ഇല്ലെടാ, എന്റേല്‍ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ തനിക്ക് എടുത്ത് തന്നത് ! കൊച്ചിന്‍ ഹനീഫയെക്കുറിച്ച് വികാരാധീനനായി മണിയന്‍പിള്ള രാജു…

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ താരങ്ങളിലൊരാളിയിരുന്നു കൊച്ചിന്‍ ഹനീഫ. ഹനീഫയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു. കൈയ്യില്‍ വേറെ കാശില്ലാത്തപ്പോഴും തനിക്ക് ഭക്ഷണം കഴിക്കാനായി ഹനീഫ പണം തന്നതിനെ കുറിച്ചാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു മനസ് തുറന്നത്. മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ…ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവമാണ്. ആ സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. അന്ന് പൈസ ഇല്ലാത്തു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ചന്ദ്രമോഹന്‍ ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഒരിക്കല്‍ തനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന്‍ ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്’. ഹനീഫ ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത്…

Read More

എന്ത് സങ്കടവും പറയാം, എനിക്ക് ദിലീപ് സ്വന്തം സഹോദരനെ പോലെ..! ദിലീപിനെ തെറി പറയുന്നവര്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യയുടെ ഈ വാക്കുക്കള്‍ തീര്‍ച്ചയായും കേള്‍ക്കണം…

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ നാനാകോണില്‍ നിന്നും ആളുകള്‍ വാക്കുകള്‍ കൊണ്ടുള്ള ആക്രമണം അഴിച്ചു വിടുകയാണ്. ചിലരാവട്ടെ ദിലീപിന്റെ സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന തിരക്കിലും. ഇങ്ങനെ ദിലീപിനെ തെറിവിളിക്കുന്നവര്‍ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീലയുടെ വാക്കുകള്‍ കൂടി കേട്ടിരിക്കുന്നത് നന്നായിരിക്കും. കൊച്ചിന്‍ ഹനീഫ അന്തരിച്ചപ്പോള്‍ ആ കുടുംബത്തെ സഹായിക്കാന്‍ സിനിമാ ലോകത്തു നിന്നു് ആദ്യമെത്തിയത് ദിലീപാണ് ദിലീപ് സ്വന്തം കാശ് മുടക്കി ഇന്നോവ കാര്‍ വാങ്ങി സിനിമാ ഷൂട്ടിംഗ് സെറ്റുകള്‍ക്ക് വിട്ടുനല്‍കുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനാണ് നല്‍കുന്നത്. ഇന്നും ദിലീപ് അതിന് ഒരു മുടക്കവും വരുത്തിയിട്ടില്ല. തന്ന പലവിധ പ്രശ്‌നങ്ങള്‍ ചൂഴ്ന്നിരിക്കുമ്പോഴും ദിലീപ് ആ സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു പക്ഷേ സിനിമാലോകത്ത് ദിലീപിനേക്കാള്‍ കാശുള്ളവരും കൊച്ചിന്‍ ഹനീഫയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ മലയാളത്തിന് ഒരു…

Read More