പ്രണയവും അതേ തുടര്‍ന്നുള്ള വിവാഹങ്ങളും വാര്‍ത്തയല്ലാത്ത കാലമാണല്ലൊ. എന്നിരുന്നാലും ചില വേറിട്ട പ്രണയബന്ധങ്ങള്‍ ഇപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിലൊരു വിവാഹത്തിന്‍റെ കാര്യമാണ് രാജസ്ഥാനിലെ ഭരത് പൂരില്‍ സംഭവിച്ചത്. ഭരത്പൂരിലെ ഒരു സ്കൂളില്‍ കായികാധ്യാപികയാണ് മീര. അവരുടെ വിദ്യാര്‍ഥിനിയായിരുന്നു കല്‍പന ഫൗസ്ദാര്‍. കബഡി ഇനത്തില്‍ മിടുക്കിയായ കല്‍പന അധികം വൈകാതെതന്നെ മീരയുമായി അടുക്കുകയായിരുന്നു. പിന്നീട് മീര ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറി. ഇപ്പോള്‍ ആരവ് കുന്തല്‍ എന്ന് പേര് മാറ്റിയ മീര താനെപ്പോഴും ഒരു ആണ്‍ മനസിന്‍റെ ഉടമയായിരുന്നെ് പറയുന്നു. ലിംഗഭേദം മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതായും ആരവ് പറയുന്നു. ഏതായാലും കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം നടന്നു. ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം. താന്‍ ആരവുമായി ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും മീരയെ വിവാഹം കഴിക്കുമായിരുന്നുവെന്നും വധു കല്‍പന പറയുന്നു. ഏതായാലും…
Read MoreDay: November 9, 2022
തൊട്ടൂ തൊട്ടില്ല… ചിറകുകളില്ലാതെ വിമാനം റോഡിലൂടെ ഒച്ചിഴയും വേഗത്തിൽ; കൗതുകക്കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ആളുകളുടെ തിരക്ക്…
ആലപ്പുഴ: ജനങ്ങളിൽ കൗതുകം ഉയർത്തി റോഡിലൂടെ വിമാനം. തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു ട്രെയിലറിൽ ദേശീയപാതയിലൂടെ നീങ്ങുന്ന വിമാനം കൗതുകക്കാഴ്ചയാണ് നൽകുന്നത്. പലഭാഗത്തുനിന്നും റോഡിലൂടെ പോകുന്ന വിമാനം കാണാനും അതിനൊപ്പം നിന്നു ഫോട്ടോയെടുക്കാനും വലിയ ജനക്കൂട്ടമാണെത്തുന്നത്. തിക്കും തിരക്കുമുള്ള ദേശീയപാതയിലൂടെ പോകുന്ന വിമാനത്തിന് വഴിയൊരുക്കാൻ പെടാപ്പാട് പെടുകയാണ് അധികൃതർ. തിരുവനന്തപുരത്തുനിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ വിമാനഭാഗമാണ് ആലപ്പുഴയിലെത്തിയത്. ചവറയിൽനിന്നെത്തിയ വിമാനം ആലപ്പുഴ ബൈപാസിന്റെ കൊമ്മാടി ടോൾപ്ലാസയിൽ നിർത്തിയിട്ടിരിക്കുകയാണ്. വളരെ സാവധാനമാണ് എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 പോകുന്നത്. തിരുവനന്തപുരത്തുനിന്ന് ട്രെയിലറിലൂടെ യാത്ര തിരിച്ച വിമാനഭാഗം ഹൈദരാബാദിലെത്താൻ ഒരുമാസമെടുക്കും. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. 30 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. പകല്‍ വിശ്രമമാണ്. 30 വർഷത്തോളം സർവീസ് നടത്തിയ വിമാനമാണിത്.ആക്രിയായി വിറ്റ വിമാനം 75 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് സ്വന്തമാക്കിയിരുന്നു.…
Read More6 സീറ്റുകൾ എടുത്തുമാറ്റി സീറ്റ് സംവിധാനമൊരുക്കി! ആകാശയാത്രയുടെ ഉയരങ്ങളും കീഴടക്കി ലോക ഉയരക്കാരി
വാഷിങ്ടൻ :ലോകത്തെ ഏറ്റവും ഉയരമുള്ള വനിത ഒടുവിൽ ആകാശയാത്രയുടെ ഉയരങ്ങളും കീഴടക്കി. 7 അടി 0.7 ഇഞ്ച് ഉയരമുള്ള തുർക്കി സ്വദേശി റുമെയ്സ ഗെൽഗിയാണ് ടർക്കിഷ് എയർവേയ്സിൽ ഇസ്താംബുളിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേയ്ക്ക് യാത്ര ചെയ്തത്. യാത്ര സുഗമമാക്കാൻ എയർലൈൻ കമ്പനി ഇക്കണോമി ക്ലാസിലെ 6 സീറ്റുകൾ എടുത്തുമാറ്റി സ്ട്രെച്ചർ പോലുള്ള സീറ്റ് സംവിധാനമൊരുക്കി. കഴിഞ്ഞവർഷം 24– ാം വയസ്സിലാണ് ലോകത്തെ ഏറ്റവും ഉയരമുള്ള വനിത എന്ന ഗിന്നസ് റെക്കോർഡ് ഗെൽഗി സ്വന്തമാക്കിയത്. അസ്ഥികളുടെ അമിത വളർച്ചയ്ക്ക് കാരണമാകുന്ന വീവർ സിൻഡ്രോം പിടിപെട്ട കുഞ്ഞായാണ് ഗെൽഗി ജനിച്ചത്. സോഫ്റ്റ്‌വെയർ മേഖലയിൽ പ്രവർത്തിക്കുന്ന യുവതി പ്രത്യേകം ഡിസൈൻ ചെയ്ത വീൽചെയറിലാണ് സഞ്ചരിക്കുന്നത്. 6 മാസം അമേരിക്കയിൽ താമസിക്കാനാണ് തീരുമാനം. ‘ഇതെന്റെ ആദ്യ വിമാനയാത്ര. അവസാനത്തെ യാത്ര ആകരുതേ…’’ എന്ന ഗെൽഗിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലൈക്കുകളേറെ ലഭിച്ചു.
Read Moreമണലാരണ്യത്തിൽ 25 വർഷം പണിയെടുത്ത സമ്പാദ്യം ഭാര്യ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ സ്വത്തെല്ലാം കോടതി അറ്റാച്ച് ചെയ്തു; ഒടുവിൽ പ്രസന്നൻ ചെയ്തതിങ്ങനെ…
ചെങ്ങന്നൂർ: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതരമായ പരിക്ക്. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതിൽ കെ.ജി. ജയന്തി (48)ക്കാണ് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റത്. തിങ്കൾ രാത്രി 10ന് ജയന്തിയുടെ വീട്ടിൽ വച്ചാണ് സംഭവം. സംഭവത്തെത്തുടർന്ന് ഭർത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടിൽ പി.എൻ. പ്രസന്നനെ (58) ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. നെഞ്ചത്തും വയറ്റിലും നാലിലേറെ കുത്തേറ്റ ജയന്തിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ജയന്തി ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി കാരയ്ക്കാട്ടുള്ള സ്വന്തം വീട്ടിലാണ് താമസം. പ്രസന്നനെതിരേ ചെങ്ങന്നൂർ കോടതിയിൽ പോക്സോ കേസ് നിലവിലുണ്ട്. എന്നാൽ, പോലീസ് ഈ വിഷയത്തിൽ സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തിവരുന്നു.25 വർഷമായി വിദേശത്തായിരുന്ന പ്രസന്നൻ കഴിഞ്ഞ ഒന്നരവർഷമായി നാട്ടിലുണ്ട്. സമ്പാദിച്ച സ്വത്തുക്കൾ ഭാര്യ കൈവശപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു. ഭാര്യയുടെ പരാതിയെതുടർന്ന് പ്രസന്നന്റെ സ്വത്തുക്കളെല്ലാം കോടതി അറ്റാച്ച് ചെയ്തതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ്…
Read Moreഎപ്പടി കോളനിക്കുള്ളെ വന്തത് സർ..! മോഷ്ടാവിന് വരെ അമ്പരപ്പ്; തമിഴ്നാട് തിരുട്ടുഗ്രാമത്തിൽ നിന്നും മോഷ്ടാവിനെ പിടികൂടി കേരളാ പോലീസ്
പുതുശ്ശേരി: തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നും മോഷ്ടാവിനെ പിടികൂടി കേരള പോലീസ്. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തമിഴ്നാട് തിരുച്ചിറാപ്പള്ളി തിരുട്ടുഗ്രാമം രാംജിനഗർ മിൽ കോളനി ദയാലൻ മകൻ ഷൺമുഖം (വയസ്സ് 35 ) എന്നയാളെ പാലക്കാട് കസബ പോലീസും ടൌൺ നോർത്ത് പോലീസും സംയുക്തമായി ചേർന്ന് പിടികൂടിയത്. ഒക്ടോബർ 1 ആം തിയ്യതി വൈകീട്ട് 6.30 മണിക്കാണ് കേസ്സിനാസ്പദമായ സoഭവം നടന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പല ഗ്രൂപ്പായി കളവ് നടത്തുന്ന സംഘത്തിലെ അംഗമാണ് ഷൺമുഖം. എടിഎം കവർച്ച, ബാങ്ക് കവർച്ച, ജുവല്ലറി കവർച്ച തുടങ്ങി പല രീതിയിലും ഇവർ മോഷണം നടത്താറുണ്ട്. കാറിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഗ്ലാസ് തകർത്ത് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ജനങ്ങൾ തിങ്ങി…
Read Moreകള്ള് കുടിക്കുന്നതിനിടെ കുപ്പി മാറിയെടുത്തു; നാലംഗസംഘം യുവാവിനെ കള്ള്കുപ്പിക്ക് അടിച്ചു വീഴ്ത്തി; ഇരുപത്തിയൊന്നുകാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് കള്ളുഷാപ്പിൽ നടന്ന സംഘർഷത്തിൽ ഒരാൾക്കു തലയ്ക്ക് ഗുരുതര പരിക്ക്. ബുധനൂർ തയ്യൂർ സുരാജ് ഭവനിൽ സുരേഷി (40) നാണ് തലയ്ക്കു പരിക്കേറ്റത്. സംഭവത്തിൽ മൂന്നു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണയ്ക്കാട് ബുധനൂർ പെരിങ്ങാട് ശ്രീവിലാസത്തിൽ സജിയുടെ മകൻ അനന്ദു (21), ബുധനൂർ എണ്ണയ്ക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദു സുധൻ (22), ബുധനൂർ എണ്ണയ്ക്കാട് വടക്ക് കൊക്കാലയിൽ വീട്ടിൽ ഉദയൻ മകൻ വിശാഖ് (27)എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാനുണ്ട്. എണ്ണയ്ക്കാടുള്ള കള്ളുഷാപ്പിൽ കള്ള് കുടിക്കുന്നതിനിടെ പ്രതികൾക്കു കൊണ്ടുവന്ന കള്ളുകുപ്പി അബദ്ധത്തിൽ മാറി സുരേഷ് എടുത്തതാണ് സംഘർഷത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇഷ്ടിക കൊണ്ടും കള്ളുകുപ്പി കൊണ്ടും തലയ്ക്ക് അടിയേറ്റ സുരേഷ് വണ്ടാനം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാന്നാർ പോലീസ്…
Read Moreഅശ്ലീല ദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം! പരാതി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ
തൃശൂർ മാള പുത്തൻചിറയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം വിദ്യാർഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൊരുമ്പക്കുന്നു സ്വദേശി സരിതിനെതിരെ ആണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. നിർമാണത്തിലിരിക്കന്ന വീട്ടിലേക്ക് കുട്ടികളെ വിളിച്ചു വരുത്തിയാണ് ഇയാള്‍ മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ചത് . പേടിച്ച കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. സിപിഎം പൊരുമ്പകുന്നു ബ്രാഞ്ച് കമ്മിറ്റി അംഗമാണ് സരിത്ത്. പോലീസ് കേസ് എടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. നേരത്തെ നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ ബലാൽസംഗക്കേസ് എടുത്തിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്. നഗ്ന വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 7 വർഷമായി…
Read Moreതിങ്കളാഴ്ച സ്കൂളിലേക്ക് പോയ അര്‍ച്ചനയും അഹല്യയും എവിടെ ? മൂന്ന് നാൾ കഴിയുമ്പോളും തുമ്പില്ലാതെ പൊലീസ്
ഇടുക്കി: ഇടുക്കിയിലെ ഏലപ്പാറ പഞ്ചായത്ത് ഹൈസ്കുളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ തിങ്കളാഴ്ച മുതൽ കാണാനില്ലെന്ന് പരാതി. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പത്തിലും ഒൻപതിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്. ഇടുക്കി ചപ്പാത്ത് ആറാം മൈൽ സ്വദേശി ജെയിംസിന്‍റെ മകൾ അർച്ചന, ചീന്തലാർ സ്വദേശി രാമചന്ദ്രന്‍റെ മകൾ അഹല്യ എന്നിവരെയാണ് മൂന്ന് നാളായിട്ടും കാണിനില്ലാത്തത്. തിങ്കളാഴ്ച രാവിലെ പതിവ് പോലെ ഇരുവരും സ്കൂളിലേക്ക് പോയതാണ്. സ്കൂളിൽ രാവിലെ ഹാജരെടുത്ത ശേഷം വരാത്ത കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കും. തിങ്കളാഴ്ച ക്ലാസ് ടീച്ചർ ഹാജർ എടുത്ത ശേഷം രക്ഷിതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു. കുട്ടികൾ പതിവ് പോലെ സ്കൂളി ലേക്ക് പോയിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. ഉടൻ തന്നെ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിച്ചു. പീരുമേട് പൊലീസിലും വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്കൂളിലെത്തി വിവരങ്ങൾ തിരക്കി. കാണാതായ കുട്ടികൾ രാവിലെ എട്ടരയോടെ…
Read Moreപടയപ്പ കട്ടക്കലിപ്പിൽ..! ഹോണ്‍ മുഴക്കിയോ, ഫ്ലാഷ് മിന്നിച്ചോ ആനയെ ശുണ്ഠിപിടിപ്പിക്കരുത്; മാട്ടുപ്പെട്ടിയിലെത്തുന്നവര്ക്ക് വനംവകുപ്പിന്റെ മുന്നറിയിപ്പ്
ഇടുക്കി: മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തുന്നവര്‍ “പടയപ്പ’ എന്ന കാട്ടാനയെ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ ശാന്തനായി വഴിയരികില്‍ കാണപ്പെട്ടിരുന്ന ആന അക്രമാസക്തമായതോടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിനു സമീപം ആന കടകള്‍ തല്ലിതകര്‍ത്തിരുന്നു. ആളുകള്‍ പ്രകോപിപ്പിക്കുന്നതാണ് പടയപ്പ അക്രമകാരിയാകാനുള്ള കാരണമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഹോണ്‍ മുഴക്കിയോ, മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് മിന്നിച്ചോ ആനയെ ശുണ്ഠിപിടിപ്പിക്കരുതെന്നാണ് നിര്‍ദേശം. ആനയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ട് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നിരവധി ആളുകള്‍ എത്തുന്ന പ്രദേശത്തേയ്ക്ക് ഇറങ്ങിയാല്‍ ആനയെ തുരത്തിയോടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Read Moreഅപ്പോഴും അവൻ അവളെ സംശയിച്ചില്ല..! ഷാരോണിനെ കോളജില്‍വച്ചും കൊല്ലാന്‍ ശ്രമിച്ചു; ജ്യൂസ് ചലഞ്ച് നടത്തി കൊല്ലാനുള്ള രണ്ടാംശ്രമം പാളിയത് ഷാരോൺ അങ്ങനെ ചെയ്തതുകൊണ്ട്
തിരുവനന്തപുരം: പാറശാലയില്‍ യുവാവിനെ വിഷം നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നേരത്തെയും വധശ്രമം നടന്നതായി പ്രതി ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ കോളജില്‍വച്ചും കൊല്ലാന്‍ ശ്രമിച്ചെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.യുവാവ് പഠിച്ച നെയ്യൂർ സിഎസ്ഐ കോളജില്‍വച്ച് ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തി നല്കി. അന്‍പതില്‍ അധികം ഗുളികകള്‍ തലേന്നു കുതിർത്ത് കൈയില്‍ കരുതിയിരുന്നു. പിന്നീട് കോളജിലെത്തിയശേഷം ശുചിമുറിയിൽ കയറി ഇത് ജ്യൂസിൽ കലർത്തി. തുടർന്ന് ഷാരോണുമായി ജ്യൂസ് ചലഞ്ച് നടത്തുകയായിരുന്നെന്നുമാണ് മൊഴി. ഇത് കുടിച്ച ഷാരോണ്‍ കൈയ്പ്പ് മൂലം തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താനുള്ള പ്രതിയുടെ രണ്ടാമത്തെ ശ്രമമാണ് കോളജിൽവച്ച് നടന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി കോളജിലെത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
Read More