കലണ്ടറുകളിൽ കന്നിമാസം തുടങ്ങുന്നതിനെ സംബന്ധിച്ച് ആശയക്കുഴപ്പം; എന്നാൽ തുലാം ആരംഭിക്കുന്നത് ഒരുപോലെയും; കലണ്ടറിലെ ആശയക്കുഴപ്പത്തിന് കാരണം ഇതോ…


കോ​​​​ട്ട​​​​യം: 2023ലെ ​​​​ക​​​​ല​​​​ണ്ട​​​​റി​​​​ൽ മ​​​​ല​​​​യാ​​​​ള മാ​​​​സം ക​​​​ന്നി തു​​​​ട​​​​ങ്ങു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു വ്യാ​​​​പ​​​​ക ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം. 2023ലെ ​​​​ക​​​​ല​​​​ണ്ട​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന സ​​​​മ​​​​യം മു​​​​ത​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​മാ​​​​ണ് ക​​​​ന്നി മാ​​​​സം എ​​​​ത്തി​​​​യ​​​​തോ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​കു​​​​ന്ന​​​​ത്.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ദീ​​​​പി​​​​ക​​​​യ​​​ട​​​ക്കം പ​​​ല പ​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക​​​​ല​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ൽ 1199 ചി​​​​ങ്ങ​​​​മാ​​​​സം 32 ദി​​​​വ​​​​സം ഉ​​​​ണ്ട്. ക​​​​ന്നി ഒ​​​​ന്ന് തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത് സെ​​​​പ്റ്റം​​​​ബ​​​​ർ 18 തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യും ആ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, മ​​​​റ്റു ചി​​​​ല പ​​​​ത്ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​ല​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ൽ ചി​​​​ങ്ങമാ​​​​സം 31 വ​​​​രെ​​​​യേ​​​​യു​​​​ള്ളൂ. ക​​​​ന്നി മാ​​​​സം സെ​​​​പ്റ്റം​​​​ബ​​​​ർ 17ന് ​​​​തു​​​​ട​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​നു​​​​സ​​​​രി​​​​ച്ചു പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ വ്യ​​​​ത്യ​​​​സ്ത തീ​​​​യ​​​​തി വ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം രൂ​​​​ക്ഷ​​​​മാ​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഉ​​​​ദ​​​​യാ​​​​സ്ത​​​​മ​​​​യ​​​​ത്തി​​​​ന്‍റെ സ​​​​മ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ഞ്ചാം​​​​ഗം ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​വ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​കോ​​​​പ​​​​ന​​​​മി​​​​ല്ലാ​​​​യ്മ​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ഉ​​​​ദ​​​​യാ​​​​സ്ത​​​​മയ സ​​​​മ​​​​യം വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്. ഈ ​​​​വ്യ​​​​ത്യ​​​​സ്ത സ​​​​മ​​​​യം ആ​​​​ധാ​​​​ര​​​​മാ​​​​ക്കി പ​​​​ഞ്ചാം​​​​ഗം ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് തീ​​​​യ​​​​തി​​​​യി​​​​ലും മാ​​​​റ്റം വ​​​​രു​​​​ന്ന​​​​ത്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കു മു​​​​ന്പു മു​​​​ത​​​​ൽ ഇ​​​​ത്ത​​​​രം പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തെ​​​​ന്പാ​​​​ടും ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.

പ​​​​ലേ​​​​ട​​​​ത്തും ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ വ​​​​ന്ന​​​​തോ​​​​ടെ 1953ൽ ​​​​കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു ക​​​​ല​​​​ണ്ട​​​​ർ റി​​​​ഫോം ക​​​​മ്മി​​​​റ്റി​​​​യെ വ​​​​ച്ച​​​​താ​​​​യി ഈ ​​​​രം​​​​ഗ​​​​ത്തെ വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ ഹ​​​​രി​​​​പ്പാ​​​​ട് ന​​​​ങ്ങ്യാ​​​​ർ​​​​കു​​​​ള​​​​ങ്ങ​​​​ര സ്വ​​​​ദേ​​​​ശി ബാ​​​​ല​​​​കൃ​​​​ഷ്ണ വാ​​​​ര്യ​​​​ർ പ​​​​റ​​​​യു​​​​ന്നു.

ക​​​​മ്മി​​​​റ്റി ഇ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ച്ചു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ർ​​​​ഗ​​​​വും നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​ത്തു പ​​​​ല ഉ​​​​ദ​​​​യാ​​​​സ്ത​​​​മ​​​​യ സ​​​​മ​​​​യം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ത​​​​ല​​​​സ്ഥാ​​​​ന ജി​​​​ല്ല​​​​യി​​​​ലെ സ​​​​മ​​​​യം ആ​​​​ധാ​​​​ര​​​​മാ​​​​ക്കി പ​​​​ഞ്ചാം​​​​ഗ​​​​വും ക​​​​ല​​​​ണ്ട​​​​റും ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​ദേ​​​​ശം.

അ​​​​ല്ലെ​​​​ങ്കി​​​​ൽ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​മെ​​​​ന്ന് ക​​​​മ്മി​​​​റ്റി മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.ദീ​​​​പി​​​​ക​​​​യ്ക്കും സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​മ​​​​ട​​​​ക്കം ക​​​​ല​​​​ണ്ട​​​​ർ ത​​​​യാ​​​​റാ​​​​ക്കി​​​​യ വി​​​​ദ​​​​ഗ്ധ​​​​ർ ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​രി​​​​യി​​​​ലെ സ​​​​മ​​​​യം ആ​​​​ധാ​​​​ര​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ മ​​​​റ്റു ചി​​​​ല​​​​ർ അ​​​​വ​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ജി​​​​ല്ല​​​​യി​​​​ലെ സ​​​​മ​​​​യം അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് തീ​​​​യ​​​​തി​​​​യി​​​​ൽ വ്യ​​​​ത്യാ​​​​സം വ​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ചി​​​​ങ്ങം, ക​​​​ന്നി മാ​​​​സ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ ഈ ​​​​ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​മു​​​​ള്ളൂ. ചി​​​​ങ്ങം 32 രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്ക് ക​​​​ന്നി മാ​​​​സ​​​​ത്തി​​​​ൽ 30 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ​​​​യു​​​​ള്ളൂ.

അ​​​​തേ​​​​സ​​​​മ​​​​യം, ചി​​​​ങ്ങം 31 രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കു ക​​​​ന്നി മാ​​​​സ​​​​ത്തി​​​​ൽ 31 ദി​​​​വ​​​​സ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. തു​​​​ലാം മാ​​​​സം മു​​​​ത​​​​ൽ തീ​​​​യ​​​​തി​​​​ക​​​​ൾ വീ​​​​ണ്ടും ഒ​​​​രു​​​​പോ​​​​ലെ​​​​യാ​​​​കും.​​​എ​​​ല്ലാ​​​വ​​​ർ​​​ക്കും ഒ​​​ക്‌ടോ​​​ബ​​​ർ 18നാ​​​ണ് തു​​​ലാം ഒ​​​ന്ന്.

Related posts

Leave a Comment