ഓ​ണ​സീ​സ​ണി​ല്‍ കു​ടി​ച്ചു തീ​ര്‍​ത്ത​ത് 665 കോ​ടി​യു​ടെ മ​ദ്യം ! ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് ഈ ​സ്ഥ​ലം

പ​തി​വു പോ​ലെ റി​ക്കാ​ര്‍​ഡു​ക​ള്‍ തി​രു​ത്തി​ക്കു​റി​ച്ച് ഓ​ണ​ക്കാ​ല​ത്തെ മ​ദ്യ​വി​ല്‍​പ്പ​ന. ക​ഴി​ഞ്ഞ എ​ട്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി വി​റ്റ​ത് 665 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത് 624 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഉ​ത്രാ​ട​ദി​ന​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ന്ന​ത്.

പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് ബെ​വ്കോ​യു​ടെ ചി​ല്ല​റ​വി​ല്‍​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു മാ​ത്രം 116 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു.

ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്റെ വി​ല്‍​പ്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും മ​റ്റും ക​ണ​ക്കെ​ടു​ക്കു​മ്പോ​ള്‍ ഇ​ത് ഏ​ക​ദേ​ശം 121 കോ​ടി രൂ​പ​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

അ​ന്തി​മ​ക​ണ​ക്ക് വ​രു​മ്പോ​ള്‍ ഇ​തി​ലും ഏ​റെ മു​ന്നോ​ട്ടു പോ​കു​മെ​ന്നാ​ണ് ബെ​വ്കോ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഈ​സ​മ​യം ബെ​വ്കോ​യു​ടെ ഔ​ട്ട്ലെ​റ്റു​ക​ള്‍ വ​ഴി വി​റ്റ​ത് 112.07 കോ​ടി​യു​ടെ മ​ദ്യ​മാ​ണ്.

ഇ​ക്കു​റി ഉ​ത്രാ​ട​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ന്ന​ത് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലാ​ണ്.

വി​റ്റ​ത് 1.06 കോ​ടി രൂ​പ​യു​ടെ മ​ദ്യം. 1.01 കോ​ടി രൂ​പ​യു​ടെ വി​ല്‍​പ്പ​ന ന​ട​ന്ന കൊ​ല്ലം ആ​ശ്ര​മം പോ​ര്‍​ട്ടാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ച​ങ്ങ​നാ​ശേ​രി​യി​ല്‍ 95 ല​ക്ഷ​ത്തി​ന്റെ മ​ദ്യം വി​റ്റു. ഇ​തെ​ല്ലാം പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ളാ​ണ്.

ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി ആ​യ​തി​നാ​ല്‍ ഇ​ന്ന് നാ​ലാം ഓ​ണ​ത്തി​ന് സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ ആ​ണ്.

നാ​ളെ ഒ​ന്നാം തീ​യ​തി​യാ​യ​തി​നാ​ല്‍ ബാ​റു​ക​ള്‍ തു​റ​ക്കി​ല്ല. അ​തി​നാ​ല്‍ ഇ​ന്ന​ലെ മ​ദ്യ​വി​ല്‍​പ്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ല്ല തി​ര​ക്കാ​യി​രു​ന്നു.

Related posts

Leave a Comment