സ്വന്തം ലേഖകന്‍കോട്ടയം: നമ്മുടെ മാലാഖമാര്‍ സുരക്ഷിതരാണോ? ആണെന്നു പറയുമ്പോഴും ഭീതിജനകമായ സാഹചര്യത്തില്‍ ജോലിനോക്കേണ്ടിവരികയാണ് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ വകുപ്പിലെ നഴ്സുമാര്‍. രാത്രി പല ആശുപത്രികളിലും നഴ്സുമാര്‍ തന്നെ ജോലി ചെയ്യേണ്ട സാഹചര്യമാണ്. ജീവൻപണയം വച്ചാണ് ഇവര്‍ ജോലിനോക്കുന്നത്. ഹോമിയോ മേഖലയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്ന മൂന്നു ആശുപത്രികളാണ് ജില്ലയിലുള്ളത്. ഗവണ്മെന്റ് ആശുപത്രി കുറിച്ചി, ജില്ലാ ഹോമിയോ ആശുപത്രി നാഗമ്പടം, ഗവണ്മെന്റ് ഹോമിയോ ആശുപത്രി പാലാ. ഇതില്‍ കുറിച്ചി ആശുപത്രിയില്‍ മാത്രമാണ് 24 മണിക്കൂറും സേവനമുള്ളത്. ബാക്കി രണ്ടിടത്തും നഴ്സ് മാത്രമാണ് ഒറ്റയ്ക്ക് നൈറ്റ് ഡ്യൂട്ടിക്കുള്ളത്.പാലാ, കോട്ടയം എന്നിവിടങ്ങളില്‍ സെക്യൂരിറ്റി സംവിധാനംപോലും ഇല്ല. ലഹരിക്ക് അടിമപ്പെട്ടവരും കിടത്തിചികിത്സ തേടി ഈ ആശുപത്രികളില്‍ എത്താറുണ്ട്. പലപ്പോഴും ജീവനു പോലും ഭീഷണിയാവുന്ന സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ ഒറ്റയ്ക്ക് ഇവര്‍ നോക്കുന്നത്.അതേസമയം 24 മണിക്കൂറും ഡ്യൂട്ടി ചെയ്യേണ്ട നൈറ്റ് ഡ്യൂട്ടി എടുക്കേണ്ട മറ്റു…
Read MoreDay: May 29, 2023
ഫർഹാൻ തന്റെ ആരെന്ന് വെളിപ്പെടുത്തി കീർത്തി സുരേഷ്; വ്യാജവാർത്തകളിട്ട് കഷ്ടപ്പെടണ്ട, വിവാഹം വന്നാൽ അറിയിക്കുമെന്ന് സുരേഷ് കുമാർ
നടി കീർത്തി സുരേഷും സുഹൃത്ത് ഫർഹാൻ ബിൻ ലിഖായത്തും വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സുരേഷ് കുമാർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കീർത്തിക്കൊപ്പം ചിത്രങ്ങളിലുണ്ടായിരുന്ന ഫർഹാനെ തനിക്കും അറിയാമെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി. എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കിയത്. അതാണ് മറ്റുള്ളവർ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് ആളുകളൊക്കെ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക്…
Read Moreഇന്നായിരുന്നേൽ ഷോലെ സിനിമയും ടൈറ്റാനിക്കും പൊളിഞ്ഞു പോയേനേ; മുകേഷിനും ചിലത് പറയാനുണ്ട്…
ഒരു സിനിമ കാണുമ്പോള്‍ നല്ലതിനെ നല്ലതായിതന്നെ പറയാം. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകയും ചെയ്യാം. അതല്ലാതെ സിനിമ കാണാതെ അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്റെ സിനിമയെക്കുറിച്ച് സമാനമായി ഒരു അഭിപ്രായം ഉണ്ടായി. ഒരു പയ്യന് സംസാരിക്കുന്നത് എനിക്കൊരാള് അയച്ചു നല്‍കിയതാണ്. എന്റെയും ഉര്‍വശിയുടെയും അഭിനയം ശരിയല്ല. തമാശ പറയുമ്പോള്‍ സീരിയസായും സീരിയസായി പറയുമ്പോള്‍ തമാശയായും തോന്നുന്നു. പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ട്. ഒരു സീന്‍ മോശമായാല്‍പ്പോലും കേരള ജനത അഭിനേതാക്കളെ വച്ചു പൊറുപ്പിക്കുമോ. ഈ സാഹചര്യത്തിലാണ് ഞങ്ങളെല്ലാം ഇത്രയും കാലമായി ഇവിടെ നില്‍ക്കുന്നത്. രമേഷ് സിപ്പി, രക്ഷപ്പെട്ടു, ഷോലെ സിനിമയും… ഇന്നായിരുന്നെങ്കില്‍ ഈ പയ്യന്മാരെല്ലാം കൂടി അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും എന്താണ് ഈ കാണിക്കുന്നതെന്ന് പറഞ്ഞേനെ. ടൈറ്റാനിക്കെല്ലാം പൊളിഞ്ഞു പോയേനേ. കൃത്യമായി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ നമുക്ക് മനസിലാകും. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളില്‍ അർഥമില്ല.-മുകേഷ്
Read Moreഎല്ലാം ഫര്‍ഹാനയുടെ “കളി’; പണം തന്നില്ലെങ്കില്‍… സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസിലെ പോലീസ് കണ്ടെത്തൽ ഇങ്ങനെ…
സ്വന്തം ലേഖകന്‍കോഴിക്കോട്: ഹോട്ടൽ ഉടമ സിദ്ദിഖിനെ ഹണി ട്രാപ്പിനിടെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. കസ്റ്റഡി ലഭിച്ചാൽ പ്രതികളായ ഷിബിലി, ആഷിക്, ഫർഹാന എന്നിവരെ ഇന്നുതന്നെ തെളിവെടുപ്പിന് എത്തിക്കും. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടൽ, ഇലട്രിക് കട്ടർ, ട്രോളി എന്നിവ വാങ്ങിയ കട, അട്ടപ്പാടി ചുരം തുടങ്ങിയ ഇടങ്ങളിലാണു തെളിവെടുപ്പു നടത്തേണ്ടത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ചീരട്ടാമലയിൽ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും തെളിവു നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ശനിയാഴ്ച്ച മലപ്പുറം മജിസ്ട്രേറ്റ് കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാൻ പ്രതികൾക്ക് ആരെങ്കിലും സഹായം നൽകിയോ എന്നതിൽ കൂടുതൽ വ്യക്തത വേണമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷിബിലിയുടെ പരിചയക്കാരനായ ആസാം സ്വദേശിയായ തൊഴിലാളിയുടെ…
Read Moreഓരോ ഫയലിലും ഒരു ജീവിതമുണ്ട്..! പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമില്ല; പരാതി നൽകിയത് മുഖ്യമന്ത്രിയുടെ അടിയന്തര പരാതി പരിഹാര സെല്ലിൽ
അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ അടിയന്തര പരാതി പരിഹാര സെല്ലിൽ പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടു പരിഹാരമില്ല. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വേലൻ പറമ്പിൽ ശരത് ബാബുവിനാണ് മുഖ്യമന്ത്രിയെ സമീപിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്തത്. 2006 ൽ ധീരതയ്ക്കുള്ള പ്രധാന മന്ത്രിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം ലഭിച്ച വ്യക്തിയാണ് ശരത് ബാബു.സർക്കാർ പുറമ്പോക്ക് ഭൂമി സമീപവാസി കൈയേറിയതോടെ വഴിയില്ലാത്തതിനാൽ തനിക്ക് വഴി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2018ൽ ശരത് ബാബു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. അനുകൂല നടപടി ലഭിക്കാതെ വന്നതോടെ ശരത് ബാബു വീണ്ടും കളക്ടർക്ക് പരാതി നൽകി. പിന്നീട് തിരുവനന്തപുരത്തെ പട്ടികജാതി വകുപ്പിനും പരാതി കൈമാറി. വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ശരത് ബാബു കഴിഞ്ഞ വർഷം ജനുവരി 26 ന് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്.മുഖ്യമന്ത്രിയുടെ അടിയന്തിര പരാതി പരിഹാര…
Read Moreവനാതിര്‍ത്തിയിലെ മ്ലാവ് വേട്ട; കശാപ്പ് ചെയ്തവർ മാത്രമല്ല ഇറച്ചി വാങ്ങിയവരും കുടുങ്ങും; അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്
പത്തനംതിട്ട: വനാതിര്‍ത്തിയിലെ മ്ലാവ് വേട്ട; ഇറച്ചി വാങ്ങിയവരെയും കുടുക്കാന്‍ വനംവകുപ്പ്. മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ നീലിപിലാവ് കോയിക്കലേത്ത് അംബുജാക്ഷന് (50), ചിറ്റാര്‍ തെക്കേകര പുളിമൂട്ടില്‍ രാജന്(62) എന്നിവരെ വടശേരിക്കര റേഞ്ച് ഓഫീസറും വനപാലക സംഘവും കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കരിമാന്‍തോട് പൂച്ചക്കുളം വനമേഖലയോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയ മ്ലാവിനെയാണ് സംഘം പന്നിപ്പടക്കം ഉപയോഗിച്ച് കൊല്ലുകയും ജഡം കശാപ്പ് ചെയ്ത് ഇറച്ചി നാല് ചാക്കുകകളില്‍ ആക്കി കടത്തുകയും പിന്നീട് ചിറ്റാര്‍ മേഖലയില്‍ ഇറച്ചി വില്പന നടത്തിയെന്നുമാണ് കേസ്. ഇവരില്‍ നിന്നും മ്ലാവ് ഇറച്ചി വാങ്ങിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കശാപ്പ് ചെയ്തതിനുശേഷം വനത്തിനുള്ളിലെ തോടിന് സമീപം കുഴിച്ചിട്ടിരുന്ന മ്ലാവിന്റെ തലയും കാലും ഉള്‍പ്പെടുന്ന അവശിഷ്ടങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മേലേ…
Read Moreപ്രണയവലയിൽ വീഴിച്ച ശേഷം നഗ്നഫോട്ടോകൾ കൈക്കലാക്കും; പിന്നീട് ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കാലാക്കും; താഹിറും ആഷിനും ചില്ലറക്കാരല്ലെന്ന് പോലീസ്
കൊച്ചി: എറണാകുളം മറൈന്ഡ്രൈവില അബ്ദുള്‍കലാം മാര്‍ഗില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാക്കള്‍ സമാനരീതിയില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് വയനാട് ബത്തേരി ബീനാച്ചി പറമ്പത്ത് വീട്ടില്‍ താഹിര്‍ (21), കണ്ണൂര്‍ തളിപ്പറമ്പ് തെക്കനത്ത് ആഷിന് (25) എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. അബ്ദുള്‍കലാം മാര്‍ഗില്‍ വരുന്ന മറ്റു പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ പ്രണയം നടിച്ചു ലൈംഗികമായി ഉപയോഗിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി മുളവുകാട് എസ്ഐ എന്‍.ജെ. സുനേഖ് പറഞ്ഞു. പ്രതികള്‍ മറ്റ് പെണ്‍കുട്ടികളെ ലഹരിക്ക് അടിമകള്‍ ആക്കിയിട്ടുണ്ടോ എന്നും ഇത്തരത്തിലുള്ള സംഘങ്ങള്‍ കൂടുതല്‍ സജീവമാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വരും ദിവസം കസ്റ്റഡിയില്‍ വാങ്ങും.…
Read Moreഅച്ഛന് കേരള പോലീസിൽ, മകന് കാനഡ പോലീസിൽ; ഒന്റാരിയോയിൽ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഷോണ്‍; മകനെക്കുറിച്ച് അമ്മ പറഞ്ഞതിങ്ങനെ…
സ്വന്തം ലേഖികകൊച്ചി: കറുകുറ്റി പാലിശേരി ചേരാമ്പിളളി വീട് ഇനി പോലീസ് കുടുംബം. ഇവിടെ അച്ഛന് കേരള പോലീസിലും മകന് കാനഡ പോലീസിലും എന്ന അപൂര്‍വ സവിശേഷതയാണ് ഈ കുടുംബത്തിന് ഉള്ളത്. നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ സി.ടി.ഷൈജുവും മകന് ഷോണ്‍ സി. ഷൈജുവുമാണ് ഈ അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഷോണ്‍ ഒന്റാരിയോ പ്രോവിന്‍സ് പോലീസില്‍ ചുമതലയേറ്റത്. ഒന്റാരിയോയില്‍ ഇത്തരമൊരു പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഷോണ്‍. എട്ടോളം പരീക്ഷകള്‍ പാസായാണ് കാനഡ പോലീസില്‍ ജോലി നേടിയത്. പിന്നാലെ ആറ് മാസത്തെ പരിശീലനവും പൂര്‍ത്തിയാക്കി. ഒന്റാരിയോ ബാക്രോസ്റ്റിലാണ് ഷോണിന്റെ ആദ്യ നിയമനം.തുറവൂര്‍ മാര്‍ അഗസ്റ്റിന് സ്കൂളിലെ ആദ്യ ബാച്ച് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയായിരുന്ന ഷോണ്‍ പ്ലസ്ടുവിനുശേഷമാണ് കാനഡയിലേക്ക് പോയത്. ആറു വര്‍ഷമായി അവിടെയാണ് താമസം. ഷൈജുവും മകനെപ്പോലെ തന്നെ 24-ാം വയസിലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. കുട്ടിക്കാലം മുതല്‍…
Read Moreപുറപ്പെട്ടപ്പോൾ തന്നെ രഹസ്യവിളിയെത്തി; നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍. ഷാര്‍ജയില്‍നിന്ന് വന്ന വിദേശവനിതയില്നിന്ന് ഒരു കിലോ ലഹരിമരുന്നാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഡിആര്‍ഐ വിദേശ വനിതയെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പിടികൂടിയത് ഹെറോയിന്‍ ആണെന്നാണ് നിഗമനം. പരിശോധന പുരോഗമിക്കുന്നു. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുമ്പും ഇതേ രീതിയില്‍ ഇവര്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും അന്വേഷണം ആരംഭിച്ചു.
Read Moreസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്‍പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…
Read More