സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കും മ​ത​വേ​ഷം അ​നു​വ​ദി​ക്ക​ണമെന്ന് വ​നി​താ ലീ​ഗ്; സർക്കാർ ഉത്തരവ് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്ക് ഹി​ജാ​ബും ഫു​ൾ​സ്ലീ​വും അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രേ വ​നി​താ ലീ​ഗ് രം​ഗ​ത്ത്. മ​ത​പ​ര​മാ​യ വേ​ഷ​ങ്ങ​ൾ ധ​രി​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​വ​കാ​ശ​ലം​ഘ​ന​മാ​ണെ​ന്ന് വ​നി​താ ലീ​ഗ് നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചു. ഉ​ത്ത​ര​വ് തി​രു​ത്തി ഹി​ജാ​ബും ഫു​ൾ​സ്ലീ​വും ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ത​പ​ര​മാ​യ വേ​ഷ​ങ്ങ​ൾ ധ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സേ​ന​യി​ലെ ഒ​രു പെ​ണ്‍​കു​ട്ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മാ​ണ് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് സേ​ന​യി​ലേ​ത്. കു​ട്ടി​ക​ളി​ൽ ദേ​ശീ​യ ബോ​ധ​വും അ​ച്ച​ട​ക്ക​വും വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു രീ​തി ന​ട​പ്പാ​ക്കി​യ​ത്. അ​തി​നാ​ൽ മ​ത​ചി​ഹ്ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

Read More

കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​നം: വി​ചാ​ര​ണ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു ഹൈ​ക്കോ​ട​തി

  കൊ​ച്ചി: കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ത​ടി​യ​ന്‍റ​വി​ട ന​സീ​റി​നെ​യും കൂ​ട്ടു​പ്ര​തി ഷ​ഫാ​സി​നെ​യും ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂ​ന്നാം പ്ര​തി അ​ബ്ദു​ള്‍ ഹാ​ലിം, ഒ​ൻ​പ​താം പ്ര​തി അ​ബൂ​ബ​ക്ക​ര്‍ യൂ​സ​ഫ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ട ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് എ​ന്‍​ഐ​എ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തു. കേ​സി​ല്‍ യു​എ​പി​എ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും സ്ഫോ​ട​ന​ത്തി​ന് ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ൽ തെ​റ്റാ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വാ​ദം. 2006 മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ് കോ​ഴി​ക്കോ​ട് മൊ​ഫ്യൂ​സ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലും കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലും സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ആ​ദ്യം ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് 2009-ലാ​ണ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ത്ത​ത്. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷി​ച്ച ആ​ദ്യ തീ​വ്ര​വാ​ദ കേ​സ് എ​ന്ന പ്ര​ത്യേ​ക​യും കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​നു​ണ്ടാ​യി​രു​ന്നു.

Read More

കോട്ടയം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന സ്വന്തം ചെലവിൽ;700 രൂ​പാ വി​ല​വ​രു​ന്ന കി​റ്റ് വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ  ബുദ്ധിമുട്ടെന്ന് ജീവനക്കാർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്ന് പ​രാ​തി. സാ​ധാ​ര​ണ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യെ​ല്ലോ സോ​ണി​ൽ ആ​ണ് രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഗു​രു​ത​ര രോ​ഗ​വു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മേ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തൂവെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​നെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ൽ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് കി​റ്റ് വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് ഈ ​വി​ഭാ​ഗ​ത്തി​ലെ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. 700 രൂ​പാ വി​ല​വ​രു​ന്ന കി​റ്റ് വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പ​ല ജീ​വ​ന​ക്കാ​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​ന്ന​ലെ 16 ജീ​വ​ന​ക്കാ​ർ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ മാ​ത്രം കോ​വി​ഡ് ബാ​ധി​ത​രാ​യി. ക്ലീ​നിം​ഗ്, കു​ടം​ബ​ശ്രീ ഉ​ൾ​പ്പെ​ടെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ 40 പേ​രും. ഇ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്ന…

Read More

ഇ​ൻ​സ്റ്റ​ഗ്രാം സുഹൃത്തിനെ  നേരിൽ കാണാൻ മോഹം; പതിനാറുകാരി ഈരാറ്റുപേട്ടയിൽ നിന്നും വണ്ടികയറി തലസ്ഥാനത്ത് കാലുകുത്തി; പിന്നെ സംഭവിച്ചത് കണ്ടോ!

  കോ​ട്ട​യം: കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ക​ണ്ടെ​ത്തി. ഈ​രാ​റ്റു​പേ​ട്ട​യ്ക്കു സ​മീ​പം ഭ​ര​ണ​ങ്ങാ​നം മേ​ല​ന്പാ​റ​യി​ൽ നി​ന്നും കാ​ണാ​താ​യ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യെ​തു​ട​ർ​ന്നു ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.പെ​ണ്‍​കു​ട്ടി യാ​ത്ര ചെ​യ്ത കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ക​ണ്ട​ക്ട​ർ ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്. രാ​വി​ലെ ആ​റ​ര​യ്ക്ക് മേ​ല​ന്പാ​റ ജം​ഗ്ഷ​നി​ൽ നി​ന്നും കോ​ട്ട​യ​ത്തേ​ക്ക് പെ​ണ്‍​കു​ട്ടി ത​ന്‍റെ ബ​സി​ലാ​ണ് യാ​ത്ര ചെ​യ്ത​തെ​ന്നും, ടി​ക്ക​റ്റെ​ടു​ക്കാ​നാ​യി 200 രൂ​പ​യാ​ണ് ന​ല്കി​യ​തെ​ന്നും ക​ണ്ട​ക്ട​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​ടെ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​നെ കാ​ണാ​നാ​ണ് പെ​ണ്‍​കു​ട്ടി പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ന്യൂ​സി​ല​ന്‍​ഡി​ല്‍ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള ചി​ത്രം;പ​പ്പ​യി​ല്‍ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്അനിൽ ആന്‍റോ

ന്യൂ​സി​ല​ന്‍​ഡ് മ​ല​യാ​ളി​യാ​യ ഷി​ബു ആ​ന്‍​ഡ്രൂ​സ് ക​ഥ എ​ഴു​തി ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ് പ​പ്പ. ന്യൂ​സി​ല​ന്‍​ഡ് മ​ല​യാ​ളി​ക​ളു​ടെ ജീ​വി​തക​ഥ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​നന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍ ന്യൂ​സി​ല​ന്‍​ഡി​ല്‍ ചി​ത്രീ​ക​രി​ച്ചു. മു​മ്പ് ന്യൂ​സി​ല​ന്‍​ഡി​ല്‍ ചി​ത്രീ​ക​രി​ച്ച ഹ​ണ്ട്ര​ട്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​ന​വും കാ​മ​റാ​യും നി​ര്‍​വ​ഹി​ച്ച ഷി​ബു ആ​ന്‍​ഡ്രൂ​സ്, രാ​ജീ​വ് അ​ഞ്ച​ലി​ന്‍റെ ജ​ടാ​യു പാ​റ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ക​മ​റാ​മാ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഗോ​ള്‍​ഡ​ന്‍ ഏജ് ഫി​ലിം​സും, വി​ന്‍​വി​ന്‍ എ​ന്‍റ​ര്‍​ടെയ്ന്‍​മെന്‍റി​നും വേ​ണ്ടി വി​നോ​ഷ് കു​മാ​ര്‍ മ​ഹേ​ശ്വ​ര​ന്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി.​ ദു​ല്‍​ഖ​ര്‍ ചി​ത്ര​മാ​യ സെ​ക്ക​ന്‍റ് ഷോ, ​മ​മ്മൂ​ട്ടി ചി​ത്ര​മാ​യ ഇ​മ്മാ​നു​വേ​ല്‍, ആ​ര്‍.​ജെ. മ​ഡോ​ണ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും, ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​നി​ല്‍ ആ​ന്‍റോ ആ​ണ് പ​പ്പ​യി​ല്‍ നാ​യ​ക വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ഷാ​രോ​ള്‍ നാ​യി​ക​യാ​യും എ​ത്തു​ന്നു. ഗോ​ള്‍​ഡ​ന്‍ ഏ​ജ് ഫി​ലിം​സും, വി​ന്‍​വി​ന്‍ എ​ന്‍റ​ര്‍​ടെയ്ന്‍​മെ​ന്‍റി​നും വേ​ണ്ടി വി​നോ​ഷ് കു​മാ​ര്‍ മ​ഹേ​ശ്വ​ര​ന്‍ നി​ര്‍​മി​ക്കു​ന്ന പ​പ്പ ,ഷി​ബു​ ആ​ന്‍​ഡ്രൂ​സ് ക​ഥ,…

Read More

ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ തെ​ളി​യി​ക്കാ​ന്‍ എ​ന്നെ സ്‌​കൂ​ള്‍ അ​ധി​കൃ​തർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെന്ന് അന്ന രാജൻ

സി​നി​മ​യി​ലെ​ത്തും എ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന​ത​ല്ല. ഒ​രു ഫ്‌ള​ക്‌​സ് ബോ​ര്‍​ഡ് പ​ര​സ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​ന് ശേ​ഷ​മാ​ണ് അ​ങ്ക​മാ​ലി ഡ​യ​റീ​സ് ല​ഭി​ക്കു​ന്ന​ത്. പ​ഠി​ക്കു​ന്ന കാ​ല​ത്ത് പോ​ലും സ്‌​കൂ​ളി​ല്‍ വച്ച് എ​ന്‍റെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ള്‍ തെ​ളി​യി​ക്കാ​ന്‍ എ​ന്നെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. സ്‌​കൂ​ളി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​മ​ല പോ​ളി​നൊ​പ്പം നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച് എ​ന്‍റെ ഭാ​ഗം ഞാ​ന്‍ കു​ള​മാ​ക്കി​യി​രു​ന്നു. ഒ​രി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ള്‍ മു​ഖ​ത്ത് ഭാ​വ​ങ്ങ​ള്‍ വ​രാ​ത്ത​ത് ക​ണ്ട് കൂ​ട്ടു​കാ​ര്‍ എ​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു ഒ​രു ബ​ബി​ള്‍​ഗം എ​ങ്കി​ലും വാ​ങ്ങി വാ​യി​ലി​ട്ട് ച​വ​ച്ച് കൂ​ടാ​യി​രു​ന്നോ എ​ന്ന്… ആ ​ഭാ​വ​മെ​ങ്കി​ലും മു​ഖ​ത്ത് വ​ന്നോ​ട്ടെ​യെ​ന്ന് ക​രു​തി​യാ​ണ് അ​വ​ര്‍ അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി അ​ഭി​ന​യം എ​നി​ക്ക് പ​റ​ഞ്ഞി​ട്ടു​ള്ള പ​രി​പാ​ടി​യ​ല്ല. അ​തു​കൊ​ണ്ട് പ​രി​പാ​ടി​ക​ള്‍ കോ​ര്‍​ഡി​നേ​റ്റ് ചെ​യ്യാ​ന്‍ മാ​ത്രം നി​ന്നാ​ല്‍ മ​തി​യെ​ന്നു ക​രു​തി. എ​ന്‍റെ സീ​നു​ക​ളൊ​ക്കെ മൂ​ന്ന് ടേ​ക്ക് മു​ത​ല്‍ മു​ക​ളി​ലോ​ട്ടാ​ണ് പോ​കു​ന്ന​ത്. അ​ത​ങ്ങ​നെ നീ​ണ്ട് കി​ട​ക്കും. ന​ഴ്‌​സിംഗ് പ​രീ​ക്ഷാ സ​മ​യ​ത്ത്…

Read More

പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ കിട്ടിയ അവസരം കളഞ്ഞില്ല;   കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചുകൊന്നു എഴുമറ്റൂരുകാർ

എ​ഴു​മ​റ്റൂ​ർ എ​ഴു​മ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ ചൂ​ര​നോ​ലി ഭാ​ഗ​ത്ത് നാ​ളു​ക​ളാ​യി കൃ​ഷി ഭൂ​മി​യി​ൽ ഇ​റ​ങ്ങി നി​ര​ന്ത​ര​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്ന കാ​ട്ടു​പ​ന്നിക​ളി​ൽ ര​ണ്ട് എ​ണ്ണ​ത്തി​നെ വെ​ടി​വ​ച്ച് കൊ​ന്നു. റാ​ന്നി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്താ​ൽ തോ​ക്ക് ലൈ​സ​ൻ​സ് ഉ​ള്ള​തും കൃ​ഷി​ഭൂ​മി​യി​ൽ ഇ​റ​ങ്ങു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടൂ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​കി​ട്ടു​ള്ള​തു​മാ​യ വാ​യ്പ്പൂ​ര് കു​ന്നും​പു​റ​ത്ത് ജോ​സ് പ്ര​കാ​ശാണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പന്നികളെ വെ​ടി​വ​ച്ച് കൊ​ന്നത്. എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട് അ​യി​രൂ​ർ, ചെ​റു​കോ​ൽ, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടൂ പ​ന്നി ശ​ല്യം അ​തി​രു ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ര​വ​ധി പ​ന്നി​ക​ളെ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി റാ​ന്നി ഫോ​റ​സ്റ്റ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​സ​ഹാ​യ​ത്തോ​ട്ട് വെ​ടി​വ​ച്ച് കൊ​ന്ന് ക​ർ​ഷ​ക​രെ സ​ഹാ​യി​ച്ചു വ​രു​ന്നു. ടീം ​സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​സു​രേ​ഷ് കു​മാ​ർ, ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എ.​എ​സ്.​നി​ധി​ൻ, എം.​അ​ജ​യ​കു​മാ​ർ, എ​ഴു​മ​റ്റൂ​ർ പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ൻ്റ് ശോ​ഭാ മാ​ത്യു, വൈ​സ്…

Read More

പണം വരുമ്പോൾ ഹൃദയം കല്ലാകുമോ..! ; ഭക്ഷണം യാചിത്തെത്തിയ കുട്ടിക്ക് ഒന്നും നൽകാതെ ഗ്ലാസ് താഴ്ത്തിപോയി; ര​ശ്മി​ക​യ്ക്കു  സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം

സെ​ലി​ബ്രി​റ്റി​ക​ളു​ടെ സ്വ​കാ​ര്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച​റി​യാ​ന്‍ ആ​രാ​ധ​ക​ര്‍​ക്കു വ​ലി​യ താ​ത്പ​ര്യ​മാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ആ​രാ​ധ​ക​രി​ലെ​ത്തി​ക്കാ​ന്‍ പ​പ്പ​രാ​സി​ക​ള്‍ താ​ര​ങ്ങ​ളു​ടെ പി​ന്നാ​ലെ നി​ഴ​ല്‍ പോ​ലെ​യു​ണ്ടാ​കും. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ കാ​ല​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് എ​പ്പോ​ഴും കാ​മ​റ​ക്ക​ണ്ണു​ക​ള്‍ അ​വ​രെ പി​ന്തു​ട​ര്‍​ന്നു കൊ​ണ്ടി​രി​ക്കും. ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ക​ടു​ത്ത വി​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ന്‍ താ​ര​സു​ന്ദ​രി ര​ശ്മി​ക മ​ന്ദാ​ന. ക​ന്ന​ഡ സി​നി​മ​യി​ലൂ​ടെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച് ഇ​ന്ന് തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലെ സൂ​പ്പ​ര്‍ താ​ര​മാ​യി വ​ള​ര്‍​ന്നി​രി​ക്കു​ക​യാ​ണ് ര​ശ്മി​ക. ര​ശ്മി​ക​യ്ക്കെ​തി​രേ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ത​ന്നോ​ട് ഭ​ക്ഷ​ണം ചോ​ദി​ച്ചെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ര​ശ്മി​ക ഒ​ന്നും ന​ല്‍​കാ​തെ പോ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ താ​ര​ത്തി​നെ​തി​രേ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു റ​സ്റ്റ​റ​ന്‍റി​ല്‍ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​ന്ന ര​ശ്മി​ക​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. താ​ര​ത്തെ ക​ണ്ട​തും ഒ​രു കു​ട്ടി അ​ടു​ത്ത് വ​രു​ന്ന​തും എ​ന്തെ​ങ്കി​ലും ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍…

Read More

ചി​ത്രച്ചേ​ച്ചി​യു​ടെ ഭ​ര്‍​ത്താ​വു​മാ​യി​ട്ടു​ള്ള പ്ര​ശ്നം; ​ഒരു ഷോയി​ല്‍ നെ​ഗ​റ്റീ​വ് പ​റ​യാ​ന്‍ ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെന്ന് എം ജയചന്ദ്രൻ

എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ടു​ക​യും സ​ങ്ക​ട​പ്പെ​ടു​ക​യും വി​ഷ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ല്‍ ഒ​ന്ന് ചി​ത്രച്ചേ​ച്ചി​യു​ടെ ഭ​ര്‍​ത്താ​വു​മാ​യി​ട്ടു​ള്ള പ്ര​ശ്ന​മാ​ണ് എ​ന്ന് പ​റ​യാ​തി​രി​ക്കാ​ന്‍ പ​റ്റി​ല്ല. പ​ക്ഷേ ഞാ​ന്‍ വ​ന്ന വ​ഴി മ​റ​ക്കു​ന്ന ആ​ള​ല്ല. വി​ജ​യ​ന്‍ ചേ​ട്ട​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഒ​രു​പാ​ട് സ​ഹാ​യം ചെ​യ്തി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​യി​ല്‍ ആ​ദ്യ​മാ​യി സം​ഗീ​തം ചെ​യ്യാ​ന്‍ അ​വ​സ​രം ത​ന്നു. അ​വ​രു​ടെ വീ​ട്ടി​ല്‍ ത​ന്നെ പ​ല​പ്പോ​ഴും താ​മ​സി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ സം​ഗീ​തം ന​ന്നാ​ക്കാ​ന്‍ വേ​ണ്ടി ഞാ​നെ​ന്‍റെ അ​മ്മ​യെ​യും കൂ​ട്ടി പോ​യി​ട്ടാ​ണ് അ​വി​ടെ താ​മ​സി​ച്ചി​ട്ടു​ള്ള​ത്. വി​ജ​യ​ന്‍ ചേ​ട്ട​നും ചി​ത്ര​ച്ചേ​ച്ചി​യും എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ള്ള വ്യ​ക്തി​ക​ളാ​ണ്. അ​വ​രെക്കു​റി​ച്ച് ഏ​തെ​ങ്കി​ലും ഒ​രു ഷോയി​ല്‍ നെ​ഗ​റ്റീ​വ് പ​റ​യാ​ന്‍ ഞാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. വി​ജ​യ​ന്‍ ചേ​ട്ട​ന്‍റെ സൈ​ഡി​ല്‍ നി​ന്നു ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ നോ​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് അ​ത് ശ​രി​യാ​യി​രി​ക്കും. എ​ന്‍റെ സൈ​ഡി​ല്‍ നി​ന്ന് നോ​ക്കു​മ്പോ​ള്‍ ഞാ​ന്‍ ചെ​യ്ത കാ​ര്യ​ങ്ങ​ളും…

Read More

പ്രണയം  നടിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വശത്താക്കി; പിന്നീട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പതിനെട്ടുകാരൻ പിടിയിൽ

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ 18കാ​ര​ൻ അ​റ​സ്റ്റി​ൽ.കോ​ട്ട​യം മ​ള്ളൂ​ശേ​രി തി​രു​വാ​റ്റ അ​ഭി​ജി​ത്ത് പ്ലാ​ക്ക​ലി(18)നെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യെ​തു​ട​ർ​ന്നു ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​തി​യെ പി​ഡി​കൂ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി, എ​സ്ഐ മ​നോ​ജ്, പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ ശ​ശി​കു​മാ​ർ, രാ​ഗേ​ഷ്, പ്ര​വി​നോ, പ്ര​വീ​ണ്‍ , അ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.

Read More