ചിപ്പി ടി പ്രകാശ് തൃശൂര്‍: നോക്കുവിന്‍ പ്രിയക്കൂട്ടരെ..ലോട്ടറി ടിക്കറ്റുകള്‍… നല്ല നമ്പറുകള്‍..എന്ന പാട്ടും പാടി ഓണം ബംബര്‍ ലോട്ടറിയുമായി മായാദേവി മാവേലി തൃശൂരിലെത്തി. ഗുരുവായൂര്‍ സ്വദേശി മായാദേവിയാണ് മാവേലിയായി ലോട്ടറി വില്‍ക്കാല്‍ തൃശൂരിലെത്തിയത്. ഭാഗ്യക്കുറി വില്‍ക്കുന്ന വ്യത്യസ്തമായ ജീവിതം നയിക്കുകയാണ് മായാദേവി. മേക്കപ്പ് കലാവിരുതുണ്ടെങ്കില് സ്ത്രീകള്‍ക്കും മാവേലിയുടെ വേഷത്തില്‍ തിളങ്ങാമെന്ന് തെളിയിച്ചിരിക്കുകയാണ്. മഹാബലി മാത്രമല്ല, കൃഷ്ണനായും ക്രിസ്മസ് പപ്പയായും ചാച്ചാജിയായും മായാദേവി വേഷങ്ങള്‍ മാറാറുണ്ട്. 14 വര്‍ഷമായി ലോട്ടറി വില്പന നടത്തിയാണ് മായാദേവി ജീവിത വരുമാനം നേടുന്നത്. 500 രൂപയെങ്കിലും കച്ചവടം ഉണ്ടാവണേ എന്ന് പ്രാര്‍ഥിച്ചാണ് ഓരോ ദിവസവും ലോട്ടറി വില്ക്കാന് ഇറങ്ങുന്നത്. ജീവിതവഴി തേടിയുള്ള തേടിയുള്ള യാത്രയില്‍ മകള്‍ ലക്ഷ്മിയുമായി എത്തിയത് ഗുരുവായൂര്‍ അമ്പലനടയിലാണ്. ഗുരുവായൂര്‍ നടയില്‍ ശ്രീകൃഷ്ണനായെത്തുന്ന മായാദേവി ഭക്തര്‍ക്ക് മുമ്പില്‍ കണ്ടുമറക്കാത്ത ഭാഗ്യങ്ങളുടെ കൗതുകമാണ്. ഇപ്പോഴിതാ നഗരത്തില്‍ മഹാബലിയായി എത്തി ഓണസമ്മാനം നല്കി…
Read MoreDay: August 28, 2023
എൻട്രൻസ് കോച്ചിംഗ് സമ്മർദം; 4 മണിക്കൂറിനുള്ളിൽ 2 ആത്മഹത്യകൾ; 2022-ൽ 15 ആത്മഹത്യകൾ നടന്നപ്പോൾ 2023ൽ ആത്മഹത്യകൾ 23എണ്ണം
രാജസ്ഥാനിലെ കോട്ടയിലെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ നാല് മണിക്കൂറിനുള്ളിൽ നടന്നത് രണ്ട് ആത്മഹത്യകൾ. ഈ വർഷം ആകെ 23 മരണങ്ങളാണ് സംഭവിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള അവിഷ്കർ ഷാംബാജി കാസ്ലെ (17), ബിഹാറിൽ നിന്നുള്ള ആദർശ് രാജ് (18) എന്നിവരാണ് ഞായറാഴ്ച നഗരത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത്. ഒരാൾ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടിയും, മറ്റെയാൾ വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലുമാണ് തൂങ്ങിയുമാണ് ആത്മഹത്യ ചെയ്തത്. ഇതോടെ 2023ൽ 23 ആത്മഹത്യകൾ ഇതിനകം തന്നെ സംഭവിച്ചു. കോവിഡിന് ശേഷം ആത്മഹത്യകളുടെ എണ്ണം 60 ശതമാനമായി വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദ്യാർഥികളുടെ മരണങ്ങളുടെ നിരക്ക് നിയന്ത്രിക്കുന്നതിന് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും രക്ഷിതാക്കളുടെയും സമീപനത്തിൽ മാറ്റം ആവശ്യമാണെന്ന് കോട്ട മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ ഭരത് സിംഗ് ഷെഖാവത്ത് പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് വിദ്യാർഥികൾ വീട്ടിലായിരുന്നതിനാൽ…
Read Moreബൂട്ടിട്ട കാലുകൾ തിരുവാതിരകളിയുടെ ചുവടുകളിലേക്ക് മാറി; വേറിട്ട ഓണക്കാഴ്ചയായി പുരുഷ പോലീസുകാരുടെ തിരുവാതിരക്കളി
തൃശൂർ: കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷം പുരുഷ പോലീസുകാരുടെ തിരുവാതിരകളികൊണ്ട് വേറിട്ടതായി. സ്ത്രീകൾ കളം നിറയുന്ന തിരുവാതിരക്കളിക്ക് പുരുഷ കേസരികൾ ചുവടു വെച്ചപ്പോൾ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് ചന്തം കൂടി . ആഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി അവതരിപ്പിച്ചത് എസ്സിപിഒ മുതല്‍ എസ്ഐമാര്‍ വരെയുള്ള പുരുഷ പോലീസ് ഉദ്യോഗസ്ഥരായിരുന്നു. ബൂട്ടിട്ട കാലുകൾ തിരുവാതിര കളിയുടെ ലാസ്യ ചൂടുകളിലേക്ക് വഴിമാറി. ലാത്തിയേന്തുന്ന കൈകളിൽ മുദ്രകൾ വിടർന്നു. എസ്ഐമാരായ ജോബി, സെബി, ജിമ്പിള്‍, സാജന്, ജെയ്സന്, എഎസ്ഐ മാരായ ബാബു, റെജി, ജഗദീഷ്, എസ്സിപിഒ ജാക്സണ് എന്നിവരായിരുന്നു തിരുവാതിരകളിയിലെ പോലീസ് ആൺ പട.ആഘോഷത്തിന്റെ ഭാഗമായി നാടകം, വടം വലി, കാലാ-കായിക മത്സരങ്ങളും ഒരുക്കിയിരുന്നു. സിവിൽ പൊലീസ് ഓഫീസർ അഖിൽ ചായക്കൂട്ട് കൊണ്ടൊരുക്കിയ മഹാബലിയുടെ രൂപവും ആഘോഷത്തിന് മാറ്റ് കൂട്ടി. ഡിവൈഎസ്പി സലീഷ് എൻ.ശങ്കരൻ, സിഐ ഇ.ആർയ ബൈജു, എസ്ഐ ഹരോൾഡ്…
Read Moreമോഷണക്കേസ് പ്രതികളുടെ ആക്രമണം; പോലീസുകാരന് കുത്തേറ്റു; രണ്ടു പോലീസുകാർക്ക് പരിക്ക്; മൂന്ന് പേർ പിടിയിൽ
ഇടുക്കി: പോലീസുകാർക്കെതിരേ മോഷണക്കേസ് പ്രതികളുടെ ആക്രമണം. മോഷ്ടാക്കളെ പിടികൂടുന്നതിനിടയിൽ കായംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപക്കിനു കുത്തേറ്റു. ഇന്നു പുലർച്ചെ രണ്ടോടെ ഇടുക്കി ചിന്നക്കനാൽ പവർഹൗസിൽ വച്ചാണു സംഭവം. പോലീസുകാരായ ഷാനവാസ്, ഇല്യാസ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെതിരേ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. ശാന്തൻപാറ പോലീസിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൂന്നു പേരെ പിടികൂടി. ഷെമീർ ബാബു, ഫിറോസ്, മുഹമ്മദ്, മുനീർ എന്നിവരാണു പിടിയിലായത്. പ്രതികളിൽ മൂന്നു പേർ കായംകുളം സ്വദേശികളും ഒരാൾ ചിന്നക്കനാൽ സ്വദേശിയുമാണ്. ഒരാൾ കൂടി പിടിയിലാകാനുണ്ട്. ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര, കായംകുളം സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളാണു പ്രതികൾക്കെതിരേയുള്ളത്. മൂന്നാർ പോലീസെത്തി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ…
Read Moreഅടിച്ച് പൂക്കുറ്റിയായ് യുവതി; പോലിസിന് നേരെ അസഭ്യവും അക്രമവും, ഒടുവിൽ സംഭവിച്ചത്…
കാറിൽ മദ്യപിച്ചെത്തിയ സ്ത്രീ പോലീസുകാരെ ആക്രമിച്ചു. ഗുജറാത്തിലാണ് സംഭവം. മദ്യപിച്ച് കാർ ഓടിച്ചതിന് പോലീസ് ഇവരെ തടഞ്ഞതിനുള്ള ദേഷ്യത്തിലാണ് ആക്രമിച്ചത്. ഞാറാഴ്ച പുലർച്ചെ മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ മറ്റൊരു വാഹനത്തിലിടിച്ചു. പിന്നാലെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങി. എന്നാൽ ഇവർ പോലീസിന് നേരെ വാക്കേറ്റവുമായി എത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പോലീസുകാരോട് മോശമായി യുവതി പെരുമാറുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ ഇവരെ നിയന്ത്രിക്കാൻ കൂടുതൽ വനിതാ പോലീസുകാരെ വിളിച്ചുവരുത്തി. മദ്യപിച്ച് വാഹനമോടിച്ചതിനും ബഹളമുണ്ടാക്കിയതിനും സർക്കാർ ജീവനക്കാരനെ കൃത്യനിർവഹണത്തിൽ നിന്ന് തടഞ്ഞതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. Woman caught in drink and drive Part 2 – by u/arxym in vadodara
Read Moreകുന്നിൻ മുകളിൽ ഉല്ലസിച്ച് വിചിത്രമായൊരു നായ; വൈറലായി വീഡിയോ
സോഷ്യൽ മീഡിയയിൽ നമ്മളെ ഞെട്ടിക്കുന്ന വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. എക്സിലും ഇൻസ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലുടെയും രസകരമായ വീഡിയോകൾ ആളുകൾ പങ്കിടാറുണ്ട്. എന്നാൽ എക്സിൽ ഇപ്പോൾ തരംഗമാകുന്നത് വ്യത്യസ്തമായൊരു നായയുടെ വീഡിയോയാണ്. പതുക്കെ ഒരു കുന്നിൻ മുകളിൽ നിന്ന് ഇറങ്ങി വരുന്ന നായ വേലിക്ക് മുകളിലൂടെ ചാടുന്നതും സന്തോഷത്തോടെ ഓടുന്നതുമാണ് വീഡിയോയിൽ കാണിക്കുന്നത്. ഡ്രെഡ്ലോക്ക് പോലെ കാണപ്പെടുന്ന ഇത് ഹംഗേറിയൻ പുലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നീളമുള്ളതും ചരട് പോലുള്ളതുമായ കോട്ട് ധരിച്ചത്പോലാണ് ഈ നായയുടെ ശരീരം. നായയുടെ തല മുതൽ വാൽ വരെ സമൃദ്ധമായ, സ്വാഭാവികമായി ഉണ്ടാകുന്ന ചരടുകളാൽ മൂടപ്പെട്ടിരിക്കുന്നു. നായയുടെ മുടിപോലുള്ള ശരീര ആവരണം കണ്ട് അതിശയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏകദേശം 17 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. A Hungarian puli, known for its long, corded coat 📹 The Dreadlock Dog pic.twitter.com/f2GrJlv2XN —…
Read More‘നീ രാജ’… അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിലും മുത്തമിട്ട് നീരജ് ചോപ്ര
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. തന്റെ രണ്ടാമത്തെ ത്രോയിൽ 88.17 മീറ്റർ ദൂരം താണ്ടിയാണ് നീരജ് സ്വർണം നേടിയത്. ഇതോടെ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഒളിംപിക് ചാംപ്യന്‍. 87.82 മീറ്റർ ദൂരം താണ്ടിയ പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് വെള്ളി. നേരത്തെ 88.77 മീറ്ററോടെ യോഗ്യതാ റൗണ്ടില്‍ ഒന്നാമതതും സീസണിലെ മികച്ച രണ്ടാമത്തെ ദൂരവും താണ്ടിയാണ് നീരജ് ഫൈനലിലെത്തിയത്. നീരജിനൊപ്പം ഡിപി മനുവും കിഷോര്‍ ജെനയും ഫൈനലില്‍ മത്സരിച്ചിരുന്നു. പാരിസ് ഒളിംപിക്സിനും നീരജ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. 2022 ലോക ചാംപ്യൻഷിപ്പിൽ നീരജ് വെള്ളി നേടിയിരുന്നു. 2003ൽ അഞ്ജു ബോബി ജോർജ് വനിതാ ലോംഗ് ജംപിൽ വെങ്കലം നേടിയതായിരുന്നു ആദ്യ മെഡൽ. അതേ സമയം ഇന്നലെ നടന്ന 4*400 മീറ്റർ റിലേയിൽ ഇന്ത്യൻ പുരുഷ ടീം…
Read Moreഏകദിന ക്രിക്കറ്റ്; പാക്കിസ്ഥാൻ ഒന്നില്‍
ദുബായ്: ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ പാക്കിസ്ഥാൻ ഒന്നാമത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരന്പര 3-0നു സ്വന്തമാക്കിയതോടെയാണ് ഓസ്ട്രേലിയയെ മറികടന്ന് പാക്കിസ്ഥാൻ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയാണു റാങ്കിംഗിൽ രണ്ടാമത്. ഇന്ത്യ മൂന്നാമതാണ്. പരന്പര ആരംഭിക്കുന്നതിനു മുന്‍പ് രണ്ടാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാൻ. ഈ വർഷം തുടക്കത്തിലും പാക്കിസ്ഥാൻ ഒന്നാം റാങ്കിലെത്തിയിരുന്നു.
Read Moreഅസ്മിത ലീഗ് കോട്ടയത്തും കോഴിക്കോടും
ന്യൂഡൽഹി: ഖേലോ ഇന്ത്യ വനിതാ ലീഗ് ഔദ്യോഗികമായി അസ്മിത വിമൻസ് ലീഗ് എന്ന് അറിയപ്പെടുമെന്നു കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു. സ്ത്രീകളെ പ്രചോദിപ്പിച്ചുകൊണ്ട് കായികമേഖലയിൽ നാഴികക്കല്ലുകൾ കൈവരിക്കുന്നതിനെയാണ് അസ്മിത സൂചിപ്പിക്കുന്നത്. കേരളത്തിൽ വേദിയാകുന്ന ലീഗ് കോട്ടയത്തും കോഴിക്കോട്ടുമായി നടക്കും. കോഴിക്കോട് സെന്റ് ജോസഫ്സ് കോളജിലെ ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 5, 6 തീയതികളിലും ചങ്ങനാശേരി കിളിമലയിലുള്ള എസ്എച്ച് പബ്ലിക് സ്കൂളിൽ 6, 7 തീയതികളിലുമാണു മത്സരം. വിവരങ്ങൾക്ക് 9074428698.
Read Moreനഷ്ടം ഇല്ലെന്ന് മാത്രമല്ല ലാഭം ഉറപ്പ്; കർക്ഷകർക്ക് പ്രതീക്ഷയേകി ഗുൽഖൈറ കൃഷി
കാർഷിക മേഖലയിലെ വർധിച്ചുവരുന്ന സാമ്പത്തികമായി വരുന്ന ചെലവുകൾ പല കർഷകരെയും പരമ്പരാഗത കാർഷിക ബിസിനസിൽ നിന്ന് മാറി കൂടുതൽ പ്രായോഗികമായ ആശയങ്ങളിലേക്ക് മാറാനായി പ്രേരിപ്പിക്കുകയാണ്. എന്നാൽ ഗുൽഖൈറ കൃഷി കർഷകർക്ക് വളരെ പ്രതീക്ഷ നൽകി മുന്നോട്ട് വന്നിട്ടുണ്ട്. നഷ്ടം ഇല്ലാതാക്കുക മാത്രമല്ല, ലാഭകരമായ ആദായം ഉറപ്പുനൽകുകയും ചെയ്യുന്ന ഒരു നൂതന സംരംഭമാണ് ഗുൽഖൈറ കൃഷി അഥവാ ഗുൽഖൈറ കൃഷി. ഗുൽഖൈറ കൃഷിയുടെ പ്രത്യേകത എന്തെന്നാൽ ഒരു വശം നിലവിലുള്ള വിളകൾക്കിടയിൽ നടാനുള്ള കഴിവാണ്. ഈ വിള വിതയ്ക്കുന്നതിന് പ്രത്യേക ഭൂമി ആവശ്യമില്ല. പരമ്പരാഗത വിളകൾക്കിടയിൽ ഗുൽഖൈറ വിതയ്ക്കുന്നതിലൂടെ, നല്ല വിളവെടുപ്പ് ലഭിക്കുന്നതാണ്. ഗുൽഖൈറ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ഗുൽഖൈറ പൂക്കൾ, ഇലകൾ, തണ്ട്, വിത്തുകൾ എന്നിവയിൽ കാണപ്പെടുന്ന ഘടകങ്ങൾക്ക് വിപണിയിൽ പ്രീമിയം വില ലഭിക്കുന്നു. ഒരു ക്വിന്റൽ ഗുൽഖൈറയ്ക്ക് 10,000 രൂപ വരെ വില ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ…
Read More