ചെറായി: ചെറായി ദേവസ്വം നടയിലെ പെട്രോൾ പന്പിൽ മോഷണം. 1.35 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു. ഇന്നു പുലർച്ചെ 3.30 രംഭാ ഫ്യൂവൽസിലാണ് മോഷണം നടന്നത്. ഓഫീസിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന രാത്രിയിലെ കളക്ഷനാണ് നഷ്ടമായത്. രാത്രി പത്തോടെ പന്പ് അടച്ചപ്പോൾ ജീവനക്കാർ കളക്ഷൻ മേശക്കുള്ളിൽവച്ച് പൂട്ടിയാണ് പോയത്. കാമറയിൽ പതിഞ്ഞത് മോഷ്ടാവ് പെട്രോൾ പന്പിനു സമീപത്തുള്ള ആലിനു പിന്നിലൂടെ എത്തി ആയുധം കൊണ്ട് മുൻവശത്തെ ഡോർ കുത്തിപ്പൊളിക്കുന്നതും അകത്ത് കയറി മോഷണം നടത്തി തിരികെ നടന്നു പോകുന്നതുമായ രംഗങ്ങൾ സ്ഥലത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവാവാണെന്ന് തോന്നിക്കുന്നയാളാണ് മോഷണം നടത്തിയിരിക്കുന്നത്. ഇയാൾ മുഖത്ത് ടവ്വൽ ഇട്ട് മറിച്ചിട്ടുണ്ടായിരുന്നു. കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. ഈ സമയം പുലർച്ചെ പത്രം എടുക്കാൻ വന്ന ഏജന്റ് ആളെ അവിടെ കണ്ടെങ്കിലും ജീവനക്കാർ ആയിരിക്കുമെന്ന് കരുതി ഇയാളെ…
Read MoreDay: June 9, 2022
കൂടെക്കിടന്നപ്പോള് അറിഞ്ഞില്ല അവള് സ്വവര്‍ഗ അനുരാഗിയാണെന്ന് ! പിന്നെ കെട്ടിപ്പിടിച്ചങ്ങ് കിടന്നു; ജാസ്മിന് മൂസയെപ്പറ്റി ദില്‍ഷ പറയുന്നതിങ്ങനെ…
സ്വവര്‍ഗ അനുരാഗത്തെ അംഗീകരിക്കാന്‍ മടിയുള്ള ഒരു സമൂഹമാണ് ഇപ്പോഴും കേരളത്തിലുള്ളത്. ആളുകളുടെ യാഥാസ്ഥിതിക ചിന്താഗതികള്‍ പതിയെ മാറിവരുന്ന ഇക്കാലത്ത് അതിന്റെ അനുരണനങ്ങള്‍ ബിഗ്ബോസ് സീസണ് ഫോറിലുമുണ്ടായി. എന്നാല്‍ സ്വവര്‍ഗാനുരാഗികളും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവകാശം ഉള്ളവര്‍ ആാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസണ് ഫോറില്‍ അത്തരത്തിലുള്ള മൂന്ന് മത്സരാര്‍ത്ഥികളെ ഉള്‍പെടുത്താന്‍ അധികൃതര്‍ക്ക് ഉണ്ടായ പ്രചോദനം. പുറത്തെ സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പാണ് ബിഗ്ബോസ് വീട് അതുകൊണ്ട് തന്നെ വീട്ടിനുള്ളില്‍ എല്ലാ തരത്തിലുള്ള മനുഷ്യര്‍ക്കും സ്ഥാനം ഉണ്ട്. ബിഗ് ബോസ് വീട്ടില്‍ ദില്‍ഷയും ബ്ലെസ്ലിയും തമ്മില്‍ നടന്ന ചര്‍ച്ചയാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. ദില്‍ഷ ബിഗ് ബോസ് വീട്ടില്‍ വന്ന സമയം ആദ്യം കിടന്നത് ജാസ്മിനൊപ്പം ആണെന്നും ജാസ്മിന് ഒരു സ്വവര്‍ഗ്ഗ അനുരാഗി ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ദില്‍ഷ വ്യക്തമാക്കി. അന്ന് വീട്ടില്‍ ഉണ്ടായിരുന്ന പലരും എന്ന്…
Read Moreയൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണിച്ചെമ്പ് പ്രതിഷേധം; 40 പേർക്കെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണിച്ചെന്പ് പ്രതിഷേധത്തിൽ 40 പേർക്കെതിരേ പോലീസ് കേസെടുത്തു. ഇന്നലെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധത്തിന്റെ ഭാഗമായി കളക്ടറേറ്റ് വളപ്പിൽ കടന്ന പ്രവർത്തകർ ബിരിയാണിച്ചെന്പ് വച്ചാണു പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 40 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസറ്റർ ചെയ്തിരിക്കുന്നത്. കളക്്ട്രേറ്റ് വളപ്പിൽ പ്രവേശിച്ച 15 പേരെ അറസ്റ്റു ചെയതശേഷം ജാമ്യത്തിൽ വിടുകയും പരിക്കേറ്റ ആറു പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കോട്ടയം ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ പോലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ഇവിടെനിന്നും ജില്ലാ പഞ്ചായത്ത് ഭാഗത്തേക്കു പ്രവർത്തകർ പ്രകടനമായി നീങ്ങി. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ ഒരു…
Read Moreമുണ്ടക്കയം ക്ഷേത്രത്തിലെ മോഷണം ! മേൽശാന്തിയെയും മുൻ ശാന്തിക്കാരനെയും കുടുക്കിയതു ഫോണ്‍വിളി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുണ്ടക്കയം: ക്ഷേത്രത്തിൽ മോഷണം നടത്തിയ മേൽശാന്തിയെയും മുൻ ശാന്തിക്കാരനെയും കുടുക്കിയതു ഫോണ്‍ വിളി. മുണ്ടക്കയം കൊടുങ്ങ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിലാണ് മേൽശാന്തിയും ചേർത്തല സ്വദേശിയുമായ പടിഞ്ഞാറേ കുന്പളയിൽ പ്രസാദ്(45), ക്ഷേത്രം മുൻ ശാന്തിയും ഇളംകാട് കൊടുങ്ങ വെട്ടത്ത് വീട്ടിൽ സബിൻ ( കുക്കു-30) എന്നിരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്നു മൂന്നു ലക്ഷം രൂപ വിലവരുന്ന ഓട്ടുപാത്രങ്ങളും നിലവിളക്കുകളുമാണ് ഇവർ മോഷ്്ടിച്ചു വിൽപ്പന നടത്തിയത്. മോഷണം നടന്നതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ പോലീസ് നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ഫോണ്‍ കോളുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ തുറന്ന സ്ഥലത്തായിരുന്നു നിലവിളക്കുകൾ അടക്കമുള്ളവ സൂക്ഷിച്ചിരുന്നത്. 2022 ഏപ്രിൽ മാസം മുതൽ മേൽശാന്തിയുടെ നേതൃത്വത്തിൽ പലതവണ കാണിക്കയായി ലഭിച്ച നിലവിളക്കുകളും, ഒട്ട് ഉത്പന്നങ്ങളും…
Read Moreയുവതി അറിഞ്ഞില്ല! സ്വകാര്യ ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി മുങ്ങി; പ്രതിയെ കണ്ടെത്താൻ ഡിഎൻഎ ടെസ്റ്റ്
ചെറായി: സ്വകാര്യ ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കുഴുപ്പിള്ളി സ്വദേശിയായ യുവാവിനെ മുനന്പം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. താൻ നിരപരാധിയാണെന്നും സംഭവസമയം 15 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യുകയായിരുന്നുവെന്നും അതിനു തെളിവുകളും സാക്ഷികളുമുണ്ടെന്നാണ് ഇയാൾ പറയുന്നത്. ഇതേത്തുടർന്ന് ഇയാളെ ഡിഎൻഎ ടെസ്റ്റിനു വിധേയനാക്കാനാണ് നീക്കം. ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതി പ്രതിയെ കണ്ടിരുന്നില്ല. പ്രതിയാകട്ടെ കൃത്യം നടത്തിയശേഷം കുഴുപ്പിള്ളി ചെറുവൈപ്പ് കവലയിൽ ബസ് ഇറങ്ങി മുങ്ങുകയായിരുന്നു. അജ്ഞാതനായ പ്രതിക്കായി ബസ് ജീവനക്കാർ നൽകിയ സൂചനകളനുസരിച്ച് രേഖാചിത്രം തയാറാക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്. കറുത്ത് ഉയരം കുറഞ്ഞ പ്രതിയുടെ ഇടതുകൈയിൽ ആശുപത്രിയിൽനിന്നു കെട്ടിക്കൊടുക്കുന്ന ബാന്‍ഡ് എയ്ഡ് ഉണ്ടായിരുന്നതായി ബസ് കണ്ടക്ടറുടെ മൊഴിയിൽ ഉണ്ടായിരുന്നു. ഇതുപ്രകാരം പോലീസ് പ്രാദേശികമായി ആശുപത്രികളിൽ നടത്തിയ അന്വേഷണത്തിലാണ് കുഴുപ്പിള്ളി സ്വദേശിയായ യുവാവ് കസ്റ്റഡിയിലായത്. കണ്ടക്ടർ ആളെ തിരിച്ചറിഞ്ഞെങ്കിലും…
Read Moreയുവാവിന്റെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ പണം നല്‍കണമെന്ന് ആശുപത്രി ജീവനക്കാര്‍ ! ഭിക്ഷ യാചിച്ച് വൃദ്ധ മാതാപിതാക്കള്‍…
മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ പണം ആവശ്യപ്പെട്ടതോടെ തെരുവിലിറങ്ങി ഭിക്ഷയാചിച്ച് വൃദ്ധ ദമ്പതികള്‍. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം. മൃതദേഹം വിട്ടുകിട്ടാന്‍ 50000 രൂപ ആശുപത്രിയില്‍ കെട്ടിവെക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതിനെ തുടന്നാണ് മാതാപിതാക്കള്‍ പണം യാചിച്ച് തെരുവിലിറങ്ങിയത്. ദമ്പതികളുടെ മകനെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയത്. മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ 50000 രൂപ കെട്ടിവെക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടതായി പിതാവ് മഹേഷ് ടാക്കൂര്‍ പറഞ്ഞു. ‘മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി ജീവനക്കാരന് 50000 രൂപ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്, ഈ തുക എങ്ങനെ അടക്കും?’ മഹേഷ് പറയുന്നു. ദമ്പതികള്‍ പണം യാചിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
Read Moreകിടിലന്‍ ഐഡിയ ഉണ്ടോ ? കിട്ടും 10,000 രൂപ! ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 15
കൊച്ചി: വെണ്ടുരുത്തി പഴയപാലം വിനോദസഞ്ചാരത്തിന്റെ പുത്തന്‍ സാധ്യതകളോടെ നിലനിര്‍ത്തുന്നതിന് കിടിലന്‍ ആശയങ്ങള്‍ കൈവശമുണ്ടോ? മികച്ച ആശയത്തിന് 10,000 രൂപ ജില്ലാ ഭരണകൂടം ഡിടിപിസി മുഖേന നൽകും. കൊച്ചിയുടെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൊടിയടയാളമാകുമെന്ന വിലയിരുത്തലിലാണ് വെണ്ടുരുത്തി പഴയ പാലത്തിന്റെ പ്രൗഡി വീണ്ടെടുക്കുന്നതിനും പൈതൃക ഇടനാഴിയായി നിലനിര്‍ത്തുന്നതിനും പദ്ധതി തയാറാക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ്, സ്ട്രീറ്റ് ഫുഡ് അടക്കം ലഭിക്കുന്ന ഫ്രീ മാര്‍ക്കറ്റ്, വിനോദ പരിപാടികള്‍ക്കൊരു കേന്ദ്രം എന്നിവയടക്കമാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. സുരക്ഷിതത്വത്തിനും കായലിലേക്ക് മാലിന്യം തള്ളുന്നത് ഒഴിവാക്കുന്നതിനും പാലത്തിന്റെ കൈവരിയോട് ചേര്‍ന്ന് ഉയരത്തിലുള്ള ഗ്രില്‍ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം കൊച്ചി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പാലത്തിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും അനക്കം വച്ചുതുടങ്ങിയത്. ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജ, സബ് കളക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ കഴിഞ്ഞദിവസം പാലം സന്ദര്‍ശിച്ചു. ആശയങ്ങള്‍ സമര്‍പ്പിക്കാനുള്ള…
Read Moreവിമാനത്താവളങ്ങളിൽ ചായവില വീണ്ടും നൂറിലെത്തി; സുപ്രീം കോടതിയിൽ ഹർജിയുമായി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്
തൃശൂർ: പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം വിമാനത്താവളങ്ങളിലെ ചായയ്ക്കും കാപ്പിക്കും സ്നാക്സിനും വില കുറച്ചത് ആരുമറിയാതെ വീണ്ടും കൂട്ടി. 15 രൂപയുണ്ടായിരുന്ന ചായയ്ക്കും 20 രൂപയുണ്ടായിരുന്ന കാപ്പിക്കുമൊക്കെ ഇപ്പോൾ നൂറു രൂപയാണ് വില. ഇപ്പോൾ കോവിഡ് കാലത്തിന്റെ മറവിലാണ് വീണ്ടും വില നൂറിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ചായയ്ക്ക് ജിഎസ്ടി അടക്കം നൂറു രൂപ ഈടാക്കിയതിന്റെ ബില്ല് സഹിതം കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് സുപ്രീം കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു.
Read Moreമൂന്നു കാലിലാണ് പക്ഷെ രക്ഷിച്ചത് 64 ജീവനുകള്‍! വൈകല്യമുണ്ടാകുമ്പോള്‍ അവിടെ അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് ഉദാഹരണമായി ഒരു നായയുടെ കഥ
മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉദാഹരണമാകാന്‍ കഴിയുമെന്നതാണ് വസ്തുത. എന്തെങ്കിലും വൈകല്യമുണ്ടാകുമ്പോള്‍ അവിടെ അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് മുന്നില്‍ ഒരുദാഹരണമായി നില്‍ക്കുകയാണ് യോഹാന്‍ എന്നൊരു നായയുടെ കഥ. വേട്ട നായ ഇനത്തില്‍ ജനിച്ച യോഹാന്‍ രണ്ടു വയസാകും മുമ്പ് തന്റെ ഒരു കാല് നഷ്ടപ്പെട്ടിരുന്നു. പിന് ഭാഗത്തെ വലതു കാലിനുണ്ടായ മുറിവിന്റെ കാഠിന്യം നിമിത്തം അത് മുറിച്ചു മാറ്റുകയായിരുന്നു. അതോടെ ഓടാനുള്ള സ്വാഭാവിക കഴിവും ഈ നായയ്ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ സ്കോട്ലന്‍ഡിലെ മിഡ്ലോത്തിയനിലുള്ള അമാന്‍ഡ വെല്‍സ് എന്നൊരാള്‍ യോഹാനെ ഏറ്റെടുത്ത്. അതോടെ യോഹാന്റെ ജീവിതംതന്നെ മാറി. കാലു പോയെങ്കിലും നല്ല ആരോഗ്യമുണ്ടായിരുന്ന യോഹാന്‍ മറ്റ് നായകള്‍ക്കായി രക്തം ദാനം ചെയ്യാന്‍ ആരംഭിച്ചു. 16 തവണയാണ് ഇംഗ്ലണ്ടിലെ “പെറ്റ് ബ്ലഡ് ബാങ്കില്‍’ യോഹാന്‍ രക്തം നല്‍കിയത്. ഇങ്ങനെ 64 നായകളുടെ ജീവനാണ് യോഹാന്‍ രക്ഷിക്കാനായത്.…
Read Moreഇന്ന് രാവിലെ പത്തിന് മുൻപ് മൊഴി പിൻവലിക്കുന്നതായി വിഡീയോ ചിത്രീകരിച്ച് പുറത്തുടണം, ഇല്ലെങ്കില്‍..! മുഖ്യമന്ത്രിക്കായി ഒരാൾ സമീപിച്ചുവെന്ന് സ്വപ്ന
കൊച്ചി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിക്കെതിരായ തന്റെ മൊഴി പിൻവലിക്കാൻ ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കായി ഷാജി കിരണ്‍ എന്നൊരാൾ സമീപിച്ചു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കണമെന്നും പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സ്വപ്ന കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. മൊഴി പിൻവലിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. കെ.പി. യോഹന്നാന്റെ സംഘടനയുടെ ഡയറക്ടർ ആണെന്നാണ് ഷാജി പരിചയപ്പെടുത്തിയത്. ഷാജി കിരണുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കൈയിലുണ്ടെന്നും സ്വപ്ന പറഞ്ഞു. ഇന്ന് രാവിലെ പത്തിന് മുൻപ് മൊഴി പിൻവലിക്കുന്നതായി വിഡീയോ ചിത്രീകരിച്ച് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. താൻ ഇന്ന് മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്നും അതിനു മുൻപ് വിഡീയോ പുറത്തുവിടണമെന്നും ഷാജി ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു. യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഇയാൾ വന്നതെന്നും സ്വപ്ന വെളിപ്പെടുത്തി. കേന്ദ്ര ഏജൻസികളോട് ഇത് വെളിപ്പെടുത്താതിരിക്കാൻ കടുത്ത സമ്മർദം നേരിട്ടു. പോലീസിൽനിന്നും തനിക്ക് ജീവന് ഭീഷണിയുണ്ടായി. തന്റെ രഹസ്യമൊഴിയിൽ തുടർനടപടികൾ…
Read More