ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ പെ​ട്രോ​ൾ വി​ല 90 ക​ട​ന്നു; കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.65 രൂ​പ, ഡീ​സ​ലി​ന് 81.89 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. പെ​ട്രോ​ളി​ന് 35 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 36 പൈ​സ​യു​ടേ​യും വ​ര്‍​ധ​ന​യാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 87.65 രൂ​പ​യും ഡീ​സ​ലി​ന് 81.89 രൂ​പ​യു​പ​മാ​യി വ​ര്‍​ധി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 89.18 ഡീ​സ​ലി​ന് 83.33 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ചി​ല​യി​ട​ത്ത് പെ​ട്രോ​ൾ വി​ല 90 രൂ​പ​യ്ക്ക് മു​ക​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. എ​ക്സ്ട്രാ പ്രീ​മി​യം പെ​ട്രോ​ളി​ന്‍റെ വി​ല 91.08 രൂ​പ​യാ​ണ്.

ക​ഴി​ഞ്ഞ് നാ​ലി​ന് ആ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് പെ​ട്രോ​ളി​ന് 34 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​ടേ​യും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തി​നി​ടെ 16 രൂ​പ​യാ​ണ് പെ​ട്രോ​ളി​നും ഡി​സ​ലി​നും വ​ര്‍​ധി​ച്ച​ത്.

അ​ഞ്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​ന്ധ​ന വി​ല​യി​ൽ ഇ​തി​ന് മു​ൻ​പ് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും വി​ല വ​ര്‍​ധി​ച്ച​ത്. കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​ര്‍​ഷ​ക ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്കാ​യി പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക​ട​ക്കം സെ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പെ​ട്രോ​ളി​ന് 2.50 രൂ​പ​യും ഡീ​സ​ലി​ന് നാ​ലു രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​വി​ല എ​ക്‌​സൈ​സ് ഡ്യൂ​ട്ടി ത​തു​ല്യ​മാ​യി കു​റ​ച്ച​തി​നാ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ച്ചി​രു​ന്നി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ര്‍​ധ​ന​വി​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണു വി​പ​ണി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍.

Related posts

Leave a Comment