അത്തം പത്തിന്  757 കോടി..! ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപ്പന; മലയാളികൾ കുടിച്ച് തീർത്തത് ആ​റ് ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം ലി​റ്റ​ര്‍ ജ​വാൻ


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും മ​ദ്യ​വി​ല്‍​പ്പ​ന ഉ​ണ്ടാ​കി​ല്ല. ഇ​ന്ന് സം​സ്ഥാ​ന​ത്ത് ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി ദി​നം ആ​ച​രി​ക്കു​ന്ന​തി​നാ​ലും നാ​ളെ ഒ​ന്നാം തീ​യ​തി ആ​യ​തി​നാ​ലും തു​ട​ർl​ച്ച​യാ​യി ര​ണ്ട് ദി​വ​സം മ​ദ്യ​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല.

അ​തേ​സ​മ​യം ഇ​ന്ന​ലെ വ​രെ ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സം കൊ​ണ്ട് 757 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്‌​കോ ഔട്ട്‌ലെറ്റുകളിൽ ‍ നി​ന്നും വി​റ്റ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 700 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ വി​റ്റ​ത്.

ഉ​ത്രാ​ടം വ​രെ​യു​ള്ള എ​ട്ട് ദി​വ​സ​ങ്ങ​ളി​ലാ​യി 665 കോ​ടി രൂ​പ​യു​ടെ മ​ദ്യ​വി​ല്‍​പ്പ​ന​യാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്. ഈ മാസം 21 മുതൽ 28 വരെയുള്ള കണക്കാണിത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 624 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 41 കോ​ടി രൂ​പ​യു​ടെ അ​ധി​ക വി​ല്‍​പ്പ​ന​യാ​ണ് ഉ​ത്രാ​ടം വ​രെ ന​ട​ന്ന​ത്.

ഉ​ത്രാ​ട ദി​ന​ത്തി​ൽ മാ​ത്രം സം​സ്ഥാ​ന​ത്ത് 116 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ബെ​വ്കോ ഔട്ട്‌ലെറ്റ്് വ​ഴി വി​റ്റ​ത്.​ ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ണ​ക്കാ​ല​ത്തെ വി​ല്‍​പ്പ​ന 700.6 കോ​ടി​യാ​യി​രു​ന്നു.

പ​ത്ത് ദി​വ​സ​ത്തി​നി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റ​ഴി​ഞ്ഞ​ത് ജ​വാ​ന്‍ എ​ന്ന ബ്രാ​ന്‍​ഡാ​ണ്. ആ​റ് ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം ലി​റ്റ​ര്‍ ജ​വാ​നാ​ണ് വി​റ്റൊ​ഴി​ഞ്ഞ​ത്.

പ്ര​ത്യേ​കി​ച്ചൊ​രു ബ്രാ​ന്‍​ഡും ഉ​പ​ഭോ​ക്താ​വ് ആ​വ​ശ്യ​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ന്തം ബ്രാ​ന്‍​ഡാ​യ ജ​വാ​ന്‍ റം ​ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു മാ​നേ​ജ​ര്‍​മാ​ര്‍​ക്കു​ള്ള നി​ര്‍​ദേ​ശം.

Related posts

Leave a Comment