ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..! ലാറി ഹാളിന്‍റെ ‘സർവൈവൽ കോണ്ടോ’യുടെ വിശേഷങ്ങൾ കേട്ടാൽ ഞെട്ടും

സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ ഗവ. കോൺട്രാക്ടർ ലാറി ഹാൾ. ലോകാവസാനത്തിനു സമാനമായ പ്രതിസന്ധി ഉണ്ടായാലും ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായും ആഡംബരത്തോടെയും ഈ അറയിൽ കഴിയാനാകുമെന്നു ലാറി ഹാൾ അവകാശപ്പെടുന്നു. ഭൂമിക്കടിയിൽ ആണെങ്കിലും ഒരു ബഹുനില ആഡംബര ഹോട്ടലിനു സമാനമായാണ് അറയുടെ നിർമാണം. മുകൾ ഭാഗം ഒമ്പതടി കട്ടിയുള്ള കഠിനമായ കോൺക്രീറ്റ് ഭിത്തികൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. എട്ട് ടൺ സ്റ്റീൽ കൊണ്ടാണു വാതിലുകളുടെ നിർമാണം. 500 മൈലിൽ കൂടുതൽ വേഗതയുള്ള കാറ്റിനെ നേരിടാൻ കഴിയുന്നതാണ് മേൽക്കൂര. 15 നിലകളാണ് ഈ സ്റ്റീൽ ബങ്കറിനുള്ളത്. ഇതിൽ പ്രത്യേകം സജ്ജീകരിച്ച ആഡംബര മുറികൾക്കൊപ്പം സ്വിമ്മിംഗ് പൂളും തിയറ്ററും മെഡിക്കൽ ബേകളും ഭക്ഷണശാലകളും ഒക്കെ ഉൾപ്പെടുന്നു. ആക്രമണങ്ങളെ പ്രതിരോധിക്കാനായി തോക്കുകളും ഹെൽമറ്റുകളും പുറത്തേക്കിറങ്ങേണ്ടി വന്നാൽ ധരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ വസ്ത്രങ്ങളും അറയ്ക്കുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്.…

Read More

ബു​ർ​ഖ​യും പ​ർ​ദ്ദ​യും ധരി​ച്ചെത്തി ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ദേ​ശീ​യ ചാ​മ്പ്യ​നെ​യ​ട​ക്കം തോ​ൽ​പ്പി​ച്ച്‌ വി​ദ്യാ​ർ​ഥി; ഒടുവില്‍…

നെ​യ്റോ​ബി: ബു​ർ​ഖ​യും പ​ർ​ദ്ദ​യും ധരി​ച്ചെത്തി ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ദേ​ശീ​യ ചാ​മ്പ്യ​നെ​യ​ട​ക്കം തോ​ൽ​പ്പി​ച്ച വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. സ്റ്റാ​ൻ​ലി ഒ​മോ​ണ്ടി​യെ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് പി​ടി​യി​ലാ​യ​ത്. വ​നി​താ താ​രം ച​മ​ഞ്ഞ് ഓ​പ്പ​ൺ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ചാ​ണ് വി​ദ്യാ​ർ​ഥി 42,000 ഡോ​ള​ർ (ഏ​ക​ദേ​ശം 34 ല​ക്ഷം രൂ​പ) നേ​ടി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ലി​സെന്‍റ് അ​വോ​ർ എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം റൗ​ണ്ട് വ​രെ ഇ​യാ​ൾ ഒ​ന്നും സം​സാ​രി​ച്ചി​ല്ലെ​ന്നും സ്ത്രീ​ക​ൾ ഹി​ജാ​ബ് ധ​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ് എ​ന്ന​തി​നാ​ൽ ആ​ദ്യം സം​ശ​യം തോ​ന്നി​യി​ല്ലെ​ന്നും ചെ​സ് കെ​നി​യ പ്ര​സി​ഡ​ന്‍റ് ബെ​ർ​ണാ​ഡ് വ​ഞ്ജാ​ല പ​റ​ഞ്ഞു.

Read More

വ​ന്ദേ​ഭാ​ര​ത് ട്ര​യ​ല്‍​ റ​ണ്‍! ട്രെ​യി​ന്‍ എ​റ​ണാ​കു​ളത്തെത്തിയത് മൂ​ന്ന് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റുകൊണ്ട്

കൊ​ച്ചി: ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും ക​ണ്ണൂ​രി​ലേ​ക്കാ​ണ് ട്രെ​യി​ന്‍ യാ​ത്ര തി​രി​ച്ച​ത്. പു​ല​ര്‍​ച്ചെ 5.10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​ന്‍ 8.28നാ​ണ് എ​റ​ണാ​കു​ള​ത്തെ​ത്തി​യ​ത്. കോ​ട്ട​യം സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യ ട്രെ​യി​ന്‍ 7.30നാ​ണ് ഇ​വി​ടെ​നി​ന്ന് വീ​ണ്ടും യാ​ത്ര​യാ​രം​ഭി​ച്ച​ത്. മൂ​ന്ന് മ​ണി​ക്കൂ​ര്‍ 18 മി​നി​റ്റാ​ണ് ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തെ​ത്താ​ന്‍ എ​ടു​ത്ത സ​മ​യം. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ട്രെ​യി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​നാ​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് എ​ടു​ക്കു​ന്ന അ​തേ സ​മ​യം​കൊ​ണ്ടാ​ണ് വ​ന്ദേ​ഭാ​ര​ത് എ​റ​ണാ​കു​ളം വ​രെ ഓ​ടി​യെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​ല​പ്പു​ഴ വ​ഴി വ​രു​ന്ന ജ​നാ​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ് മൂ​ന്ന് മ​ണി​ക്കൂ​ര്‍ 20 മി​നി​റ്റു​കൊ​ണ്ടാ​ണ് സാ​ധാ​ര​ണ എ​റ​ണാ​കു​ള​ത്തെ​ത്തു​ക.

Read More