കൂ​രോ​പ്പ​ട​യി​ൽ വൈ​ദി​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്നത് സ്വന്തം മകന്‍! ഷൈ​ൻ പോ​ലീ​സി​നോ​ട് പറഞ്ഞത് ഇങ്ങനെ…

കോ​ട്ട​യ​ത്ത്: കൂ​രോ​പ്പ​ട​യി​ൽ വൈ​ദി​ക​ന്‍റെ വീ​ട്ടി​ൽ​നി​ന്നും 45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ.

പാ​മ്പാ​ടി കൂ​രോ​പ്പ​ട ചെ​ന്നാ​മ​റ്റം ഇ​ല​പ്പ​നാ​ൽ ഫാ. ​ജേ​ക്ക​ബ് നൈ​നാ​ന്‍റെ മ​ക​ൻ ഷൈ​ൻ നൈ​നാ​ൻ‌ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന് ഷൈ​ൻ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. ഷൈ​ൻ നൈ​നാ​നെ വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ട​പ്പ് ന​ട​ത്തി. മോ​ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന്.

45 പ​വ​ൻ സ്വ​ർ​ണ​വും 90000 രൂ​പ​യും ക​വ​ർ​ന്ന​ത്. മോ​ഷ്ടി​ച്ച സ്വ​ർ​ണ​ത്തി​ൽ 21 പ​വ​നോ​ളം പു​ര​യി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നു​മാ​യി ക​ണ്ടെ​ടു​ത്തി​രു​ന്നു.

സ്വ​ർ​ണം മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​കു​മ്പോ​ൾ ന​ഷ്ട​പ്പെ​ട്ട​താ​കാ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​തോ​ടെ മോ​ഷ​ണം ന​ട​ത്തി​യ​ത് സ്ഥി​രം മോ​ഷ്ടാ​ക്ക​ള​ല്ലെ​ന്ന് പോ​ലീ​സ് ഉ​റ​പ്പി​ച്ചി​രു​ന്നു.

ഒ​രു മു​റി​യി​ൽ മാ​ത്ര​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​ല​മാ​ര ത​ക​ർ​ത്ത് സ്വ​ർ​ണ​വും പ​ണ​വും ക​വ​രു​ക​യും മ​റ്റ് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു.

വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. മോ​ഷ​ണം ന​ട​ത്തി​യ​തി​നു ശേ​ഷം വീ​ട് മു​ഴു​വ​നും ര​ക്ഷ​പെ​ട്ട വ​ഴി​ക​ളി​ലും മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്തി​രു​ന്നു.

വീ​ടി​നെ​പ്പ​റ്റി​യും ചു​റ്റു​പാ​ടി​നെ​യും​പ​റ്റി അ​റി​യു​ന്ന​വ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് ആ​ദ്യം ത​ന്നെ സം​ശ​യി​ച്ചി​രു​ന്നു.

Related posts

Leave a Comment