ഭർത്താവിന് ഓവർ വൃത്തിയാണ്. എനിക്കും നല്ല വൃത്തി വേണം. അതുകൊണ്ടാണ് വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഒരാളെ വിവാഹം ചെയ്തത്. പക്ഷെ ഭർത്താവിന് ഭ്രാന്തമായ വൃത്തിയാണെന്ന് ഞാൻ മനസിലാക്കിയത് പിന്നീടാണ്. ഒരു ചെറിയ പൊടിപോലും പാടില്ല. അതിന്റ പേരിൽ അദ്ദേഹം ഞങ്ങളെ വഴക്ക് പറയും. വഴക്ക് പറഞ്ഞുകൊണ്ടായിരിക്കും അദ്ദേഹം വീണ്ടും വൃത്തിയാക്കുക. ഞങ്ങൾ ഇപ്പോൾ അദ്ദേഹം വഴക്ക് പറയുമ്പോൾ അത് മൈൻഡ് ചെയ്യാതെയായി. ഭർത്താവിന്റെ വീട്ടുകാർക്ക് ഞാൻ മലയാളം പറയുന്നതിനോട് താൽപര്യമില്ല. ഞാൻ മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ അവർ വന്ന് പറയും ഓൺലി ഹിന്ദിയെന്ന്. ഭർത്താവിന്റെ കുടുംബത്തിലെ ആളുകളുടെ കണ്ണുകൾ മനോഹരമാണ്. മകൾ ജനിക്കുന്നതിന് മുമ്പുതന്നെ അവൾക്ക് നൈന എന്ന പേര് ഞാൻ കണ്ടുവച്ചിരുന്നു. മകളുടെ കണ്ണിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു. അവൾക്ക് പൂച്ചക്കണ്ണുകൾ ലഭിച്ചു. -നിത്യ ദാസ്
Read MoreDay: August 31, 2023
അത്തം പത്തിന് 757 കോടി..! ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; മലയാളികൾ കുടിച്ച് തീർത്തത് ആറ് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ ജവാൻ
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മദ്യവില്‍പ്പന ഉണ്ടാകില്ല. ഇന്ന് സംസ്ഥാനത്ത് ശ്രീനാരായണ ജയന്തി ദിനം ആചരിക്കുന്നതിനാലും നാളെ ഒന്നാം തീയതി ആയതിനാലും തുടർlച്ചയായി രണ്ട് ദിവസം മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. അതേസമയം ഇന്നലെ വരെ കഴിഞ്ഞ പത്ത് ദിവസം കൊണ്ട് 757 കോടിയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ നിന്നും വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 700 കോടിയുടെ മദ്യമാണ് ഇക്കാലയളവിൽ വിറ്റത്. ഉത്രാടം വരെയുള്ള എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്. ഈ മാസം 21 മുതൽ 28 വരെയുള്ള കണക്കാണിത്. കഴിഞ്ഞവർഷം ഇത് 624 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഉത്രാടം വരെ നടന്നത്. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 116 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റ്് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം…
Read Moreവാമൊഴിക്കഥയോ അതോ സത്യമോ? പാറക്കെട്ടിലൂടെ അതിവേഗത്തിൽ പറക്കുന്ന തുമ്പിയാനയുടെ വിശേഷങ്ങളറിയാം
കോട്ടൂർ സുനിൽ അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും ‘തുമ്പി’യെപോലെ പാഞ്ഞുനടക്കുന്ന ‘കല്ലാന’ വാമൊഴിക്കഥയാണോ അതോ സത്യമോ. ആനകളിൽ കുള്ളനായ കല്ലാന സത്യമാണെന്ന് ആനകളെ കണികണ്ടുണരുകയും ആനച്ചൂരേറ്റുറങ്ങുകയും ചെയ്യുന്ന ആദിവാസികൾ സാക്ഷ്യപ്പെടുത്തുമ്പോൾ അംഗീകരിക്കാതെ ത്രിശങ്കു സ്വർഗത്തിലാണ് വനം വകുപ്പ്. എന്താണ് കല്ലാന ആനകളിൽ കുള്ളൻ. അതാണ് കല്ലാന. ഉയർന്ന പാറക്കെട്ടിലൂടെ സഞ്ചരിക്കാനുള്ള കഴിവാണ് ‘കല്ലാന’ എന്ന പേര് വരാൻ കാരണം. ആദിവാസികൾ ഇതിനെ വിളിക്കുന്നത് തുമ്പിയാന എന്നാണ്. പാറക്കെട്ടിലൂടെയും കുന്നിൻചെരിവുകളിലൂടെയും അതിവേഗത്തിൽ പറക്കുന്നതുപോലെ പായുന്നതുകൊണ്ടാണ് കല്ലാനയെ ‘തുമ്പിയാന’യെന്ന് വിളിക്കുന്നത്. സാധാരണ ആനകൾക്കില്ലാത്ത പ്രത്യേകതയാണ് കുത്തനെയുള്ള പാറക്കൂട്ടങ്ങളിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാനുള്ള കല്ലാനയുടെ കഴിവ്. സാധാരണ ആനകളുടെ ശരാശരി ഉയരം 7.1 അടി മുതൽ 8.1 അടി വരെയാണ്. എന്നാൽ കല്ലാനയ്ക്ക് അഞ്ചടിയിൽ കൂടുതൽ ഉയരം കാണില്ല. നല്ല പ്രായമെത്തിയ കല്ലാനയ്ക്ക് പരമാവധി അഞ്ചടിയോളം ഉയരമുണ്ടാകുമെന്ന് കല്ലാനയെ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നവർ പറയുന്നു. വിദൂര…
Read Moreനടൻ പറഞ്ഞത് കർഷകരുടെ വികാരം; ജയസൂര്യയ്ക്ക് പിന്തുണയുമായി കെ. മുരളീധരൻ
തിരുവനന്തപുരം: നടന് ജയസൂര്യക്ക് പിന്തുണയുമായി കെ. മുരളീധരൻ രംഗത്ത്. ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണ്. പട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപ്പോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽതന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന് പറഞ്ഞു. കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്. അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. അച്ചുവിനോപ്പം പാർട്ടി ഉറച്ചു നിൽക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു
Read Moreഓണസീസണില്‍ കുടിച്ചു തീര്‍ത്തത് 665 കോടിയുടെ മദ്യം ! ഒന്നാം സ്ഥാനത്തെത്തിയത് ഈ സ്ഥലം
പതിവു പോലെ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ഓണക്കാലത്തെ മദ്യവില്‍പ്പന. കഴിഞ്ഞ എട്ടുദിവസങ്ങളിലായി വിറ്റത് 665 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇത് 624 കോടി രൂപയായിരുന്നു. ഉത്രാടദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. പ്രാഥമിക കണക്കനുസരിച്ച് ബെവ്കോയുടെ ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍നിന്നു മാത്രം 116 കോടി രൂപയുടെ മദ്യം വിറ്റു. കണ്‍സ്യൂമര്‍ഫെഡിന്റെ വില്പ്പനകേന്ദ്രങ്ങളിലെയും മറ്റും കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 121 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. അന്തിമകണക്ക് വരുമ്പോള്‍ ഇതിലും ഏറെ മുന്നോട്ടു പോകുമെന്നാണ് ബെവ്കോ പറയുന്നത്. കഴിഞ്ഞവര്‍ഷം ഈസമയം ബെവ്കോയുടെ ഔട്ട്ലെറ്റുകള് വഴി വിറ്റത് 112.07 കോടിയുടെ മദ്യമാണ്. ഇക്കുറി ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. വിറ്റത് 1.06 കോടി രൂപയുടെ മദ്യം. 1.01 കോടി രൂപയുടെ വില്‍പ്പന നടന്ന കൊല്ലം ആശ്രമം പോര്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരിയില്‍ 95 ലക്ഷത്തിന്റെ മദ്യം വിറ്റു. ഇതെല്ലാം പ്രാഥമിക…
Read Moreഎംഎൽഎയുടെ തെറിവിളി വൈറൽ, പിന്നാലെ മാപ്പ് ചോദിക്കൽ; കെപിസിസിക്ക് പരാതി നൽകി വയനാട് ഡിസിസി പ്രസിഡന്റ്
കൽപ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റിനെ ബത്തേരി എംഎൽഎ ഫോണിലൂടെ തെറി വിളിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വിവാദം കത്തിപ്പടർന്നതിനിടെ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനോട് മാപ്പു ചോദിച്ചു. സംഭവത്തിൽ ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് പരാതി നൽകിയതായാണ് സൂചന. ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ ഡിസിസി പ്രസിഡന്റ് എത്താൻ വൈകിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു താനെന്നും ഉടൻ എത്താമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞുവെങ്കിലും തെറിവിളിക്കുകയായിരുന്നു എംഎൽഎ. നിങ്ങൾ എന്താന്ന് വച്ചാ ചെയ്യൂവെന്നും താൻ പാർട്ടിയിൽനിന്ന് രാജിവയ്ക്കുകയാണെന്നും എംഎൽഎ രോഷകുലനായി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. 26ന് രാവിലെ പത്ത് മണിക്കാണ് ഡിസിസി ഓഫീസിൽ ബത്തേരി അർബൻ ബാങ്ക് തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട യോഗം വിളിച്ചത്. അതിനിടെ ഇന്നലെ നടന്ന ബാങ്ക്…
Read Moreഇനി അധ്യാപകരും സൂക്ഷിച്ചോ; ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കടുത്ത ശിക്ഷ
ക്ലാസ് മുറിക്കുള്ളിൽ അധ്യാപകർ സെൽഫോൺ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്നും പഠനത്തിൽ നിന്ന് വഴിതിരിച്ചുവിടുമെന്നും ചൂണ്ടിക്കാട്ടി ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. ഈ മാസം ആദ്യം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബോട്ച സത്യനാരായണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അധ്യാപകർ, യൂണിയൻ പ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുടെ ധാരണയിൽ ക്ലാസ് മുറികളിൽ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കാൻ തീരുമാനമെടുത്തിരുന്നു. ആന്ധ്രാപ്രദേശ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നത് പല അദ്ധ്യാപകരും അദ്ധ്യാപന സമയത്ത് ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ എടുക്കുന്നത് അവരുടെ വ്യക്തിപരമായ ആവശ്യത്തിനായാണ് അല്ലാതെ പ്രൊഫഷണൽ ആവശ്യങ്ങൾക്ക് വേണ്ടിയല്ല. ഇത് ക്ലാസ് മുറിയിലെ അധ്യാപന സമയം ഉൽപാദനക്ഷമമല്ലാത്ത മറ്റ് ആവശ്യങ്ങളിലേക്ക് തിരിച്ചുവിടുന്നെന്ന് പറയുന്നു. അദ്ധ്യാപകർ അവരുടെ ഹാജർ രേഖപ്പെടുത്തിയ ഉടൻ തന്നെ സൈലന്റ് മോഡിൽ സജ്ജമാക്കിയ മൊബൈൽ ഫോണുകൾ ഹെഡ്മാസ്റ്ററുടെ പക്കൽ നിക്ഷേപിക്കേണ്ടതാണ്. അധ്യാപകർ…
Read Moreസച്ചിന് സാവന്ത് സുഹൃത്ത് ! കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍ നിന്ന് നവ്യ നായര്‍ ആഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി
കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന് സച്ചിന് സാവന്തില്‍ നിന്ന് നടി നവ്യ നായര്‍ സമ്മാനങ്ങള്‍ സ്വീകരിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. ആഭരണങ്ങളാണ് നടി സ്വീകരിച്ചതെന്നാണ് വിവരം. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നും സമ്മാനങ്ങള്‍ സ്വീകരിക്കുകയല്ലാതെ മറ്റൊരു തരത്തിലും ഇയാളുമായി ബന്ധമില്ലെന്നുമാണ് നവ്യ ഇഡിയ്ക്ക് നല്കിയ മൊഴി. നവ്യയെ കൊച്ചിയില്‍ സച്ചിന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ലക്നൗവില്‍ കസ്റ്റംസ് അഡീഷനല്‍ കമ്മിഷണര്‍ ആയിരിക്കെ കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിന് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. അതിനു മുന്‍പ് മുംബൈയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഡപ്യുട്ടി ഡയറക്ടര്‍ ആയിരിക്കെ സച്ചിന് സാവന്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ബെനാമി സ്വത്തും ഇദ്ദേഹത്തിനു പങ്കാളിത്തമുള്ള സ്ഥാപനങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൃത്യമായ സ്രോതസ്സ് കാണിക്കാതെ 1.25 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം.…
Read Moreചോദ്യത്തിന് ഉത്തരംപറയാത്ത മുഖ്യമന്ത്രിയുടെ മൗനം ചിരി പടര്‍ത്തുന്നെന്ന് പ്രതിപക്ഷനേതാവ്; കിറ്റിനെ ഭയക്കുന്നതെന്തിനെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി
കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരിഹസിച്ചത്. മുഖ്യമന്ത്രി ഒരു കാര്യത്തിനും മറുപടി പറയാത്തത് ആള്‍ക്കൂട്ടത്തിനിടയില്‍ ചിരി പടര്‍ത്തുകയാണ്. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ പറ്റില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. മറുപടി പറയാന്‍ സാധിക്കാത്ത അത്രയും പ്രതിരോധത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നതെന്നും സതീശന് പറഞ്ഞു. എന്നാല്‍ സതീശനും പ്രതിപക്ഷത്തിനുമുള്ള മറുപടിയായിരുന്നു ഇന്നലെ പുതുപ്പള്ളി മണ്ഡലത്തില്‍ നടത്തിയ പ്രസംഗം. കൂരോപ്പടയിലും മീനടത്തും മണര്കാട്ടുമാണ് ഇന്നലെ മുഖ്യമന്ത്രി പ്രസംഗിച്ചത്. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ടെന്നും പുതുപ്പള്ളിയില്‍ കിറ്റ് വിതരണം തടയാന്‍ എന്തൊക്കെ കളികള്‍ നടന്നിട്ടുണ്ടെന്ന് പിന്നീട് തെളിയുമെന്നുംമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. കിറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക്…
Read Moreപോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞണ്ടായ അപകടം; എസ്ഐയുടെ കുടുംബത്തിന് വധഭീഷണി; പരാതിയുമായി പോലീസുകാരന്റെ അച്ഛൻ
കാസര്‍ഗോഡ്: പോലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞണ്ടായ അപകടത്തിൽ കുമ്പളയിലെ ഫര്‍ഹാസ് (17) മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ്ഐ രജിത്തിന്റെ കുടുംബത്തിന് വധഭീഷണി. ഇന്നലെ വൈകുന്നേരം 6.15ഓടെയാണ് എസ്ഐയുടെ കുടുംബം താമസിക്കുന്ന മൊഗ്രാല്‍ മാലിയങ്കരയിലെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നിലേക്ക് നീല സ്കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ച രണ്ടു ചെറുപ്പക്കാരെത്തിയത്. ഈസമയം ക്വാര്‍ട്ടേഴ്സിന് പുറത്തുണ്ടായിരുന്ന എസ്ഐയുടെ അച്ഛനെ ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഫര്‍ഹാസിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ പോലീസിനെതിരേ പ്രതിഷേധം കടുപ്പിക്കുകയാണ് മുസ്ലിംലീഗും എംഎസ്എഫും കെഎസ് യുവും. ഫര്‍ഹാസിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ക്കെതിരായ സ്ഥലംമാറ്റം നടപടി മതിയാകില്ലെന്ന നിലപാടിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്. എസ്ഐ രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ…
Read More