കൊട്ടിയൂരിലെ പ്രശസ്തമായ വൈശാഖമഹോത്സവത്തിന്റെ ഉണര്‍വിലാണ് വടക്കന്‍കേരളം. മേയ് 10 മുതല്‍ ജൂണ്‍ 10 വരെ നീളുന്നതാണ് ഈവര്‍ഷത്തെ വൈശാഖ മഹോത്സവം. അപൂര്‍വതകളും അത്ഭുതങ്ങളും നിറഞ്ഞതും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ അക്കരകൊട്ടിയൂരിന്റെ വൈശാഖ ഉത്സവ വിശേഷങ്ങളെപ്പറ്റി അറിയാം… കണ്ണുര്‍ ജില്ലയിലെ ശ്രീതൃചെറുമന്ന മഹാദേവ ക്ഷേത്രമാണ് കൊട്ടിയൂര്‍ക്ഷേത്രം (ഇക്കരെക്കൊട്ടിയൂര്‍) എന്നപേരില്‍ അറിയപ്പെടുന്നത്. അതിപ്രശസ്തമാണ് അക്കരക്കൊട്ടിയൂരിലെ വൈശാഖ മഹോത്സവം. മേയ്-ജൂണ്‍ മാസത്തിലായി നടക്കുന്ന ഉത്സവം മലയാളമാസം അനുസരിച്ച് മേടം -ഇടവ മാസങ്ങളിലായാണ് വരുന്നത്’ കൊട്ടിയൂർ എന്ന പേരിന്റെ ചരിത്രംകൊട്ടിയൂർ എന്ന പേരിന്റെ ചരിത്രം ത്രിമൂര്‍ത്തികള്‍ കൂടിച്ചേര്‍ന്ന സ്ഥലമായതിനാല്‍ ലഭിച്ച കൂടിയൂര് എന്ന പേരില്‍ നിന്നാണ് കൊട്ടിയൂര്‍ ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ദക്ഷിണകാശി എന്നപേരിലും ഇവിടം പ്രശസ്തമാണ്. ദക്ഷന്റെ യാഗഭൂമിയാണ് അക്കരെക്കൊട്ടിയൂരെന്നാണ് വിശ്വാസം.അപൂര്‍വ്വതകളും നിഗൂഡതകളും നിറഞ്ഞതാണ് കൊട്ടിയൂരിലെ വൈശാഖമാസ പൂജകളും ആരാധനാ രീതികളും. ചടങ്ങുകളിലെയും പൂജാരീതികളിലെയും വ്യത്യസ്തമാര്‍ന്ന ശൈവരീതികള്‍ ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഒരുപ്രധാന ഘടകമാണ്.…
Read MoreDay: May 9, 2022
വിഷ പച്ചക്കറികള്‍ക്കു പിന്നാലെ കാര്‍ബൈഡ് മാമ്പഴവും കേരളത്തിലോട്ട് കയറ്റിവിട്ട് തമിഴന്മാര് ! പിടിച്ചെടുത്തത് ടണ്‍കണക്കിന് ‘വിഷമാമ്പഴം’…
കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കട്ടായം പറയുന്നത്. എന്നാല്‍ കേരളത്തിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറാക്കിയ രണ്ട് ടണ്‍ മാമ്പഴം തമിഴ്നാട്ടില്‍ നശിപ്പിച്ചു എന്ന വാര്‍ത്ത ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദങ്ങളെ തള്ളിക്കളയുന്നതാണ്. തിരുപ്പൂര്‍ കോര്പറേഷന് പ്രദേശത്തെ 18 മാമ്പഴ ഗോഡൗണുകളില്‍ നടത്തിയ പരിശോധനയില്‍ ആറു ഗോഡൗണുകളില്‍ ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് 2250 കിലോ മാമ്പഴം പിടിച്ചെടുത്തു നശിപ്പിച്ചു. ക്രമക്കേട് കണ്ടെത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്കി പിഴ ഈടാക്കി. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പു പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മായം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കളുടെ വ്യാപകമായ വില്പന നടന്നുവരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു കര്‍ശന പരിശോധന നടത്താന്‍ കലക്ടര്‍ എസ്.വിനീത് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പു മേധാവി വിജയ ലളിതാംബികയുടെ…
Read Moreഷിബു ബേബി ജോണിന്റെ വീട്ടിലെ മോഷണം; വാതിൽ തുറന്ന് കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബുബേബി ജോണിന്റെ കൊല്ലത്തെ കുടുംബ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി. ഫിംഗർ പ്രിന്റ് പരിശോധന തുടർന്നുവരികയാണെന്ന് കൊല്ലം ഈസ്റ്റ് സിഐ പറഞ്ഞു. വീടിന്റെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്. കടപ്പാക്കടയിലുള്ള കുടുംബവീടായ വയലില്‍ വീട്ടില്‍ നിന്ന് 47 പവന് സ്വര്‍ണമാണ് നഷ്ടമായത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന ശേഷം ഗ്ലാസ് വാതിലുകളും തകര്‍ത്താണ് മോഷണം. താഴത്തെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. ഷിബു ബേബി ജോണിന്റെ മാതാവിന്റെ വിവാഹ സ്വര്‍ണാഭരണങ്ങളും സമ്മാനമായി ലഭിച്ച ആഭരണങ്ങളുമാണ് മോഷണം പോയതെന്ന് പോലീസ് പറഞ്ഞു. രണ്ട് നിലയുള്ള വീട്ടിലെ എല്ലാമുറികളിലും മോഷ്ടാക്കള്‍ പ്രവേശിച്ചതായി കരുതുന്നതായി പോലിസ് പറഞ്ഞു. സാധാരണ ഈ വീട്ടില്‍ രാത്രി സമയങ്ങളില്‍ ആരും ഉണ്ടാവാറില്ല. ഷിബുബേബി…
Read Moreആനവണ്ടി ഇനി മിന്നിത്തിളങ്ങും..! കെഎസ്ആർടിസി രണ്ട് എഞ്ചിൻ റീ കണ്ടീഷനിംഗ് പ്ലാന്റ് സ്ഥാപിക്കുന്നു; കഴുകി വൃത്തിയാക്കാൻ വാഷിംഗ് യൂണിറ്റും
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ : കെഎസ്ആർടിസി ലൈലൻഡിന്റെയും ടാറ്റയുടെയും സഹകരണത്തോടെ രണ്ട് എൻജിൻ റീ കണ്ടീഷനിംഗ് പ്ലാന്റുകൾ സ്ഥാപിക്കുന്നു. വർക്ക് ഷോപ്പുകളുടെ നവീകരണവും ഉടൻ തുടങ്ങും. യൂണിറ്റുകളിലായി നൂറോളം വർക്ക് ഷോപ്പുകളുള്ളത് നിർത്തലാക്കി തുടങ്ങി. ഇനി 22 വർക്ക് ഷോപ്പുകൾ മാത്രമേ ഉണ്ടാകൂ. ബസുകൾ കഴുകി വൃത്തിയാക്കാൻ വാഷിംഗ് യൂണിറ്റും വാങ്ങും. ലൈലൻഡിന്റെ സഹകരണത്തോടെ എടപ്പാൾ റീജിണൽ വർക്ക് ഷോപ്പിലാണ് ആദ്യത്തെ എഞ്ചിൻ റീ കണ്ടീഷനിംഗ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലനം നല്‍കുന്നതിന് ലൈലൻഡിന്റെ എൻജിനീയർമാരും മെക്കാനിക്കുകളും എടപ്പാളിൽ എത്തി ചേർന്നിട്ടുണ്ട്. ടാറ്റയുടെ സഹകരണത്തോടെ തിരുവനന്തപുരത്താണ് രണ്ടാമത്തെ എൻജിൻ നീ കണ്ടീഷൻ യൂണിറ്റ് സ്ഥാപിക്കുന്നത്. കെഎസ്ആർടിസിയിൽ വർക്ക്ഷോപ്പ് നവീകരണത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച തുകയിൽ നിന്നാണ് ആധുനിക രീതിയുള്ള ബസ് വാഷിംഗ് യൂണിറ്റ് വാങ്ങുന്നത് എന്ന് സിഎംഡി ബിജു പ്രഭാകരൻ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി…
Read Moreവരന് മുണ്ടുടുക്കാഞ്ഞതില് പ്രതിഷേധിച്ച് കല്ലു പെറുക്കി എറിഞ്ഞ് വധുവിന്റെ ബന്ധുക്കള്‍ ! ഒടുവില്‍ കൂട്ടത്തല്ല്…
വിവാഹത്തിന് മുണ്ടുടുക്കുന്നതിനു പകരം വരന് ഷെര്‍വാണി ധരിച്ചെത്തിയതിനെത്തുടര്‍ന്ന് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ അടി. മധ്യപ്രദേശിലെ ഗോത്രസമുദായത്തിനിടയില്‍ നടന്ന വിവാഹത്തിലാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായത്. വിവാഹ ചടങ്ങുകളില്‍ വരന് മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നം തുടങ്ങിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലുള്ള മംഗ്ബെദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗോത്രത്തിന്റെ പാരമ്പര്യമനുസരിച്ച് വരന് ധോത്തിയാണ് ധരിക്കേണ്ടത്. ഇത് പറഞ്ഞാണ് വധുവിന്റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ ഇത് പിന്നീട് ഇരുകൂട്ടര്‍ക്കുമിടയില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തിനും തുടര്‍ന്ന് ഏറ്റുമുട്ടലിനും കാരണമായി. തര്‍ക്കത്തിനിടയില്‍ പരസ്പരം കല്ലുകള്‍ വലിച്ചെറിഞ്ഞു. ഇരുകൂട്ടരും പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം വധുവിന്റെ വീട്ടുകാരുമായി പ്രശ്നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും വരന് സുന്ദര്‍ലാല്‍ പറഞ്ഞു.
Read Moreഅസാനി ചുഴലിക്കാറ്റ്; കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ നിന്ന് 380 കിലോമീറ്റർ പടിഞ്ഞാറ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര-ഒഡീഷ തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറിൽ 125 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. അസാനി കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിതമായ തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. മദ്ധ്യകേരളത്തിലും മലയോര മേഖലകളിലുമാണ് മഴയ്ക്ക് സാദ്ധ്യത. നാളെ രാവിലെ വരെ കേരളത്തിൽ സാമാന്യം വ്യാപകമായി മഴ പെയ്യും. ചൊവ്വാഴ്ചയ്ക്ക് ശേഷം അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറയും. പിന്നീട് വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങി ദുർബലമാകും. കേരളത്തിൽ…
Read Moreമദ്യം വീണ്ടും വില്ലനാകുമ്പോൾ..! സഹപ്രവർത്തകനെ അടിച്ച് ചെമ്മീന്‍ കെട്ടില്‍ തള്ളിയ സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ
വൈപ്പിന്‍: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ സഹപ്രവര്‍ത്തകനെ കഴുത്തിനടിച്ച് വെള്ളത്തില്‍ തള്ളിയ യുവാവിനെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം കിഴക്കേ വീട്ടില്‍ ദിലീപ് കുമാര്‍ -36 ആണ് അറസ്റ്റിലായത്. വധശ്രമത്തിനു കേസെടുത്തിരുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. നായരമ്പലത്തെ ചെമ്മീന്‍ കെട്ട് കാവല്‍ തൊഴിലാളിയായ നായരമ്പലം കൊച്ചുതറ വത്സനെയാണ് മര്‍ദിച്ച് വെള്ളത്തില്‍ തള്ളിയത്. കഴിഞ്ഞ മാസം 13ന് ആയിരുന്നു സംഭവം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ഭാഗികമായി തളര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. രാത്രിയില്‍ മദ്യപിച്ച് വെള്ളത്തില്‍ വീണ് അപകടത്തില്‍പെട്ട് പരിക്കേറ്റ് എന്നായിരുന്നു വീട്ടുകാര്‍ ആദ്യം കരുതിയിരുന്നതാണ്. എന്നാല്‍ അബോധാവസ്ഥയിലായ വത്സന് ഈ മാസം മൂന്നിന് ബോധം വീണപ്പോഴാണ് അപകടമല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ഇയാളുടെയും ബന്ധുക്കളുടേയും മൊഴി പ്രകാരം ഞാറക്കല്‍ പോലീസ് വധശ്രമത്തിനു കേസെടുക്കുകയായിരുന്നു. പ്രതിയും വത്സനൊപ്പം ചെമ്മീന്‍ കെട്ടില്‍ കാവല്‍ തൊഴില്‍ ചെയ്യുന്നയാളാണ്. എന്നാല്‍ പോലീസ് പ്രതിയ അറസ്റ്റ് ചെയ്യാന്‍ വൈകികയതോടെ സംഭവത്തില്‍…
Read Moreകോട്ടയം മെഡിക്കൽ കോളജ് കള്ളൻമാരുടെ പിടിയിൽ; മകന്റെ ചികിത്സയ്ക്കായി ബാഗിൽസൂക്ഷിച്ച പതിനേഴായിരം രൂപയുമായി കള്ളൻ മുങ്ങി; നിലവിളിച്ച് കരഞ്ഞ് വീട്ടമ്മ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം പെരുകുന്നു. പണവും മൊബൈൽ ഫോണുകളുമാണ് കൂടുതലായി നഷ്്ടപ്പെടുന്നത്. ആശുപത്രിയിലെ വിവിധ വാർഡുകളിൽ നിന്നായി ദിവസവും നിരവധി മൊബൈൽ ഫോണുകളാണ് മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം പണമടങ്ങിയ പഴ്സ് മോഷണം പോയതാണ് ഒടുവിലത്തെ സംഭവം. 11-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുവിന്റെ പണമടങ്ങിയ പേഴ്സാണ് മോഷണം പോയത്. ഇടുക്കി വണ്ടൻമേട് പുറ്റടി പുഷ്പാലയത്തിൽ എൽസിയുടെ പഴ്സാണ് നഷ്്ടപ്പെട്ടത്. 17000 രൂപയും തിരിച്ചറിയൽ കാർഡും പഴ്സിൽ ഉണ്ടായിരുന്നു. എൽസിയുടെ മകൻ മാർട്ടിൻ (25) കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് കാലിനു പരിക്കേറ്റ് പതിനൊന്നാം വാർഡിൽ ചികിത്സയിലാണ്. ഇന്നലെ 11ന് പഴ്സ് രോഗിയുടെ കട്ടിലിനു സമീപത്തെ അലമാരിയിൽ സൂക്ഷിച്ച ശേഷം എൽസി കുളിക്കുന്നതിനായി ശുചിമുറിയിലേക്കുപോയി. ഈ സമയം മോഷ്്ടാവ് പഴ്സ് അപഹരിച്ച് പണമെടുത്ത ശേഷം പഴ്സ് ശുചി മുറിയുടെ സമീപത്ത്…
Read Moreസിദ്ദു ‘ആപ്പിലേക്ക്’ ? ഭഗവന്ത് മന്നുമായി ഇന്ന് കൂടിക്കാഴ്ച നടത്തും; പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ…
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ക്രിക്കറ്റര്‍ നവജ്യോത് സിംഗ് സിദ്ദു ആംആദ്മി പാര്‍ട്ടിയിലേക്ക് കൂടുമാറിയേക്കുമെന്ന് സൂചന. പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ സിദ്ദു പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ടാണ് ചര്‍ച്ചയെന്നും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിന് സാധിക്കൂവെന്നുമാണ് സിദ്ദു ട്വീറ്റില്‍ കുറിച്ചതെങ്കിലും രാഷ്ട്രീയമാറ്റത്തിന്റെ മുന്നോടിയായുള്ള കൂടിക്കാഴ്ചയായാണ് വിദഗ്ധര്‍ ഇത് വിലയിരുത്തുന്നത്. ചത്തീസ്ഗഢില്‍ തിങ്കളാഴ്ച വൈകുന്നേരം 5.15 ന് ആണ് ഭഗവന്ത്മാന്-സിദ്ദു കൂടിക്കാഴ്ച. എ.എ.പി.യുടെ പഞ്ചാബിലെ വിജയത്തിനുശേഷം ഭഗവന്ത് മന്നിനെ പാവമുഖ്യമന്ത്രിയെന്നും ഡല്‍ഹിയില്‍ നിന്ന് കെജ്രിവാളാണ് പഞ്ചാബിന്റെ ഭരണം നടത്തുന്നത് എന്നതടക്കമുള്ള രൂക്ഷ വിമര്‍ശനമുന്നയിച്ചയാളാണ് സിദ്ദു. എന്നാല്‍ വിമര്‍ശനങ്ങളില്‍ അയവ് വരുത്തി കഴിഞ്ഞ ദിവസം ഭഗവന്ത് മന്നിനെ ഇളയ സഹോദരനെന്ന് വിളിച്ച് നിലപാട് മാറ്റി രംഗത്ത് വന്നതോടെ സിദ്ദു പഞ്ചാബ് രാഷ്ട്രീയത്തിലും പ്രധാന ചര്‍ച്ചയാവുകയാണ്. പഞ്ചാബില്‍…
Read Moreവന്ന വഴി മറക്കരുത്; അധികാര ഭ്രമവും വ്യാമോഹവുമാണ് തോമസിനെ നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ
കൊച്ചി: വ്യാമോഹവും അവസരവാദിത്വ നിലപാടുമാണ് കെ.വി. തോമസിനെന്നും വന്ന വഴി തോമസ് മറന്നുപോകരുതെന്നും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നിന്നd ഇത്രയേറെ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത നേതാവില്ല. 1977 ല്‍ തെരഞ്ഞെടുപ്പ് ചുമതലക്കാരനായാണ് തോമസ് വന്നത്. അധികാര ഭ്രമവും വ്യാമോഹവുമാണ് തോമസിനെ നയിക്കുന്നത്. കോണ്‍ഗ്രസില്‍ ഇത്രയേറെ ആനുകൂല്യം നേടിയെടുത്ത മറ്റൊരു നേതാവില്ല. ഇതില്‍ കൂടുതല്‍ എന്താണ് കോണ്‍ഗ്രസിന് ചെയ്യാനാകുകയെന്നും അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തലയെ പോലെയോ ഉമ്മന്‍ ചാണ്ടിയെ പോലെയോ അല്ല കെ.വി. തോമസ്. പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചില്ലെന്ന തോമസിന്റെ പ്രസ്താവന അഹങ്കാരമാണ്. തൃക്കാക്കരയിലെ സിപിഎം സ്ഥാനാര്‍ഥിത്വം പെയ്മെന്റ് സീറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read More