കാറില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ വീഡിയോ ചിത്രീകരിക്കാനായി സീറ്റ്ബെല്‍റ്റ് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി ലങ്കാഷെയര്‍ പോലീസ്. 100 പൗണ്ട് അഥവാ പതിനായിരം രൂപയാണ് പിഴയടക്കേണ്ടതെന്നും എന്നാല്‍ കോടതി മുഖേനയാണ് പിഴ അടക്കുന്നതെങ്കില്‍ ഇത് 500 പൗണ്ട് അഥവാ അമ്പതിനായിരം രൂപയായി വര്‍ധിക്കുമെന്നും പൊലീസ് പറഞ്ഞു. കാറില്‍ സഞ്ചരിക്കവേ ബ്രിട്ടനിലെ ലെവലിംഗ് അപ് ഫണ്ടിനെക്കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാനായി റെക്കോര്‍ഡ് ചെയ്യാനായായി ആയിരുന്നു ഋഷി സുനക് ഈ ‘സാഹസം’കാട്ടിയത്. വ്യാഴാഴ്ച സുനകിന്റൈ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വീഡിയോ പുറത്തു വന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. കാറില്‍ സീറ്റ് ബെല്‍റ്റ് പോലും ധരിച്ച് സഞ്ചരിക്കണമെന്ന് അറിയാത്ത ഒരാള്‍ എങ്ങനെ രാജ്യം ഭരിക്കുമെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ആക്ഷേപമുയര്‍ത്തിയിരുന്നു. സംഭവത്തില്‍ സുനക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും…
Read MoreDay: January 21, 2023
അടിച്ചു പൂസായി പങ്കാളിയുമായി തെരുവില്‍ പൊരിഞ്ഞ അടി ! ഓസീസ് ഇതിഹാസത്തിന്റെ പണി തെറിച്ചേക്കും;വീഡിയോ വൈറല്‍…
അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള കമന്ററി പാനലില്‍ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്കിനെ ഒഴിവാക്കാന്‍ ഒരുങ്ങി ബിസിസിഐ. പങ്കാളി ജേഡ് യാര്ബോറുമായി തെരുവില്‍ വെച്ച് താരം വഴക്കടിച്ച സംഭവം വിവാദമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ നടപടി. ഡെയ്ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സമീപകാല വിവാദങ്ങളുടെ വെളിച്ചത്തില്‍ കമന്ററി ടീമിലെ ക്ലാര്‍ക്കിന്റെ സ്ഥാനം ബിസിസിഐ പുനഃപരിശോധിക്കുകയാണ്. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുമ്പോള്‍ ക്ലര്‍ക്കിന്റെ കാര്യത്തെക്കുറിച്ച് കൂടിയാലോചിച്ച് അദ്ദേഹത്തെ പാനലില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരമ്പരയില്‍ മുന്‍ സഹതാരം മാത്യു ഹെയ്ഡനൊപ്പം കമന്ററി ചെയ്യാന്‍ ക്ലാര്‍ക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 100,000 യുഎസ് ഡോളറിനാണ് അദ്ദേഹം കരാര്‍ ചെയ്തിരിക്കുന്നത്. ഈ കരാറാണ് ഇപ്പോള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് പുറമേ ആയിരക്കണക്കിന് ഡോളറിന്റെ സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ ക്ലാര്‍ക്കിന് നഷ്ടമാകുമെന്നാണ്…
Read Moreവീട്ടില്‍ പോയ ഭാര്യ മടങ്ങിയെത്തിയില്ല ! വിഷമം മൂത്ത് യുവാവ് ജനനേന്ദ്രിയം മുറിച്ചുമാറ്റി; 25കാരന് നാലു കുട്ടികളുടെ പിതാവ്…
വീട്ടില്‍പ്പോയ ഭാര്യ മടങ്ങിയെത്താത്തതിന്റെ വിഷമത്തിലും ദേഷ്യത്തിലും യുവാവിന്റെ കടുംകൈ. ഇയാള്‍ തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ബിഹാറിലെ മധേപുര പൊലീസ് സ്റ്റേഷന് പരിധിയിലെ രജനി നയനനഗര് പ്രദേശത്താണ് സംഭവം. 25കാരനായ കൃഷ്ണ ബാസുകിയാണ് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. ഇയാള്‍ സമീപവാസിയായ അനിതയെയാണ് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് നാലുകുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയില്‍ ജോലി ചെയ്യുന്ന യുവാവ് രണ്ടുമാസം മുന്‍പാണ് കുടുംബത്തെ കാണാന്‍ രജനി നയന നഗറിലെത്തിയത്. വീട്ടില്‍ പോയ ഭാര്യ മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്ന് രോഷാകുലനായ കൃഷ്ണ മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് ലിംഗം മുറിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ട ഇയാളെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൃഷ്ണ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം കൃഷ്ണയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Read Moreശങ്കരാടി കവിയൂര്‍ പൊന്നമ്മയെ പ്രേമിച്ചു…വിവാഹനിശ്ചയം നടത്തി; എന്നാല്‍ പൊന്നമ്മ പ്രേമിച്ചത് മറ്റൊരാളെ; സംഭവം ഇങ്ങനെ…
മലയാളത്തില്‍ അമ്മവേഷത്തില്‍ തിളങ്ങുന്ന നടിയാണ് കവിയൂര്‍ പൊന്നമ്മ. അമിത വാത്സല്യം നിറഞ്ഞ കവിയൂര്‍ പൊന്നമ്മയുടെ അമ്മവേഷങ്ങള്‍ക്ക് കേരളത്തില്‍ ആരാധകര്‍ ഏറെയാണ്. മിക്ക മുന്‍നിര താരങ്ങളുടെയും അമ്മയായി തിളങ്ങിയ കവിയൂര്‍ പൊന്നമ്മ ഏറ്റവും കൂടുതല്‍ സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായിട്ടാണ് തിളങ്ങിയത്. യൗവ്വനകാലത്ത് തന്നെ അമ്മവേഷത്തിലേക്ക് തളയ്ക്കപ്പെട്ട നടിയാണ് കവിയൂര്‍ പൊന്നമ്മ. അടുത്തകാലത്ത് വരെ അമ്മ വേഷങ്ങളില്‍ തിളങ്ങിയ താരം ഇപ്പോള്‍ ശാരീരിക അവശതകളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ നടന് ശങ്കരാടിയുമായി നടി കവിയൂര്‍ പൊന്നമ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന വിവരം പലര്‍ക്കും അറിയില്ല. തന്റെ പ്രണയത്തെ കുറിച്ചും ശങ്കരാടിയുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ചും ഒരിക്കല്‍ കവിയൂര്‍ പൊന്നമ്മ തുറന്നു പറഞ്ഞിരുന്നു. നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് ശങ്കരാടിക്ക് തന്നോട് പ്രണയം തോന്നിയത്. ആ സമയം തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ വിവാഹലോചനയുമായി ശങ്കരാടി തന്റെ…
Read Moreഎപ്പോഴും വിറയലും ക്ഷീണവും ! ഒന്നരവര്‍ഷക്കാലം ആശുപത്രിയില്‍ തന്നെയായിരുന്നു; തുറന്നു പറച്ചിലുമായി നടന് കിഷോര്‍…
മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കിഷോര്‍. നായകനായും വില്ലനായുമെല്ലാം തിളങ്ങുന്ന താരം തന്റെ ഗാംഭീര്യമുള്ള ശബ്ദം കൊണ്ടും ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ടെങ്കിലും സീരിയലിലാണ് കൂടുതല്‍ ശോഭിച്ചത്.മിക്കപ്പോഴും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ നല്ലൊരു സ്വഭാവ നടനായി തിളങ്ങുകയാണ് താരം. എഷ്യാനെറ്റിലെ സസ്നേഹം സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം. അഭിനയത്തില്‍ നിന്നും താന്‍ ചെറിയൊരു ഇടവേള എടുത്തിരുന്നുവെന്നും താന്‍ ക്ഷീണിതനായിരുന്നുവെന്നും ശാരീരിക പ്രശ്നങ്ങള്‍ കാരണം നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും കിഷോര്‍ പറയുന്നു. തനിക്ക് പലപ്പോഴും ക്ഷീണവും ശരീരമാകെ വിറയലുമായിരുന്നു. ഒത്തിരി ചികിത്സകള്‍ നടത്തിയിരുന്നുവെന്നും ഒന്നരവര്‍ഷക്കാലം ആശുപത്രിയില്‍ തന്നെയായിരുന്നുവെന്നും എന്താണ് അസുഖമെന്ന് കണ്ടുപിടിക്കാന്‍ കുറേക്കാലം കഴിഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫ്ളേവേഴ്സിലെ ഒരു കോടിയില്‍ പങ്കെടുക്കവെയാണ് താരം…
Read Moreഒളിമ്പിക്സ്: 2032ൽ ക്രിക്കറ്റിന് ഇടം
ന്യൂഡൽഹി: 2028 ലെ ലോസാഞ്ചലസിൽ ഒളിന്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) ശ്രമങ്ങൾക്കു തിരിച്ചടി. ഇന്റർനാഷണൽ ഒളിന്പിക് അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതോടെ 2023 ലെ ബ്രിസ്ബെയ്ൻ ഒളിന്പിക്സിൽ ക്രിക്കറ്റിന് ഇടംലഭിക്കാനുള്ള നീക്കങ്ങളിലേക്ക് ഐഒസി കടന്നിരിക്കുകയാണ്.
Read Moreലാസ്റ്റ് ഡാൻസ്! താരരാജാക്കന്മാർ മരുഭൂമിയിലെ പുൽത്തകിടിയിൽ നേർക്കുനേർ പന്തുതട്ടി…
അനന്തമായ പരിവാരങ്ങളുടെ കൊട്ടുംകുരവയും അകന്പടിസേവിക്കുന്ന രണ്ടു താരരാജാക്കന്മാർ മരുഭൂമിയിലെ പുൽത്തകിടിയിൽ നേർക്കുനേർ പന്തുതട്ടി.. ആ രണ്ടു രാജാക്കന്മാരെ ഒന്നിച്ച് ഒരൊറ്റ ഫ്രെയ്മിൽ കാണാൻ കാൽപ്പന്ത് ലോകത്തിന് ഇനി സാധിക്കുമോ…? സാധിക്കുമെങ്കിൽ അതിനായി ഇനിയെത്രനാൾ കാത്തിരിക്കേണ്ടിവരും…? അതെ, ഫുട്ബോളിലെ രാജാക്കന്മാരായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസിയും സൗദി അറേബ്യയിലെ റിയാദിൽ സൗഹൃദമത്സരത്തിൽ പരസ്പരം പോരടിച്ചു. റിയാദ് ഓൾ സ്റ്റാർ ഇലവന്റെ നായകനായി ഇറങ്ങിയ റൊണാൾഡോ രണ്ട് ഗോൾ നേടിയപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ആദ്യഗോൾ മെസിയുടെ വകയായിരുന്നു. 5-4നു പിഎസ്ജി ജയിച്ച മത്സരത്തിൽ ഗോളടിച്ച് തുടങ്ങിയതും മെസി. ഫുൾ ചാർജ് ലയണൽ മെസി x ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതായിരുന്നു റിയാദിലെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സരത്തിന്റെ ടിക്കറ്റിനായി 20 ലക്ഷം ഓണ്‍ ലൈൻ അപേക്ഷ വന്നതും 21 കോടി രൂപ മുടങ്ങി ഒരു ആരാധകൻ…
Read Moreഞാന്‍ ബീച്ചിലേക്ക് നോക്കിയിരിക്കുന്ന നേരം പൂര്‍ണനഗ്നനായി ഡോര്‍ തുറന്ന് അയാള്‍ ഇറങ്ങി വന്നു ! കൗമാരകാലത്തെ ലൈംഗികചൂഷണത്തെപ്പറ്റി ബ്രൂക്ക് ഷീല്‍ഡ്.
സിനിമാമോഹവുമായെത്തിയ തനിക്ക് ഹോളിവുഡില്‍ നിന്ന് ആദ്യകാലത്ത് നേരിടേണ്ടി വന്ന ലൈംഗികപീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി പഴയകാല സൂപ്പര്‍താരം ബ്രൂക്ക് ഷീല്‍ഡ്. താരത്തിന്റെ ജീവിതം പറയുന്ന ‘പ്രെറ്റി ബേബി: ബ്രൂക്ക് ഷീല്‍ഡ്’ എന്ന ഡോക്യുമെന്ററി സുഡാനീസ് ഫിലിം ഫെസ്റ്റിവലില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചു. കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട ആദ്യ ലൈംഗിക പീഡനത്തെക്കുറിച്ച് താരം ഇതില്‍ തുറന്നു പറയുന്നുണ്ട്. 20 കളുടെ തുടക്കത്തിലായിരുന്നു താരത്തിന് ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നത്. അതേസമയം പീഡിപ്പിച്ചത് ആരാണെന്ന് മാത്രം താരം പറഞ്ഞിട്ടില്ല. അക്കാലത്തെ തന്റെ ഒരു സുഹൃത്ത് എന്ന് മാത്രമാണ് തന്റെ പീഡകനെക്കുറിച്ച് താരം പറയുന്നത്. ഇതാദ്യമായിട്ടാണ് ഇക്കാര്യം താന്‍ വെളിപ്പെടുത്തുന്നതെന്നും ലാനാ വില്‍സണ്‍ ചെയ്തിരിക്കുന്ന രണ്ടു ഭാഗമുള്ള ഡോക്യുമെന്ററിയില്‍ പറയുന്നു. ബാലതാരമായി തിളങ്ങിയിട്ടുള്ള ബ്രൂക്ക് ഷീല്‍ഡ് പ്രിന്‍സ് ടോണ്‍ സര്‍വകലാശാലയിലെ പഠനത്തിന് പോയതിനാല്‍ ക്യാമറയുടെ വെളിച്ചത്തില്‍ നിന്നും കുറേക്കാലം അകന്നു നില്‍ക്കേണ്ടി വന്നിരുന്നു.…
Read Moreകുട്ടികളെ കുടുക്കാൻ കഞ്ചാവുമിഠായി; ബീഹാർ സ്വദേശികളായ സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ; കരുതലോടെ പ്രവർത്തിച്ച് പോലീസ്
സ്വന്തം ലേഖിക കൊച്ചി: ലഹരി മാഫിയയ്ക്കെതിരെ വല വിരിച്ചിരിക്കുന്ന പോലീസിന് തലവേദനായായി കഞ്ചാവു മിഠായി വില്പനയും. എംഡിഎംഎ അടക്കമുള്ള രാസലഹരിക്കിടയിലാണ് ചോക്ലേറ്റിൽ പൊതിഞ്ഞിരിക്കുന്ന കഞ്ചാവു മിഠായികളുമായി അതിഥി തൊഴിലാളികളുടെ വില്പന. ബീഹാർ സ്വദേശികളായ സഹോദരൻമാരാണ് വില്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി ഇന്നലെ എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ബിഹാർ ഗയ സ്വദേശികളായ മനോജ് ദാസ്, വൈദ്നാഥ് ദാസ്, നരേഷ് ദാസ് എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 46 കഞ്ചാവ് മിഠായികൾ കണ്ടെടുത്തു. പാൻ മസാല കച്ചവടത്തിന്റെ മറവിലായിരുന്നു ഇവരുടെ വില്പന. എസ്ആർഎം റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറി വാടകയ്ക്ക് എടുത്താണ് കച്ചവടം നടത്തിയിരുന്നത്. ഇരുപത് മുതൽ 50 രൂപ വരെ ഈടാക്കിയായിരുന്നു കഞ്ചാവ് മിഠായി വിറ്റിരുന്നതെന്ന് എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജുകുമാർ പറഞ്ഞു. വില്പനക്കാർ ബീഹാർ സ്വദേശികൾനഗരപരിധിയിൽ വില്പനയ്ക്കെത്തിയ കഞ്ചാവ് മിഠായി…
Read Moreപേരട്ടയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ പുലിയുടെ ആക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശങ്കയിൽ നാട്ടുകാർ
ഇരിട്ടി: പേരട്ടയിൽ പുലി ടാപ്പിംഗ് തൊഴിലാളിക്കു നേരെ പുലിയുടെ ആക്രമണ ശ്രമം. തൊഴിലാളി പുലിയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയക്ക്. പുലിയുടെ ആക്രമണശ്രത്തിൽ നിന്നും ശാന്തി മുക്കിലെ മുച്ചിക്കാടൻ സുലൈമാൻ (47) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഓടി രക്ഷപ്പെടുന്നതിനിടെ വീണതിനെ തുടർന്ന് സുലൈമാന്‍ നിസാര പരിക്കേറ്റു. ഇന്നു പുലർച്ചെ നാലോടെയായിരുന്നു സംഭവം. സുലൈമാൻ ടാപ്പിംഗ് നടത്താനെത്തിയ റബർതോട്ടത്തിലുണ്ടായിരുന്ന പുലി കാട്ടു പന്നിയെ പിടിക്കാൻ ഓടിക്കുകയായിരുന്നു. ഇതിനിടെ തോട്ടത്തിലെത്തിയ സുലൈമാനെ കണ്ടതോടെ പുലി കാട്ടു പന്നിയെ ഉപേക്ഷിച്ച് സുലൈമാനെ ലക്ഷ്യമിടുകയായിരുന്നു. ബഹളം വച്ചു കൊണ്ടു ഓടിയതോടെ പുലി കാട്ടിലെക്ക് പോയെന്നാണ് സുലൈമാൻ പറയുന്നത്. കർണാടക വനാതിർത്തി പ്രദേശമാണ് ഉളിക്കൽ പഞ്ചായത്തിൽ പെടുന്ന ശാന്തി മുക്ക്.കർണാടക വനത്തിൽ പുലിയുടെ കടുവയുടെയും സാന്നിധ്യമുണ്ടെങ്കിലും ഈ പ്രദേശത്തേക്ക് ആദ്യമായാണ് പുലി എത്തുന്നത്. ഇത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് ഉളിക്കൽ പ്രിൻസിപ്പൽ എസ്ഐ ബേബി ജോർജ്…
Read More