കോളേജ് പ്രിൻസിപ്പൽ മരിച്ച നിലയിൽ: മൃതദേഹം കണ്ടത് വീട്ടുമുറ്റത്ത്, സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ

പ്രിൻസിപ്പലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.അസമിലെ ബിശ്വനാഥ് ജില്ലയിലെ വസതിയിൽ തിങ്കളാഴ്ചയാണ് കോളേജ് പ്രിൻസിപ്പലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെഹാലി ഡിഗ്രി കോളേജ് പ്രിൻസിപ്പൽ ജിബൻ ചന്ദ്ര നാഥ് ബെഹാലി ടൗണിലെ വീടിന്‍റെ ഒന്നാം നിലയിൽ നിന്ന് വീണ് മരിച്ചതായി സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രഭാത നടത്തത്തിന് പോയ അദ്ദേഹം അയൽക്കാരുമായി സംസാരിച്ചു. അതിനുശേഷം വീട്ടിൽ തിരിച്ചെത്തി പല്ല് തേക്കുകയായിരുന്നു.

പിന്നീട് ജോലിക്കിടെ അബദ്ധത്തിൽ ഒന്നാം നിലയിൽ നിന്ന് വീണതാകാമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിന് അടുത്ത് നിന്ന് ടൂത്ത് ബ്രഷ് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

Related posts

Leave a Comment