അ​ച്ഛ​ന്‍റെ സി​നി​മ​യാ​യ​ത് കൊ​ണ്ടാ​ണോ ചെ​റി​യ ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യിച്ചത് ? ​കീ​ർ​ത്തി​യു​ടെ മ​റു​പ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍

മ​ല​യാ​ളി​യാ​യ കീ​ർ​ത്തി സു​രേ​ഷ് ഇ​ന്നു തെ​ന്നി​ന്ത്യ​യി​ലാ​കെ കൈ​നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ്.

മ​ല​യാ​ള​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ എ​ത്തി​യ കീ​ര്‍​ത്തി ഇ​ന്നു ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​ണ്. വാ​ശി​യാ​ണ് ഇ​നി പു​റ​ത്ത് വ​രാ​നി​രി​ക്കു​ന്ന കീ​ര്‍​ത്തി സു​രേ​ഷി​ന്‍റെ പു​തി​യ ചി​ത്രം.

ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കുശേ​ഷ​മാ​ണ് ന​ടി മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. രേ​വ​തി ക​ലാ​മ​ന്ദ​റി​ന്‍റെ ബാ​ന​റി​ല്‍ കീ​ർ​ത്തി​യു​ടെ അ​ച്ഛ​ൻ സു​രേ​ഷ് കു​മാ​റാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. ടൊ​വി​നോ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍.

ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ടൊ​വി​നോ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​വു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കീ​ർ​ത്തി​ക്കു നേ​രി​ടേ​ണ്ടി വ​ന്ന ചോ​ദ്യ​വും അ​തി​ന് ന​ല്‍​കി​യ ഉ​ത്ത​ര​വു​മാ​ണ്.

അ​ച്ഛ​ന്‍റെ സി​നി​മ​യാ​യ​ത് കൊ​ണ്ടാ​ണോ ചെ​റി​യ ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു ചോ​ദ്യം. വ​ള​രെ ശാ​ന്ത​യാ​യി കൃ​ത്യ​മാ​യ ഉ​ത്ത​ര​മാ​യി​രു​ന്നു കീ​ര്‍​ത്തി ന​ല്‍​കി​യ​ത്.

ബ​ഡ്ജ​റ്റ് നോ​ക്കി​യ​ല്ല​ല്ലോ ഒ​രു ന​ട​നോ ന​ടി​യോ സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​ത്. ആ ​സി​നി​മ​യു​ടെ ക​ഥ, ത​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നി​വ​യൊ​ക്കെ​യാ​ണ് ഒ​രു സി​നി​മ ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​നം.

ബ​ഡ്ജ​റ്റും പ്ര​തി​ഫ​ല​വു​മൊ​ക്കെ പി​ന്നീ​ട് വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. ഈ ​അ​ടു​ത്ത​കാ​ല​ത്ത് റി​ലീ​സ് ചെ​യ്ത എ​ന്‍റെ ചി​ത്ര​മാ​യ സാ​നി കാ​യി​ധ​മൊ​ക്കെ വ​ള​രെ ചെ​റി​യ ബ​ഡ്ജ​റ്റി​ലൊ​രു​ക്കി​യ ചി​ത്ര​മാ​ണ്- കീ​ര്‍​ത്തി മ​റു​പ​ടി ന​ല്‍​കി.

വി​ഷ്ണു ജി. ​രാ​ഘ​വാ​ണ് വാ​ശി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വ​ക്കീ​ലാ​യി​ട്ടാ​ണ് ടൊ​വി​നോ​യും കീ​ര്‍​ത്തി​യു​മെ​ത്തു​ന്ന​ത്. ഇ​ന്നാ​ണ് ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. സി​നി​മ​യു​ടെ ടീ​സ​ര്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പു പു​റ​ത്ത് വ​ന്നി​രു​ന്നു.

Related posts

Leave a Comment