ന്യൂഡൽഹി: കാനഡയിലെ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. കഴിഞ്ഞ ജൂൺ 18നാണ് കാനഡയിലെ ഗുരുദ്വാരയ്ക്ക് മുന്നിൽ ഹർദീപ് സിംഗ് അജ്ഞാതരായ രണ്ടുപേരുടെ വെടിയേറ്റ് മരിച്ചത്. ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. കാനഡ പൗരനാണ് കൊല്ലപ്പെട്ട ഹർദീപ് സിംഗ്. ഒരു കാനഡ പൗരന്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. കാനഡ വിദേശകാര്യ മന്ത്രി മെലാനി…
Read MoreDay: September 19, 2023
മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം: അന്വേഷണം കേരളത്തിലേക്കും, കാണാതായ യുവതികളുടെ വിവരം ശേഖരിക്കുന്നു
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും. കർണാടകത്തിന് പുറമെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാണാതായ യുവതികളെക്കുറിച്ചും അന്വേഷണം തുടങ്ങി. ആദ്യഘട്ട അന്വേഷണത്തിൽ കണ്ണൂർ റൂറൽ പരിധിയിൽ മിസിംഗ് കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, അന്വേഷണം മറ്റ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കാൻ കളക്ടറുടെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും ഇരിട്ടി എഎസ്പി തബോഷ് ബസുമദാരി രാഷ്ട്രദീപികയോട് പറഞ്ഞു. രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹത്തിൽനിന്നു ചുരിദാർ ലഭിച്ചതുകൊണ്ട് മാത്രമാണ് സ്ത്രീ ആണെന്ന് പോലീസ് സംശയിക്കുന്നത്. തലയോട്ടിയിൽനിന്നു മുടിയടക്കം അഴുകിമാറിയ നിലയിലാണ്. ഇന്നലെയാണ് മാക്കൂട്ടം ചുരത്തിൽ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍നിന്നു 15 കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയിൽ ട്രോളിബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം…
Read Moreഇൻഡിഗോ വിമാനത്തിൽ യാത്രാക്കാരന് ഹൃദയാഘാതം; അടിയന്തര ലാൻഡിംഗ് നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല
ഇൻഡിഗോ വിമാനത്തിൽ യാത്രാക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിങ്കളാഴ്ച ഇൻഡിഗോയുടെ ജബൽപൂർ-ന്യൂഡൽഹി വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന ഉടൻ ജബൽപൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി. രാജേന്ദ്ര ഫ്രാങ്കെലിൻ എന്നയാളാണ് മരിച്ചത്. വിമാനം പറന്നുയർന്ന ഉടൻ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. സംഭവത്തെ കുറിച്ച് അറിയിച്ചതിനെ തുടർന്ന് വിമാനം ജബൽപൂരിലേക്ക് തിരിച്ചു. ലോക്കൽ ഏരിയ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. വിമാനത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമായല്ല. നേരത്തെ, മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ 62 കാരൻ രക്തം ഛർദ്ദിക്കാൻ തുടങ്ങിയതിനെ തുടർന്ന് നാഗ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. പിന്നാലെ യാത്രക്കാരൻ മരിച്ചു.
Read Moreപ്രിയപ്പെട്ടവനെ നിനക്ക് പിറന്നാൾ ആശംസകൾ; ലിജോ ജോസ് പല്ലിശേരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹരീഷ് പേരടി
പ്രശസ്ത സംവിധായകന് ലിജോ ജോസ് പല്ലിശേരിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. മലൈക്കോട്ടൈ വാലിബനിലെ പോസ്റ്റര്‍ റിലീസിനു പിന്നാലെയാണ് പിറന്നാള്‍ ആശംസകളുമായി ഹരീഷ് പേരടി പോസ്റ്റ് ഇട്ടത്.പ്രിയപ്പെട്ട ലിജോ… ജോസ് പല്ലിശ്ശേരി എന്ന കരുത്തനായ നാടകക്കാരന്റെ മകനെ…തിലകന് ചേട്ടന്റെയും ലോഹിയേട്ടന്റെയും നാടക കളരികളില്‍ പിച്ചവെച്ച് നടന്നവനെ..സ്വന്തം സിനിമകള്‍ കൊണ്ട് മലയാളിയുടെ മനസ്സില്‍ സ്നേഹം വിതച്ചവനെ ഇന്ന് നിങ്ങള്‍ ലോകം മുഴുവനുമുള്ള സിനിമാപ്രേക്ഷകര്‍ക്കായി കൊടുത്ത നമ്മുടെ മലൈക്കോട്ടൈ വാലിബനായി ലാലേട്ടന് നിറഞ്ഞാടുന്ന ആ പോസ്റ്റര്‍..ആ സമ്മാനം. സ്നേഹത്തിന്റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ് ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ തിരിച്ചുതരുന്നു…സ്വീകരിച്ചാലും..ഇതിലും വലിയ ഒരു സമ്മാനം എന്റെ കയ്യില്‍ വേറെയില്ല…പിറന്നാള്‍ ദിനാശംസകള്‍..
Read Moreകടുത്ത മനസിക സമ്മർദം; നടൻ വിജയ് ആന്റണിയുടെ മകൾ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര(16) ജീവനൊടുക്കി. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നതായും പറയുന്നു. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്. സംഭവത്തില്‍ ചെന്നൈ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമാഗി ഇങ്ങനെയും കഴിക്കാം; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ പരീക്ഷണം
വ്യത്യസ്ത പാചക പരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായ്ക്കൊണ്ടിരിക്കുകയാണ്. മെക്സിക്കൻ പാനി പൂരി മുതൽ എരിവുള്ള മിർച്ചി ഐസ്ക്രീം, സ്ട്രോബെറി ബിരിയാണി, ഓറിയോ ഫ്രൈഡ് റൈസ് തുടങ്ങി അപ്രതീക്ഷിതമായ കൂട്ടുകെട്ടുകൾ ഇതിൽപ്പെടുന്നു. മാഗി ഈ ഫ്യൂഷനുകളിൽ അപരിചിതമായിരുന്നില്ല. ഇപ്പോൾ മാഗി പരീക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും പുതിയ കോംബോ സൃഷ്ടിച്ചിരിക്കുന്നു. ഇത് ഇൻസ്റ്റാഗ്രാമിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. എന്നാൽ ഭക്ഷണപ്രിയർക്ക് ഇതിനെക്കുറിച്ച് പല അഭിപ്രായങ്ങളാണ് പറഞ്ഞത്. ചീസ് മാഗി ഉണ്ടാക്കുന്ന ഘട്ടം ഘട്ടമായുള്ള പ്രക്രിയ വീഡിയോയിൽ കാണിക്കുന്നു. അച്ചിൽ എണ്ണ പുരട്ടിക്കൊണ്ടാണ് ഇതെല്ലാം ആരംഭിക്കുന്നത്. അതിനുശേഷം, മുൻകൂട്ടി പാകം ചെയ്ത മാഗി ഒരു സ്പൂൺ ഉപയോഗിച്ച് അച്ചുകളിൽ വയ്ക്കുന്നു. മാഗിയുടെ ഓരോ ഭാഗത്തിനും ഇടയിൽ ഒരു ക്യൂബ് ചീസ് ഉണ്ട്. അതിന് മുകളിൽ മറ്റൊരു സ്പൂൺ മാഗി ചേർത്ത് ചീസ് അടയ്ക്കും. കുറച്ച് സമയത്തിന് ശേഷം ഇവ ഫ്ലിപ്പുചെയ്യുന്നു. ഇരുവശത്തും…
Read Moreകെ-ഫൈയിലൂടെ രണ്ടായിരം പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ
കെ-ഫൈ പദ്ധതി വഴി പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.രണ്ടായിരം പൊതു ഇടങ്ങളില്‍ കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷന് മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നല്കി. നിരവധി ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍. സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏല്ലാവര്‍ക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉള്‍പ്പെടെ…
Read Moreകലണ്ടറുകളിൽ കന്നിമാസം തുടങ്ങുന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പം; എന്നാൽ തുലാം ആരംഭിക്കുന്നത് ഒരുപോലെയും; കലണ്ടറിലെ ആശയക്കുഴപ്പത്തിന് കാരണം ഇതോ…
കോട്ടയം: 2023ലെ കലണ്ടറിൽ മലയാള മാസം കന്നി തുടങ്ങുന്നതു സംബന്ധിച്ചു വ്യാപക ആശയക്കുഴപ്പം. 2023ലെ കലണ്ടർ പുറത്തിറങ്ങുന്ന സമയം മുതൽ തുടങ്ങിയ ആശയക്കുഴപ്പമാണ് കന്നി മാസം എത്തിയതോടെ കൂടുതൽ ചർച്ചയാകുന്നത്. സർക്കാരിന്റെയും ദീപികയടക്കം പല പത്രങ്ങളുടെയും കലണ്ടറുകളിൽ 1199 ചിങ്ങമാസം 32 ദിവസം ഉണ്ട്. കന്നി ഒന്ന് തുടങ്ങുന്നത് സെപ്റ്റംബർ 18 തിങ്കളാഴ്ചയും ആയിരുന്നു. എന്നാൽ, മറ്റു ചില പത്രസ്ഥാപനങ്ങളുടെ കലണ്ടറുകളിൽ ചിങ്ങമാസം 31 വരെയേയുള്ളൂ. കന്നി മാസം സെപ്റ്റംബർ 17ന് തുടങ്ങുകയും ചെയ്തു. ഇതിനുസരിച്ചു പത്രങ്ങളിൽ വ്യത്യസ്ത തീയതി വന്നതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്. എന്നാൽ, ഉദയാസ്തമയത്തിന്റെ സമയം കണക്കാക്കുന്നതു സംബന്ധിച്ചു പഞ്ചാംഗം തയാറാക്കുന്നവർ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ ഉദയാസ്തമയ സമയം വ്യത്യസ്തമാണ്. ഈ വ്യത്യസ്ത സമയം ആധാരമാക്കി പഞ്ചാംഗം തയാറാക്കുന്നതുകൊണ്ടാണ് തീയതിയിലും മാറ്റം വരുന്നത്.…
Read Moreകോളേജ് പ്രിൻസിപ്പൽ മരിച്ച നിലയിൽ: മൃതദേഹം കണ്ടത് വീട്ടുമുറ്റത്ത്, സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
പ്രിൻസിപ്പലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.അസമിലെ ബിശ്വനാഥ് ജില്ലയിലെ വസതിയിൽ തിങ്കളാഴ്ചയാണ് കോളേജ് പ്രിൻസിപ്പലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെഹാലി ഡിഗ്രി കോളേജ് പ്രിൻസിപ്പൽ ജിബൻ ചന്ദ്ര നാഥ് ബെഹാലി ടൗണിലെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് വീണ് മരിച്ചതായി സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രഭാത നടത്തത്തിന് പോയ അദ്ദേഹം അയൽക്കാരുമായി സംസാരിച്ചു. അതിനുശേഷം വീട്ടിൽ തിരിച്ചെത്തി പല്ല് തേക്കുകയായിരുന്നു. പിന്നീട് ജോലിക്കിടെ അബദ്ധത്തിൽ ഒന്നാം നിലയിൽ നിന്ന് വീണതാകാമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിന് അടുത്ത് നിന്ന് ടൂത്ത് ബ്രഷ് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreരണ്ട് ആൺ ചീറ്റകൾ കുനോ നാഷണൽ പാർക്കിലെ സോഫ്റ്റ് റിലീസ് എൻക്ലോഷറിലേക്ക്
ആൺ ചീറ്റകളായ വായു, അഗ്നി എന്നിവയെ തിങ്കളാഴ്ച മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലെ (കെഎൻപി) സോഫ്റ്റ് റിലീസ് ‘ബോമ’യിലേക്ക് (എൻക്ലോഷർ) മാറ്റിയതായി അധികൃതർ അറിയിച്ചു. ചീറ്റപ്പുലി പുനരവസിപ്പിക്കൽ പദ്ധതി ഞായറാഴ്ച ഒരു വർഷം പൂർത്തിയാക്കി, ആൺ ചീറ്റകളായ ഗൗരവ്, ശൗര്യ എന്നിവരെ ക്വാറന്റൈൻ പരിധിയിൽ നിന്ന് സോഫ്റ്റ് റിലീസ് ബോമയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യ പരിശോധനയ്ക്ക് ശേഷം പ്രോട്ടോക്കോളുകൾ പാലിച്ച് തിങ്കളാഴ്ച വായുവിനെയും അഗ്നിയെയും സോഫ്റ്റ് റിലീസ് ബോമയിൽ വിട്ടയച്ചു. രണ്ട് ചീറ്റകളും ആരോഗ്യമുള്ളവരാണ്. ജൂൺ 27 മുതൽ ഇരുവരും ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം,” ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ചീറ്റയെ പുനരവതരിപ്പിക്കുന്ന പദ്ധതി പ്രകാരം, കഴിഞ്ഞ വർഷം സെപ്തംബർ 17 ന് കെഎൻപിയിൽ അഞ്ച് പെൺമക്കളും മൂന്ന് ആണുങ്ങളും അടങ്ങുന്ന എട്ട് നമീബിയൻ ചീറ്റകളെ വിട്ടയച്ചു. ഈ വർഷം ഫെബ്രുവരിയിൽ…
Read More