പതിനഞ്ചു വ​യ​സു​കാ​രി​യെ ഒ​ന്ന​ര വ​ർ​ഷം വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച യു​വാ​വ് പിടിയിൽ;  മകളുടെ നഗന്ധ ചിത്രങ്ങൾ പിതാവിനെ അയച്ച് കൊടുത്തതിന്  പിന്നിലെ കാരണം ഞെട്ടിക്കുന്നത്


ചി​ങ്ങ​വ​നം: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട 15 വ​യ​സു​കാ​രി​യെ ഒ​ന്ന​ര വ​ർ​ഷം വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ലം ചെ​റു​ക​ര അ​ന​ന്ദു സി. ​മ​ധു(23)​വി​നെ​യാ​ണ് ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ ടി.​ആ​ർ. ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണു പ്ര​തി പീ​ഡി​പ്പി​ച്ചി​രു​ന്ന​തെ​ന്നും ന​ഗ്ന ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ​ക​ർ​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ വീ​ട്ടു​കാ​ർ പെ​ണ്‍​കു​ട്ടി​യെ വി​ല​ക്കു​ക​യും അ​ന​ന്ദു​വി​നെ താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്ത​തോ​ടെ ഇ​യാ​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ന​ഗ്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​യും പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന് അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു കു​ട്ടി​യു​ടെ പി​താ​വ് ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും.

Related posts

Leave a Comment