പാർട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‍ലി എവിടെ ? കാണാതായ പതിനാറുകാരിയെ കണ്ടെത്താൻ സഹായമഭ്യർഥിച്ചു പോലീസ്

ട്രക്കി (കലിഫോർണിയ): ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസർ ഹൗസ്ഹോൾഡ് ക്യാംപ് ഗ്രൗണ്ടിൽ നിന്നു കാണാതായ കെയ്‌ലി റോഡ്നിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു. ശനിയാഴ്ച നൂറോളം യുവതീ യുവാക്കന്മാർ പങ്കെടുത്ത പാർട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‍ലിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനാണു സാധ്യതയെന്നു പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2013 ഹോണ്ടാ സിവിക്ക് കാറിലാണ് ഇവരെ അവസാനമായി കാണുന്നത്. കാറും ഇപ്പോൾ അപ്രത്യക്ഷമായിരിക്കുകയാണ്. 5.7 അടി ഉയരമുള്ള കൊക്കേഷ്യൻ പെൺകുട്ടിക്ക് 115 പൗണ്ട് ഭാരമുണ്ട്. ഇയർ റിങ് ഉൾപ്പെടെ നിരവധി ആഭരണങ്ങൾ ഇവർ ശരീരത്തിൽ അണിഞ്ഞിരുന്നു. ഞായറാഴ്ച ഇവരുടെ മാതാവ് മകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പാർട്ടി കഴിഞ്ഞു നിരവധി പേർ ഇവർക്ക് റൈഡ് ഓഫർ ചെയ്തുവെങ്കിലും സ്വന്തം വാഹനത്തിൽ ഡ്രൈവ് ചെയ്തു പോകാനാണിഷ്ടമെന്നു കെയ്‌ലി പറഞ്ഞതായി ഇവരുടെ കൂട്ടുകാരി സാമി സ്മിത്ത്…

Read More

കൂ​രോ​പ്പ​ട​യി​ൽ വൈ​ദി​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്നത് സ്വന്തം മകന്‍! ഷൈ​ൻ പോ​ലീ​സി​നോ​ട് പറഞ്ഞത് ഇങ്ങനെ…

കോ​ട്ട​യ​ത്ത്: കൂ​രോ​പ്പ​ട​യി​ൽ വൈ​ദി​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. പാ​മ്പാ​ടി കൂ​രോ​പ്പ​ട ചെ​ന്നാ​മ​റ്റം ഇ​ല​പ്പ​നാ​ൽ ഫാ. ​ജേ​ക്ക​ബ് നൈ​നാ​ന്‍റെ മ​ക​ൻ ഷൈ​ൻ നൈ​നാ​ൻ‌ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ഷൈ​ൻ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഷൈ​ൻ നൈ​നാ​നെ വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ട​പ്പ് ന​ട​ത്തി. മോ​ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന്. 45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്ന​ത്. മോ​ഷ്ടി​ച്ച സ്വ​ർ​ണ​ത്തി​ൽ 21 പ​വ​നോ​ളം പു​ര​യി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നു​മാ​യി ക​ണ്ടെ​ടു​ത്തി​രു​ന്നു. സ്വ​ർ​ണം മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​കു​മ്പോ​ൾ ന​ഷ്ട​പ്പെ​ട്ട​താ​കാ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​തോ​ടെ മോ​ഷ​ണം ന​ട​ത്തി​യ​ത് സ്ഥി​രം മോ​ഷ്ടാ​ക്ക​ള​ല്ലെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ച്ചി​രു​ന്നു. ഒ​രു മു​റി​യി​ൽ മാ​ത്ര​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ല​മാ​ര ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും…

Read More

വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ലി​ട്ട സംഭവം! ആയുധം കണ്ടെത്താൻ ശ്രമം, കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ലി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ബം​ഗാ​ൾ സ്വ​ദേ​ശി ആ​ദം​അ​ലി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്‌‌​ക്കാ​ണ് കൊ​ളീ​ജി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ റി​ട്ട. സൂ​പ്ര​ണ്ട് ര​ക്ഷാ​പു​രി റോ​ഡ് മീ​നം​കു​ന്നി​ൽ ദി​ന​രാ​ജി​ന്‍റെ ഭാ​ര്യ മ​നോ​ര​മ (68) കൊ​ല്ല​പ്പെ​ട്ട​ത്. മ​നോ​ര​മ​യെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പ്ര​തി ക​വ​ര്‍​ച്ച ചെ​യ്ത ആ​ഭ​ര​ണ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്ത​നു​ണ്ട്. വീ​ട്ട​മ്മ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​ര​മാ​യ​ത്. മ​നോ​ര​മ​യെ ക​ഴു​ത്ത​റു​ത്തും ശ്വാ​സം മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം അ​യ​ൽ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ പ്ര​തി ക​ല്ല് കെ​ട്ടി താ​ഴ്ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു​വെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി.​സ്പ​ർ​ജ​ൻ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. പ​ശ്ചി​മ​ബം​ഗാ​ൾ ഹ​ൽ​ദി​ബാ​രി ഗം​ഗാ​ദോ​ബ​യി​ൽ ആ​ദം അ​ലി​യെ സി​റ്റി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ സെ​യ്ദാ​പേ​ട്ട് മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ്…

Read More

മാലിന്യ ചാക്കുകളുമായി കാറിൽ ചിലരെത്തി; ആറാം മൈലിൽ പിന്നീടു സംഭവിച്ചത്…

ക​ടു​ത്തു​രു​ത്തി: ചാ​ക്കി​ല്‍​കെ​ട്ടി കാ​റി​ലെ​ത്തി​ച്ച മാ​ലി​ന്യം റോ​ഡ​രി​കി​ല്‍ ത​ള്ളാ​ന്‍ ശ്ര​മി​ച്ച​വ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ആ​റാം​മൈ​ലി​ലാ​ണ് സം​ഭ​വം. കോ​ട്ട​യം സ്വ​ദേ​ശി​ക​ള്‍ എ​റണാ​കു​ള​ത്തേ​ക്കു പോ​കും വ​ഴി​യാ​ണ് ആ​റാം​മൈ​ലി​ല്‍ റോ​ഡ​രി​കി​ല്‍ കൂ​ടി​ക്കിട​ക്കു​ന്ന മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ലേ​ക്കു ത​ങ്ങ​ള്‍ കാ​റി​ല്‍ കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂടി​യ​തോ​ടെ ത​ങ്ങ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ മാ​ലി​ന്യം തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മാ​ലി​ന്യ​വു​മാ​യെ​ത്തി​യ​വ​രെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പിക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ര്‍ – വൈ​ക്കം റോ​ഡ​രി​കി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ന​ട​പ​ടി​ക​ളി​ല്ല. മാ​ലി​ന്യ​ങ്ങ​ള്‍ ചാ​ക്കി​ല്‍ നി​റ​ച്ചു റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​സ​ര​വാ​സി​ക​ള്‍​ക്കും ദു​രി​ത​മാ​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ മൗ​നം തു​ട​രു​ക​യാ​ണ്. ഏ​റ്റു​മാ​നൂ​ര്‍ – വൈ​ക്കം റോ​ഡി​ല്‍ മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ആ​റാം​മൈ​ലി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ കു​മി​ഞ്ഞു കൂ​ടു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ള്‍ ചീ​ഞ്ഞ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് കൂ​ടി ക​ട​ന്നു പോ​കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ മാ​ലി​ന്യം…

Read More

ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു തെ​ളി​വു​ക​ള്‍​ക്കാ​യി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ൾ…! കടുത്തുരുത്തിയില്‍ നടന്ന സംഭവം ഇങ്ങനെ…

ക​ടു​ത്തു​രു​ത്തി: വെ​ള്ളൂ​ര്‍ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ നോ​ക്കു​കു​ത്തി​യാ​യി. പെ​രു​വ ജം​ഗ്ഷ​ന്‍, മു​ള​ക്കു​ളം അ​മ്പ​ല​പ്പ​ടി, മൂ​ര്‍​ക്കാ​ട്ടു​പ​ടി, വെ​ള്ളൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ കാ​മ​റ​ക​ളാ​ണ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു തെ​ളി​വു​ക​ള്‍​ക്കാ​യി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വ​യൊ​ന്നും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കാ​മ​റ​ക​ള്‍ ത​മ്മി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് ഏ​തെ​ന്ന് മ​ന​സി​ലാ​വു​ക​യു​ള്ളു. ഇ​തി​നാ​യി നെ​റ്റ് ക​ണ​ക്ഷ​നും ഏ​ല്ലാ ക്യാ​മ​റ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും കാ​ണാ​നാ​യി ടി​വി​യും വേ​ണം. ടി​വി സ്വ​കാ​ര്യ വ്യ​ക്തി ത​രാ​മെ​ന്നും നെ​റ്റ് ക​ണ​ക്ഷ​ന്‍ കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ന​ല്‍​കാ​മെ​ന്നും ക​ഴി​ഞ്ഞ ജ​ന​മൈ​ത്രി പോ​ലീ​സ് ക​മ്മി​റ്റി​യി​ല്‍ അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പൊ​തു​ജ​ന​ത്തി​നും പോ​ലീ​സി​നും ഉ​പ​ക​രി​ക്കു​ന്ന​തി​നാ​യി ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ക്കു​ന്ന കാ​മ​റ​ക​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സി​ന്റെ ഭാ​ഗ​ത്ത് നി​ന്ന് തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.  

Read More

പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി അച്ചുവിന്റെ സിനിമാ സ്റ്റൈൽ ഓട്ടം! പ​ന്ത​ളം എം​ഡി​എം​എ കേ​സ്; ഉ​റ​വി​ടം തേ​ടി​യു​ള്ള യാ​ത്ര​യ്ക്കി​ടെ കു​ട​ങ്ങി​യ​ത് പ്ര​ധാ​ന ക​ണ്ണി

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് ലോ​ഡ്ജി​ല്‍ നി​ന്നു ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍, ഉ​റ​വി​ടം തേ​ടി​യു​ള്ള യാ​ത്ര​യ്ക്കി​ടെ കു​ടു​ങ്ങി​യ​ത് കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​ന്നു സൂ​ച​ന. ക​ണ്ണൂ​ര്‍ പ​ട്ടാ​നു​ര്‍ കോ​ലോ​ലം കൂ​ടാ​ലി ഫാ​ത്തി​മാ മ​ന്‍​സി​ല്‍ വി.​പി. സി​ദ്ദി​ഖാ​ണ്് (അ​ച്ചു, 34) പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. റി​മാ​ന്‍​ഡി​ലാ​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബം​ഗ​ളു​രു യാ​ത്ര​യി​ല്‍ ഹ​മ്മ​ന​ഹ​ള്ളി​യി​ല്‍ നി​ന്നു​മാ​ണ് സി​ദ്ദി​ഖി​നെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി വ​ല​യി​ലാ​ക്കി​യ​ത്്. സിനിമാ സ്റ്റൈൽ ഒാട്ടം! ബം​ഗ​ളു​രു സി​റ്റി​യി​ലെ യ​ല​ഹ​ങ്ക​യി​ല്‍ പോ​ലീ​സ് സം​ഘം എ​ത്തി​യ​ത​റി​ഞ്ഞ ഇ​യാ​ള്‍ അ​വി​ടെ നി​ന്നും ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ജി​ല്ല​യി​ലെ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ ഹ​മ്മ​ന​ഹ​ള്ളി​യി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തു​മ്പോ​ഴേ​ക്കും ഇ​യാ​ള്‍ ര​ക്ഷ​പ്പെ​ടാ​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു. സി​നി​മ സ്റ്റൈ​ലി​ല്‍ പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി…

Read More

ബെ​യ്റൂ​ട്ടി​ലും ക​രുവ​ന്നൂ​ർ! പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തീ​യി​ടും, ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി നി​ക്ഷേ​പ​ക​ൻ

ബെ​യ്റൂ​ട്ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ലെ​ബ​ന​നി​ൽ നി​ക്ഷേ​പം വി​ട്ടു​കി​ട്ടാ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി യു​വാ​വ്. പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കു പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​ക്ഷേ​പ​ക​നാ​യ യു​വാ​വ് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. ലെ​ബ​ന​നി​ന്‍റെ ത​ല​സ്ഥ​ന​മാ​യ ബെ​യ്റൂ​ട്ടി​ലെ ബാ​ങ്കി​ലാ​ണ് സം​ഭ​വം. ത​ന്‍റെ നി​ക്ഷേ​പം വി​ട്ടു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​യം​തീ​കൊ​ളു​ത്തി മ​രി​ക്കു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​യാ​ളു​ടെ ഏ​ക​ദേ​ശം 200,000 ഡോ​ള​റാ​ണ് ബാ​ങ്കി​ലു​ള്ള​ത്. ഇ​ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച ബെ​യ്‌​റൂ​ട്ടി​ൽ ഹം​റ ജി​ല്ല​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ‌ പെ​ട്രോ​ൾ ക്യാ​നു​മാ​യാ​ണ് ഇ​യാ​ൾ ക​യ​റി​യ​ത്. ആ​റോ​ളം ജീ​വ​ന​ക്കാ​രെ ഇ​യാ​ൾ ബ​ന്ദി​യാ​ക്കി. മൂ​ന്നു ത​വ​ണ ഇ​യാ​ൾ മു​ന്ന​റി​യി​പ്പാ​യി വെ​ടി​യു​തി​ർ​ത്തു. അ​ക്ര​മി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സൈ​ന്യ​വും പോ​ലീ​സും ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Read More

തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്!ദേശാഭിമാനിയിലും ‘ന്നാ താന്‍ കേസ് കൊട്’ പരസ്യം; പുറത്തുവരുന്നത് നിരവധി ട്രോളുകള്‍

കോട്ടയം: കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന “ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ പരസ്യ പോസ്റ്ററിനെതിരേ സിപിഎം അനുഭാവികളുടെ രൂക്ഷ വിമർശനം. എന്നാൽ പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും ഇതേ പരസ്യം പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററിലെ പരസ്യ വാചകം. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശ്രദ്ധയാണ് നേടുന്നത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയിലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്. സിപിഎമ്മിന്‍റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സിനിമ കാണില്ലെന്നും ബഹിഷ്കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമായാണ് ഇത് കാണുന്നത്. ദേശീയ കുഴി,…

Read More

സിനിമയുടെ പരസ്യം സർക്കാരിനെതിരെയല്ല, ഉന്നയിക്കുന്നത് സാമൂഹിക പ്രശ്നം! പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബൻ

കൊച്ചി: തന്‍റെ പുതിയ ചിത്രമായ “ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി നടൻ കു‍ഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യം സർക്കാരിനെതിരല്ല. സാമൂഹിക വിഷയമാണ് ഉന്നയിച്ചിരിക്കുന്നതെന്നു കുഞ്ചാക്കോ ബോബൻ മാധ്യമങ്ങളോടു പറഞ്ഞു. ഈ സിനിമ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയെയോ സർക്കാരിനെയോ ടാർഗറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്നു നിൽക്കുന്നതിനാലാണ് പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം. ഇനി തമിഴ്നാട്ടിൽനിന്നു ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നതു ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

ഒരു സിനിമാ പരസ്യത്തെപ്പോലും നിങ്ങൾ ഭയപ്പെടുന്നോ..‍? സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം; രോഷത്തോടെ ബെന്യാമിൻ

കൊച്ചി: “ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്‍റെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഏഴുത്തുകാരൻ ബെന്യാമിൻ. ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്ന് സർക്കാരിനെ വിമർശിച്ച് ഇടതു സഹയാത്രികൻ കൂടിയായ ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം

Read More