കോയമ്പത്തൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോയമ്പത്തൂരില്‍നിന്ന് ഊട്ടിയിലേക്ക് പോയ ഹെലികോപ്റ്റര്‍ കൂനൂരിലാണ് തകര്‍ന്നു വീണത്. ഏഴു പേര് മരിച്ചതായി ഊട്ടി പോലീസ് അറിയിച്ചു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വനമേഖലയില്‍ തകര്‍ന്നു വീണത്. ബിപിന്‍ റാവത്തും കുടുംബാംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മൂന്നു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും കുടുംബവും ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ബിപിന്‍ റാവത്തും ഉണ്ടായിരുന്നതായി വ്യോമസേനയും സ്ഥിരീകരിച്ചു. കോയമ്പത്തൂരിനു സമീപം സുലൂര്‍ വ്യോമസേന താവളത്തില്‍നിന്നാണ് ഹെലികോപ്റ്റര്‍ ഊട്ടിയിലെ വെല്ലിംഗ്ടണിലേക്ക് പോയത്. അപകടം നടന്നയുടന്‍ ഊട്ടി പോലീസാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിന്നാലെ കരസേനയിലെ ഉന്നത…
Read MoreDay: December 8, 2021
ഹത്രാസ് സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ് ! ഉദ്യോഗസ്ഥര്ക്കെതിരേ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍…
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ഇതിന്റെ ഭാഗമായി എസ്ഡിപിഐ നേതാവ് ഷെഫീഖിന്റെ കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തി. നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മൂവാറ്റുപുഴയിലും ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാവിലെ 8.30 യോടെയായിരുന്നു റെയ്ഡ് തുടങ്ങിയത്. ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റൗഫ് ഷെരീഫിന് പണമെത്തിച്ചെന്ന കേസിലായിരുന്നു പരിശോധന. സംഭവമറിഞ്ഞെത്തിയ എസ്ഡിപിഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇഡി സംഘത്തിനെതിരെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു. പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ പ്രദേശത്ത് എസ്ഡിപിഐ – ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം കെ അഷറഫിന്റെ വീട്ടിലായിരുന്നു റെയ്ഡ്. സ്ഥലത്ത് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മലപ്പുറം പെരുമ്പടപ്പില്‍ നാക്കോല കുറ്റിക്കാടന്‍…
Read More‘അരുവിത്തറ’ എന്നു കേട്ട് ഈരാട്ടുപേട്ടയിലെ സിപിഎം കൗണ്‍സിലര്‍ വിറളിപിടിക്കുന്നത് എന്തിന് ! വന്ധ്യത ക്യാമ്പുമായി ബന്ധപ്പെട്ട് വിളിച്ച നഴ്സിനോട് വര്‍ഗീയത പറഞ്ഞ് കൗണ്‍സിലര്‍…
അരുവിത്തറ എന്ന സ്ഥലപ്പേര് പറഞ്ഞതിന് നഴ്സിനോട് കയര്‍ത്ത് സംസാരിച്ച ഈരാറ്റുപേട്ട നഗരസഭ സിപിഎം കൗണ്‍സിലര്‍ അനസ് പാറയിലിന്റെ വാക്കുകള്‍ കേരളത്തെ ഞെട്ടിക്കുകയാണ്. സൗജന്യ വന്ധ്യത ക്യാംപ് സംബന്ധിച്ച വിവരം അറിയിക്കാന്‍ വിളിച്ചതായിരുന്നു നഴ്സ്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലിസ് ഫെര്‍ട്ടിലിറ്റി ക്ലിനിക് അരുവിത്തറ പള്ളിക്കു സമീപമുള്ള കിസികോ ഡയഗ്നോസ്റ്റിക് സെന്റര്‍ മുഖേന നടത്തുന്ന ക്യാംപിനെ സംബന്ധിച്ചു അറിയിക്കാനാണ് കൗണ്‍സിലറെ വിളിച്ചത്. എന്നാല്‍, അരുവിത്തറ എന്ന സ്ഥലമുണ്ടോ എന്നും ഈരാറ്റുപേട്ട എന്നാണ് സ്ഥലപ്പേരെന്നും വര്‍ഗീയത പറയുകയാണെന്നു കരുതേണ്ടെന്നും അനസ് പാറയില്‍ വിളിച്ച നഴ്സിനോട് പറയുന്നുണ്ട്. എന്നാല്‍, അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകള്‍ക്ക് വ്യത്യസ്ത പിന്‍കോഡുകളും ഉണ്ട് എന്നതിനാല്‍ രണ്ടും വ്യത്യസ്ത പ്രദേശങ്ങളാണ് എന്ന് വ്യക്തമാണ്. അനസ് പാറയലിന്റെ അഡ്രസില്‍ പോലും അരുവിത്തറ എന്നാണ് ഔദ്യോഗികമായി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, പ്രദേശത്ത് ഇസ്ലാമിസ്റ്റുകള്‍ ശക്തിപ്പെട്ടതോടെ സ്ഥിതിഗതികള്‍ ആകെ…
Read Moreസ്പിരിറ്റ് -മയക്കുമരുന്ന് കടത്തിന് കാരിയര്‍മാര്‍ സജ്ജം? മുന്നറിയിപ്പുമായി എക്സൈസ് കമ്മീഷണര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്തേക്ക് ഇതരദേശങ്ങളില്‍ നിന്ന് സ്പിരിറ്റും മയക്കുമരുന്നും വ്യാജ മദ്യവും കടത്താന്‍ കാരിയര്‍മാര്‍ സജ്ജരായുണ്ടെന്ന് എക്സൈസിന്റെ കണ്ടെത്തല്‍. ക്രിസ്മസ്, പുതുവത്സാരഘോഷം ലക്ഷ്യമിട്ടാണ് ഇതരസംസ്ഥാനത്തു നിന്നും കാരിയര്‍മാര്‍ വഴി കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ കടത്താന്‍ സാധ്യതയുള്ളത്. അതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്താന്‍ അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എ.അബ്ദുള്‍ റഷി ഉത്തരവിട്ടു. ജനുവരി മൂന്നുവരെയാണ് പരിശോധന നടത്താന്‍ എല്ലാ എക്സൈസ് ജോയിന്റ് കമ്മീഷണര്‍മാര്‍ക്കും ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും അസി.കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്. കേരളത്തിലേക്കുള്ള ഇതരദേശതൊഴിലാളികള് മുഖേന മയക്കുമരുന്നുകളും മദ്യവും എത്തിക്കാനാണ് സാധ്യതയുള്ളതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ടൂറിസ്റ്റ് ബസുകളിലും പാസഞ്ചര്‍ ബസുകളിലും ട്രയിനിലും ഇവ എത്തിച്ചേക്കാം. ഇതിന് പുറമേ മറ്റു ഗുഡ്സ് വാഹനങ്ങള്‍ വഴിയും എത്തിക്കും. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി അതിര്‍ത്തി…
Read Moreബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിൽ തകർന്നു വീണു; ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചന
കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്ന സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീണു. കോയമ്പത്തൂരിൽനിന്ന് ഊട്ടിയിലേക്ക് പോയ കരസേന ഹെലികോപ്റ്റർ കൂനൂരിലാണ് തകർന്നു വീണത്. രണ്ടു സൈനിക ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഉണ്ടായിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണമുണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read Moreപതിനഞ്ചു വയസുകാരിയെ ഒന്നര വർഷം വീട്ടിലെത്തി പീഡിപ്പിച്ച യുവാവ് പിടിയിൽ; മകളുടെ നഗന്ധ ചിത്രങ്ങൾ പിതാവിനെ അയച്ച് കൊടുത്തതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
ചിങ്ങവനം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസുകാരിയെ ഒന്നര വർഷം വീട്ടിലെത്തി പീഡിപ്പിച്ച യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. മാലം ചെറുകര അനന്ദു സി. മധു(23)വിനെയാണ് ചിങ്ങവനം എസ്എച്ച്ഒ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണു പ്രതി പീഡിപ്പിച്ചിരുന്നതെന്നും നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നതായും പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ വീട്ടുകാർ പെണ്‍കുട്ടിയെ വിലക്കുകയും അനന്ദുവിനെ താക്കീത് ചെയ്യുകയും ചെയ്തതോടെ ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന നഗ്ന ഫോട്ടോകളും വീഡിയോയും പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു കൊടുക്കുകയായിരുന്നു. തുടർന്നു കുട്ടിയുടെ പിതാവ് ചിങ്ങവനം പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. ഇയാളുടെ പിടിച്ചെടുത്ത മൊബൈൽ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും.
Read Moreക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി; വഴിയോരവിപണി സജീവം;.500 രൂപ മുതൽ 3000 രൂപ വരെയുള്ള പുൽക്കൂടുകൾ
കോട്ടയം: ദൈവപുത്രന്റെ ജനനത്തെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങുന്നതിനൊപ്പം ക്രിസ്മസ് വിപണിയും ഉണർന്നുകഴിഞ്ഞു. നക്ഷത്രങ്ങളും ക്രിസ്മസ് പപ്പയും ക്രിസ്മസ് കേക്കും ക്രിബുകളും ക്രിസ്മസ് ട്രീയും ബലൂണും പടക്കവും ലാത്തിരിയും പൂത്തിരിയുമായി ഇത്തവണയും വിപണി ഉണർന്നു. ക്രിസ്മസ് വിപണി കച്ചവടക്കാരെ സംബന്ധിച്ച് വലിയ കച്ചവട സീസണ് കൂടിയാണ്. ക്രിസ്മസിനു രണ്ടാഴ്ച മാത്രം ശേഷിക്കവേ വിപണി സജീവമായി നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിബുകളും അലങ്കാര ബൾബുകളും ക്രിസ്മസ് ട്രീയും വ്യാപാര സ്ഥാപനങ്ങളിൽ വിൽപനയ്ക്കായി എത്തി കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കഴിഞ്ഞ വർഷം ക്രിസ്മസ് ആഘോഷങ്ങൾക്ക് മങ്ങലേറ്റിരുന്നു. അതിനാൽ കച്ചവടവും കുറവായിരുന്നു. ഇത്തവണ ഡിസംബറിനു മുന്‍പുതന്നെ ക്രിസ്മസ് വിപണി എല്ലായിടത്തും സജീവമായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വഴിയോര കച്ചവടവും സജീവമാണ്. സാന്താക്ലോസ് മുഖംമൂടികളും തൊപ്പികളും തേടിയാണു കുട്ടികൾ കൂടുതലായി എത്തുന്നത്. അടുത്തയാഴ്ചയോടെ കേക്ക് വിപണിയും സജീവമാകും. വിവിധ തരത്തിലും രുചിയിലുമുള്ള…
Read Moreമിന്നുന്നതെല്ലാം പൊന്നല്ല… ബാങ്കുകളെ കബളിപ്പിക്കാന്‍ കോള്‍ ഗേള്‍സ്! കേരളത്തില്‍ വേരുറപ്പിച്ച് അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘം; കൊടുവള്ളി കേന്ദ്രീകരിച്ച് വ്യാജ പണയപ്പൊന്ന്’ നിര്‍മാണം
കെ.ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെയും ബാങ്കുകളേയും വ്യാജ സ്വര്‍ണം പണയംവച്ച് കബളിപ്പിക്കാന്‍ മാഫിയ. അന്തര്‍സംസ്ഥാന സംഘങ്ങളും സംസ്ഥാനത്തെ സ്ഥിരം കവര്‍ച്ചാസംഘങ്ങളും കോള്‍ ഗേള്‍സിനെ വരെ ഉപയോഗപ്പെടുത്തി സ്വര്‍ണ പണയത്തട്ടിപ്പിലൂടെ വന്‍തുക ബാങ്കുകളെ കബളിപ്പിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍. പരപ്പനങ്ങാടിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിപ്പ് നടത്തിയ സംഘം കോയമ്പത്തൂരിലും പാലക്കാടും കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പണയം വയ്ക്കുമ്പോള്‍ സമര്‍പ്പിച്ച ആധാര്‍കാര്‍ഡ് വ്യാജമായിരുന്നതിനാല്‍ തട്ടിപ്പ് സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കോഴിക്കോട് കഴിഞ്ഞ മാസം പിടിയിലായ സ്വര്‍ണ കവര്‍ച്ചാസംഘം ബാങ്കുകളില്‍ പണയത്തിനായി വ്യാജ സ്വര്‍ണം ഉണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് കസബ പോലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ സംഘം മുമ്പും സമാനമായ രീതിയില്‍ ബാങ്കുകളെ കബളിപ്പിച്ചതായും പോലീസ് തിരിച്ചറിഞ്ഞു. സംസ്ഥാനവ്യാപകമായി നിരവധി സംഘങ്ങള്‍ ഇത്തരത്തില്‍ വ്യാജ സ്വര്‍ണം വച്ച് ബാങ്കുകളില്‍ നിന്ന് പണം ഈടാക്കിയതായുള്ള…
Read Moreഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് ഇറങ്ങിയോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടെന്ന് ധനേഷ്
പെരുമ്പാവൂർ: എംസി റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. പെരുമ്പാവൂർ വട്ടക്കാട്ടുപടിക്ക് സമീപം എംസി റോഡിൽ രാവിലെ 7.45നാണ് സംഭവമുണ്ടായത്. അയ്യമ്പുഴയിൽനിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. അയ്യന്പുഴ സ്വദേശി മഠത്തിപ്പറമ്പിൽ ധനേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണിത്. ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. കാറിൽനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ധനേഷ് വാഹനം റോഡിൽ നിർത്തി പുറത്തേക്കിറങ്ങി ഓടിമാറുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ പെരുമ്പാവൂർ അഗ്നിരക്ഷാനിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യു, ബെന്നി മാത്യു, യു. ഉജേഷ്, ടി.ബി. മിഥുൻ, കെ.കെ. ബിജു, ബെന്നി ജോർജ് എന്നിവർ എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. വാഹനം പൂർണമായി കത്തിനശിച്ചു.
Read Moreസംസ്ഥാനത്ത് 21 മുതൽ സ്വകാര്യ ബസ് പണിമുടക്ക്; നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ബസ് ഉടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ 21 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു. നിരക്ക് വർധന നടപ്പാക്കാത്ത സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാലാണ് നിരത്തിൽ നിന്നും വാഹനങ്ങൾ പിൻവലിക്കുന്നതെന്നും ബസുടമകളുടെ സംഘടനാ നേതാക്കൾ പറഞ്ഞു. ഒന്നര വർഷം മുൻപ് ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ നിരക്ക് വർധന സംബന്ധിച്ച ശിപാർശ സർക്കാരിന് നൽകിയതാണ്. എന്നാൽ നടപടി എടുക്കാൻ സർക്കാർ തയാറാകുന്നില്ല. ഡീസൽ ലിറ്ററിന് 60 രൂപയായിരുന്ന കാലത്തെ നിരക്കിൽ തന്നെയാണ് ബസ് സർവീസുകൾ നിലവിൽ നടക്കുന്നത്. ഇന്ന് ഡീസലിന്റെ വില ലിറ്ററിന് 92 രൂപയാണ്. സ്പെയർ പാട്സ്, ഇൻഷുറൻസ്, തൊഴിലാളി വേതനം എന്നിവയെല്ലാം ഉയർന്നപ്പോഴും നിരക്ക് വർധന മാത്രം ഉണ്ടായില്ലെന്ന് ബസുടമകൾ പറയുന്നു. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാതെയുള്ള നിരക്ക് വർധനവ് അംഗീകരിക്കില്ലെന്നും ബസുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
Read More