പെരിന്തൽമണ്ണ: ഒരു മാസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനുമൊടുവിൽ ആൽബി വീണ്ടും യാക്കൂബിന് സ്വന്തം. കക്കൂത്ത് റോഡിലെ കിഴിശ്ശേരി വീട്ടിൽ ഇന്നലെ ആൽബിയായിരുന്നു താരം. യാക്കൂബിന്റെ വളർത്തുപൂച്ചയാണ് പേർഷ്യൻ ക്യാറ്റ് ഇനത്തിൽ പെട്ട ആൽബി. വിശ്രമ ജീവിതം നയിക്കുന്ന യാക്കൂബിനും ഭാര്യ നജ്മയ്ക്കും ആൽബിയാണ് കൂട്ട്. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. മൂന്നു മാസം പ്രായമുള്ളപ്പോൾ രണ്ടു വർഷം മുൻപാണ് കുറ്റിപ്പുറം സ്വദേശിയിൽ നിന്ന് ആൽബിയെ ലഭിച്ചത്. ദിവസവും രാവിലെ പുറത്തുപോയി പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച് തിരിച്ചു വരുന്നതായിരുന്നു ആൽബിയുടെ രീതി. ഒരു മാസം മുൻപൊരു നാൾ പുറത്തു പോയ ആൽബി തിരിച്ചെത്തിയില്ല. യാക്കൂബ് അന്വേഷിക്കാവുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. നാട്ടുകാരും യാക്കൂബിന് വേണ്ടി അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് പൂച്ചയുടെ ശബ്ദം കേൾക്കുന്നതായി ഒരാൾ എത്തി അറിയിച്ചത്. യാക്കൂബ് കിണറിനടുത്തെത്തി നീട്ടിവിളിച്ചതോടെ ആൽബി കിണറ്റിനുള്ളിൽ നിന്ന് വിളികേട്ടു. ആൽബിയെ…
Read MoreDay: May 13, 2022
പണിപാളി! ‘ദൃശ്യം സ്റ്റൈലിൽ’ രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതി അറസ്റ്റിൽ; എഴുമേലിയില് നടന്ന സംഭവം ഇങ്ങനെ…
എരുമേലി: പീഡനക്കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ പിടിക്കപ്പെടാതിരിക്കാൻ വേണ്ടി ഫോണ്‍ ബസിൽ ഉപേക്ഷിച്ച് വീട്ടിലെത്തിയ എരുമേലി സ്വദേശി യുവാവ് അറസ്റ്റിൽ. 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എരുമേലി ഇരുന്പൂന്നിക്കര കോച്ചേരിയിൽ രാഹുൽ രാജ് (23) അറസ്റ്റിലായത്. പരാതിയിൽ അന്വേഷണം നടത്തി കേസ് എടുത്ത പോലീസ് പ്രതിയെ തിരക്കി ആദ്യം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് എത്തിയതറിഞ്ഞ് പ്രതി മുങ്ങിയെന്ന് ബോധ്യമായതോടെ പ്രതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മണിപ്പുഴയിൽ ഉണ്ടെന്ന് പോലീസിന് മനസിലായി. തുടർന്ന് മണിപ്പുഴയിൽ പോലീസ് എത്തിയെങ്കിലും പ്രതി സ്ഥലം വിട്ടിരുന്നു. തന്റെ ഫോണ്‍ ലൊക്കേഷൻ മനസിലാക്കി പോലീസ് തന്നെ പിന്തുടരുകയാണെന്ന് സംശയം തോന്നിയ പ്രതി എരുമേലി വഴി കാഞ്ഞിരപ്പള്ളിയിലെത്തിയ ശേഷം തന്റെ ഫോണ്‍ കോട്ടയത്തേക്കുള്ള ബസിൽ ഉപേക്ഷിച്ചു തിരികെ മടങ്ങി. പോലീസ് ഇനി എത്തില്ലെന്ന ഉറച്ച വിശ്വാസത്തിൽ തിരിച്ചു മണിപ്പുഴയിൽ…
Read More12 വയസ് മാത്രം പ്രായമുള്ള റഷ്യന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! യുവാവ് അറസ്റ്റില്‍…
12 വയസ്സുള്ള റഷ്യന്‍ പെണ്‍കുട്ടിയെ ഗോവയില്‍ വെച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ റൂം അറ്റന്‍ഡര്‍ പിടിയില്‍. കര്‍ണാടക സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. ഗോവയിലെ അറമ്പോളിലെ റിസോര്‍ട്ടിലാണ് സംഭവം. രവി ലമണി എന്ന 28കാരനാണ് അറസ്റ്റിലായത്. റൂം അറ്റന്‍ഡന്ററായി ജോലി ചെയ്തിരുന്ന പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നീന്തല്‍ക്കുളത്തിലും പിന്നീട് മുറിക്കുള്ളിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ നീന്തല്‍കുളത്തില്‍ ഉപേക്ഷിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. മെയ് ആറിനായിരുന്നു സംഭവം. അമ്മയുടെ പരാതിയില്‍ ചൊവ്വാഴ്ച പെര്‍നേം പോലീസ് സംഘം കര്‍ണാടകയിലെ ഗഡാഗിലെ വീട്ടില്‍വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreകോഴിക്കോട്ടെ വാടക വീട്ടിൽ മോഡൽ ദുരൂഹമായി മരിച്ച നിലയിൽ! ഭർത്താവ് കസ്റ്റഡിയിൽ; ഇരുവരും വിവാഹിതരായത് ഒന്നര വര്‍ഷം മുമ്പ്
കോഴിക്കോട്: കോഴിക്കോട്ടെ വാടക വീട്ടിൽ മോഡലിനെ ദുരൂഹമായി മരിച്ചനിലയിൽ കണ്ടെത്തി. കാസർഗോഡ് ചെറുവത്തൂർ സ്വദേശിനിയായ ഷഹന(20)യാണ് മരിച്ചത്. കോഴിക്കോട് പറന്പിൽ ബസാറിലെ വാടക വീട്ടിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നര വർഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ചെറുവത്തൂരിൽനിന്നു പറന്പിൽ ബസാറിലെത്തി വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയെ കണ്ടെത്തിയത്. ചേവായൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഡലും യു ട്യൂബറുമായിരുന്ന റിഫ മെഹ്നാസിന്റെ ദുരൂഹ മരണവും പോസ്റ്റ്മോർട്ടവും ഭർത്താവിനായുള്ള തെരച്ചിലുമൊക്കെ നടക്കുന്നതിനിടയിലാണ് സമാനമായ മറ്റൊരു ആരോപണം കൂടി ഉയരുന്നത്. ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനായി അന്വേഷണം ഈര്‍ജിതമായി നടക്കുകയാണ്. ഇയാളെ കണ്ടെത്തുന്നതിനായി കാക്കൂർ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനായി കാസര്‍ഗോട്ടെ ഇയാളുടെ…
Read Moreമോന്സണ് കേസില്‍ മോഹന്‍ലാലിനെ ഇ.ഡി ചോദ്യം ചെയ്യും ! കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും മൊഴിയെടുക്കും…
പുരാവസ്തു തട്ടിപ്പുവീരന് മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് മോഹന്‍ലാലിന് ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മോന്സണ് കേസിനു പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും. പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്സണ് കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോന്സണ് കേസില്‍ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
Read Moreനീന്തല്‍കുളത്തിലും മുറിയിലും വച്ച് അയാള്‍..! റഷ്യൻ പെൺകുട്ടിക്ക് ഗോവയിൽ പീഡനം; ഒരാൾ അറസ്റ്റിൽ
ഗോവ: പ്രായപൂര്‍ത്തിയാകാത്ത റഷ്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. രവി ലമണി(28) എന്നയാളെയാണ് ഗോവയിലെ പെര്‍നെം പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയിലെ ആരംബോളിലെ റിസോര്‍ട്ടില്‍ വച്ചാണ് പീഡനം നടന്നത്. ഇയാള്‍ ഈ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു. മേയ് ആറിനാണ് സംഭവം നടന്നത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. നീന്തല്‍കുളത്തിലും മുറിയിലും വച്ചാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. രവി ലമണിക്കെതിരെ പോക്സോ വകുപ്പ് ഉള്‍പ്പടെയാണ് ചുമത്തിയിരിക്കുന്നത്.
Read Moreദിലീപിന്റെ ഫോണ്‍ മഞ്ജു പുഴയിലെറിഞ്ഞെന്ന് സാക്ഷിമൊഴി! ദിലീപിനുള്ള പകയ്ക്കു കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നു…
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ക്വട്ടേഷന്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന നടന് ദിലീപിന്റെ ഫോണ്‍ മുന്‍ഭാര്യ മഞ്ജു വാര്യര്‍ ആലുവ പുഴയില്‍ എറിഞ്ഞതായി സാക്ഷിമൊഴി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും എടുത്തേക്കും. സാക്ഷിമൊഴി മഞ്ജു ശരിവച്ചാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കു കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ടപ്പോള്‍ ഉണ്ടായ ദേഷ്യത്തില്‍ മഞ്ജു ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി.
Read Moreഅരുണ്‍ ആനന്ദിനെ ഓര്‍മ്മയുണ്ടോ ? മൂന്നര വയസുകാരനെ ദുരുപയോഗിച്ച അമ്മയുടെ കാമുകന്; ഒടുവില്‍ ആ കേസിലും വിധി വന്നു…
തൊടുപുഴ: മൂന്നര വയസുകാരനെ ദുരുപയോഗിച്ച കേസിൽ അമ്മയുടെ കാമുകന് 21 വർഷം തടവ് വിധിച്ചു. തൊടുപുഴയിൽ മൂന്നര വയസുകാരൻ പീഡനത്തിന് ഇരയായ കേസിലാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനു തൊടുപുഴ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ 15 വർഷം അനുഭവിച്ചാൽ മതി. മൂന്നര വയസുകാരന്റെ സഹോദരനായിരുന്ന ഏഴു വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ് അരുൺ ആനന്ദ്. 2019ൽ തൊടുപുഴയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. 2008ൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിജയരാഘവൻ കൊലക്കേസിലെ പ്രതിയാണ് അരുൺ ആനന്ദ്. തിരുവനന്തപുരം നന്തൻകോട് സ്വദേശിയായ ഇയാൾ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയർ കുപ്പികൊണ്ടു തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്. ആകെ നാലു കേസുകളാണ് തിരുവനന്തപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ…
Read More