മണിമല: മൂന്നു മാസം മുന്പ് മണിമല തുണ്ടുമുറി ടി. തോമസ് (ബേബിച്ചൻ) നിർമിച്ച പുതിയ വീടിന്റെ മുറ്റത്ത് ചെടികൾക്ക് പകരം നെല്ലാണ് പാകിയത്. ബേബിച്ചന്റെ ശ്രമം വെറുതെയായില്ല. ഇന്ന് ഈ വീടിന് മുമ്പിൽ നെൽക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന മനോഹര കാഴ്ചയാണ്. നെൽക്കതിരുകൾ കൊയ്യാൻ തയാറായി നിൽക്കുകയാണ്. മങ്കൊമ്പിലുള്ള ബന്ധുവാണ് വിതയ്ക്കാനാവശ്യമായ നെൽവിത്ത് നൽകിയത്. പിന്നീട് വിതച്ച നെല്ല് പരിപാലിക്കാനുള്ള കഷ്ടപ്പാടായിരുന്നു. മഴയില്ലാത്ത ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും മോട്ടോർ ഉപയോഗിച്ച് നന്നായി നനച്ചും കൃത്യമായ ഇടവേളകളിൽ വളം നൽകിയുമാണ് നെൽകൃഷി പരിപാലിച്ചത്. കൃഷിക്ക് ജൈവവളം മാത്രമാണ് ഉപയോഗിച്ചതെന്നു ബേബിച്ചൻ പറയുന്നു. നെൽകൃഷി പലയിടത്തും ഓർമ മാത്രമാകുമ്പോഴാണ് കരനെൽ കൃഷിയിൽ ഇവിടെ നൂറുമേനി വിളവ് ലഭിച്ചത്. കരനെൽ കൃഷിയിൽ മികച്ച വിളവു ലഭിച്ചതോടെ കൂടുതൽ സ്ഥലത്തേക്കു കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഈ കുടുംബം. വീട്ടുമുറ്റത്തെ നെൽകൃഷി കാണാൻ നിരവധിപ്പേരാണ് ഇവിടെയെത്തുന്നത്.
Read MoreDay: September 27, 2022
ചോര വാർന്ന തുടകൾ, ആർത്തിയോടെ രക്തം കുടിക്കുന്ന ഈച്ചകൾ; അമ്പലപ്പുഴ ദേശീയപാതയോരത്തെ ഇറച്ചിക്കടയിലെ കാഴ്ച ഞെട്ടിക്കുന്ന ത്
അന്പലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ഇറച്ചിക്കട പ്രവർത്തിക്കുന്നു. നടപടിയെടുക്കാതെ കണ്ടില്ലെന്ന് നടിച്ച് ആരോഗ്യവകുപ്പും പഞ്ചായത്തും. നീർക്കുന്നം എസ്എൻ കവല ജംഗ്ഷനു വടക്ക് ഭാഗത്ത് ദേശീയപാതയോടു ചേർന്നാണ് ഇറച്ചിക്കട പ്രവർത്തിക്കുന്നത്. നേരത്തെ വളഞ്ഞവഴിയിൽ പ്രവർത്തിച്ചിരുന്ന കടയാണ് ദേശീയ പാതയോട് ചേർന്ന് ആരംഭിച്ചത്. പൊതു നിരത്തിൽനിന്ന് 30 മീറ്റർ അകലം പാലിച്ചു മാത്രമേ ഇത്തരം ഇറച്ചിക്കടകൾ പ്രവർത്തിക്കാവൂ എന്നാണ് പഞ്ചായത്ത് രാജ് ആക്ടിൽ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇതു പാലിക്കാതെ ഇറച്ചിക്കട പ്രവർത്തിച്ചിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു ആക്ഷേപമുണ്ട്. പകൽ സമയങ്ങളിൽ ഇറച്ചി യാതൊരു മറയുമില്ലാതയാണ് വിൽപ്പന നടത്തുന്നത്. ഇറച്ചി വിൽപ്പനശാല ഏതെങ്കിലും ആൾപ്പാർപ്പുള്ള വീടിന്റെയോ വാസസ്ഥലത്തിന്റെയോ പൊതുജനങ്ങൾ നിത്യസമ്പർക്കം നടത്തുന്ന ഏതെങ്കിലും കെട്ടിടത്തിന്റെയോ 90 മീറ്റർ ദൂര പരിധിക്കുള്ളിൽ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ചട്ടം. കശാപ്പുശാലയുടെ ഒരു വാതിലും ഏതെങ്കിലും തെരുവിലേക്കോ വഴിയിലേക്കോ മറ്റ് പൊതു സ്ഥലത്തേക്കോ നേരിട്ടു…
Read Moreകേരളത്തിൽ ആയിരം സ്ത്രീകൾക്ക് 974 പുരുഷന്മാർ; രാജ്യത്തെ ഏറ്റവും മോശമായ ലിംഗാനുപാതം രണ്ടായിരത്തിൽരൂപം കൊണ്ട സംസ്ഥാനത്ത്
സ്വന്തം ലേഖകൻന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്ന് സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഏറ്റവും മോശമായ ലിംഗാനുപാതം ഉത്തരാഖണ്ഡിലാണെന്നും റിപ്പോർട്ടിലുണ്ട്. 2020ലെ സാന്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ ആയിരം സ്ത്രീകൾക്ക് 974 പുരുഷന്മാർ എന്നതാണ് കണക്ക്. ഉത്തരാഖണ്ഡിൽ ആയിരം പുരുഷന്മാർക്ക് 844 സ്ത്രീകളാണുള്ളത്. 2017-2019 കാലയളവിലെ ദേശീയ ശരാശരി ആയിരം പുരുഷന്മാർക്ക് 904 സ്ത്രീകൾ എന്നത് 2018-20 കാലയളവിൽ 907 ആയി. അഞ്ചു തലമുറകൾ പിന്നിട്ടെങ്കിലും 70 ശതമാനം സ്ത്രീകൾക്ക് ഇപ്പോഴും കുടുംബസ്വത്തുകൾക്കോ ഉന്നതവിദ്യാഭ്യാസത്തിനോ ശരിയായ ആരോഗ്യ വിഭവങ്ങൾക്കോ ഉള്ള അവകാശമില്ലെന്നും റിപ്പോർട്ടിൽനിന്നു വ്യക്തമാകുന്നു.
Read Moreഭർത്താവ് നോക്കിനിൽക്കെ ഗർഭിണി കൂട്ടമാനഭംഗത്തിനിരയായി; ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാനും ശ്രമം; ഭർത്താവിനും ബന്ധുവിനും ഗുരുതരപരിക്ക്
ജാർഖണ്ഡിൽ മൂന്നു മാസം ഗർഭിണിയായ ഇരുപത്തിരണ്ടുകാരിയെ ഭർത്താവിനു മുന്നിൽ ആറു പേർ ചേർന്നു കൂട്ട മാനഭംഗത്തിനിരയാക്കി. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ബകോറിയ ഭലൗഹി വാലിയിലായിരുന്നു സംഭവം. ആറു പ്രതികളെയും അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാവിലെ ഭർതൃവീട്ടിലുണ്ടായ വഴക്കിനെത്തുടർന്നു 35 കിലോമീറ്റർ അകലെയുള്ള സ്വഭവനത്തിലേക്കു കാൽനടയായി യാത്ര തിരിച്ച യുവതിയാണു കൂട്ടമാനഭംഗത്തിനിരയായത്. യുവതി വീട്ടിൽനിന്നിറങ്ങിയതിനു പിന്നാലെ ഭർത്താവും ഒരു ബന്ധുവും മോട്ടോർസൈക്കിളിൽ പിന്നാലെയെത്തി. വീട്ടിലേക്കു മടങ്ങാൻ യുവതിയോടു ഭർത്താവ് ആവശ്യപ്പെട്ടു. ഈ സമയം മോട്ടോർസൈക്കിളുകളിലെത്തിയ ആറംഗ സംഘം ഭർത്താവിനെയും ബന്ധുവിനെയും മർദിച്ച് അവശരാക്കിയശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രതികളുടെ മർദനത്തിൽ ഭർത്താവിനും ബന്ധുവിനും സാരമായ പരിക്കേറ്റു. ബന്ധു ബോധരഹിതനായി. ഇതിനിടെ യുവതിയെ മോട്ടോർസൈക്കിളിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ, എതിർദിശയിൽ വന്ന വാഹനം മോട്ടോർസൈക്കിളിൽ ഇടിച്ചതിനാൽ പദ്ധതി പാളി.യുവതിയുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാർ രണ്ടു പ്രതികളെ പിടികൂടി പോലീസിനു…
Read MoreLivejasmin Critiques And Knowledge
Provide right info regarding your sexual and personal preferences. Free members are allowed to give votes for fashions that they think should win awards. If you anticipate to experience some free nudity, you’ll be disappointed as a outcome of free nudity is banned. The price of this cam site is larger than its alternate options. You can search and flick through the courting website with none difficulty. Information like photos, about, location, and so on can be easily deleted, however paperwork used in the signing up can only be modified…
Read More