൻവിജയം; പുത്തൻ പരീക്ഷണങ്ങളുമായി കെഎസ്ആർടിസി
പാലക്കാട്: ഉല്ലാസയാത്ര പദ്ധതി വിജയമായതോടെ പുത്തൻ പരീക്ഷണങ്ങളുമായി കെഎസ്ആർടിസി.ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി കഴിഞ്ഞ 14 നാണ് ജില്ലയിലെ ആദ്യ ഉല്ലാസ യാത്രയ്ക്ക് ’നാട്ടിൻപുറം ബൈ ആനപ്പുറം’ എന്ന പേരിൽ തുടക്കമിട്ടത്. പാലക്കാട് – നെല്ലിയാന്പതി ഉല്ലാസ യാത്രയ്ക്ക് ആദ്യദിനം മൂന്ന് ബസുകളിലായി 104 പേർ പങ്കെടുത്തു.21 നകം മൂന്ന് ദിവസങ്ങളിലായി നടത്തിയ ടൂർ പാക്കേജിൽ 10 ബസുകളിലായി 364 പേരാണ് ഉല്ലാസയാത്രയിൽ പങ്കാളികളായതെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് അറിയിച്ചു. വ്വരയാടുമല, സീതാർകുണ്ട്, കേശവൻപാറ വ്യൂ പോയന്റുകൾ, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രയും പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകീട്ടുള്ള ചായ, ലഘുഭക്ഷണം ഉൾപ്പെടുന്ന പാക്കേജിൽ ഒരാൾക്ക് 600 രൂപയാണ് ഈടാക്കുന്നത്. നെല്ലിയാന്പതി ഉല്ലാസ യാത്ര വൻവിജയമായതോടെ കൂടുതൽ ടിക്കറ്റിതര വരുമാന സാധ്യതകളും…
Read MoreБукмекерская контора 1xbet
Как узнать свой ID в 1XBET Контора надежная и правдивая, за всё время поднял на нём более 200к рублей Говорят, что сайт обманывает людей и они проигрывают, так… Сегодня решил поделиться мнением о букмекерской конторе, через которую периодически играю на спортивных ставках. Игру в БК я отношу к развлечениям, ничем не хуже многого другого “прожигания” времени. Пользователи десктопного приложения могут узнать ID аналогичным способом. Разница в том, что интерфейс программы выполнен по-другому и вкладка «Личный кабинет» выглядит в виде маленького значка, который располагается в правом верхнем углу. Перед игроком откроется…
Read Moreആ ദൃശ്യങ്ങള്‍ പോലീസിനു കിട്ടി ? മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും ഹോട്ടലില്‍നിന്ന് ഇറങ്ങിയത് സന്തോഷത്തോടെ; 19 കിലോമീറ്ററിനുള്ളില്‍ സംഭവിച്ചതെന്ത് ?
കൊച്ചി: ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്ന് മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും മടങ്ങിയത് സന്തോഷത്തോടെ. ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ പോലീസിനു കിട്ടിയതായാണ് സൂചന. എന്നാല്‍ ഇത് എവിടെനിന്ന് കിട്ടിയെന്നതു പോലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഹോട്ടലില്‍നിന്ന് അപകടം നടന്ന പാലാരിവട്ടം ഹോളിഡേ ഇന്നിനു മുന്നില്‍ വരെയുള്ള 19 കിലോ മീറ്ററിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം പോലീസിനെ കുഴയ്ക്കുകയാണ്. മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്‍ വച്ചാണ് ഇവരുമായി സംസാരിച്ചത്. അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിതവേഗത്തില്‍ കടന്നു പോയത്. അതുകൊണ്ടുതന്നെ കുണ്ടന്നൂരില്‍വച്ച് നിര്‍ണായകമായ എന്തെങ്കിലും സംഭവിച്ചിരിക്കാമെന്ന വിശ്വാസത്തിലാണ് പോലീസ് സംഘം. മുങ്ങിത്തപ്പി കിട്ടിയില്ല കേസിലെ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്കിനായി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിന്റെ സ്കൂബ സംഘം കായലില്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. കണ്ണങ്ങാട്ട് പാലത്തിന് സമീപം ഇടക്കൊച്ചി കായലിലാണ് തെരച്ചില്‍…
Read Moreവൈറലാകാൻ..! പാളത്തിൽ സാഹസിക വീഡിയോ ഷൂട്ട്, ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ്ശ്രദ്ധിച്ചില്ല; ഒടുവില്‍…
ഭോപ്പാൽ: സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ട്രെയിന്‍ കടന്നു പോകുമ്പോള്‍ പാളത്തോട് ചേര്‍ന്ന് വീഡിയോക്ക് പോസ് ചെയ്ത യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഹോഷന്‍ ഗബാദ് ജില്ലയിലാണ് സംഭവം. യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിച്ചില്ല. ഇതോടെ പാളത്തോട് ചേർന്ന് നിന്നിരുന്ന യുവാവിനെ ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. സുഹൃത്തു പകർത്തിയ വിഡിയോയിലും ഈ ദൃശ്യങ്ങളുണ്ട്. ചരക്കു തീവണ്ടിക്ക് മുന്നിൽ നിന്നായിരുന്നു ഈ അപകടം. യുവാവ് തൽക്ഷണം മരിച്ചതായാണ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ ശ്രമമെന്ന് സുഹൃത്തുകൾ പറഞ്ഞു.
Read Moreസിനിമയിലേതുപോലെയല്ല അനുപമയും ആ കള്ളത്താടിയും..! ഇതിനെയൊക്കെ പ്രണയമെന്നു വിളിക്കാമോ ആവോ ? അഞ്ജു പാർവതി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ദത്ത് വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ ആന്ധ്രയിലെ വിജയവാഡയിൽ നിന്നു തിരുവനന്തപുരത്ത് എത്തിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാൽ, കുഞ്ഞിനെ തിരിച്ചെത്തിച്ചതോടെ വിഷയത്തിൽ രണ്ട് തട്ടിലാണ് സോഷ്യൽ മീഡിയ. കുഞ്ഞിനെ ഒരുവർഷമായി പൊന്നുപോലെ വളർത്തിയ ആന്ധ്രയിലെ അധ്യാപക ദമ്പതികൾക്കൊപ്പമാണ് ഭൂരിഭാഗം പേരും. അഞ്ജു പാർവതി എഴുതിയ കുറിപ്പ് നിരവധി പേരാണ് ഷെയർ ചെയ്യുന്നത്. പോസ്റ്റിന്റെ പൂർണരൂപം പെറ്റമ്മയ്ക്കൊപ്പം നില്‍ക്കാനനുവദിക്കാതെ എന്റെ മനസ്സ് ആദ്യമായി പോറ്റമ്മയ്ക്കൊപ്പം കൂടിയത് “എന്റെ മാമ്മാട്ടുകുട്ടിയമ്മയ്ക്ക് ” എന്ന സിനിമ കണ്ടപ്പോഴായിരുന്നു. വിവാഹത്തിനു മുന്നേ മേഴ്സിയ്ക്ക് കാമുകനിൽ ജനിച്ച കുഞ്ഞിനെ മേഴ്സിയ്ക്ക് അനാഥാലയത്തിൽ എല്പിക്കേണ്ടി വരുന്നു. പിന്നീട് അലക്സിന്റെ ഭാര്യയായി മേഴ്സി മാറിയെങ്കിലും ഉപേക്ഷിച്ച കുഞ്ഞിനെയോർത്തുള്ള മാനസികവ്യഥയിൽ അവർ മനോരോഗിയായി മാറുന്നു. ഒരു ബോട്ടപകടത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ട വിനോദ് -സേതു ദമ്പതികൾ അനാഥാലയത്തിലെത്തുന്നതും പിന്നീട് ടിന്റുവെന്ന മാലാഖക്കുഞ്ഞിന്റെ എല്ലാമെല്ലാമാകുന്നതും പിന്നീട് മേഴ്സിയുടെ തീരാവ്യഥ മനസ്സിലാക്കുന്ന സേതുവെന്ന പോറ്റമ്മ…
Read Moreഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്ക് ആണെന്നാണ് പറയുന്നത്…കാവ്യേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ ! ഇത്തരക്കാര്‍ക്കെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗായത്രി സുരേഷ്…
ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബന് സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നടി ഗായത്രി സുരേഷ്. പിന്നീട് പല ചിത്രങ്ങളിലും വേഷമിട്ട നടി അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വിവാദങ്ങളിലൂടെയാണ്. അടുത്തിടെ കൊച്ചിയില്‍ താരത്തിന്റെ വാഹനം അപകടത്തില്‍ പെട്ടതും തുടര്‍ന്നുള്ള വിശദീകരണങ്ങളും എല്ലാം വിവാദമായി മാറിയിയിരുന്നു. ഗായത്രി സുരേഷിന്റെ സോഷ്യല്‍ മീഡിയ ലൈവ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മോശം കമന്റുകള്‍ക്കും തെിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ലൈവില്‍ നടി ആവശ്യപ്പെടുകയും ചെയ്തു. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ… അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു.…
Read Moreഅച്ഛന് ക്യാൻസർ ആണെന്ന് കണ്ടുപിടിച്ചതിന് ശേഷമുള്ള കഴിഞ്ഞ 13 മാസങ്ങൾ..! “അച്ഛനായിരുന്നു എന്റെ എല്ലാം’ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സുപ്രിയ
അച്ഛനൊപ്പമുള്ള ഓർമ്മകൾ അയവിറക്കി നിർമ്മാതാവും മാധ്യമപ്രവർത്തകയുമായ സുപ്രിയ മേനോൻ. ഒരു വർഷത്തിലേറെയായി അദ്ദേഹം കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. സുപ്രിയ ഏക മകളാണ്. സുപ്രിയയുടെ വാക്കുകൾ… “കഴിഞ്ഞ ഞായറാഴ്ച (നവംബർ 14) എനിക്ക് എന്റെ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം നഷ്ടപ്പെട്ടു. എന്റെ ഡാഡി (വിജയ് കുമാർ മേനോൻ) 13 മാസത്തിലേറെയായി ക്യാൻസറിനോട് പോരാടി ജീവിതത്തോട് വിട പറഞ്ഞു. അച്ഛനായിരുന്നു എന്റെ എല്ലാം! അദ്ദേഹം എന്റെ ചിറകിന് ശക്തികൊടുക്കുന്ന കാറ്റും ഞാൻ ശ്വസിച്ച വായുവുമായിരുന്നു. ഞാൻ ഏകമകളാണെങ്കിലും, സ്കൂളിലും കോളജിലും ഞാൻ നടത്തിയ തിരഞ്ഞെടുപ്പുകളോ, അല്ലെങ്കിൽ ഞാൻ ജീവിക്കാൻ തിരഞ്ഞെടുത്ത തൊഴിലും നഗരവും, അല്ലെങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തിരഞ്ഞെടുത്ത പുരുഷൻ എന്നിവയൊന്നും അച്ഛൻ വിലക്കിയില്ല. എന്നെ എപ്പോഴും പിന്തുണയ്ക്കുമ്പോഴും അദ്ദേഹത്തിന്റെ ഇഷ്ടം അടിച്ചേൽപ്പിച്ചില്ല. ഞാൻ തളർന്നാലും പരാജയപ്പെടുമ്പോഴും സഹായിക്കാൻ എപ്പോഴും നിഴലായി കൂടെനിന്നു. എന്റെ സത്യസന്ധത, നേരെ…
Read More