സിജോ പൈനാടത്ത് കൊച്ചി: മാതൃരാജ്യത്തിന്റെ വികസനസ്വപ്നം സാക്ഷാത്കരിക്കാൻ, ഒരു വിശ്വാസി സമൂഹം തങ്ങളുടെ പൂർവീകരുടെ ആത്മാവുറങ്ങുന്ന മണ്ണ് വിട്ടുകൊടുത്തതിന്റെ ത്യാഗസ്മൃതിക്ക് അന്‍പതാണ്ട്. വളർച്ചയുടെ കുതിപ്പിൽ നഗരവും രാജ്യവും മറക്കരുതാത്ത ആ മഹാദാനത്തിന്റെ അഭിമാനസ്മൃതികൾക്കു സാക്ഷ്യമായി കൊച്ചി കപ്പൽശാല തലയുയർത്തി നിൽക്കുന്നു. 1960 -70 കാലഘട്ടത്തിലാണു കൊച്ചി കപ്പൽശാല (ഷിപ്പ് യാർഡ്) സ്ഥാപിക്കാൻ സർക്കാർ സ്ഥലം അന്വേഷിച്ചത്. ഉചിതമെന്നു കണ്ടെത്തിയ സ്ഥലങ്ങളിലേറെയും അന്നത്തെ പെരുമാനൂർ ഇടവകയുടെ പരിധിയിലായിരുന്നു. 350 വർഷം മുന്‍പു വിശ്വാസികൾ പണിതുയർത്തിയ വരവുകാട്ട് കുരിശുപള്ളിയും പൂർവികരെ അടക്കിയ സെമിത്തേരിയും വീടുകളും ഉൾപ്പെടുന്ന ഭൂപ്രദേശമാകെ പദ്ധതിക്കായി വിട്ടുകൊടുക്കണമെന്ന ആവശ്യം സർക്കാരിൽനിന്നുയർന്നു. വിശ്വാസ പൈതൃകത്തിന്റെ തീക്ഷ്ണത മനസിലാക്കിയ സർക്കാർ, നിർബന്ധപൂർവം സ്ഥലമേറ്റെടുക്കാനുള്ള നീക്കങ്ങളൊന്നും നടത്തിയില്ല. തങ്ങളുടെ വിശ്വാസ പൈതൃകവും പൂർവികരുടെ ഓർമകളുമുറഞ്ഞ മണ്ണ് നഷ്ടപ്പെടുത്തുകയെന്നത് അതീവ സങ്കടകരമെങ്കിലും രാജ്യത്തിന്റെ വികസന സംരംഭം യാഥാർഥ്യാമാകുന്നതിനും അനേകർക്കു തൊഴിലവസരം ലഭിക്കുന്നതിനുമായി അന്നത്തെ…
Read MoreDay: January 18, 2022
വീടിന്റെ ടെറസിൽനിന്ന് പിതാവിനെ തള്ളിയിട്ട് മകൻ; പരിക്കേറ്റ വിനോദിന്റെ ആദ്യഭാര്യയിലുള്ള മകൻ വിപിന്റെ ക്രൂരതയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കാട്ടാക്കട: വീടിന്റെ ടെറസിൽ നിന്ന് മകൻ തള്ളിയിട്ട പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മകൻ അറസ്റ്റിൽ. അന്തിയൂർക്കോണം കാപ്പിവിള പുത്തൻവീട്ടിൽ വിനോദിനെയാണ് (56) ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മകൻ വിപിൻ ( 20 ) തള്ളിയിട്ടത്. മകനെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞത്: വിനോദിന്റെ ആദ്യ ഭാര്യയിലുള്ള മകനാണ് വിപിൻ. മാതാവിന്റെ അമ്മയോടൊപ്പം തമിഴ്നാട് ഊരമ്പിലാണ് വിപിൻ താമസിക്കുന്നത്. സംഭവ ദിവസം രാത്രി എട്ടോടെ വിപിൻ അന്തിയൂർക്കോണത്തെത്തി പിതാവുമായി സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. രാത്രി മദ്യപിച്ചെത്തിയ വിപിൻ അന്തിയൂർക്കോണത്തെ വീട്ടിലെത്തി ടെറസിന് മുകളിൽ കയറി. ഇതറിഞ്ഞ് വിനോദ് അവിടെയെത്തി മകനുമായി വീണ്ടും വാക്ക് തർക്കവും പിടിവലിയുമായി. ഇതിനിടെ അടിയേറ്റ് വിനോദ് അബോധാവസ്ഥയിലായി. തുടർന്ന് വിനോദിനെ ടെറസിൽ നിന്നും താഴേയ്ക്ക് തള്ളിയിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വിപിൻ മൊഴി നൽകി. ഈ സമയം വിനോദ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.…
Read Moreതേനീച്ചക്കൂട് പരുന്ത് ഇളക്കി, പണി കിട്ടയത് തൊഴിലാളികള്‍ക്ക്! ജില്ലാ കൃഷിത്തോട്ടത്തിൽ തേനീച്ച ആക്രമണം
കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ വൻതേനീച്ചയുടെ ആക്രമണത്തിൽ 15 തൊഴിലാളികൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ചക്കൂട് പരുന്ത് ഇളക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. നേര്യമംഗലം ഈറയ്ക്കൽ അബ്ബാസ് (50), കരാറുകാരന്റെ ജോലിക്കാരനായ മൂവാറ്റുപുഴയിൽ താമസിക്കുന്ന അതിഥി തൊഴിലാളി ഷാഹുൽ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശാഖ്, സാജു, സിനോ, ഷിജു, ബിജു, രാജേഷ് എന്നിവർ ഉൾപ്പെടെ മറ്റുള്ളവരെ നേര്യമംഗലം പിഎച്ച്സിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അബ്ബാസിനെയും ഷാഹുലിനെയും തേനീച്ചക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റവർ പ്രാണരക്ഷാർഥം ചിതറിയോടി. മിക്കവരുടെയും തലയിൽ ഉൾപ്പെടെ ശരീരമാസകലം കുത്തേറ്റു. അസഹനീയമായ നീറ്റലും വേദനയും അനുഭവപ്പെട്ടതായി കുത്തേറ്റവർ പറഞ്ഞു. ആവോലിച്ചാൽ റോഡിൽ ഫാം ടൂറിസത്തിന്റെ ഭാഗമായി മീൻകുളം നിർമാണ പ്രവൃത്തികളുടെ കോണ്‍ക്രീറ്റ്…
Read Moreഗോ ‘കൊറോണ’ ഗോ…! ബീച്ചിലും മാനാഞ്ചിറയിലും പോകേണ്ട; ബസുകളില്‍ യാത്ര ഇരുന്നു മാത്രം
കോഴിക്കോട്: കോവിഡ് ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ബീച്ച് ,മാനാഞ്ചിറ തുടങ്ങിയ കൂടുതല്‍ പേര് എത്തുന്നിടത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ ബീച്ചില്‍ കുട്ടംകൂടി നിന്നവരെ പോലീസ് തിരിച്ചയച്ചു. കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കായി സമയനിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇനിയുള്ള ദിവസങ്ങളിൽ ടിപിആര്‍ കുറഞ്ഞില്ലെങ്കില്‍ കര്‍ശന നടപടികൾ ഉണ്ടാകും.ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കും. യാതൊരു കാരണവശാലം ആള്‍ക്കൂട്ടം അനുവദിക്കില്ല. ജില്ലിയിൽ പൊതുയോഗങ്ങൾ വിലക്കും. ബസിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇത് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നഗരത്തിലടക്കം പരിശോധന കർശനമാക്കുമെന്നും കളക്ടർ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഇന്നു മുതല്‍ കോടതികള്‍ ഓണ്‍ലൈനായാകും പ്രവര്‍ത്തിക്കുക. കോഴിക്കോട് കോവിഡ് ബാധിതരുടെ എണ്ണം ഇന്നലെ മാത്രം രണ്ടായിരം കടന്ന് കുതിക്കുകയാണ്. കഴിഞ്ഞ നാലുദിവസവും ആയിരത്തിന്…
Read Moreതൊഴിൽ അന്വേഷകർക്ക് ഇതാഒരവസരം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മെഡിക്കല്‍കോളജ്: മെഡിക്കല്‍ കോളജില്‍ താഴെ പറയുന്ന തസ്തികകളിലേയ്ക്ക് കരാര്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. 1. റിസര്‍ച്ച് അസിസ്റ്റന്റ്. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: സയന്‍സിലോ ബന്ധപ്പെട്ട വിഷയത്തിലോ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും നേടിയ ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ഡിഗ്രി. പ്രായപരിധി: 30 വയസ്. പ്രതിമാസ ശമ്പളം : 31000/- രൂപ. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. 2. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. ഒഴിവുകളുടെ എണ്ണം: ഒന്ന്. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോര്‍ഡ് നടത്തുന്ന ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ പ്ലസ് ടു പാസായിരിക്കണം. കംപ്യൂട്ടറില്‍ മിനിട്ടില്‍ 15000 കീ ഡിപ്രഷന്‍സ് ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനവും ബേസിക് നേഴ്സിംഗിലോ ഫിസിയോ തെറാപ്പിയിലോ സ്പീച്ച് ആൻഡ് ലാംഗ്വേജിലോ ഉള്ള വിജയം അഭിലഷണീയ യോഗ്യതയാണ്. പ്രായം: 25 വയസ്. പ്രതിമാസ ശമ്പളം:…
Read Moreഒരു മൂടു കാച്ചിലിന് തൂക്കം 80 കിലോ! കൗതുകമായി ഭീമൻ കാച്ചിൽ; പറിച്ചെടുത്തത് മൂന്നു പേർ രണ്ട് മണിക്കൂറോളം പണിപ്പെട്ട്
നെടുംകണ്ടം: ഭീമൻ കാച്ചിൽ കൗതുകമാകുന്നു. നെടുങ്കണ്ടം തച്ചേത്തുപറന്പിൽ ജയിംസ്കുട്ടിയുടെ പുരയിടത്തിലാണ് ഭീമൻ കച്ചിലുണ്ടായത്. ഒരു മൂടു കാച്ചിലിന് 80 കിലോയോളമാണ് തൂക്കം. കഴിഞ്ഞവർഷം ഇതേ സമയത്താണ് കാച്ചിൽ നട്ടത് . മൂന്നു പേർ രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് കാച്ചിൽ പറിച്ചെടുത്തത്. പൂർണമായും ജൈവ കൃഷ രീതിയാണ് ജയിംസ്കുട്ടിയുടെ കൃഷി. ചേന , ചേന്പ് , വാഴ ഇഞ്ചി , തുടങ്ങിയവയാണ് മറ്റ്പ്രധാന കൃഷികൾ . ഭീമൻകാച്ചിൽ അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകുകയായിരുന്നു.
Read More‘അമ്മ’യ്ക്കെതിരേ പൊട്ടിത്തെറിച്ച് പത്മപ്രിയ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മ അതിജീവിതയ്ക്കൊപ്പമാണെന്നു പറയുന്നത് വെറുതെയാണെന്ന് നടി പത്മപ്രിയ. ആക്രമിക്കപ്പെട്ട അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ സംഘടനയില്‍നിന്നു പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താല്‍ മാത്രമേ സംഘടനയുടെ വാക്കുകള്‍ക്ക് അര്ഥമുള്ളൂവെന്നും പത്മപ്രിയ സ്വകാര്യ ചാനലിനോടു പറഞ്ഞു. എന്നാല്‍ പുറത്തുപോയവര്‍ പുതിയ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും അവര്‍ പറഞ്ഞു.
Read Moreരാത്രിയിൽ തട്ടുകട, ഓട്ടോ ഡ്രൈവർ…! പല വേഷങ്ങളിൽ ജോമോൻ; ഒന്നുമറിയാതെ പോലീസ്
കോട്ടയം: രാത്രിയിൽ തട്ടുകട, ഓട്ടോ ഡ്രൈവർ വേഷങ്ങളിൽ നഗരത്തിലെത്തുന്ന ജോമോൻ, ലഹരി ഇടപാടുകളിലെയും കണ്ണിയാണെന്ന സംശയത്തിൽ പോലീസ്. ഏതാനും നാളുകളായി ടിബി റോഡിൽ ഇയാളുടെ നേതൃത്തിൽ തട്ടുകട നടത്തുന്നുണ്ട്. ഇവിടെ ഗുണ്ടാ സംഘങ്ങളുടെ സ്ഥിരം താവളമാണെന്നു പ്രദേശവാസികൾ പറയുന്നു. നഗരത്തിലും കോടിമതയിലുമായി നിരവധി യുവാക്കൾ ഇയാളുടെ സംഘത്തിൽ അംഗങ്ങളാണ്. പോലീസ്, എക്സൈസ് സംഘങ്ങൾ പേരിന് പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും വൻലോബിയെ നിയന്ത്രിക്കുന്ന സംഘത്തെ അമർച്ച ചെയ്യാൻ സാധിക്കുന്നില്ല. ഒന്നുമറിയാതെ പോലീസ്! കോട്ടയം: ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിനു പിന്നിൽ കളക്ടറേറ്റിനു സമീപത്ത് പോലീസിന്റെ എആർ ക്യാന്പിന് അടുത്തായി അതീവ സുരക്ഷാ മേഖലയിൽ ഗുണ്ട അഴിഞ്ഞാടിയിട്ടും, ഒരു യുവാവിനെ വീട്ടിൽനിന്നും തട്ടിക്കൊണ്ടു പോയി അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും പോലീസ് ഒന്നും അറിഞ്ഞില്ല. കൊലപാതക വിവരം പോലീസ് അറിഞ്ഞത് പ്രതി മൃതദേഹവുമായി സ്റ്റേഷനു മുന്നിലെത്തുന്പോൾ മാത്രം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ…
Read Moreകരഞ്ഞു നിലവിളിച്ച് ആ അമ്മ മടങ്ങി! മണിക്കൂറുകൾക്കകം ഗുണ്ട സ്റ്റേഷനിൽ എത്തിച്ചത് മകന്റെ ചേതനയറ്റ ശരീരം
കോട്ടയം: അർധരാത്രി വീട്ടിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം മകനെ വിളിച്ചിറക്കിക്കൊണ്ടു പോയതിലെ അപായ സൂചന തിരിച്ചറിഞ്ഞ്, വീട്ടിൽനിന്നും മീറ്ററുകൾ മാത്രം അകലെയുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ആ അമ്മ ഓടിയെത്തി. കരഞ്ഞു നിലവിളിച്ച് ആ അമ്മ മടങ്ങി മണിക്കൂറുകൾക്കകം ഗുണ്ട സ്റ്റേഷനിൽ എത്തിച്ചത് മകന്റെ ചേതനയറ്റ ശരീരം. കീഴുക്കുന്ന് ഉറുന്പേത്ത് ത്രേസ്യാമ്മയാണ് അർധരാത്രി മകൻ ഷാൻ ബാബു (19)വിനെ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടു പോയ സംഘത്തെപ്പറ്റിയുള്ള ആശങ്കയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഞായറാഴ്ച അർധരാത്രി 12നായിരുന്നു ഷാനെ വീട്ടിൽനിന്നും ഗുണ്ടാസംഘം വിളിച്ചിറക്കിക്കൊണ്ടു പോയത്. തുടർന്ന് ഒരു മണിക്കൂർ സമയം കഴിഞ്ഞിട്ടും മകനെ കാണാതെ വന്നതോടെയാണ് അമ്മ ത്രേസ്യാമ്മ ഓടിക്കിതച്ച് പോലീസ് സ്റ്റേഷനിൽ എത്തിയത്. ഒരു മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ ചെലവഴിച്ചശേഷം പോലീസുകാർ മകനെ കണ്ടെത്താമെന്ന് ആശ്വസിപ്പിച്ച് ഇവരെ മടക്കി അയക്കുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം ഷാന്റെ മൃതദേഹവുമായി പ്രതി ജോമോൻ പോലീസ് സ്റ്റേഷനിലേക്ക്…
Read Moreഹേമകമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ല; സിനിമാ മന്ത്രി തന്നോട് പറഞ്ഞകാര്യം തുറന്ന് പറഞ്ഞ് വനിതാ കമ്മീഷൻ അധ്യക്ഷ
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിമൻ ഇൻ സിനിമാ കളക്ടീവുമായി നടത്തിയ കൂടികാഴ്ചയ്ക്കു ശേഷം പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. ഹേമകമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. സിനിമാമേഖലയിലേക്ക് പുതിയ പെൺകുട്ടികൾ കടന്നുവരുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. നിർമാണ കമ്പനികൾ അത് ഉറപ്പാക്കേണ്ടതുണ്ട്. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് താൻ സിനിമാ-സാംസ്കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി സംസാരിച്ചിരുന്നു. എൻക്വയറി കമ്മീഷൻ ആക്ട് പ്രകാരം രൂപീകരിച്ച കമ്മിറ്റിയല്ല ഹേമ കമ്മിഷൻ. അതുകൊണ്ടു തന്നെ ആ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കേണ്ട സാഹചര്യം സർക്കാരിനില്ല എന്നാണ് മന്ത്രി പറഞ്ഞത്. തീർച്ചയായും സിനിമാമേഖലയിൽ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണ്.നിയമനിർമാണം വേണം. ഇന്റേണൽ കംപ്ലൈയിന്റ് കമ്മിറ്റി എല്ലാ നിർമാണ കമ്പനികളും നിർബന്ധമായും രൂപീകരിച്ചിരിക്കണം. സിനിമാമേഖലയിലെ സ്ത്രീകൾക്കുനേരേ നടക്കുന്ന ചൂഷണങ്ങളും മറ്റു പ്രശ്നങ്ങളും പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ…
Read More