ഫർഹാൻ തന്‍റെ ആരെന്ന് വെളിപ്പെടുത്തി കീർത്തി സുരേഷ്; വ്യാ​ജ​വാ​ർ​ത്ത​ക​ളി​ട്ട് ക​ഷ്ട​പ്പെ​ടണ്ട, വി​വാ​ഹം വ​ന്നാ​ൽ അറിയിക്കുമെന്ന് സുരേഷ് കുമാർ


ന​ടി കീ​ർ​ത്തി സു​രേ​ഷും സു​ഹൃ​ത്ത് ഫ​ർ​ഹാ​ൻ ബി​ൻ ലി​ഖാ​യ​ത്തും വി​വാ​ഹി​ത​രാ​കു​ന്നു​വെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ടി​യു​ടെ പി​താ​വും നി​ർ​മാ​താ​വു​മാ​യ സു​രേ​ഷ് കു​മാ​ർ.

ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സു​രേ​ഷ് കു​മാ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കീ​ർ​ത്തി​ക്കൊ​പ്പം ചി​ത്ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ‌​ഹാ​നെ ത​നി​ക്കും അ​റി​യാ​മെ​ന്നും അ​വ​ർ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും സു​രേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

എ​ന്‍റെ മ​ക​ൾ കീ​ർ​ത്തി സു​രേ​ഷി​നെ കു​റി​ച്ച് ഒ​രു വ്യാ​ജ വാ​ർ​ത്ത ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ കി​ട​ന്ന് ക​റ​ങ്ങു​ന്നു​ണ്ട്. ഒ​രു പ​യ്യ​നെ ഡേ​റ്റ് ചെ​യ്യു​ന്നു, ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്നു,

എ​ന്നൊ​ക്കെ​യു​ള്ള വാ​ർ​ത്ത. അ​ത് വ്യാ​ജ​മാ​ണ്. ആ ​പ​യ്യ​ൻ കീ​ർ​ത്തി​യു​ടെ ന​ല്ല സു​ഹൃ​ത്താ​ണ്. അ​വ​ന്‍റെ പി​റ​ന്നാ​ളി​ന് കീ​ർ​ത്തി പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് ഏ​തോ ഒ​രു ഓ​ൺ​ലൈ​ൻ ത​മി​ഴ് മാ​സി​ക വാ​ർ​ത്ത​യാ​ക്കി​യ​ത്. അ​താ​ണ് മ​റ്റു​ള്ള​വ​ർ ഏ​റ്റു​പി​ടി​ച്ച​ത്. ഇ​ക്കാ​ര്യം ചോ​ദി​ച്ച് ആ​ളു​ക​ളൊ​ക്കെ എ​ന്നെ വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വ​ള​രെ ക​ഷ്ട​മാ​ണ് ഇ​ത്. മ​നു​ഷ്യ​നെ ജീ​വി​ക്കാ​ൻ സ​മ്മ​തി​ക്ക​ണം. മ​ര്യാ​ദ​യ്ക്ക് ജീ​വി​ക്കു​ന്ന​വ​രെ കൂ​ടി വി​ഷ​മി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​യാ​ണി​ത്.

കീ​ർ​ത്തി​യു​ടെ വി​വാ​ഹം വ​ന്നാ​ൽ ആ​ദ്യം അ​റി​യി​ക്കു​ന്ന​ത് ഞാ​നാ​യി​രി​ക്കും. വ്യാ​ജ​വാ​ർ​ത്ത​ക​ളി​ട്ട് ക​ഷ്ട​പ്പെ​ടു​ത്ത​രു​ത്. എ​നി​ക്കും അ​റി​യാ​വു​ന്ന പ​യ്യ​നാ​ണ് ഫ​ർ​ഹാ​ൻ.

ഞ​ങ്ങ​ൾ ഗ​ൾ​ഫി​ലൊ​ക്കെ പോ​കു​മ്പോ​ൾ ഞ​ങ്ങ​ളു​ടെ ഒ​പ്പം ഷോ​പ്പിം​ഗി​നെ​ല്ലാം വ​രാ​റു​ണ്ട്. അ​വ​നും കു​ടും​ബ​മി​ല്ലേ? അ​വ​നും മു​ന്നോ​ട്ട് ജീ​വി​ത​മി​ല്ലേ? ഇ​ത് വ​ള​രെ മോ​ശ​മാ​യ പ്ര​വ​ണ​ത​യാ​ണ്.

എ​ന്‍റെ പ​ല സു​ഹൃ​ത്തു​ക്ക​ളും വി​ളി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ഈ ​വീഡി​യോ ഇ​ടു​ന്ന​ത്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്.

ഇ​തൊ​ന്നും ആ​രും വി​ശ്വ​സി​ക്ക​രു​ത്- സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഫ​ർ​ഹാ​നൊ​പ്പ​മു​ള്ള ചി​ത്രം പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ത് ത​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി കീ​ർ​ത്തി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

Related posts

Leave a Comment