മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി വ​ന​മേ​ഖ​ല​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ വെ​ടി​യേ​റ്റ് നാ​ലു മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ക്കാ​ര്യ​ത്തി​ൽ നി​ക്ഷ​പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട കേ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത​തി​നാ​ൽ ലോ​ക്ക​ൽ പോ​ലീ​സി​ന് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ഡി​ഐ​ജി ഓ​ഫീ​സ് അ​റി​യി​ച്ചു. ഡി​ഐ​ജി ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​വ​രെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

റീ​പോ​സ്റ്റു​മോ​ർ​ട്ടം എ​ന്ന ആ​വ​ശ്യം ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് ജ​ന​കീ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി​യും പ​റ​ഞ്ഞു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​രും​വ​രെ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്ക​ണ​മെ​ന്ന് കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ അ​പാ​ക​ത ക​ണ്ടാ​ൽ റീ ​പോ​സ്റ്റു​മോ​ർ​ട്ടം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts